ഇത്രയും വായിച്ചു കഴിഞ്ഞപ്പോൾ എനിക്കു ദേഷ്യം വന്നു. ഇപ്പോ എങ്ങനെയിരിക്കണു? നേരത്തെ ജൂവലിന്റെ കാര്യത്തിൽ ഞാൻ നടത്തിയ പ്രവചനം ഇവിടെ അറം പറ്റി. ഒരു പെണ്ണ് അങ്ങനെയൊരു ഭ്രാന്ത് കാണിച്ചാൽ നേരെ പോയി മറ്റൊരാളുടെ സമ്മതം പോലും നോക്കാതെ കെട്ടിച്ചു വിടുകയാണോ ചെയ്യേണ്ടേ ? വല്ല മനോരോഗ ഡോക്ടറെയും കാണിച്ചു ചികിത്സ നടത്താണ് ചെയ്യേണ്ടേ. ഫിലിപ്പ് അങ്കിൾ പറഞ്ഞതു പോലെ ഇതിനെയൊക്കെ ഷോക്കടിപ്പിച്ച് തളർത്തിയിടണം. ഇപ്പോ ഒരു ട്രിക്ക് പിടിക്കിട്ടി. നമ്മുക്ക് ഇഷ്ടപ്പെട്ട കാര്യം സാധിച്ചെടുക്കാൻ ആത്മഹത്യാ ഭീഷിണി മുഴക്കിയാൽ മതിയാവും, ല്ലേ ?. അതു കഴിഞ്ഞാൽ അത്രേം നാൾ എന്നെപ്പോലുള്ളവർ എടുക്കുന്ന തീരുമാനങ്ങളൊക്കെ മൂ?.
പടയപ്പ എന്ന രാജിനികാന്ത് സിനിമയിൽ തന്നെ വൃത്തിയായി പറയുന്നുണ്ട് കല്യാണത്തിന് ഏറ്റവും ആദ്യം സമ്മതിക്കേണ്ടത് കല്യാണം കഴിക്കുന്ന പെണ്ണും ചെക്കനുമാണെന്ന്. ഇതിപ്പോ ആ നീലാംബരിയെ പടയപ്പക്ക് കെട്ടിച്ചു കൊടുത്ത പോലെയുണ്ട്. ഇവർക്കൊക്കെ നാല് പെടയുടെ കുറവുണ്ട്?. ബാക്കികൂടി വായിച്ചു നോക്കാം.
എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് മെർലിൻ ജെറിയുടെ മുഖത്തേക്ക് അവന്റെ പ്രതികരണമെന്താണെന്നറിയാൻ നോക്കി. അവൻ ആകെക്കൂടി ഞെട്ടിത്തരിച്ചു നിൽക്കായിരുന്നു. എന്നാൽ സ്വബോധം വീണ്ടുടുത്ത അപ്പോഴും പറഞ്ഞത് ഈ ബന്ധം ശരിയാവില്ല എന്നാണ്. സ്വന്തം ചേച്ചിയുടെ സ്ഥാനത്ത് കാണുന്ന ഒരു പെണ്ണിനെ എങ്ങനെയാണ് ഭാര്യയായി ഒരാൾക്ക് ഭാര്യയായി സ്വീകരിക്കാൻ പറ്റുക ? അവൾ അന്ന് ഒത്തിരി കരഞ്ഞു. പൊട്ടികരഞ്ഞുക്കൊണ്ട് അവന്റെ കാല് വരെ പിടിച്ചു. എന്നിട്ടും അവന്റെ മനസ്സ് മാറിയില്ല. കാരണം ചോദിച്ചപ്പോൾ മെർലിന്റെ പ്രായക്കൂടുതലാണ് അവൻ കാരണമായി പറഞ്ഞത്. അവസാന അടവെന്നോണം അവൾ ജെറിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. എന്നാൽ അവൻ അവളെ നിഷ്ക്കരുണം തള്ളിമാറ്റി. മേലാസകലം ചൂട് പിടിച്ചതു പോലെ നന്നായി വിറച്ച ജെറി അടുത്തുണ്ടായ പാല് ഒറ്റയിരിപ്പിന് വലിച്ചു കുടിച്ചു. അൽപ്പം കഴിഞ്ഞപ്പോൾ അവന്റെ കണ്ണുകളിലേക്ക് ഇരുട്ട് കേറുന്നതു പോലെ അനുഭവപ്പെട്ടു. ശേഷം അവന്റെ ബോധം നഷ്ടപ്പെട്ടു.
പിറ്റേ ദിവസം രാവിലെ ഉറക്കത്തിൽ നിന്നും കണ്ണു തുറന്നു കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ച ജെറി തനിക്കു ചുറ്റുമുണ്ടായ മാറ്റങ്ങൾ കണ്ട് ആകെ സ്തംഭിച്ചു. രാവിലെ എണീറ്റ അവന്റെ ദേഹത്തു ഒട്ടും വസ്ത്രമുണ്ടായിരുന്നില്ല. കൂടെ മെർലിൻ വിവസ്ത്രയായി അവന്റെ നെഞ്ചത്തോട്ടു ചാഞ്ഞു കിടക്കുന്നു. അവളുടെ നെറ്റിയിലെ കുങ്കുമമെല്ലാം പരന്നു കിടക്കുന്നു. അവൻ കട്ടിലിനു ചുറ്റും നോക്കി. രാത്രി കിടന്നപ്പോൾ ഉടുത്തിരുന്ന മുണ്ട് താഴെ അവളുടെ സാരിയുമായി കൂടിക്കലർന്നു അലസമായി അഴിഞ്ഞു കിടക്കുന്നു. അവന്റെയും അവളുടെയും ശരീരവും പുതപ്പുക്കൊണ്ട് മൂടപ്പെട്ട നിലയിലാണ്. ആ പുതപ്പിന്റെ താഴെ കട്ടപിടിച്ചു പരന്നിരിക്കുന്ന ചോരത്തുള്ളികൾ അവന്റെ ശ്രദ്ധിയിൽ പെട്ടു. എന്താണ് സംഭവിച്ചതെന്ന് ഏകദേശരൂപം കിട്ടിയ അവൻ പേടിക്കൊണ്ടും സങ്കടം കൊണ്ടും അലറിക്കരഞ്ഞു. താൻ ഒരു വലിയ തെറ്റു ചെയ്തതിന്റെ എല്ലാ ആവലാതിയും അവനപ്പോളുണ്ടായിരുന്നു. അവന്റെ ശബ്ദം കേട്ട് മെർലിൻ ഉണർന്നു. അപ്പോഴും അവൾ പുതപ്പുക്കൊണ്ട് ദേഹം മറച്ചു പിടിച്ചിരിക്കുകയായിരുന്നു. ഉണർന്നെഴുന്നേറ്റ അവളുടെ മുഖത്തേക്ക് അവൻ ആശ്ചര്യത്തോടെ നോക്കി. എന്നാൽ അവൾ ജെറിയെ നാണത്തോടെ നോക്കി ചിരിച്ച് തള്ളി മാറ്റിക്കൊണ്ട് ബാത്‌റൂമിലേക്ക് ഓടി. അരുതാത്തതെന്തോ ചെയ്തതിന്റെ പകപ്പ് ജെറി നന്നായി അനുഭവിച്ചു.
ഈ ഭാഗം വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഫോൺ അൽപ്പനേരത്തേക്ക് മാറ്റി പിടിച്ചു. ഇതൊക്കെ വായിച്ചിട്ടു എന്റെ നെറ്റി നന്നായി വിയർത്തു. ആ ജെറിയുടെ അവസ്ഥ ഇത്തിരി നേരത്തേക്ക് എന്റേതെന്ന രീതിയിൽ ആലോചിച്ചു നോക്കി. അങ്ങനെ ചിന്തിക്കാൻ മാത്രം പാകത്തിൽ കഥയിലീ ഭാഗം ഭംഗിയായി വിവരിച്ചെഴുതിയിട്ടുണ്ട് ചേച്ചിയെ പോലെ കാണുന്ന ഒരുത്തിയുമായി രതിയിലേർപ്പെട്ടെന്ന് തിരിച്ചറിയുമ്പോഴുള്ള മാനസികാവസ്ഥ. ഇതേ അവസ്ഥ പണ്ട് ഈഡിപ്പെട്സ് എന്ന രാജാവിനുണ്ടായിട്ടുണ്ട്. താൻ രതിബന്ധത്തിലേർപ്പെട്ട സ്ത്രീ സ്വന്തം അമ്മ തന്നെയാണെന്ന് തിരിച്ചറിഞ്ഞപ്പോഴുള്ള അവസ്ഥ. കുറച്ചു നാൾ മുൻപ് ‘ഓൾഡ് ബോയ്’ എന്ന കൊറിയൻ സിനിമ കണ്ടപ്പോഴും ഇതേപോലെ എന്റെ തലച്ചോറ് മരവിച്ചു പോയിരുന്നു. പക്ഷെ ഇതുപോലുള്ള കാര്യമൊന്നും കേരളത്തിൽ എല്ലാവരെയും ബാധിക്കില്ല. സ്വന്തം പെങ്ങളെ വരെ ഭോഗിക്കുന്ന രീതിയിലെഴുതുന്ന കഥകളെയൊക്കെ പ്രോത്സാഹിപ്പിച്ച് അതിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് ബാത്‌റൂമിനകത്തേക്ക് ഫോണുമായി കേറി കൈപ്പണി നടത്തി സായൂജ്യമണയുന്നവരുടെ നാടല്ലേ ഇത് ?. ടീനേജ് പ്രായത്തിൽ ഞാനും ഇതേ തെറ്റു തന്നെ ചെയ്തിട്ടില്ലേ ?. അത്രയും അധപ്പതിച്ചു പോയ രീതിയിലുള്ള രതി വൈകൃതവും മനസ്സിൽ കൊണ്ടു നടക്കുന്നവരാണ് ഞാനടക്കമുള്ള എല്ലാവരും. എനിക്കു പോലും എന്റെ ഭാഗം ന്യായീകരിക്കാനാവില്ല. ഞാനും ഇത്തരം തെറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു ഭാഗമായിട്ടുണ്ട് ?.
പക്ഷെ നമ്മളീ ഭൂമിയിൽ എന്തൊക്കെ തെറ്റുകൾ ചെയ്താലും മറ്റുള്ളവരുടെ മനസ്സിനെയോ വിശ്വാസത്തെയോ കളങ്കപെടുത്തുന്ന രീതിയിലുള്ള എന്തെങ്കിലുമൊരു തെറ്റു നമ്മുടെ ഭാഗത്തു നിന്നുണ്ടായാൽ അതിനു ദൈവമൊരിക്കലും നമ്മളോട് പൊറുക്കില്ല. ഇപ്പോഴെനിക്ക് കൂടുതലായി ത്വത്തികമായ അവലോകനം നടത്താൻ സമയമില്ല. ബാക്കിക്കൂടി വായിക്കണം.
പിന്നീട് അന്നത്തെ ദിവസം പകലെപ്പോഴോ അവൾ തന്നെ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. ആദ്യരാത്രി അവൻ ആവശ്യത്തോടെ കുടിച്ച പാലിൽ വയാഗ്ര കലക്കിയിരുന്നു. അതിന്റെ ആഫ്റ്റർ എഫക്ട് കാരണം ആ രാത്രി അവർ തമ്മിൽ ശാരീരിക ബന്ധത്തിലേർപ്പെട്ടു. ഇങ്ങനെയൊക്കെ ചെയ്തതിനു കാരണം ഈ ബന്ധത്തിന് ജെറി ഒരിക്കലും സമ്മതിക്കില്ലെന്ന് അവൾക്ക് നേരത്തെ അറിയാമായിരുന്നു. അതു മുൻക്കൂട്ടി മനസിലാക്കി ബുദ്ധിപരമായി നടത്തിയ നീക്കാമായിരുന്നു ഇത്. ഇതെല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം മെർലിൻ അവനെ പുച്ഛത്തോടെ നോക്കി. മെർലിന്റെ ചാരിത്യം ആദ്യരാത്രിയിൽ തന്നെ കവർന്നെടുത്ത ജെറിക്ക് ഇനി അവളെ ഒരു തരത്തിലും ഉപേക്ഷിക്കാൻ കഴിയില്ല എന്ന് അവൾ അവന്റെ മുഖത്തു നോക്കി പറഞ്ഞു. അങ്ങനെ ഉപേക്ഷിച്ചിട്ട് പോവാൻ താനൊരു വേശ്യയല്ലെന്ന് അവൾ തീർത്തു പറഞ്ഞു. ഇനിയൊരിക്കലും അവന് അവളെ വേണ്ടാ എന്ന് വയ്ക്കാനുള്ള തീരുമാനമെടുക്കാൻ പറ്റാത്ത രീതിയിലേക്ക് കാര്യങ്ങൾ മെർലിൻ മാറ്റിയെടുത്തു. പോരാത്തതിന് തലേ രാത്രിയിൽ ചോരക്കറ പറ്റിയ ബെഡ്ഷീറ്റ് ജെറിയുടെ അച്ഛനും അമ്മയും പെങ്ങളും നോക്കി നിൽക്കേ പരസ്യമായി മെർലിൻ വാഷിംഗ് മെഷീനിൽ അലക്കാൻ വേണ്ടിയിട്ടപ്പോൾ എല്ലാവരും ജെറിയെ ആക്കിയമാതിരിയൊരു നോട്ടം നോക്കി. ഇനി അവളെ ഡിവോഴ്‌സ് ചെയ്യാൻ ശ്രമിച്ചാൽ വീട്ടുക്കാരെല്ലാം അവനെതിരു നിൽക്കുമെന്ന് ജെറിക്ക് മനസിലായി.
അതോടെ അവന്റെ മേലുള്ള നിയന്ത്രണം പൂർണ്ണമായും മെർലിന്റെ കയ്യിലായി. മെർലിൻ ജെറിയുടെ അച്ഛനോടും അമ്മയോടും പെങ്ങളോടും എല്ലാം നല്ല അടുപ്പത്തിലായിരുന്നു. അവരുടെ മുന്നിൽ എപ്പോഴും കളിച്ചു ചിരിച്ചു ഒരു കുറുമ്പി പെണ്ണിനെപ്പോലെ മെർലിൻ പെരുമാറി. എന്നാൽ ജെറിയുടെ അടുത്ത് എപ്പോഴും ഗൗരവത്തോടെയും പുച്ഛത്തോടെയുമായിരുന്നു പെരുമാറിയത്. കിടപ്പുമുറിയിലും അല്ലാത്തപ്പോൾ അവന്റെ കൂടെ ഒറ്റയ്ക്ക് നിൽക്കുന്ന ഓരോ അവസരത്തിലും അവൾ അവനെ കുത്തുവാക്കുകൾ കൊണ്ട് കൊല്ലക്കുല ചെയ്തു. ആദ്യമൊക്കെ അവൻ പരമാവധി അവളെ എതിർക്കാൻ ശ്രമിച്ചെങ്കിലും ഇടയ്ക്ക് അവന് അവളോടൊരു സോഫ്റ്റ് കോർണർ തോന്നിയതുക്കൊണ്ടാകാം ജെറി മെർലിൻ തന്നോട് ചെയ്യുന്ന ഓരോ ഉപദ്രവങ്ങളെല്ലാം സഹിച്ചു നിന്നു. എങ്കിലും മെർലിന് അടങ്ങിയിരിക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ല. ഒരു ഘട്ടത്തിൽ അവർക്കിടയിൽ ശീതയുദ്ധമുണ്ടായി. എന്നാൽ ആ യുദ്ധത്തിൽ വീട്ടുക്കാരുടെ സാന്നിധ്യത്തിൽ പലപ്പോഴും ജയിച്ചിരുന്നത് മെർലിനായിരുന്നു. അവന് എല്ലാവരുടെയും മുന്നിൽ വച്ചു കൊടുക്കുന്ന ചായയിൽ എപ്പോഴും കയ്പ്പക്കാ നീരായിരുന്നു കലർത്തിയത്. എല്ലാവരും നോക്കി നിൽക്കേ ചായ തുപ്പിക്കളയാൻ നിർവാഹമില്ലാത്തതുക്കൊണ്ട് അതു എങ്ങനെയോ അതു കുടിച്ചു തീർക്കുകയായിരുന്നു ജെറി ചെയ്തുക്കൊണ്ടിരുന്നത്. അത്താഴ സമയത്ത് സ്പെഷ്യൽ എന്നും പറഞ്ഞു അവന് കഴിക്കാൻ കൊടുത്ത ആഹാരത്തിൽ ഉപ്പിന്റെ അളവ് പതിവിലും കൂട്ടിയായിരുന്നു മെർലിൻ ജെറിക്ക് കൊടുത്തിരുന്നത്. ഇനിയൊരിക്കലും ഭർത്താവെന്ന അധികാരം തന്റെയടുത്ത് കാണിക്കരുതെന്ന് മെർലിൻ ജെറിനോട് കട്ടായം പറഞ്ഞു. അങ്ങനെ അവർക്കിടയിൽ ശീതയുദ്ധം പോലൊരു യുദ്ധം കൊടുംമ്പിരി കൊണ്ടു. പക്ഷേ ആ യുദ്ധത്തിൽ പലപ്പോഴും ജയിക്കുന്നത് മെർലിനായിരുന്നു. എന്നാൽ ജെറിക്ക് താനനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ അവന്റെ വീട്ടിക്കാരോട് തുറന്നു പറയാൻ കഴിഞ്ഞിരുന്നില്ല. പറഞ്ഞാലും അവരൊന്നും അത് വിശ്വസിക്കില്ലെന്ന് അവന് നന്നായിട്ടറിയാം. കാരണം അവരുടെയെല്ലാം മുന്നിൽ ജെറിയും മെർലിനും പുതുമോടികളായ ദാമ്പതികളാണ്. അവർക്കിടയിലെ പൊരുത്തക്കേടുകൾ വെറും സൗന്ദര്യ പിണക്കമായേ എല്ലാവരും കണ്ടിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അപ്പനും അമ്മയും സ്വന്തം പെങ്ങളുമെല്ലാം ജെറിയെ തുടർച്ചയായി ഉപദേശിച്ചുക്കൊണ്ടിരുന്നു. മെർലിൻ എല്ലാവരുടെയും മുന്നിൽ നല്ലൊരു കുടുംബിനിയായി അഭിനയിച്ചു തകർത്തു.
എന്നാൽ ജെറിക്ക് അവന്റെ വിഷമങ്ങളുടെ ഭാണ്ഡക്കെട്ടുകൾ എപ്പോൾ വേണമെങ്കിലും സ്വാതന്ത്രത്തോടെ തുറന്നു കാണിക്കാവുന്ന ഒരു ഉറ്റ സുഹൃത്തുണ്ടായിരുന്നു. താനനുഭവിക്കുന്ന പ്രശ്നങ്ങളും അവന്റെ അടുത്തു ഇനിയെങ്കിലും തുറന്നു പറയണമെന്ന് ജെറിക്ക് തോന്നി. അവൻ പിറ്റേ ദിവസം രാവിലെ തന്നെ വീട്ടിക്കാരോട് ഒരു വാക്കുപോലും പറയാതെ ബൈക്കുമെടുത്തു യാത്ര പുറപ്പെട്ടു. എന്നാൽ പോകുന്ന വഴിയിൽ അവനെ കാത്ത് ഒരു അപകടം പതിയിരിക്കുന്നുണ്ടായിരുന്നു. ഒരു വളവിലൂടെ അവൻ വേഗത്തിൽ ബൈക്ക് തിരിച്ചപ്പോൾ എതിരെ വന്ന ലോറി അവന്റെ ശ്രദ്ധയിൽ പെട്ടില്ല. ആ വാഹനം അവന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു. ലോറിയുടെ ഇടി കൊണ്ട ആഘാതത്തിൽ ജെറിയുടെ ഹെൽമെറ്റിന്റെ ക്ലിപ്പ് വേർപ്പെട്ടു അത് തലയിൽ നിന്ന് ഊരിപോകുന്നു. അവൻ റോഡിനു സമീപമുണ്ടായിരുന്ന കാട് പിടിച്ച ഭാഗത്തേക്ക് തെറിച്ചു വീഴുന്നു….
തുടരും……..
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum