“അവരെപ്പോ ഇങ്ങോട്ടെത്തും ?”
“വൈകീട്ടാവുമ്പോൾ എത്തും”
“എന്നാ ഒരു കാര്യം ചെയ്യ്. നമുക്ക് പരിപാടി നടത്തിയേക്കാം. വരുന്നൊരെല്ലാം നിന്റെ കൂടെ താമസിക്കട്ടെ. ഇനി നിന്റെ വീട്ടില് സ്ഥലമില്ലെങ്കിൽ അവരെ ഇവിടെ പള്ളിയുടെ പാരിഷ് ഹോളിലെങ്ങാനും കിടത്തിക്കോ. ഫുഡിന്റെ കാര്യമൊക്കെ പള്ളീന്നു ഏർപ്പാടാക്കാം. അതല്ലാതെ അവർക്ക് വേറെ ചിലവിനായിട്ട് ഒരു പത്തിന്റെ പൈസ പോലും ഈ പള്ളീന്ന് കിട്ടുമെന്ന് കരുതണ്ട…..”
“ചേട്ടാ……..?”
“അവിടം കൊണ്ട് തീർന്നില്ല. അവര് പത്തു പേര് ഉള്ള സ്ഥിതിക്ക് ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്ക് വേണ്ട സെറ്റു വർക്കുകളെല്ലാം അവര് തന്നെ ചെയ്യേണ്ടി വരും. പോരാത്തതിന് പുൽക്കൂട് പണിക്കും അവര് സഹായിക്കണം”
ഞാൻ പറഞ്ഞത് കേട്ടപ്പോൾ നിഖിൽ ആശയക്കുഴപ്പത്തിലായി.
“അത്രയും വേണോ ചേട്ടാ?”
“വേണം, നീയല്ലേ പറഞ്ഞേ നിന്റെ ഫ്രണ്ട്സൊക്കെ പുതിയ അനുഭവങ്ങള് തേടി നടക്കണ ആൾക്കാരാണെന്ന്. അവർക്ക് മിക്കവാറും ഇതെല്ലാം കൂടെ പുതിയ അനുഭവമായിരിക്കും. അവരും ഇതൊക്കെയൊന്ന് നന്നായിട്ട് എൻജോയ് ചെയ്യട്ടഡേയ് ?”
അത്രയും പറഞ്ഞ് ഞാൻ വീട്ടിലേക്ക് തിരിച്ചു പോയി. നമ്മളുടെയടുത്താ ഇവന്റെയൊക്കെ കളി?. ഇവന്റെയൊക്കെ അപ്പനെ വരെ എങ്ങനെ മുതലാക്കണമെന്ന് എനിക്കു നന്നയിട്ടറിയാം.
പള്ളിയിലെ പരിപാടികളെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ എല്ലാവരും നല്ല ഉഷാറായി ഇരിക്കുന്നുണ്ട്. ഇന്ന് ശനിയാഴ്ചയായതുക്കൊണ്ട് മിഖിക്ക് സ്കൂളിൽ പോവേണ്ട കാര്യമില്ല. അവൻ ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുന്നുണ്ട്. മിക്കവാറും ഗെയിം കളിക്കായിരിക്കും. ഫിലിപ്പ് അങ്കിൾ രാവിലെ തന്നെ പത്രം വായിക്കാനിരിക്കുന്നു. ശാരദാന്റി ടീവി കാണുന്നു. ഇന്നത്തെ ദിവസം എല്ലാവരും റെസ്റ്റെടുക്കുന്ന പോലെയാ. എനിക്കപ്പോൾ ഒരു ഐഡിയ തോന്നി ?.
“മിഖി, നമുക്കിന്നു പുറത്തേക്കൊക്കൊന്ന് കറങ്ങാൻ പോയാലോ”
ഫോണിൽ തോണ്ടിക്കൊണ്ടിരുന്ന അവൻ എന്നെയൊന്ന് നോക്കി. അങ്കിളും ആന്റിയും മൈൻഡ് പോലും ചെയ്യുന്നില്ല.
“എന്താ പറഞ്ഞേ ജോ?”
“എന്തായാലും എല്ലാവരും ഇന്ന് കാര്യമായ പണിയില്ലാണ്ടിരിക്കാ. അതോണ്ട് ഞാനിന്ന് ഉച്ച വരെ ഷോപ്പിലേക്ക് പോണില്ല. നമുക്കെല്ലാവർക്കും കൂടി പുറത്തൊക്കെ പോയി കറങ്ങിയടിച്ചു വന്നാലോ”
“ആണോ?, എന്നാ വാ പോവാം” മിഖി.
“ഞങ്ങളൊന്നും വരണില്ല” ഫിലിപ്പ് അങ്കിൾ.
ഫിലിപ്പ് അങ്കിളിന്റെ താല്പര്യമില്ലായ്മ്മ കണ്ട് എനിക്കു നിരാശ തോന്നി.
“ആന്റി വരുന്നുണ്ടോ ?” ഞാൻ.
“ഏട്ടനില്ലാത്ത സ്ഥിതിക്ക് ഞാനും വരണില്ല” ശാരദാന്റി.
“എന്താ ആന്റി ഇത്? നമുക്ക് വല്ലപ്പോഴേ ഇങ്ങനത്തെ ഒഴിവ് സമയം കിട്ടൂ. അപ്പൊ ഇങ്ങനെ മടി കാണിക്കണോ വേണ്ടേ ?”
രണ്ടു പേർക്കും അപ്പോഴും ഭാവവ്യത്യാസമില്ല.
“വാ ആന്റി, നമുക്കൊന്ന് പുറത്തൊക്കെ ഇറങ്ങി ചിൽ ചെയ്തിട്ട് വരാം” മിഖി.
“എന്തിന്? ചിൽ ചെയ്യാൻ പോയിട്ട് അവസാനം ചീറിപ്പാഞ്ഞ് ഓടലല്ലേ നിങ്ങളുടെ പരിപാടി. ഞങ്ങളില്ലേയ് ?” ഫിലിപ്പ് അങ്കിൾ.
പിന്നെയൊന്നും ചോദിക്കാൻ നിന്നില്ല. ഞാൻ മിഖിയെയും കൂട്ടിക്കൊണ്ട് റെഡിയായി പുറത്തേക്കിറങ്ങി. അവനെയും കൂട്ടി കാറോടിക്കുന്ന നേരത്ത് അറിയതൊന്ന് കോട്ടു വാ വിട്ടു. മിഖി കൃത്യമായിട്ടത് ശ്രദ്ധിക്കുകയും ചെയ്തു. ഇന്നലെ ഞാൻ കഥയും സിനമയുമൊക്കെയായി ഒരുപാട് ഉറക്കമുളച്ചിരിന്നു.
“എന്താ ജോ, ഉറക്കഷീണം പോയിട്ടില്ലേ ? വണ്ടി വല്ലായിടത്തും പോയി ഇടിക്കോ ??” മിഖി
“ഒന്നുല്ലേടാ, ഇന്നലെ രാത്രി കൊതുകു ശല്യം കാരണം മര്യാദക്ക് ഉറങ്ങാൻ പറ്റിയില്ല?” ഞാൻ.
“ജോയെ ശരിക്കും ശല്യം ചെയ്തത് കൊതുകാണോ അതോ ഇന്നെലെ മുഴുവൻ ഫോണില് നോക്കി വായിച്ച ലവ് സ്റ്റോറീസാണോ ??”
പെട്ടന്ന് ഞാൻ കാറിന്റെ ബ്രേക്കിൽ ആഞ്ഞു ചവിട്ടി. വണ്ടി റോഡിൽ ഉരഞ്ഞു നിന്നു. ഞാൻ മിഖിയെ ആശ്ചര്യത്തോടെ ചോദിച്ചപ്പോൾ അവനെന്നെ നോക്കി കള്ളച്ചിരി ചിരിച്ചു.
“അല്ല, നിനക്കെങ്ങനെ അത് മനസിലായി ??” ഞാൻ.
“ഇതു വരെ അറിയില്ലായിരുന്നു. ഇപ്പോ അറിഞ്ഞു ?”
“എന്തോന്ന് ?”
“ഞാൻ ചുമ്മാ ഊഹിച്ചു നോക്കിയെന്നേയുള്ളൂ. ജോ തന്നെ ഇങ്ങോട്ട് കേറിയത് സമ്മതിച്ചപ്പോ എല്ലാം ക്ലിയറായി ?”
“ശ്ശ്…….?.”
ഞാൻ അറിയാതെ നാവ് കടിച്ചു എരിവ് വലിച്ചു. മിഖിയെന്നെ നോക്കി ആക്കിയ മാതിരിയൊരു ചിരി ചിരിച്ചു. ഇതിപ്പോ ഞാൻ തന്നെ അവന് അങ്ങോട്ട് ചെന്ന് പിടി കൊടുത്ത പോലെയായി ?. വണ്ടി നിർത്തിയത് നടുറോഡിലായതുക്കൊണ്ട് പിന്നിലുള്ള യാത്രക്കാർ ചീത്ത വിളിക്കാൻ തുടങ്ങിയപ്പോൾ വണ്ടി വീണ്ടും മുന്നോട്ടെടുത്തു. എന്നാലും എനിക്കൊരു സംശയം ?.
“മിഖി…”
“എന്താ ജോ ?”
“ഇന്നലെ ഞാൻ കഥ വായിക്കുന്നത് നീയങ്ങാനും കണ്ടിരുന്നോ ?”
“ഏയ്, ഇല്ല. എന്നാലും എനിക്കുറപ്പായിരുന്നു ജോ അതു തന്നെയാ ചെയ്യാന്ന് ?”
ഹാവൂ, അപ്പോൾ ഞാൻ സോഫയിൽ തല കുത്തനെ കിടന്ന് അവസാനം താഴോട്ടു വീണ കാര്യമൊന്നും ഇവനറിഞ്ഞിട്ടില്ല?.
“മിഖി, നീ പറഞ്ഞത് ശരിയാ. കഥ വായിച്ചാൽ ഇമാജിനേഷൻ കൂടുതൽ കിട്ടും. ഇന്നലെ ഞാൻ അങ്ങനെയൊരു കഥ വായിച്ചോണ്ടിരുന്നപ്പോൾ അതിലെ നായകൻ ഞാനാണെന്ന് വരെ തോന്നിപ്പോയെടാ”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum