“ഫ്രസ്റ്റേഷൻ”
“ഓഹ്, അതായിരുന്നോ. ഞാൻ വേറെന്തോ വിചാരിച്ചു ?”
“വേറെന്ത് വിചാരിക്കാൻ ??”
“അതിനിവിടെ പ്രസക്തിയില്ല?”
ഞങ്ങളുടെ കളിതമാശ കാരണം ജൂവലിന്റെ വാശി കൂടിയതു മാത്രം മിച്ചം.
“നിങ്ങൾക്കൊക്കെ എല്ലാം തമാശയാല്ലേ ?. ഞാൻ ഒന്നുകൂടി പറയാണ്, എന്നെയല്ലാണ്ട് വെറുതെങ്കിലും പെണ്ണിന്റെ പിന്നാലെ താൻ നടന്നെന്നറിഞ്ഞാൽ കൊല്ലും ഞാനവളെ”
ജൂവൽ എന്നെ നോക്കി മുരണ്ടു. അപ്പോഴാണ് അവളു നിൽക്കുന്നതിന്റെ തൊട്ടു പിന്നിലായി ഒരു ദൂരക്കാഴ്ച്ച കണ്ടത്. അതു കണ്ടപ്പോഴേ ഞാൻ ഹാപ്പിയായി. തേടിയ വള്ളി കാലിൽ ചുറ്റിയെന്ന് പറഞ്ഞാൽ മതിയല്ലോ. ഇപ്പോ കാണിച്ചു തരാം ?.
“ജൂവൽ, നീ പറഞ്ഞു വരുന്നത് ഞാനേതെങ്കിലും പെണ്ണിന്റെ പിന്നാലെ പോയാൽ അവളെ നീ കൊല്ലുമെന്ന്, അല്ലേ ?”
“അതെ. സംശയമുണ്ടോ ?”
“ഉറപ്പിക്കാവോ ?”
“ഉറപ്പായും ഞാൻ കൊല്ലും”
“എന്നാപ്പിന്നെ കൊന്നേക്ക്?”
“⁉️”
കാര്യം മനസിലാവാതെ അവളെന്നെ കണ്ണും മിഴിച്ചു നോക്കി.
“എന്നെ നോക്കാണ്ട് നിന്റെ തലയൊന്ന് 180 ഡിഗ്രിയില് പിന്നാക്കം തിരിച്ചു നോക്കിയേ”
ഞാൻ പറഞ്ഞതു കേട്ട് പിന്നിലേക്ക് തിരിഞ്ഞു നോക്കിയ അവള് ആ കാഴ്ച കണ്ട് കണ്ണു തള്ളി. ഊട്ടിയിൽ വച്ചു പരിചയപ്പെട്ട കൃഷ്ണേന്ദു & രാധാകൃഷ്ണൻ ദമ്പതികൾ ദൂരെ നിന്നും കൈ കോർത്തു പിടിച്ചു നടന്നു വരുന്നു. അവരെ കണ്ടതും ജൂവലിൽ ഇടിവെട്ടേറ്റതുപോലെ നിന്നു. മുൻപ് കൃഷ്ണേന്ദു എന്ന ആ പെണ്ണിന്റെ കയ്യിൽ നിന്ന് ഒരെണ്ണം കണ്ണിനിട്ടു കിട്ടിയത് ഇപ്പോഴും അവൾക്ക് ഓർമ്മയുണ്ടെന്ന് തോന്നുന്നു. ആ പെണ്ണിനെ കണ്ടതും ജൂവൽ കണ്ണിനു നേരെ കൈക്കൊണ്ടോന്ന് തടവി നോക്കി.
“അപ്പോളെങ്ങനെയാ, നേരെ പോയി കൊല്ലുവല്ലേ? ?” ഞാൻ
പിന്നീട് നടന്നത് ഒരു വൻ കോമഡിയായിരുന്നു. അവരെ കണ്ടതും മറ്റൊന്നും ആലോചിക്കാതെ ജൂവൽ തിരിഞ്ഞോടി. നിലത്തോട്ടിഴഞ്ഞു വന്ന ലഹങ്കയുടെ അഗ്ര ഭാഗം രണ്ടു കൈക്കൊണ്ടും പൊക്കി പിടിച്ചായിരുന്നു അവളുടെ ഓട്ടം. ആ ഓട്ടം കണ്ടാൽ താറാവ് ചെളിക്കുണ്ടിലൂടെ ഓടണ പോലെ തോന്നും ?. എനിക്കും മിഖിക്കും ചിരി വന്നിട്ട്, എന്റെ പൊന്നോ ?. ഇപ്പോ ശ്വാസം മുട്ടി ചത്തേനേ. ഇവളൊരുത്തി കാരണമാ എനിക്കു ഇന്നലെ രാത്രി പ്രണയക്കഥയും വായിച്ചു മൂഡൗട്ടായി മൂഡും കുത്തി താഴേക്ക് വീഴേണ്ടി വന്നേ.
“എന്തൊരു ജന്മമാണെന് നോക്കിയേ. നമ്മളെ കാണാൻ വരുന്നു, നാണം കെട്ടു തിരിച്ചു പോവുന്നു. വീണ്ടും കാണാൻ വരുന്നു, നാണം കെട്ടു തിരിച്ചു പോവുന്നു. ഇതിങ്ങനെ റിപ്പീറ്റടിച്ചുകൊണ്ടിരിക്കും. ഇവൾക്കൊന്നും മടുപ്പ് തോന്നണില്ലേ” ഞാൻ.
“എന്തായാലും ഇതോണ്ട് നമ്മൾക്കൊരു എന്റർടൈയിൻമെന്റായി” മിഖി.
ആ സമയം കൊണ്ട് ദൂരെ നിന്നും വന്ന കൃഷ്ണേന്ദുവും രാധാകൃഷ്ണനും ഞങ്ങളുടെ മുഖം കാണുന്നതിനു മുൻപേ സൈഡിലുണ്ടായിരുന്നു ഒരു ഇടവഴിയിലോട്ട് തിരിഞ്ഞു. ഒരു റെസ്റ്റോറന്റിലേക്കുള്ള വഴിയായിരുന്നു അത്.
“മിഖി, ഇപ്പോ നേരെ റെസ്റ്റോറന്റിനുള്ളിലോട്ട് കേറിപ്പോയ ആ രണ്ടു പേര് ആരാന്ന് മനസിലായോ ?”
“ഉം…. മനസിലായി. ഊട്ടിയില് വച്ചു ഫ്രഞ്ച് കിസ്സടിച്ച ആൾക്കാരല്ലേ ?”
“ആ പരിചയം മാത്രേ ഉള്ളൂ ?” ഞാൻ
“അതല്ലാണ്ട് വേറെന്തു പരിചയം ?”
മിഖി തുലാമഴ എന്ന കഥ എഴുതിയ ആളുടെ പേര് നോക്കിയിട്ടില്ലാന്ന് അതോടെ മനസിലായി.
“അതല്ലാതെ വേറെന്തെങ്കിലും പരിചയമുണ്ടോന്ന് ഒന്നാലോചിച്ചേ ?”
മിഖി തലയ്ക്ക് കയ്യും ചൊറിഞ്ഞുക്കൊണ്ട് ആലോചിച്ചു നോക്കി.
“മനസ്സിലായില്ലെങ്കിൽ ഞാൻ തന്നെ പറയാം. ഇന്നലെ നമ്മള് വായിച്ചുക്കൊണ്ടിരുന്ന തുലാമഴ എന്ന കഥ എഴുതിയ എഴുത്തുകാരിയാ അത്, കൃഷ്ണേന്ദു” ഞാൻ.
“ങ്ങേ?”
മിഖിയുടെ കണ്ണ് രണ്ടും ബുൾസൈ പോലെ പുറത്തേക്ക് തള്ളിക്കൊണ്ട് എന്നെ നോക്കി. ശേഷം അവൻ ഫോണെടുത്തു ആ കഥ ഒന്നുകൂടി ഓപ്പൺ ചെയ്തു നോക്കി. വിശ്വാസം വരാതെ എന്നെ വീണ്ടും നോക്കി.
“ഈ കൃഷ്ണേന്ദു തന്നെയാണോ നമ്മള് വായിച്ച കഥയെഴുതിയ കൃഷ്ണേന്ദു എന്നുറപ്പില്ല. നമുക്കൊന്ന് നേരിട്ട് പോയി അവരെയൊന്ന് പരിചയപ്പെട്ടേക്കാം”
എന്നും പറഞ്ഞ് ഞാൻ മുന്നോട്ടു നീങ്ങിയതും മിഖി എന്റെ കയ്യിൽ പിടിച്ചു വലിച്ചു.
“എന്താടാ ?”
“ഇനി ഈ കഥ എഴുതിയേക്കണത് അവര് തന്നെയാണെന്ന് ഉറപ്പാണോ ?”
“അത് അറിയില്ല. ആദ്യം നമുക്കതൊന്ന് കൺഫോം ചെയ്തേക്കാം”
“അവര് തന്നെയാണ് ആളെന്ന് കൺഫോമായാലോ ?”
“അപ്പോൾ കാര്യങ്ങള് എളുപ്പമായില്ലേ?, സ്റ്റോറിയുടെ ഫീഡ് ബാക്ക് അവരുടെ മുഖത്തു നോക്കി തന്നെ പറയാലോ. ഈ കഥ വായിച്ചപ്പോൾ തോന്നിയ പൂതിയാ ഇതെഴുതിയ ആളെയൊന്ന് നേരിൽ കാണണമെന്ന്. ഇപ്പോ അതും നടന്നു കിട്ടി. ദൈവം ഉണ്ടെടാ?”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum