ഞാനെന്തായാലും ആ ഭാഗത്തോട്ടൊന്നും നോക്കാൻ പോയില്ല. ഞങ്ങള് ഇവിടെയുള്ള അല്ലറ ചില്ലറ കടകളിലൊക്കെ കേറിയിറങ്ങി. ലിഫ്റ്റിൽ കേറി മേലോട്ടും താഴോട്ടും തുടർച്ചയായി കേറിയും ഇറങ്ങിയും കളിച്ചും എസ്‌കലേറ്ററിലൂടെ തെന്നിക്കളിച്ചും ചുമ്മാ രസിച്ചുക്കൊണ്ടിരുന്നു. അതിനിടയ്ക്ക് അവിടെയുണ്ടായിരുന്ന രണ്ടു മൂന്ന് കൊച്ചു റൈഡുകളിൽ കയറിയും ഞാനും മിഖിയും നല്ല പോലെ അർമ്മാദ്ധിച്ചു. ഇത്തരം സന്ദർഭങ്ങളിൽ എനിക്കു കൊച്ചുക്കുട്ടികളുടെ മനസാണ്. അവസാനം ക്ഷീണിച്ചപ്പോൾ മാളിലുള്ള ഏതെങ്കിലും റെസ്റ്റോറന്റിലേക്ക് കേറാമെന്ന് കരുതിയതും പിന്നിൽ നിന്നൊരു വിളി വന്നു.
“ജോ……”
നല്ല പരിചയമുള്ള ശബ്ദം. ഇതിപ്പോ ആരാണെന്നറിയാൻ ഞാൻ തിരിഞ്ഞു നോക്കി. നോക്കിയപ്പോൾ പിന്നേം ജൂവൽ. എന്റെ വ്യാകുല മാതാവേ, ഞാനെവിടെ പോയാലും ഈ കുരിശ് എന്റെ പിന്നാലെ തന്നെയുണ്ടല്ലോ?. ഇവളുടെ ശബ്ദം കേട്ടിട്ടു പോലും മനസിലായില്ല. അല്ലായിരുന്നെങ്കിൽ തിരിഞ്ഞു പോലും നോക്കാതെ ഓടിയേനെ. അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ അന്നത്തെ ഇൻസിഡന്റിനു ശേഷം വീണ്ടും എന്റെ പിന്നാലെ വരുമോ.
ആരും കണ്ടാലും നോക്കി നിന്നു പോവുന്ന തരത്തിൽ അണിഞ്ഞൊരുങ്ങിയാണ് അവളുടെ നിൽപ്പ്. ബ്രൗൺ കളറിലുള്ള ലഹങ്കയാണ് അവളുടെ വേഷം. ദേഹത്തിടേണ്ട ഷാൾ അവള് കൈത്തണ്ടയിൽ ചുറ്റിപ്പിടിച്ചിരിക്കുന്നു. മുഖം മുഴുവൻ പൂട്ടിയും മസ്ക്കാരയുമിട്ട് നന്നായി വെളുപ്പിച്ചിട്ടുണ്ട്. അവളുടെ നീളമുള്ള മുടി പിന്നിലേക്ക് വിടർത്തിയിട്ടിരിക്കുന്നു. ഈ വേഷത്തില് ഇവളെ കണ്ടാൽ ഇവിടെ കല്യാണം കൂടാൻ വന്നതാണോന്ന് തോന്നിപ്പോവും?. എന്തായാലും മൊത്തത്തിൽ കാണാനിവള് സുന്ദരിയായിട്ടുണ്ട്. വഴിയേ പോവുന്ന ചില വായ്‌നോക്കികൾ അവളെ തന്നെ ശ്രദ്ധിക്കുന്നു. എന്നാൽ ജൂവലാകട്ടെ അതൊന്നും ശ്രദ്ധിക്കാതെ എന്നെയും നോക്കി പുഞ്ചിരി തൂകിക്കൊണ്ട് നിൽക്കാണ്.
“ആഹാ കാണാൻ നല്ല സുന്ദരിയായിട്ടുണ്ടല്ലോ ? എങ്ങോട്ടാ ഇത്ര ഭംഗിയായി അണിഞ്ഞൊരുങ്ങിയിട്ട്??”
എന്റെ ചോദ്യം കേട്ടതും അവളുടെ മുഖം വിടർന്നു.
“എന്നെ കാണാൻ സുന്ദരിയായിട്ടുണ്ടോ ?”
വല്ലാത്തൊരു കൗതുകത്തോടെ എന്നോടവളത് ചോദിച്ചപ്പോൾ എനിക്കവളുടെ മുഖം നോക്കി ഒന്ന് പൊട്ടിക്കാനാണ് തോന്നിയേ. ദേഷ്യം വന്നിട്ടല്ല. പിന്നെ എന്തിനാണെന്ന് ചോദിച്ചാൽ ചുമ്മാ ഒരു രസം ?. ഒന്നുമില്ലെങ്കിലും ഊട്ടിയിൽ വച്ചെന്നെ പരസ്യമായി നാണം കെടുത്താൻ ശ്രമിച്ചവളല്ലേ. തൽക്കാലം അടി കൊടുക്കാൻ ചാൻസ് ഒത്തുകിട്ടുമ്പോൾ ഒരെണ്ണം കൊടുത്തേക്കാം.
“പറ ജോ, എന്നെ കാണാൻ സുന്ദരിയായിട്ടുണ്ടോ?”
അവള് വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞു സ്വന്തം വസ്ത്രത്തിൽ ഒന്നുകൂടിയൊന്ന് കണ്ണോടിച്ച ശേഷം ഉത്സാഹത്തോടെ എന്നോട് വീണ്ടും ചോദിച്ചു.
“അതെന്താ ചേച്ചി, ജോ യോട് തന്നെ ചോദിക്കുന്നേ ? രാവിലെ വീട്ടീന്ന് ഇറങ്ങിയപ്പോൾ കണ്ണാടി നോക്കിയില്ലേ?” മിഖി.
അവന്റെ വക ഒരു കൗണ്ടർ കിട്ടിയപ്പോൾ അവളുടെ മുഖഭാവം സന്തോഷം വിട്ട് ഗൗരവത്തിലായി. എന്നാലും എന്നെത്തന്നെയവൾ ഫോക്കസ് ചെയ്തു.
“ജോ എന്നോട് ഇപ്പോഴും പിണങ്ങിയിരിക്കാണോ?”
“ഞാനെന്തിനാ തന്നോട് പിണങ്ങി നേരം കളയുന്നേ. എനിക്ക് തന്നെ ഇഷ്ടം തന്നെയാണ്, പക്ഷെ ഫ്രണ്ടെന്ന രീതിയിൽ മാത്രമാണെന്ന് മാത്രം”
ജൂവലിന്റെ മുഖം പിന്നെയും വാടി. അതിന്റെ കൂടെ അവളുടെ കണ്ണുകളിലെ കോപം ഞാൻ കണ്ടു. ഇത്രേം നല്ല വേഷത്തിൽ ഇവളിനി ദേഷ്യപ്പെടുകയും കൂടി ചെയ്താൽ കാണാൻ നല്ല അസ്സൽ മറുതയുടെ ലുക്കായിരിക്കും. എന്നാലൊന്ന് മൂപ്പിച്ചു വിട്ടേക്കാം.
“എനിക്കെന്ത് കുറവുണ്ടായിട്ടാ എന്നെ ഇഷ്ടപ്പെടാതിരിക്കണേ ? അതെനിക്കറിയണം ?”
“ദേ, പിന്നേം അതു തന്നെ ചോദിക്കണു. അറിയണമെന്ന് നിർബന്ധമാണോ ?” ഞാൻ
“അതെ”
“എന്നാൽ നീ ശരിക്കും കേട്ടോ, നീയൊരു പിടിവാശിക്കാരിയാണ്”
“ഏഹ് ?”
അവള് കാര്യം മനസിലാക്കാതെ പകച്ചുകൊണ്ട് എന്നെ നോക്കി.
“നിനക്ക് എന്നോടുള്ളത് പ്രേമമോ മണ്ണാങ്കട്ടയോ അല്ല, എന്നെ സ്വന്തമാക്കണമെന്ന പിടി വാശിയാ നിനക്ക്. എന്തിനാണീ നിനക്കിത്രക്ക് വാശീന്ന് മാത്രം എനിക്കറിയത്തില്ല. നിനക്കെന്നെ ശരിക്കും ഇഷ്ടമായിരുന്നെങ്കിൽ ഞാൻ ഇഷ്ടമല്ലാന്നു പറഞ്ഞപ്പോഴേ അത് അക്‌സെപ്റ്റ് ചെയ്തു എന്റെ പിന്നാലെ നടക്കണത് നിർത്തണമായിരുന്നു. ഇതങ്ങനെയല്ലല്ലോ, ഊട്ടിയിൽ വച്ചു ആൾക്കാരെക്കൂട്ടി മദാമ്മ സ്റ്റൈലിൽ എന്നെ പ്രൊപ്പോസ് ചെയ്യാൻ നോക്കി. അതും പോരാഞ്ഞിട്ടിപ്പോ പിന്നാലെ നടന്നു ശല്യം ചെയ്യാ?. വല്ലാത്ത ശല്യം തന്നെ”
അവൾക്ക് ദേഷ്യം കൊണ്ട് പിടി വിട്ടു പോകുന്ന അവസ്ഥ വരെയെത്തി കാര്യങ്ങൾ. ഒരു പൊട്ടിത്തെറിക്കായി അവൾ തയ്യാറെടുത്തു
“ഡോ, എന്നെപ്പോലൊരു സുന്ദരിയായ പെണ്ണിനെ തനിക്കു കിട്ടാനും വേണം ഒരു യോഗം” ജൂവൽ
“ചേച്ചീ, ജോയോട് ഇത് പറയുന്ന ആറാമത്തെ പെണ്ണാ ചേച്ചി. Congradulation ?” മിഖി.
“ടാ ചെക്കാ, ചുമ്മാ കിടന്ന് തള്ളല്ലേ?”
“എന്തായാലും ചേച്ചി ‘ഞാൻ സുന്ദരിയാണേ’ന്നും പറഞ്ഞു സ്വയം തള്ളി മറിച്ചതിന്റെ അതേക്കൊന്നും വരില്ല?” മിഖി.
“അല്ലാ പിന്നെ. ഈ മാളിൽ തന്നെ രണ്ടു റൗണ്ട് നടന്നു നോക്കിയാൽ കാണാലോ തന്നെക്കാൾ സുന്ദരിയായ പെണ്ണുങ്ങളെ. എന്നിട്ടും അഹങ്കാരത്തിനൊരു കുറവുമില്ല?” ഞാൻ
“ചേച്ചിക്ക് സുന്ദരിയാണെന്ന് വല്ല തോന്നലുമുണ്ടെങ്കിൽ ആധാർ കാർഡിലെ ഫോട്ടോയൊന്ന് നോക്കിയാ മതി. അപ്പൊ ആ തോന്നലൊന്ന് മാറിക്കിട്ടും. റേഷൻ കാർഡാണ് ഒന്നൂടി നല്ലത്” മിഖി.
ഇത്രയും ആയപ്പോഴേക്കും ജൂവൽ കലി കേറി വിറഞ്ഞു തുള്ളി.
“വിടില്ല ഞാൻ…….” അവൾ എന്നെ നോക്കിക്കൊണ്ട് ചീറി.
“ശ്ശേയ്, എന്തിനാ ചേച്ചി ഇതൊക്കെ വിടാണ്ട് വച്ചിരിക്കണേ?. ഇവിടെ ആവശ്യത്തിന് ടോയ്ലറ്റുകളുണ്ട്. അങ്ങോട്ടൊക്കെ പോയി വിടേണ്ടതൊക്കെ ഇഷ്ടം പോലെ വിട്ടേക്ക്?” മിഖി
പ്ലിംഗ്
അതുവരെ കലിപ്പിൽ നിന്ന അവളുടെ മുഖത്തു വളിച്ച ഭാവം വന്നു ?. ഇജ്ജാതി കൌണ്ടർ ?. ഇവനെ സംസാരിച്ചു തോൽപ്പിക്കല് എളുപ്പം നടക്കണ കാര്യമല്ല. ഇവനുമായി പിടിച്ചു നിൽക്കാൻ നിലവിൽ എന്നെക്കൊണ്ടേ പറ്റൂ. മറ്റേ ധർമ്മപുരാണം പുസ്തകത്തിന്റെ എഫക്ട് ഇവനെ വിട്ടു പോവാത്തിരി സമയമെടുമെന്നാ തോന്നണേ. പതിനഞ്ചു പേജാണ് ഇവൻ വായിച്ചേക്കുന്നേ.
“മിഖി, നീയെന്തു വിടുന്ന കാര്യാ ഉദേശിച്ചേ ??”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum