Wonder 8 [Nikila] 2121

“ആ അതു തന്നെ ?. ഇനി അവള് വീണ്ടും നിന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു വന്നാൽ കോണ്ഫിഡന്റോടെ തന്നെ നോ പറഞ്ഞേക്ക്”

 

ശരിയാണ്, അടുത്ത തവണ ജൂവലിനെ മുഖാമുഖം കാണുമ്പോൾ അവളുടെ മുഖത്തു നോക്കി തറപ്പിച്ചു പറയണം ഇഷ്ടമല്ലാന്ന്. ഇന്നലെ രാത്രി ക്യൂപ്പിടിനെ തല്ലിയതായി കണ്ട സ്വപ്നവും ഇപ്പൊ റോയിയുടെ വക അളിഞ്ഞ മോട്ടിവേഷനും കൂടിയായപ്പോൾ എനിക്ക് ധൈര്യം ശരീരത്തിലേക്ക് വൈദ്യുതി കണക്കിന് ഇരച്ചു കയറി. ആ കോൺഫിഡൻസും കേറി ഞാൻ നിൽക്കുന്ന നേരത്ത് ;

 

“സാർ, ഓർഡർ”

 

“നോ….”

 

ശബ്ദം കനപ്പിച്ചു തന്നെ മറുപടി പറഞ്ഞു. പിന്നെയാണ് എനിക്കു പറ്റിയ അമളി മനസിലായത്. ഫുഡ് തരാൻ വന്ന സപ്ലൈയറോടാണ് ഞാനിപ്പോൾ നോ പറഞ്ഞു തിരിച്ചയച്ചത്?. റോയിയും മിഖിയും എനിക്കു പറ്റിയ അമളിയും അതിലുപരി അവരുടെ ഗതികേടുമോർത്ത് തലയില് കൈ വച്ചു.

 

“എന്തോന്നാടാ ജോ ഈ കാണിച്ചേ ?” റോയ്.

 

“ചെറുതായിട്ട് കോൺഫിടെൻസൊന്ന് കൂടിപ്പോയതാ ?”

 

“ബാക്കിയുള്ളവരെയും കൂടി പട്ടിണിക്കിട്ടിട്ട് വേണോടാ നിനക്കൊക്കെ കോൺഫിഡൻസ് ഉണ്ടാക്കാനായിട്ട്. രാവിലത്തെ ബ്രേക്ക് ഫാസ്റ്റും മുടങ്ങി?”

 

“അതിനു നീയെന്തിനാ ടെൻഷനടിക്കുന്നേ, ആ സപ്ലൈയറെ തിരിച്ചു വിളിച്ചാൽ പോരെ”

 

“ജോ എവിടെ പരിപാടി അവതരിപ്പിച്ചാലും അവസാനം ഇങ്ങനെയൊക്കെയേ വരൂ?” മിഖി.

 

“ഇതിവന്റെ സ്ഥിരം പരിപാടിയാ, ഇന്നലെ രാത്രി കോഫി കുടിക്കാൻ കേറിയ സ്ഥലത്തും ഇവനിതേ പരിപാടി തന്നെയായിരുന്നു” റോയ്.

 

“ഡേയ്. ഞാൻ മാത്രമല്ല, ഈ പറഞ്ഞ കാര്യത്തിൽ ഇവനും പെടും”

 

ഞാൻ മിഖിയെ നോക്കി കൈ ചൂണ്ടിയപ്പോൾ അവൻ ഞങ്ങളെ നോക്കി ഇളിച്ചു.

 

“എന്റെ പൊന്നു ജോയെ, ദയവു ചെയ്ത് നീയിനി വേണ്ടാത്തിടത്തൊന്നും കേറി നോ പറഞ്ഞേക്കല്ലേട്ടാ” റോയ്.

 

“വോക്കെ, പക്ഷെ ജൂവലിനിനോട് ഞാനെന്തായാലും നോ പറയും” 

 

“വോ, നീയെന്തു കോപ്പെങ്കിലും കാണിച്ചുകൂട്ട്”

 

അങ്ങനെ ബ്രേക്ക്ഫാസ്റ്റ് സമയത്തെ കസർത്തെല്ലാം കഴിഞ്ഞ് ഞങ്ങളെല്ലാവരും ഞങ്ങളുടെ പഴയ ടൂറിസ്റ്റു ബസ്സിലേക്ക് കേറി. അതുവരെ പുറത്തൊന്നും ഞാൻ നോക്കിയിട്ട് കാണാതിരുന്ന ജൂവലിനെ ബസ്സിനകത്തു വച്ചു കണ്ടു. ജൂവലും എന്നെ കണ്ടെങ്കിലും അവളെന്നെ മൈൻഡ് ചെയ്തില്ല. അവൾക്കെന്നെ ഫേസ് ചെയ്യാനൊരു ബുദ്ധിമുട്ടുള്ള പോലെ. കുഴപ്പമില്ല, എന്തായാലും വീണ്ടും ഇവളെന്നെ ശല്യം ചെയ്യാൻ വരും. അപ്പോൾ പറയാനുള്ളത് പറഞ്ഞേക്കാം. എല്ലാം വരുന്നിടത്തു വച്ചു കാണാമെന്ന് ഞാനും വിചാരിച്ചു.

 

ഇന്നു വൈകീട്ടോടെ ഞങ്ങള് തിരിച്ചു നാട്ടിലേക്ക് പുറപ്പെടും. ഇന്ന് ഊട്ടിയിലെ അവസാന ദിവസമാണെന്ന വിചാരമുണ്ടായതുകൊണ്ടാവാം. ബസ്സിനകത്ത് എല്ലാവരും നല്ലപ്പോലെ ഉഷാറായിരുന്നു.എല്ലാവരും കൂടി പാട്ടും ഡാൻസുമൊക്കെയായി നല്ല ആവേശത്തിലായിരുന്നു. ജൂവൽ മാത്രം ഒന്നിലും പങ്കെടുക്കാതെ ഒരിടത്തു ഒതുങ്ങിയിരുന്നു. ഞാനും മിഖിയും അങ്ങനെ തന്നെയായിരുന്നു. റോയ് ആണെങ്കിൽ കമ്പനിയിലെ എം ഡി യാണെന്ന വിചാരം പോലുമില്ലാതെ ആടിത്തിമിർക്കാണ്. മിക്കവാറും അവന്റെ ഈ ഡാൻസുകളി ആരെങ്കിലും വിഡിയോ ആക്കി എഫ് ബിയില് പോസ്റ്റ് ചെയ്യുന്ന വരെയുണ്ടാകും ഈ ആവേശം. അതു കഴിഞ്ഞാൽ പിന്നീടങ്ങോട്ട് അവനു നല്ല സുഖമാ ?. ഞാൻ ഒന്നിലും പങ്കെടുക്കാതെ ഇയർ ബഡ്ഡ് എടുത്ത് ചെവിയിലോട്ട് വച്ചു പാട്ടും കേട്ടിരുന്നു. അതില് ഒരു ഇയർ ബഡ്ഡ് പീസെടുത്ത് മിഖിയുടെ ചെവിയിലോട്ട് കുത്തിത്തിരുകി. അവനും മറുത്തൊന്നും മിണ്ടാതെ എന്റെ തോളത്ത് ചാരിയിരുന്നു.

 

ഏകദേശം 9:30 ആയപ്പോൾ ഊട്ടിയിലെ ഹിൽ സ്റ്റേഷനിൽ ബസ്സ് നിർത്തി. എല്ലാവരും അവിടെ ഇറങ്ങി പല വഴിക്ക് പോയപ്പോഴും റോയ് മാത്രം എന്റെയും മിഖിയുടെയും പിന്നാലെ വാല് പോലെ കൂടിയിരുന്നു. ആദ്യം ഞാൻ കരുതിയത് റോയ് ഞങ്ങളുടെ പിന്നാലെ വരുന്നത് സ്നേഹം കൊണ്ടാവുമെന്നാ. എന്നാൽ കാര്യം അതല്ല. ഞാനും മിഖിയും കൂടി ഇനി അടുത്ത കുരുത്തക്കേട് ഒപ്പിക്കണ്ട എന്നു വിചാരിച്ചു ഒരു മുൻകരുതലായി ഞങ്ങളുടെ കൂടെ കൂടിയേക്കുവാണ് അവൻ. പക്ഷെ അവന്റെയീ കരുതൽ കൊണ്ടൊന്നും ഒരു പ്രയോജനവുമില്ലാന്നുള്ളത് വേറൊരു സത്യം. ഏതെങ്കിലും ഒരു മൂലയിൽ അടങ്ങിക്കൂടിയിരുന്നാൽ പോലും ആ ഇരിക്കുന്നിടത്തു പോലും കുഴപ്പങ്ങളുണ്ടാക്കുന്നവരാണ് ഞങ്ങൾ.

 

“ഡാ, റോയ്. നീയെന്തിനാടാ ഞങ്ങളുടെ പുറകെ തന്നെ നടക്കുന്നേ” ഞാൻ.

 

“ജസ്റ്റ് ഫോർ സെല്ഫ് പ്രൊട്ടക്ഷൻ?” റോയ്.

 

“ഞങ്ങളെ പ്രൊട്ടക്ട ചെയ്യാനാണെങ്കിൽ ഞങ്ങളുടെ പിന്നിലാണോ നടക്കേണ്ടേ ? മുന്നിൽ കേറി നടക്കെന്നേ” മിഖി.

 

“അയ്യടാ, പ്രൊട്ടക്ഷൻ നിങ്ങൾക്കല്ല. എനിക്കാ. നിങ്ങള് കാരണം പുതിയ കുഴപ്പങ്ങളുണ്ടാവാതിരിക്കാനുള്ള എന്റെയൊരു മുൻകരുതൽ. പിന്നതു മാത്രമല്ല, ഞാൻ മുന്നിൽ കേറി നടന്നാലേ നീയൊക്കെ ആ ഗ്യാപ്പില് പിന്നിൽക്കൂടെ നൈസ് ആയിട്ട് രക്ഷപ്പെടും?”  റോയ്

 

“ശരി, അങ്ങനെയാണെങ്കിൽ ഞങ്ങളുടെ പിന്നാലെ നടക്കാണ്ട് ഒപ്പം കേറി നടക്കടാ” ഞാൻ.

 

“ഒന്നു പോടാ, ഒപ്പം കേറി നടക്കാൻ ഞാൻ ദുൽക്കർ സൽമാനല്ല. മര്യാദക്ക് നേരെ നോക്കി നടക്കടാ?‍♂️”

 

ഇവനോട് പറഞ്ഞിട്ടും കാര്യമില്ല എന്നറിയാവുന്നതുക്കൊണ്ട് ഞാൻ പിന്നൊന്നും പറയാൻ പോയില്ല. റോയ് എന്റെ പിന്നാലെ നടന്നതുക്കൊണ്ട് വേറൊരു ഗുണമുണ്ടായി. ഇടയ്ക്കു വച്ചു ജൂവലെന്നെ കണ്ടെങ്കിലും റോയ് അടുത്തുണ്ടായതുക്കൊണ്ട് അവളെന്റെ പിന്നാലെ നടന്നു ശല്യം ചെയ്യാനൊന്നും നിന്നില്ല. പകരം അവളുടെ മനസിലെന്തോ ഒരു ഗൂഡാലോചനയുള്ള പോലെ എനിക്കു തോന്നി. റോയിയും മിഖിയും വാലു പോലെ എന്റെ കൂടെയുള്ളതു നല്ലതു തന്നെയാ. പ്രൈവസിയില്ലാത്തതോണ്ട് അവളെന്നോട് മിണ്ടാൻ വരില്ല. പക്ഷെ, ഇവരെ രണ്ടെണ്ണത്തിനെയും ഞാനെങ്ങനെ സഹിക്കുമോ എന്തോ ☹️. ആദ്യം തന്നെ എന്നെ ഇവര് രണ്ടു പേരും എങ്ങനെ സഹിക്കുമെന്നാ ആദ്യം ചിന്തിക്കേണ്ടേ ?.

 

അങ്ങനെ നടന്ന് നടന്നു ആ സ്ഥലത്തെ ഉയരം കൂടിയ ഭാഗത്തെത്തി. അവിടെ നിന്നു നോക്കിയാൽ ദൂരെയുള്ള പച്ചപ്പു മൂടിയ മലനിരകൾ കാണാം. ആ മലനിരകളെ വെള്ളപുതപ്പിക്കാനെന്ന വണ്ണം ചെറിയ രീതിയിൽ മേഘങ്ങൾ മൂടിയിട്ടുണ്ട്. ഇന്നലെയൊക്കെ കണ്ട അതേ കാര്യങ്ങള് തന്നെ. വലിയ പുതുമയൊന്നും തോന്നിയില്ല. എല്ലാം പ്രെഡിക്ടബിളായിരുന്നു?. എന്നാലും ഞാൻ ഫോണെടുത്തു അതിന്റെയെല്ലാം പല ആംഗിലുകളിലുള്ള ഫോട്ടോകളെടുത്തു ഫിൽറ്റർ ചെയ്തു വച്ചു. അങ്ങനെ കാഴ്ചകളൊക്കെ കണ്ടു ഒരു ചെറിയ ഇടവഴിയിലൂടെ മുന്നോട്ടു നടന്നാൽ അവിടെയുള്ളൊരു കൊച്ചു ഗാർഡണിലേക്കെത്തും. റോയ് എന്നെയും മിഖിയെയും കൂട്ടി ആ ഗാർഡണിനുള്ളിലേക്ക് കേറി. അതിനകത്തേക്ക് കടന്നപ്പോഴാണ് മറ്റൊരു അത്ഭുതകാഴ്ച കണ്ടത്. അതെനിക്ക് അൺപ്രെഡിക്ടബിളായിരുന്നു.

 

ഞാൻ ഇന്നലെ വൈകുന്നേരം പരിചയപ്പെട്ട ദാമ്പതികൾ, രാധാകൃഷ്ണനും കൃഷ്‌ണേന്ദുവും. രണ്ടു പേരും അടുത്തുള്ള ബെഞ്ചിലിരിക്കുന്നു. അതിലാ പെണ്ണ് അയാളുടെ നെഞ്ചത്തോട്ടു മുഖം പൂഴ്ത്തി പൊട്ടിക്കരയുന്നതായിരുന്നു ഞാൻ അങ്ങോട്ടേക്ക് കേറി വന്നപ്പോൾ കണ്ടത്. അവര് നന്നായി വിറയ്ക്കുന്നുണ്ട്. അയാളാണെങ്കിൽ ആ പെണ്ണിനെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിക്കുന്നു?. ഇന്നലെ ഡിവോഴ്സ് ചെയ്യും എന്ന് പറഞ്ഞു നടന്ന ടീംസാണ് ഇന്നിവിടെ പരസ്പരം കെട്ടിപ്പിടിച്ചോണ്ട് ഇരിക്കുന്നത്. ഇതൊക്കെ കണ്ടിട്ട് എനിക്കു എന്നോട് തന്നെ ഒരു മതിപ്പു തോന്നി ?. ഇന്നലെ വൈകീട്ടുള്ള നടത്തത്തിനിടയ്ക്ക് ചുമ്മാ ടൈം പാസിന് ചെയ്ത ഒരു കാര്യം കൊണ്ട് ഇങ്ങനെ ചില അത്ഭുതങ്ങള് നടന്നല്ലോ ?. എന്നാലും എന്റെ സംശയം അതല്ല, ഇവരെ ജോയിന്റ് ആക്കാൻ മാത്രം ഒന്നും ഞാനവരോട് കാര്യമായിട്ട് ഉപദേശിച്ചൊന്നുമില്ലല്ലോ?. പിന്നെയെങ്ങനെ ഇവരുടെ പ്രശ്നം കോംപ്രമൈസായി ?. ഹാ, മിക്കവാറും വേറെന്തെങ്കിലും കളി ഇതിനിടയില് നടന്നിട്ടുണ്ടാവാം. ഞാൻ റോയിയെയും മിഖിയെയും തോണ്ടി വിളിച്ചു.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.