Wonder 8 [Nikila] 2121

“ജോസഫ് ചേട്ടാ, എന്നാപ്പിന്നെ നമുക്ക് ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടത്തിയാലോ”

 

കൊള്ളാം, ഞാനിവിടെ ഇപ്പോഴുള്ള പണിയൊന്ന് നേരെചൊവ്വേ തീർക്കാൻ നോക്കുമ്പോഴാണ് ഇവന്റെ വക പുതിയൊരു ഐഡിയ ?.

 

“എടോ താൻ……”

 

“ചേട്ടാ, അങ്ങനെയാണെങ്കിൽ നമ്മുടെ ക്രിസ്തുമസ്സ് ആഘോഷം ഒന്നുകൂടി ഉഷാറാകും. ഞങ്ങളുടെ കോളേജിൽ കഴിഞ്ഞ വർഷം ഞങ്ങള് ഫ്രണ്ട്സൊക്കെ കൂടി ബൈബിൾ നാടകം കളിച്ചിട്ടുണ്ട്. ചേട്ടൻ ഒന്ന് സമ്മതം മൂളിയാൽ ഞാനെന്റെ ഫ്രണ്ട്‌സിനെ വിളിക്കാം. എന്തു പറയണു ?”

 

ഇവര് കൊള്ളാലോ, ഞാൻ പുൽക്കൂടിന്റെ ചർച്ച നടത്തുമ്പോൾ ഇവരത് റൂട്ടു മാറ്റി നാടകത്തിലേക്ക് മാറ്റുന്നു. ഇവരെന്നെക്കാളും തരികിടകളായി വരാണല്ലോ ?.

 

“ചേട്ടനൊന്നും പറഞ്ഞില്ല ?” നിഖിൽ.

 

“ഒന്നും പറയാനില്ല. ഇതൊന്നും ശരിയാവില്ല. മക്കളീ കാര്യം മറന്നേക്ക്”

 

“ചേട്ടാ, ഇതൊരു നല്ല ഐഡിയ അല്ലേ” നിധിൻ.

 

“എനിക്കങ്ങനെ തോന്നണില്ല”

 

“ചേട്ടാ, പ്ലീസ്. ചേട്ടനും ഡെൽജോ ഫാദറും നല്ല ഫ്രണ്ട്‌സല്ലേ. നിങ്ങള് മനസു വച്ചാ നടക്കും”

 

എനിക്കൊന്നും പറയാൻ തോന്നിയില്ല.

 

“ചേട്ടാ, പ്ലീസ്” ഏതോ ഒരുത്തൻ.

 

“ചേട്ടാ, പ്ലീസ്” വേറേതോ ഒരുത്തൻ.

 

ശേഷം ഓരോരുത്തരായി ഇതേ ആവശ്യം പറഞ്ഞ് എന്റെയടുത്ത് ഒച്ച വയ്ക്കാൻ തുടങ്ങി. ഇവരുടെയൊക്കെ ഒരേ സ്വരത്തിലുള്ള ബഹളം കേട്ടപ്പോൾ എനിക്കോർമ്മ വന്നത് ഊട്ടിയിൽ വച്ചു ജൂവലെന്നെ പ്രൊപ്പോസ് ചെയ്യാൻ നോക്കിയ സംഭവമാണ്. ഇപ്പൊ മിഖിയെങ്ങാനും എന്റെ അടുത്തുണ്ടായിരുന്നെങ്കിൽ ഇവരുടെയെല്ലാം ഒച്ചപ്പാട് പെട്ടന്ന് ഒതുക്കി തീർത്തേനെ. അവനെ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്?.

 

“സൈലെൻസ്”

 

ഞാൻ ഒച്ച വച്ചപ്പോൾ എല്ലാവരുമൊന്ന് അടങ്ങി. ഇനിയിപ്പോ എടുത്തു ചാടി നോ പറയാൻ പറ്റില്ല. അതുകൊണ്ട് ഞാൻ എല്ലാവരോടുമായി ഒരു മയത്തിൽ കാര്യം പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കി. പക്ഷെ അവരൊക്കെ എന്നെ കൂടുതൽ കൺവിൻസ് ചെയ്യിയ്ക്കാനാണ് ശ്രമിച്ചത്. ഇതിപ്പോ എന്നെ സംബന്ധിക്കുന്ന കാര്യമായിരുന്നേൽ ഞാൻ പെട്ടന്ന് തന്നെ തീരുമാനം പറഞ്ഞേനേ. ഇതിപ്പോ ഞാൻ മാത്രം ഉൾപ്പെട്ട കാര്യമല്ലല്ലോ. എല്ലാവർക്കും ഇവിടെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്യമുണ്ട്. ഞാൻ നിഖിലിനെ സംശയത്തോടെ നോക്കി.

 

“ഡേയ്, നടപ്പുള്ള വല്ല കാര്യവും പറ. താൻ ഓടിച്ചെന്നു വിളിച്ചാലൊക്കെ തന്റെ ഫ്രണ്ട്‌സ് ഇവിടെ നാടകം കളിക്കാൻ വരോ ?”

 

“ഉറപ്പായും വരും, അവർക്ക് ഇതൊക്കെ ഒരു ത്രില്ലല്ലേ ?. ഫ്രീയായിട്ട് വേണെങ്കിൽ അവര് വന്ന് പരിപാടി നടത്തിക്കോളും”

 

ഇപ്പൊ എല്ലാവരുടെയും മുഖം തെളിഞ്ഞു. പലരും എന്നെ പ്രതീക്ഷയോടെ നോക്കി. ഞാനും അതിനനുസരിച്ചു ആറ്റിട്യൂടിട്ടു നിന്നു.

 

“അങ്ങനെ ആരും ഫ്രീയായിട്ട് പരിപാടി അവതരിപ്പിക്കണ്ട. അതിലുള്ള ചിലവൊക്കെ പള്ളീൽന്ന് തരും. പക്ഷെ അതല്ല പ്രശ്നം…..”

 

“പിന്നെന്താ ?” നിധിൻ.

 

“നമുക്കീ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കളിക്കാൻ മാത്രമുള്ള ഫണ്ട്‌ ഇല്ലല്ലോ ??”

 

ഞാനത് പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖം വാടി. എന്നാൽ അടുത്ത നിമിഷം ;

 

“ചേട്ടാ, ഞാൻ ഹെല്പ് ചെയ്യാം”

 

റോഷൻ ചെറിയനായിരുന്നു അത്. ഈ ഇടവകയിലെ പുത്തൻ പണക്കാരനായ ചെറിയാൻ വർഗ്ഗസിന്റെ മകനാണ് ഈ റോഷൻ.

 

“ശരി, എന്താ റോഷന്റെ പ്ലാൻ ?”

 

“കാശിന്റെ പ്രശ്നമാണെങ്കിൽ ഞാനും കൂടി ഹെൽപ്പ് ചെയ്യാം. എന്റെ അപ്പനോട് പറഞ്ഞാൽ ശരിയാവും”

 

“ഉറപ്പാണോ ?”

 

“നൂറു തരം. എന്നെ വിശ്വസിക്കാം”

 

അപ്പോ ആ ഒഴിവുകഴിവും ഏൽക്കുമെന്ന് തോന്നുന്നില്ല.

 

“അങ്ങനെയാണെങ്കിൽ ഞാനും ക്യാഷിന്റെ കാര്യത്തിൽ പറ്റാവുന്ന പോലെ സഹായിക്കാം. എന്തു പറയണു ?”

 

“ഒക്കെ”

 

“എന്നാലും ഡെൽജോ ഫാദർ സമ്മതിക്കോ ?”

 

“ചേട്ടൻ കാര്യമായി നിർബന്ധിച്ചാൽ സമ്മതിക്കും”

 

എന്തായാലും ഇവര് ഇക്കാര്യം വിടാൻ ഉദ്ദേശിച്ചിട്ടില്ല. 

 

“എന്നാ ഓക്കേ”

 

എല്ലാവരും ഫുൾ ഹാപ്പി. ഞങ്ങളുടെ നാട്ടിലെ ചെറുപ്പക്കാർക്ക് വല്ലാത്തൊരു ഒത്തൊരുമയുണ്ട്. ഈ നാട്ടിലെ എന്താവശ്യങ്ങൾക്കും അതിപ്പോൾ കലാപരിപാടികളായാലും സാമൂഹ്യപ്രവർത്തനങ്ങളായാലും ഇവിടെത്തെ ചെറുപ്പക്കാർ അതിനെല്ലാം ഫുൾ സപ്പോർട്ട് ആയിരിക്കും. കയ്യും മെയ്യും മറന്ന് ഇത്തരം പരിപാടികൾക്കെല്ലാം ഒരുമിച്ചു നിന്ന് അതൊരു ആഘോഷം തന്നെയാക്കും. ഇതിലെ കുഴപ്പമെന്താന്ന് വച്ചാൽ ഒരു ആഘോഷമൊക്കെയാവുമ്പോൾ സ്വഭാവികമായും വെടിക്കെട്ടും കൂടിയുണ്ടാവുമല്ലോ, അതിവരുടെ കാര്യത്തിൽ നൂറു ശതമാനവും അച്ചെട്ടാണ് ?

 

“എന്നാ നമുക്ക് ആ വഴിക്ക് ചിന്തിക്കാം. അപ്പോൾ റോഷൻ, അപ്പനോട് ഈ കാര്യമൊന്നു പറഞ്ഞു നോക്ക്. പുള്ളി ഒക്കെയാണെങ്കിൽ നമുക്കിതുമായി മുന്നോട്ട് പോവാം. പുള്ളിക്കാരന് സമ്മതമാണെങ്കിൽ മാത്രം. ഇന്ന് തന്നെ ചോദിച്ചു തീരുമാനം പറയണം. നമുക്കതികം സമയമില്ല. ക്രിസ്തുമസ്സിന് ഇനി അധികം നാളില്ല. കേട്ടല്ലോ ?”

 

“Done ?” റോഷൻ.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.