Wonder 8 [Nikila] 2119

“വാട്ട്‌ ??”

 

ആസ്ഥാനത്ത്….ഛെ….. അസ്ഥാനത്തു വച്ചു കഥ നിർത്തിക്കളഞ്ഞതിന്റെ അമർഷം എനിക്കുണ്ടായി. എന്നാൽ ആ അമർഷം കാണിച്ചത് ഇച്ചിരി ഓവറായെന്ന് പിന്നെയാണ് മനസിലായത്. തല കീഴായി നിന്ന ഞാൻ ബാലൻസ് തെറ്റി പുറകിലോട്ട് മുതുകു കുത്തി വീണു.

 

“അമ്മച്ചീ……”

 

ഞാനെങ്ങനെയോ നിലത്തു നിന്ന് കുത്തിയെണീറ്റു. ഭാഗ്യത്തിന് മുതുകു ഭാഗത്തു ചെറിയ വേദനയുണ്ടെന്നതൊഴിച്ചാൽ വേറൊരു കുഴപ്പവും ഇല്ല ?. നടു വളച്ചു പതിയെ ഒന്ന് സ്‌ട്രെച്ച് ചെയ്തു നോക്കി. ഇല്ല, ബോഡിക്ക് വേറെ ഒരു കുഴപ്പവുമില്ല. പക്ഷെ നടക്കാനിത്തിരി പ്രയാസം കാണുമായിരിക്കും. എനിക്കെന്തിന്റെ കേടായിരുന്നു. ഇപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ “മൂഡ്‌ ഔട്ടാ’യി ?. നാശം പിടിക്കാനായിട്ട് നേരെചൊവ്വേ നടക്കാനും പറ്റുന്നില്ല. ശേഷം ഫോണിലോട്ടും ഒന്ന് നോക്കി.

 

After reading this story

 

എന്തൊരു മുടിഞ്ഞ കഥയാണ് ദൈവമേ എഴുതി വച്ചേക്കുന്നേ?. ഇത്രയും വായിച്ചു കഴിഞ്ഞപ്പോഴേക്ക് എന്റെയും ദേഹം വല്ലാണ്ട് ചൂടു പിടിച്ചതു പോലെ പോലെയായി. സംഭവം ജെറി എന്ന ചെറുപ്പക്കാരന്റെ കഥനക്കഥയാണ്. ഇത് എന്നാൽ ഇതൊരുമാതിരി റൊമാന്റിക് സ്റ്റോറി എന്ന ടാഗ് ലൈൻ വച്ചാണ് പബ്ലിഷ് ചെയ്തിരിക്കുന്നേ. എന്തിനാണോ എന്തോ ? പ്രായം പ്രണയത്തെ തോൽപ്പിക്കുമെന്ന് പോലും. ക്രാ… തൂഫ്ഫ്ഫ്…..

 

പിന്നെ ഒരു റൊമാന്റിക് സ്റ്റോറിയറുടെ ആമ്പിയൻസ് കിട്ടാൻ വേണ്ടി മെർലിൻ എന്ന സ്ത്രീ കഥാപാത്രത്തിന്റെ ശരീരഭംഗിയൊക്കെ കിട്ടുന്ന അവസരത്തിലെല്ലാം കഥയുടെ പലയിടങ്ങളിലായി വർണ്ണിച്ചെഴുതിയിട്ടുണ്ട്. സ്ത്രീകളുടെ അഴക് വർണ്ണിച്ചാൽ ആ കഥയിൽ റൊമാൻസ് വരുമെന്ന് വിചാരിച്ചിരിക്കുന്ന ചില മണുകുണാഞ്ചന്മാരിപ്പോഴുമുണ്ട്. പറഞ്ഞിട്ട് കാര്യമില്ല ?. അതും പോരാഞ്ഞിട്ട് നായകന് നായികയോട് ചെറിയൊരു ചാഞ്ചാട്ടമുള്ള പോലെയും വരുത്തി തീർത്തിട്ടുണ്ട്. അപ്പോൾ പിന്നെ റൊമാൻസായെന്ന് വായിക്കുന്നവർക്കും ഉറപ്പിക്കാമല്ലോ. ഞാൻ ഈ കഥയുടെ പേര് ഒന്നുകൂടി വായിച്ചു; 

 

“തുലാമഴ”

 

പക്ഷെ കഥയിൽ വരുന്നത് മുഴുവൻ ഇടിമിന്നലും പേമാരിയുമാണെന്ന് മാത്രം?. മഴ കൂടിപ്പോയ കാരണം എന്റെ നെറ്റി നന്നായി നനഞ്ഞതു മാത്രം മിച്ചം?. എന്തായാലും തല കുത്തനെ നിന്ന് വായിക്കാൻ പറ്റിയ സ്റ്റോറി തന്നെ ?. ഈ കഥയ്ക്ക് കിട്ടിയ കമെന്റുകളാണ് ബഹുരസം. ഒരുപാട് പേര് ആ കഥയിൽ ജെറിക്കു പറ്റിയ അവസ്ഥയോർത്തു ഖേദം പ്രകടിപ്പിക്കുന്നു. എന്നാൽ ആ കഥയ്ക്കു താഴെ വന്ന ചില കമെന്റുകൾ എന്നെ വല്ലാതെ ചൊടിപ്പിച്ചു.  “എപ്പോഴാണ് ജെറിയും മെർലിനും ഒന്നിക്കുക ?”, “മെർലിൻ പൊളിച്ചു”, “ജെറിക്ക് അങ്ങനെ തന്നെ വേണം. പ്രായക്കൂടുതലുള്ള ഒരു പെണ്ണിനെ കല്യാണം കഴിച്ചാലെന്താ പ്രശനം” എന്നൊക്കെയായിരുന്നു ആ കമെന്റുകൾ. എനിക്ക് എല്ലാവരോടും പുച്ഛം തോന്നി. മക്കളേ, ഗ്യാലറിയിൽ കേറിയിരുന്ന് കമെന്റടിക്കുമ്പോൾ നല്ല രസമൊക്കെ ആർക്കായാലും തോന്നും. പക്ഷെ കളിക്കളത്തീന്ന് പറന്നു വരുന്ന ഏതെങ്കിലുമൊരു പന്തെങ്ങാനും സ്പീഡിൽ വന്ന് മുഖത്തടിക്കുമ്പോ ആ രസമൊക്കെ താനേ പോവും?. അനുഭവിക്കുമ്പോ പഠിച്ചോളും.

 

വീട്ടുക്കാരുടെ ഇഷ്ടം മാത്രം നോക്കി കല്യാണം കഴിക്കുന്ന കാലം കഴിഞ്ഞു. ഇപ്പോ കല്യാണം നടക്കണമെങ്കിൽ ആ പെണ്ണിന്റെയും ചെക്കന്റെയും സമ്മതം വേണം. പക്ഷെ ഇപ്പോഴും നേരം വെളുക്കാത്ത പലരുമുണ്ട്. എന്നാലും എന്റെ പടയപ്പാ ?…… നിങ്ങളിത് കേൾക്കുന്നുണ്ടോ ?. വിളിച്ചിട്ടും കാര്യമില്ല, വിളിച്ചാലും പുള്ളി എങ്ങനെ കേൾക്കാനാ?.

 

ഈ ബുക്ക് എഴുതിയ ആളുടെ പേര് ഞാനൊന്ന് വായിച്ചു.

 

“കൃഷ്‌ണേന്ദു”

 

ഈ  പേര് ഞാനെവിടയോ………?. അള്ളോ ! ഇതവരല്ലേ ?. ഞാൻ ഊട്ടിയിൽ വച്ച് പരിചയപ്പെട്ട കൃഷ്‌ണേന്ദു. ഇവളപ്പോ എഴുത്തുക്കാരിയായിരുന്നോ ? അതു ശരി, ഇപ്പോഴാണ് കാര്യങ്ങളുടെ കിടപ്പു വശം എനിക്കു മനസിലായത്. ഞാൻ ഊട്ടിയിൽ വച്ച് കണ്ട കൃഷ്‌ണയാണ് ഇതിലെ മെർലിൻ, അവിടെ കണ്ട രാധ ഈ കഥയിലെ ജെറി. അങ്ങനെയാണെങ്കിൽ ഞാനാണോ ഇത്രേം നേരം വായിച്ചുക്കൊണ്ടിരുന്ന ഈ കഥക്ക് ക്ലൈമാക്സ് ഉണ്ടാക്കിയേ. ഛെ ?, മിക്കവാറും ഈ സ്റ്റോറിയുടെ ക്ലൈമാക്സ് സീനിൽ ഞാൻ ഗസ്റ്റ് റോളിൽ വരാൻ ചാൻസുണ്ട്. ഇതിപ്പോ വേലീൽ കിടന്ന പാമ്പിനെയെടുത്ത് കോ…….? അവിടെ വച്ച പോലെയായി. ആശിച്ചു മോഹിച്ചു ആദ്യമായി വായിച്ച ലവ് സ്റ്റോറി ഇങ്ങനെയായിപ്പോയല്ലോ കർത്താവേ?.

 

ഏയ്, മിക്കവാറും ഈ കഥ അവരുടെ ലൈഫ് സ്റ്റോറിയാവാൻ വഴിയില്ല. അന്ന് ടീ ഗാർഡണിൽ വച്ചു അവര് സംസാരിച്ചതും ഇപ്പൊ എഴുതിയ കഥയും തമ്മിൽ പൊരുത്തക്കേടുണ്ട്. ഈ കഥ മിക്കവാറും ഫിക്ഷൻ ആവാനാണ് സാധ്യത. എന്നാലും പൂർണ്ണമായും വിശ്വാസം പോരാ.

 

വായിച്ചു കഴിഞ്ഞിട്ടും ഈ കഥ മനസ്സീന്ന് പോവുന്നില്ല. വായിച്ച കഥയുടെ ഇമാജിനേഷൻ വല്ലാതങ്ങ് കൂടിപ്പോയി?. ഞാൻ ആ കഥയിലെ ജെറിയുടെ അവസ്ഥയോർത്തു വിഷമിച്ചു. അതല്ലേല്ലും നമ്മള് മനുഷ്യര് പൊതുവേ അങ്ങനെയാണല്ലോ. സ്വന്തം ലൈഫില് എത്രത്തോളം ദുരന്തങ്ങളുണ്ടായാലും മറ്റുള്ളവരുടെ ദുരന്തമോർത്ത് ആകുലപ്പെട്ടാണല്ലോ ശീലം?. ഇപ്പോ എന്റെ കാര്യം തന്നെ നോക്കിയേ, ഈ കഥയിലെ ജെറിയേക്കാളും ദുരന്തമാണ് എനിക്കുണ്ടായേക്കണേ. എന്നിട്ടു ഞാനിപ്പോ വേറേതോ ഒരുത്തന്റെ കാര്യമോർത്താ ദണ്ണിക്കുന്നേ. ചില നേരത്ത് ഞാൻ ഇല്ലാത്ത കാമുകിയെയും മനസിലോർത്ത് ഡിപ്രെഷനടിച്ചിട്ടുണ്ട്?.

 

വായിച്ചത് വായിച്ചു. ഇനി ഇപ്പോ വായിച്ചതിന്റെ ചവർപ്പൊന്ന് മാറാൻ അടുത്ത കഥ വായിക്കാമെന്ന് വിചാരിച്ചു. പക്ഷെ അടുത്ത കഥയുടെ തലക്കെട്ട് കണ്ടപ്പോഴേ ആ തീരുമാനം വേണ്ടാന്ന് വച്ചു. കഥയുടെ പേര് ഇതാണ് ; ‘രാവണന്റെ പരിണയം’. ശരിക്കും കഥയ്ക്കിടേണ്ട പേര് രാവണന്റെ പരിണായമെന്നല്ല, രാവണന്റെ അണ്ടിയെന്നാ ?. പെണ്ണ് കേസില് തലയിട്ടതിന് പരലോകത്തോട്ട് കെട്ടിയിട്ട രാവണനെയൊന്നും ഇവന്മാർക്ക് ഇനിയും വെറുതെ വിടാൻ ഉദ്ദേശമില്ലെന്നാ തോന്നുന്നേ. രാവണന് വേണ്ടി മാമാ പണിയുമായിട്ട് ചിലരൊക്കെ കച്ചക്കെട്ടി ഇറങ്ങിയിട്ടുണ്ട് ?. ഇനിയുള്ള വേറെ കഥകളിൽ ഏതെങ്കിലുമൊന്ന് നോക്കിയേക്കാമെന്ന് വിചാരിച്ചു അടുത്ത കഥകളുടെ ലിസ്റ്റ് സ്ക്രോൾ ചെയ്തു നോക്കി.

 

‘എന്റെ കലിപ്പൻ കാമുകൻ’, ‘ഇവളൊരു കാന്താരി’, ‘രാക്ഷസജന്മം’. ആഹാ, നല്ല അടിപൊളി പേരുകൾ?. വേറെ വല്ലതും നോക്കിയേക്കാം. 

 

‘വേനൽ മഴ’, ‘പ്രണയമഴ’, ‘ഇടവപ്പാതി’, ‘കർക്കിടക മഴ’, ‘മകര മഴ’,’ കണ്ണീർ മഴ’, ‘പെരുമഴക്കാലം’. ഹെന്റെ അമ്മച്ചി! ഇതിപ്പോ എന്തോരം മഴകളാ. നമ്മുടെ നാട്ടിൽ പോലും ഇത്രക്ക് മഴയൊന്നും കാണില്ലല്ലോ ?. ഇവരുടേല് ഇതിനു മാത്രം മഴ പെയ്യിക്കാനുള്ള ന്യൂനമർദ്ദമുണ്ടോ ?. ഇതൊക്കെ വായിച്ചാൽ ചിലപ്പോ ഞാൻ ജൂവലിന്റെ കയ്യീന്ന് രക്ഷപ്പെട്ടേക്കും. പക്ഷെ ഇതൊക്കെ വായിച്ചിട്ടു എനിക്കു ഭ്രാന്തായി അവസാനം ഭ്രാന്താശുപത്രീന്ന് ഞാനെങ്ങനെ രക്ഷപ്പെടും?.

 

ഇനി കഥ വായിച്ചാൽ ശരിയാവില്ല. വല്ല സിനിമയും കണ്ടേക്കാം. ഫോണെടുത്തു നോക്കിയപ്പോൾ കഴിഞ്ഞ ആഴ്ച ഡൌൺലോഡ് ചെയ്തിട്ടു ഇതുവരെ കാണാത്ത കുറച്ചു അനിമേഷൻ സിനിമകൾ കയ്യിലുണ്ട്. വേറൊന്നും ആലോചിക്കാതെ ചെവിയിൽ ഇയർ ബഡും കുത്തിത്തിരുകി ഒരു അനിമേഷൻ സിനിമ കുത്തിയിരുന്നു കണ്ടപ്പോൾ ഒരു ആശ്വാസം തോന്നി. ഫീൽ ഗുഡ് അനിമേഷൻ സിനിമകൾ കണ്ടാൽ നമ്മുടെ മനസൊന്നു തണുക്കും. ഇടയ്ക്കെപ്പോഴോ ഉറക്കവും വന്നു.

 

പിറ്റേ ദിവസം ശനിയാഴ്ചയായതുകൊണ്ട് രാവിലെ തന്നെ പള്ളിയിലേക്ക് പോയി. ഞാൻ കുരിശിൽ തൂങ്ങി നിൽക്കുന്ന ഈശോയുടെ തിരു രൂപത്തിനു മുന്നിൽ അല്പനേരം മൗനമായി കണ്ണടച്ചു നിന്നു. എനിക്ക് ഇപ്പോൾ കിട്ടിയിരിക്കുന്ന ജീവിതത്തിന് ഞാൻ ദൈവത്തിനോട് നന്ദി പറയുകയായിരുന്നു. മറ്റുള്ളവരുടെ കഷ്ടപ്പാടുകളൊക്കെ അറിയുമ്പോഴാണ് നമ്മളൊക്കെ എന്തു മാത്രം ഭാഗ്യവാന്മാരാണെന്ന് തിരിച്ചറിയുന്നേ. ഞാൻ ജീവിതത്തിൽ ഇപ്പോഴും പല കഷ്ടപ്പാടുകളും നേരിടുന്നുണ്ട്. പക്ഷെ എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും അതെല്ലാം എനിക്കു കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. എനിക്കു താങ്ങാനാവാത്ത ദുരിതങ്ങളൊന്നും ദൈവമെനിക്ക് തന്നിട്ടില്ല. അതിനു എനിക്ക് കർത്താവിനോട് നന്ദി പറയാൻ തോന്നി.

 

അങ്ങനെ രാവിലത്തെ കുർബാനക്ക് ശേഷം  യുവജന സംഘത്തിലെ അംഗങ്ങളും ഞാനും ഒരുമിച്ച് പള്ളിക്കു പുറത്തുള്ള പാരിഷ് ഹാളിൽ ഒരു ചർച്ചക്കായി ഒത്തുക്കൂടി. വിഷയം ക്രിസ്തുമസിന് മുന്നോടിയായുള്ള പുൽക്കൂട് നിർമ്മാണം. നിലവിൽ ഈ ഗ്രൂപ്പിന്റെ മെയിൻ പ്രസിഡന്റ്‌ ഇല്ലാത്തോണ്ട് ഇപ്പോ ഈ ചുമതലയൊക്കെ വൈസ് പ്രസിഡന്റ്‌ ആയ എന്റെ തലയിലാണ് വന്നിരിക്കുന്നേ. പുൽക്കൂടിന്റെ ഡിസൈനൊക്കെ റെഡിയായിട്ടുണ്ട്. ഞങ്ങളുടെ കൂട്ടത്തിലുള്ള നിധിൻ എന്ന ഒരു എൻജിനീയറിങ്ങിന് പഠിക്കുന്ന ഒരുത്തൻ നേരത്തെ തന്നെ പുൽക്കൂടിനു വേണ്ടിയുള്ള പ്ലാൻ തയ്യാറാക്കിയിരുന്നു. അവൻ തന്നെ ഇങ്ങോട്ടു കേറി വന്ന് ഈ പണി ഏറ്റതായിരുന്നു. അവൻ കൊണ്ടു വന്ന പ്ലാൻ കണ്ട് എന്റെയും ഞങ്ങളുടെ കൂട്ടത്തിലുള്ളവരുടെയും കണ്ണ് തള്ളിപ്പോയി. പുൽക്കൂടിന്റെ സ്‌ക്വയർഫീറ്റ് കണക്കൊക്കെ വിചാരിച്ചതിലും കൂടിയിട്ടുണ്ട്. 

 

“എന്തോന്നാടേ ഇത് ? നമുക്ക് വേണ്ടത് ചെറിയൊരു പുൽക്കൂടിന്റെ പ്ലാനാ. അല്ലാണ്ട് വീടുപണിയുടെ പ്ലാനല്ല. ഇതിപ്പോ നീ വരച്ച പ്ലാനനുസരിച്ച് ഈ സാധാ പുൽക്കൂടിന് തന്നെ മനുഷ്യന്മാര് താമസിക്കുന്ന വീടിന്റെ വലിപ്പമുണ്ട്. അത്രയും വേണോടാ”

 

“അതു പിന്നെ ജോസഫ് ചേട്ടാ, നമ്മളെന്തെങ്കിലുമൊരു കാര്യം ചെയ്യുമ്പോൾ വലുതായി വേണ്ടേ ചെയ്യാനായിട്ട്. അതാ ഞാനിങ്ങനെ ?” നിധിൻ  

 

അവന്റെ പറിച്ചില് കേട്ട് ഞാൻ താടിക്ക് കൈ വച്ചു പോയി. കെട്ടിടങ്ങൾക്ക് പ്ലാൻ വരക്കുന്നവനൊക്കെ പുൽക്കൂടിന് പ്ലാൻ വരക്കാൻ നിന്നാൽ ഇങ്ങനെയിരിക്കും. 

 

“പുൽക്കൂടായത് നന്നായി, പകരം വല്ല ഫോറോദാസ് രാജാവിന്റെ കൊട്ടാരമെങ്ങാനുമായിരുന്നേൽ നമ്മുടെ ഇടവക കുത്തുപാളയെടുത്തേനേ ?. അതിനു മാത്രമുള്ള ഫണ്ട് നമ്മുടെലില്ലെടാ”

 

എല്ലാവരും കൂട്ടച്ചിരി പാസാക്കി. അപ്പോഴാണ് ഞങ്ങളുടെ കൂട്ടത്തിലെ നിഖിൽ എന്ന ലിറ്ററേച്ചർ സ്റ്റുഡന്റിന്റെ വക വേറൊരു ഐഡിയ. 

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.