“പിന്നെ നിഖിൽ, തന്നോടും ഇതൊക്കെ തന്നെയാ പറയുന്നേ. ഫ്രണ്ട്സിനെയൊക്കെ വിളിച്ചു സമ്മതം ചോദിക്ക്. ഇന്നു തന്നെ വേണം. വൈകിക്കരുത്”
“Done?” നിഖിൽ.
“നിധിൻ, ഇനി താൻ പുൽക്കൂട് മാത്രം ആയി പ്ലാൻ വരയ്ക്കാണ്ട് ഗലീലിയിലെ ആമ്പിയൻസൊക്കെ മുഴുവൻ വരുന്ന രീതിയിൽ ഈ പ്ലാൻ ഒന്നുകൂടിയൊന്ന് എക്സ്പ്പാന്റ് ചെയ്തേക്ക്. കേട്ടല്ലോ ? നാളെ വരെ സമയമുള്ളൂ”
“നാളേക്കു പോരേ, അതു നോക്കാം” നിധിൻ.
“പിന്നെ എല്ലാവരോടുമായി. ഇനി രണ്ടാഴ്ച മാത്രേ സമയമുള്ളൂ. ഈ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുടെ സെറ്റ് വർക്കൊക്കെ രണ്ടാഴ്ച കൊണ്ട് തീരുമോന്ന് ഒരു ഉറപ്പുമില്ല. അതുക്കൊണ്ട് നിങ്ങളുടെ പരിചയത്തിലുള്ള ആരെങ്കിലുമുണ്ടെങ്കിൽ അവരേക്കൂടി ഇങ്ങോട്ടു ഹെൽപ്പിനായിട്ട് കൊണ്ടു വന്നേക്ക്, കേട്ടല്ലോ ?”
“അങ്ങനെ വരുന്നവർക്ക് ശമ്പളമുണ്ടോ ?” നിഖിൽ.
“അവർക്ക് ശമ്പളമില്ല. അതൊക്കെ വെറും സർവീസായി കാണണം ?”
അങ്ങനെ ഇന്നത്തെ ആ ചർച്ച അവസാനിച്ചു. പുൽക്കൂട് പണിയിൽ തുടങ്ങിയ ചർച്ച അവസാനിച്ചത് നാടകത്തില്‍. അല്ലേലും അങ്ങനെയേ വരൂ. കഴിഞ്ഞ ഈസ്റ്റ്റിന് ഇതേപോലൊരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ വച്ചപ്പോൾ ഈശോയെ കുഴിമാടത്തീന്ന് നേരെ ആകാശത്തേക്ക് പറപ്പിക്കാനുള്ള പ്ലാനും കൊണ്ട് വന്ന ടീംസാണ് ഇവര്‍. ഇവറ്റങ്ങളുടെ പ്ലാൻ കേട്ടതും ഈശോയായി അഭിനയിക്കാൻ റെഡിയായി വന്ന ദേവുസിയേട്ടൻ ഉയിരും കൊണ്ടോടി?.
അങ്ങനെ ഞങ്ങളുടെ ഈ പരിപാടി ഡെൽജോ ഫാദറിനോട് ഞാൻ പറഞ്ഞു. അഭിനയിക്കാൻ ആളും ഫണ്ടിറാക്കാൻ ആളും ഉണ്ടെന്ന് പറഞ്ഞപ്പോൾ പുള്ളി എതിർത്തില്ല. എന്നാൽ പുൽക്കൂട് വേറൊരെണ്ണം പള്ളിയുടെ ഫ്രണ്ടിൽ ഉണ്ടാക്കണമെന്ന് ഫാദർ ചട്ടം കെട്ടി. അതോടെ എനിക്കും യൂത്തൻമ്മാർക്കും ശരിക്കും തൃപതിയായി. മര്യാദക്ക് നിന്നിരുന്നെങ്കിൽ പുൽക്കൂട് മാത്രം ഉണ്ടാക്കി സ്ഥലം വിട്ടാൽ മതിയായിരുന്നു. ഇതിപ്പോ പുൽക്കൂടും കെട്ടണം, ലൈറ്റ് ആൻഡ് സൗണ്ട് ഷോയും കേറിയങ്ങ് ഉണ്ടാക്കുകയും വേണമെന്ന സ്ഥിതിയിലായി കാര്യങ്ങൾ ?. എന്നാപ്പിന്നെ ഈ പരിപാടി ക്യാൻസൽ ചെയ്യാമെന്ന് വിചാരിച്ചു. ഞാൻ നിഖിലിന്റെ അടുത്ത് കാര്യം പറയാനായി ചെന്നു.
“ഡാ, നിഖലേ. നമുക്ക് ലൈറ്റ് ആൻഡ് സൗണ്ട് ഷോ വേണ്ടാന്ന് വെയ്ക്കാഡാ”
“എന്താ ജോസഫ് ചേട്ടാ കാര്യം ?”
“പുൽക്കൂട് വേറൊരെണ്ണം ഉണ്ടാക്കണമെന്ന് ഫാദർ പറഞ്ഞു. നമുക്ക് പുൽക്കൂട് പരിപാടിയും കലാ പരിപാടിയും ഒരുമിച്ചു താങ്ങാൻ പറ്റുമെന്ന് തോന്നണില്ല. അതുകൊണ്ട് കലാ പരിപാടി വേണ്ടാന്ന് വയ്ക്കാം. എന്ത്യേ ?”
ഞാനത് ചോദിച്ചപ്പോൾ അവൻ ഒന്നും മിണ്ടാതെ അന്തം വിട്ടു നിൽക്കുന്നു. എന്തു ചെയ്യാൻ, വെറുതെ ആവശ്യമില്ലാതെ പിള്ളേരെ ഞാനും കൂടി ചേർന്ന് മോഹിപ്പിച്ചു?.
“ഡാ….”
“ഏഹ്…..”
ഞാനവനെ തോണ്ടിയപ്പോൾ അവൻ ഒരു ഞെട്ടലോടെ എന്നെ നോക്കി.
“സാരമില്ലെടാ, നമുക്ക് നിന്റെ ഫ്രണ്ട്സിന്റെ കലാപരിപാടി അടുത്ത അമ്പ് പെരുന്നാളിനു വയ്ക്കാം. ഇപ്പൊ നീയവരെ വിളിക്കാനൊന്നും നിൽക്കണ്ട. തൽക്കാലം ഇങ്ങനെയൊക്കെ പോവട്ടേടാ”
“അത് ശരിയാവില്ലാ ചേട്ടാ, നമ്മള് വൈകിപ്പോയി?”
“വൈകിപ്പോയെന്നോ ? നീ കാര്യം തെളിച്ചു പറയെടാ”
“ചേട്ടൻ എന്നോട് ഫ്രണ്ട്സിനെ വിളിക്കാൻ പറഞ്ഞില്ലേ. അപ്പൊ തന്നെ ഞാൻ അവരെ വിളിച്ചു കാര്യം പറഞ്ഞു. ഇപ്പൊ എല്ലാവരുംക്കൂടി വർക്കലയിൽ നിന്ന് ഒരു വാൻ വാടകക്കെടുത്ത് ഇങ്ങോട്ട് വന്നോണ്ടിരിക്കാ”
എന്റെ ദൈവമേ, പണി പാളിയോ. ഈ നിഖിൽ വർക്കല ഭാഗത്താണ് പഠിക്കുന്നതെന്ന കാര്യം ഞാൻ മറന്നു പോയി. ഇവിടെ വല്ലയിടത്തുമുള്ള പിള്ളേരാണെന്ന് കരുതിയാ അവരോട് വരാൻ പറഞ്ഞേ. ഫോൺ വിളിക്കാൻ പറഞ്ഞയുടെനെ തന്നെ ഇവൻ ഫോണെടുത്തു വിളിച്ചു. എന്താ ഒരു അനുസരണ?. ഇതുപോലത്തെ ടീം മെമ്പേഴ്സിനെ കിട്ടാൻ പുണ്യം ചെയ്യണം. എല്ലാം കയ്യീന്ന് പോയെന്ന് അറിഞ്ഞ നിഖിൽ അനക്കമില്ലാത്തപ്പോലെ നിൽക്കാണ്.
“ഡാ, ഇവിടെയിങ്ങനെ പ്രതിമ പോലെ നിൽക്കാണ്ട് ഫ്രണ്ട്സിനെ ഫോൺ വിളിച്ചു കാര്യം പറയെടാ”
അവൻ ഫോണെടുത്ത് ഫ്രണ്ട്സിനെ വിളിക്കാൻ നോക്കി. ഓരോരുത്തരെയായി മാറി മാറി വിളിച്ചു. അതിനു ശേഷം എന്നെ നിരാശയോടെ നോക്കി.
“ആരും വിളിച്ചിട്ട് ഫോണെടുക്കണില്ല ജോസഫ് ചേട്ടാ?. എല്ലാരും കൂടി പെട്ടീം പായയുമെടുത്തു രണ്ടാഴ്ച്ച ഇവിടെ കൂടാൻ വരുന്നുണ്ടെന്നാ നേരത്തെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞേ” നിഖിൽ.
“ഞഞ്ഞായി, എന്നാപ്പിന്നെ മോനൊരു കാര്യം ചെയ്യ്. ഇങ്ങോട്ട് വന്ന കൂട്ടുക്കാര് രണ്ടാഴ്ച നിന്റെ കൂടെ നിന്ന് ക്രിസ്തുമസ്സിന്റെ പാതിരാ കുർബാനയും കൂടിയിട്ടങ്ങ് തിരിച്ചു പൊക്കോട്ടെ. അല്ലാണ്ട് അവരുടെ ഒരു പരിപാടിയും ഇവിടെ നടക്കില്ല ?”
“അയ്യോ, അത് പറ്റില്ല ചേട്ടാ. എല്ലാരും ഇപ്പൊ നമ്മുടെ നാട്ടില്‍ പരിപാടി കളിക്കാൻ വരുന്നതിന്റെ തില്ലിലാ. ഇനി പറഞ്ഞ മാറ്റിയാൽ അവരെല്ലാം കൂടി എന്നെ കൊല്ലും. ചോരത്തിളപ്പുള്ള ടീംസാ ചേട്ടാ അവര്‍. എപ്പോഴും പുതിയ അനുഭവങ്ങള്‍ തേടി നടക്കുന്ന തനി ഫ്രീക്കന്മാര്”
“ആണോ, രണ്ടാഴ്ച മുൻപ് ഇവിടെ രക്തദാന ക്യാമ്പ് നടത്തിയപ്പോ ചോരത്തിളപ്പുള്ള നിന്റെ ഫ്രീക്കൻ ചങ്ക്സിനെയൊന്നും ഈ ഭാഗത്തേക്ക് കണ്ടില്ലല്ലോ?”
നിഖിൽ തല കുനിച്ചു നിന്നു.
“ഒരു സംശയം ഞാൻ ചോദിച്ചോട്ടെ. ഈ വരുന്നവന്മാർക്കൊന്നും സെമെസ്റ്റർ എക്സാമെന്ന സാധമില്ലേ ? അതോ, ഇനിയവര്‍ കോളേജിൽ പോവാത്തവരാണോ ?”
“കോളേജിൽ പോണവരാ ചേട്ടാ, ഞങ്ങളുടെയൊക്കെ എക്സാമൊക്കെ നവംബറിൽ കഴിഞ്ഞതാ. പോരാത്തതിന് ഞങ്ങളുടെ കോളേജിൽ രണ്ടാഴ്ച്ചയായി സ്ട്രൈക്കാണ്. അതിനി എന്ന് തീരുമെന്ന് ഒരു പിടിയുമില്ല. അങ്ങനെ ചുമ്മാ വെറുതെ കുത്തിയിരുന്ന അവന്മാരെയാണ് ഞാൻ ഫോൺ വിളിച്ചേ. ഇനിയവര്‍ തിരിച്ചു പോവുമെന്ന് തോന്നണില്ല ചേട്ടാ”
നിഖിൽ വേവലാതിയോടത് പറഞ്ഞപ്പോഴാണ് ഞാൻ ഇവരുടെയെല്ലാം എക്സാം പണ്ടേ കഴിഞ്ഞതാണല്ലോന്നോർത്തേ. പോരാത്തതിന് കോളേജ് നേരത്തെ പൂട്ടിയതുകൊണ്ടാണ് ഈ നിഖിലിപ്പോൾ നാട്ടിൽ വന്നു നിൽക്കുന്നേ. എനിക്കും എന്താ ചെയ്യേണ്ടേന്ന് ഒരെത്തും പിടീം കിട്ടാണ്ടായി. കന്നിനെ കയം കാണിച്ച അവസ്ഥയായിപ്പോയി. പെട്ടന്ന് എന്റെ തലയിലൊരു ബൾബ് കത്തി?.
“നിഖിലേ, നിന്റെ ഫ്രണ്ട്സ് മൊത്തം എത്ര പേരുണ്ട് ?”
“പന്ത്രണ്ട് പേര് കാണും ചേട്ടാ”
“പന്ത്രണ്ട് പേരോ ?. നിനക്ക് ഭ്രാന്താണോടാ ഒരു ജാഥക്കുള്ള ആൾക്കാരെയും വിളിച്ചോണ്ട് വരാനായിട്ട്”
രണ്ടാമതൊന്ന് ആലോചിക്കുന്നതിനു മുൻപ് ഇതിനൊക്കെ എടുത്തു ചാടി സമ്മതം മൂളിയ എന്നെ പറഞ്ഞാൽ മതിയല്ലോ?
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum