ഇത്രേം വയ്ച്ചപ്പോഴും ഞാനല്പ നേരത്തേക്കൊന്ന് ഫോൺ മാറ്റിപ്പിടിച്ചു. ആകെക്കൂടി ഒരു അസ്വസ്ഥത പോലെ. ലൈറ്റ് പോലും ഓണക്കാതെ മുറി വിട്ടു പുറത്തേക്കിറങ്ങി മെയിൻ ഹാളിലേക്ക് നടന്നു. സമയം പാതിരാത്രിയായി. എന്റെ ഉറക്കത്തിന്റെ കാര്യം തീരുമാനമായി?. ആ കഥ നായകന്റെ പോയിന്റ് ഓഫ് വ്യൂ വച്ചു എഴുതിയതുക്കൊണ്ട് അതിലെ നായകൻ ജെറിയുടെ അവസ്ഥ തന്നെയായി എനിക്കും. സ്വന്തം മകനെ അവന്റെ താല്പര്യം പോലും നോക്കാതെ കെട്ടിച്ചയച്ച അപ്പനും അമ്മയും. തൂഫ്….. ഒരുത്തൻ ചേച്ചിയെപ്പോലെ കാണുന്ന ഒരു പെണ്ണിനെ അവന്റെ അനുവാദം പോലുമില്ലാതെ അവന്റെ തലയിൽ കെട്ടിവച്ചതിന്റെ പിന്നിലുള്ള ലോജിക്ക് എന്താണാവോ?. കാര്യം മനസിലായി, പ്രണയം പ്രായത്തെ കീഴടക്കുമെന്ന് തെളിയിക്കാൻ വേണ്ടി ഓരോ അവരാതങ്ങൾ ഇറക്കിക്കോളും. അതൊക്കെ പോട്ടെ, ആ പെണ്ണിന് എന്തിന്റെ കഴപ്പാണ് ?. എന്തായാലും ഇതിന്റെ ബാക്കി വായിക്കണ്ടാന്ന് വിചാരിച്ചു ഫോൺ ഒരു വശത്തേക്ക് മാറ്റിവച്ചു മെയിൻ ഹാളിനകത്തുള്ള ഒരു സോഫയിലിരുന്നു അൽപ്പനേരത്തേക്ക് കണ്ണുകളടച്ചു.
ആ സമയം കൊണ്ട് ചില ഓർമ്മകൾ എന്റെ മനസിലേക്ക് കടന്നു വന്നു. എന്റെ വീട്ടുക്കാർ. അതെ, എന്റെ വീട്ടുകാരും എന്നോട് ഇങ്ങനെ തന്നെയല്ലേ ചെയ്യാൻ ശ്രമിച്ചത്?. അവരും എന്റെ ഇഷ്ടം നോക്കാതെയല്ലേ എന്റെ കല്യാണം ഉറപ്പിക്കാൻ ശ്രമിച്ചത്. ഞാൻ വീട്ടിൽ നിന്നും രക്ഷപ്പെടാതിരിക്കാൻ എന്റെ റൂമിനു ചുറ്റും ഗുണ്ടകളെ വരെ കാവൽ നിർത്തി. എന്തിനധികം പറയുന്നു ജെറിക്ക് നടന്നതുപോലെയുള്ള അതേ അനുഭവം എനിക്കും ട്രീസയിൽ നിന്നുണ്ടായിട്ടുണ്ട്. എന്റെ ഫസ്റ്റ് കിസ്സ് പണ്ടേയ്ക്കു പണ്ടേ ട്രീസ കളങ്കപ്പെടുത്തിയിട്ടുണ്ട്, അതും എന്റെ അനുവാദമില്ലാതെ. ഈ കഥയിൽ ജെറിക്ക് ഒരു പെങ്ങളുള്ളതുപോലെ എനിക്കും ഒരു പെങ്ങളുണ്ട്. രണ്ടിനും പാരവയ്പ്പ് തന്നെ മെയിൻ. വല്ലാത്തൊരു സാമ്യത തന്നെ?. അന്ന് ഞാനായിരുന്നെങ്കിൽ ഇപ്പോൾ ഈ കഥയിൽ എന്റെ സ്ഥാനത്തു നിൽക്കുന്നത് ജെറിയാണ്. എന്നാൽ ചെറിയൊരു മാറ്റമുണ്ട്. ഞാൻ കല്യാണം കഴിക്കേണ്ട പെണ്ണിനും എന്റെ അതേ വയസ്സ് തന്നെയായിരുന്നു. ഇതിൽ ജെറിയുടെ കല്യാണം കഴിഞ്ഞു. എന്നാൽ ഞാൻ എന്തോ ഒരു ഭാഗ്യത്തിന് തലനാഴിര വ്യത്യാസത്തിൽ അത്ഭുതകരമായി കല്യാണത്തിൽ രക്ഷപ്പെട്ടു. Just miss?.
എന്തായാലും കഥയുടെ ബാക്കി കൂടി വായിച്ചേക്കാം. ഇഷ്ടമില്ലാത്ത ഒരാളെ കല്യാണം കഴിച്ചാലുള്ള അധോഗതി എന്താണെന്ന് ഈയൊരു വായനയിലൂടെയെങ്കിലും ചെറുതായിട്ടൊന്ന് മനസിലാക്കെയേക്കാം. ഞാൻ കഥയുടെ ബാക്കി സോഫയിലിരുന്ന് വായിക്കാൻ നോക്കി. എങ്ങനെ ഇരുന്നിട്ടും എനിക്കു ഇരിപ്പുറക്കുന്നില്ല. നിവർന്നിരുന്ന് വായിച്ചാൽ സമാധാനം കിട്ടില്ല?. കാരണം നിവർന്നിരുന്ന് കഥ വായിച്ചാൽ സ്പൈനൽ കോഡ് ആക്റ്റീവ് ആയി വായിച്ചതെല്ലാം നേരിട്ടു തലച്ചോറിലേക്ക് കേറിപ്പോവാൻ സാധ്യതയുണ്ട്?. അങ്ങനെ വന്നാൽ പിന്നെ കുറച്ചു നാളത്തേക്ക് സമാധാനം കിട്ടില്ല. വരാനിരിക്കുന്ന ക്രിസ്തുമസ്സിന്റെ ആ സുഖമങ്ങ് ഇല്ലാണ്ടാവും?. അതുക്കൊണ്ട് സോഫയിൽ ചെരിഞ്ഞു കിടന്ന് വായിക്കാമെന്ന് കരുതി. എന്നാൽ അതും ശരിയാവുമെന്ന് തോന്നിയില്ല?. അവസാനം ഒരു ഐഡിയ കിട്ടി. അര മുതൽ കാലു വരെയുള്ള ഭാഗം സോഫയിലേക്ക് ബലം കൊടുത്തിട്ട് തല മാത്രം തറയിലോട്ട് തലകീഴായി മുട്ടുന്ന രീതിയിൽ തൂങ്ങിക്കിടന്നു. ഇപ്പോൾ ശരിയായി. ഇനി വായിക്കുന്നതൊന്നും എന്റെ തലച്ചോറിലോട്ട് പോവില്ല. എന്റെയൊരു ബുദ്ധി ?. ലോകത്തൊരാളും ഒരു കഥ വായിക്കാൻ വേണ്ടി ഇത്രത്തോളം ഡെഡിക്കേഷൻ നടത്തിയിട്ടുണ്ടാവില്ല?. ബാക്കി കഥ വായിച്ചു.
കല്യാണം കഴിക്കുന്നതിന് ഇത്തിരി നേരം മുൻപെങ്കിലും അവളുമായൊന്ന് കാര്യമായിട്ടൊന്ന് സംസാരിക്കാൻ അവസരം കിട്ടുമെന്ന് ജെറി വിചാരിച്ചു. എന്നാൽ അതിനുള്ള അവസരം ഒത്തു കിട്ടിയിട്ടും അവൾ അവന് പറയാനുള്ളത് കേൾക്കാനായിട്ട് നിന്നു കൊടുത്തില്ല. കല്യാണമണ്ഡപത്തിലേക്ക് കേറിയിരിക്കുന്ന നേരത്ത് മെർലിൻ വല്ലാതെ സന്തോഷവതിയായിരുന്നു. ഒരു ലോകം കീഴടക്കിയതിന്റെ സന്തോഷമുണ്ടായിരുന്നു അവൾക്ക്. അങ്ങനെ കല്യാണവും കഴിഞ്ഞു ആദ്യരാത്രിയിലേക്ക് കടക്കും മുൻപ് ജെറിക്ക് വീട്ടുക്കാരുടെയും ബന്ധുക്കളുടെയും വക പല ഉപദേശങ്ങളും ഉണ്ടായി. പ്രധാന ഉപദേശം ദാമ്പത്യത്തിൽ പ്രായത്തിനു പ്രസക്തിയില്ലെന്നും ഒത്തൊരുമയാണ് വേണ്ടത് എന്നൊക്കെയായിരുന്നു ഉപദേശം. ഇത്തരം സാഹചര്യങ്ങളിൽ പലരും ചെയ്യുന്നതു പോലെ ‘ക്രിക്കറ്റ് പ്ലേയർ സച്ചിന്റെയും ഭാര്യ അഞ്ജലിയുടെയും കഥ’ പറഞ്ഞു അവനെ മൊട്ടിവേറ്റ് ചെയ്യിക്കാൻ ജെറിയുടെ അമ്മയും പെങ്ങളും മറന്നില്ല. ഇനി മുതൽ ഉത്തരവാദിത്തത്തോടെ ജീവിക്കണമെന്നും കല്യാണം കഴിച്ച പെണ്ണിനെ പൊന്നുപോലെ നോക്കണമെന്നും അവളുമായി പൊരുത്തപ്പെടണമെന്നുമായിരുന്നു അമ്മായിമ്മാരുടെ വകയുള്ള ഉപദേശങ്ങൾ. ജെറി എല്ലാം നിസ്സഹായതയോടെ കേട്ടിരുന്നു. കൂട്ടത്തിൽ ജെറിന്റെ അപ്പനും അവന് വേണ്ടപോലെ ഒരു കാര്യം പറഞ്ഞു കൊടുത്തു. അത് ഉപദേശമായിരുന്നില്ല, താക്കീതായിരുന്നു. ഞങ്ങളോടുള്ള വിരോധമെങ്ങാനും ആ പെണ്ണിനോട് കാണിച്ചാൽ അവനെയങ്ങ് കൊന്നു കളയുമെന്നായിരുന്നു ആ താക്കീത്.
‘What the fu?’. ഇത്രയും വായിച്ചപ്പോഴേക്കും ഞാൻ മനസ്സിൽ ചിന്തിച്ച വാക്കുകളായിരുന്നു അത്. ഇങ്ങേർക്ക് സ്വന്തം മകനെ കൊല്ലാനായിരുന്നെങ്കിൽ ഇത്രയും കാശ് മുടക്കി അവന്റെ കല്യാണം നടത്തിയതെന്തിനാ ?. ആദ്യമേ തന്നെ കൊന്നാ പോരായിരുന്നില്ലേ. വെറുതെ കല്യാണപ്പന്തലിന്റെയും ഭക്ഷണത്തിന്റെയും കാശ് മുടിപ്പിക്കാനായിട്ട് ഓരോന്ന് ഇറങ്ങിക്കോളും?. ആദ്യം കല്യാണത്തിനു മുൻപ് ആത്മഹത്യ ഭീഷണിയായിരുന്നു. ഇപ്പോ അതു മാറി കൊലപാതക ഭീഷിണിയായി. വല്ലത്തൊരു സൈക്കോ. പിന്നെ പ്രായത്തിന്റെ കാര്യം, സച്ചിൻ-അഞ്ജലി ദാമ്പതികളുടെ കഥയൊക്കെ ശരിയാണ്. എന്നാൽ അതിൽ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. സച്ചിനും അഞ്ജലിക്കും പരസ്പരം ഇഷ്ടമായിരുന്നു. അവർ പരസ്പരം മനസിലാക്കി കല്യാണം കഴിച്ചവരാണ്. എന്നാൽ ഇവിടെ ഇങ്ങനെയാണോ ?? ഒരാളുടെ സമ്മതം പോലും നോക്കാതെ കല്യാണം അടിച്ചേൽപ്പിക്കുകയല്ലേ നടന്നത്. ഓരോരോ പൊട്ടത്തരങ്ങൾ എഴുന്നള്ളിച്ചോണ്ട് വന്നോളു, എന്നിട്ട് ദാമ്പത്യമെന്ന് ചെല്ലപ്പേരിട്ട് വിളിക്കുകയും ചെയ്യും.
എനിക്കാണെങ്കിൽ തല കീഴായി തൂങ്ങികിടക്കുന്ന കാരണം മുതുകു വേദന എടുത്തു തുടങ്ങി. അതുക്കൊണ്ട് കൂടുതൽ ആലോചിച്ചു നിൽക്കാതെ ബാക്കി കൂടെ വായിച്ചു.
അങ്ങനെ ആദി രാത്രി എല്ലാവരും കൂടിയവനെ മണിയറയിലേക്ക് ഉന്തി തള്ളി വിട്ടു. അവന്റെ പെങ്ങൾക്കായിരുന്നു ഇക്കാര്യത്തിൽ കൂടുതൽ ശുഷ്‌കാന്തി. എല്ലാവരും അവനെ നാണം കലർന്നു ആക്കിയ മാതിരിയൊരു നോട്ടം നോക്കി തിരിച്ചു നടന്നു. താൻ എന്നും കിടന്നുറങ്ങാറുള്ള കിടക്കയിൽ പൂക്കൾ വിതറിയിട്ടിരിക്കുന്നത് കണ്ട് അവന് ദേഷ്യം വന്നു. അധികം വൈകാതെ മണിയറയിലേക്ക് കല്യാണപ്പെണ്ണ് വന്നു. ചുവന്ന പട്ടുസാരിയിൽ പൊതിഞ്ഞ ദേഹം മുഴുവൻ ആഭരണങ്ങൾക്കൊണ്ട് മൂടി ശരിക്കുമൊരു ദേവിയെപ്പോലെയായിരുന്നു അപ്പോഴവളുടെ സൗന്ദര്യം. ഒരു ഗ്ലാസ് പാലുമായി മന്ദം മന്ദം നാണചിരിയോടെ കുണുങ്ങിക്കൊണ്ട് വരുന്ന മെർലിനെ കണ്ടപ്പോൾ ജെറിക്ക് അവളെ കൊല്ലാനുള്ള ദേഷ്യം തോന്നി. എന്നാൽ അവൻ സംയമനം പാലിച്ചു. ഇനിയും വൈകിക്കൂടാ എന്ന് വിചാരിച്ചു ജെറിൻ ആ രാത്രി തന്നെ അവളോട് എല്ലാം വെട്ടി തുറന്നു സംസാരിച്ചു. തന്റെ ഇഷ്ടം നോക്കാതെയാണ് ഈ കല്യാണം നടതിയതെന്നും പിന്നീട് അവന്റെ അപ്പൻ അവനെ ഭീഷിണിപ്പെടുത്തിയ കാര്യങ്ങളും എല്ലാം ജെറിൻ മെർലിനോട് പറഞ്ഞു. എന്നാൽ ഇതെല്ലാം മെർലിൻ ഒരു ചെറുപുഞ്ചിരിയോടെയാണ് കേട്ടുക്കൊണ്ടിരുന്നത്. അവളിലെ ഈ കൂസലില്ലായ്‌മ്മ ജെറിയെ ആശയക്കുഴപ്പത്തിലാക്കി. അതിന്റെ കാരണം തിരക്കിയ ജെറിൻ അക്ഷരർത്ഥത്തിൽ ഞെട്ടിപ്പോയി. മെർലിന് ജെറിയെ കോളേജ് കാലം മുതലേ നന്നായിട്ടറിയാം. അവൾക്ക് പണ്ടു തൊട്ടേ ജെറിയെ ഇഷ്ടമായിരുന്നു. മെർലിൻ എല്ലാ കാര്യങ്ങളും ജെറിയോട് തുറന്നു പറഞ്ഞു.
അവൻ പഠിച്ചിരുന്ന അതേ കോളേജിൽ അവന്റെ സീനിയറായിരുന്നു മെർലിൻ. ഒരിക്കൽ കോളേജുകൾ തമ്മിലുള്ള സെമിനാർ ഡിബേറ്റിന് മത്സരത്തിൽ പങ്കെടുക്കാൻ അവരുടെ കോളേജിൽ നിന്നും മെർലിനും ജെറിക്കും അവസരം ലഭിച്ചു. അങ്ങനെയാണ് രണ്ടു പേരും ആദ്യമായി പരസ്പരം പരിചയപ്പെടുന്നത്. ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ആ പരിപാടിയിൽ അവർക്ക് കൂടുതൽ അടുക്കാൻ അവസരം കിട്ടി. ജെറിയുടെ നല്ല രീതിയിലുള്ള പെരുമാറ്റവും സ്മാർട്ട്നെസ്സും പിന്നെയവന്റെ തമാശകളും പിന്നീട് അവളുടെ മനസ്സിൽ അവന് പ്രത്യേകമൊരു സ്ഥാനം കിട്ടുവാൻ കാരണമായി. അതിനു ശേഷം പിന്നീട് അവർ പരസ്പരം കണ്ടിട്ടിട്ടില്ല. എന്നാൽ മെർലിൻ അവനെ പലപ്പോഴും കോളേജിൽ വച്ചു കാണാറുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും അവന്റെ മുന്നിൽ നേരിട്ടു നിൽക്കുവാൻ അവൾ ധൈര്യം കാണിച്ചില്ല. എപ്പോഴും പെൺകുട്ടികളോട് പരിധി വിടാതെയുള്ള അവന്റെ സൗഹൃദവും അവരോട് കാണിക്കുന്ന മാന്യതയും ഒരു പെണ്ണെന്ന നിലയിൽ അവൾക്ക് അവനോട് ബഹുമാനമുണ്ടാക്കി. പിന്നീട് സ്കൂളിൽ എന്ത് കാര്യത്തിനും മുന്നിട്ടിറങ്ങുന്ന അവനെ അവൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. അവന്റെ സൗന്ദര്യവും വ്യക്തിത്തവും അവളെ അവനിലേക്ക് ആകർഷിച്ചു.
ആദ്യം അതൊരു സഹോദരസ്നേഹമാണെന്ന് മെര്ലിന് തോന്നിയെങ്കിലും ഇടയ്ക്കെപ്പോഴോ അവളുടെ മനസ്സിൽ ജെറിൻ വല്ലാതങ്ങ് കയറിക്കൂടി. ചില സമയത്ത് ജെറി മറ്റു പെൺകുട്ടികളോട് കാണിക്കുന്ന അമിത സ്വാതന്ത്ര്യം അവളിൽ അസൂയയുണ്ടാക്കി. അങ്ങനെയവൾ മനസിലാക്കി, അവൾക്ക് അവനോട് അഗാതമായ പ്രണയമാണെന്ന്. തുടർന്ന് രണ്ടു വർഷം അവൾ രഹസ്യമായി അവനെ പ്രേമിച്ചു. എന്നാൽ ഇതൊന്നും അവൾ കൂട്ടുക്കാരികളോടു പോലും പറഞ്ഞില്ല. കോളേജ് പഠനം പൂർത്തിയാക്കി അവൻ നാട്ടിലേക്ക് മടങ്ങിയതും അവളുടെ ജീവിതം നിരാശയിലായി. ആരോടും അധികമൊന്നും മെർലിൻ കൂട്ടു കൂടാതെയായി. അങ്ങനെ കാലങ്ങൾ കഴിഞ്ഞു. പഠിച്ചു ബിരുദം നേടിയ അവൾക്ക് ജോലി ലഭിച്ചത് വേറൊരു ജില്ലയിലായതുക്കൊണ്ട് അവളും കുടുംബവും മഅവിടേക്ക് സ്ഥലം മാറി. അവിടെ വച്ചു യാദൃശ്ചികമായിട്ടാണ് മെർലിൻ ജെറിന്റെ അച്ഛനെ കണ്ടു മുട്ടുന്നത്. പിന്നീട് അവൾ തന്നെ മുൻകയ്യെടുത്ത് തന്ത്രപ്പൂർവം അവളുടെയും കുടുംബത്തിന്റെയും താമസം ജെറിന്റെ അച്ഛന്റെ വീടിനടുത്തേക്ക് മാറ്റി. അന്നു മുതൽ അവൾ തന്നെ സ്വന്തം അച്ഛനെ ജെറിന്റെ അച്ഛനുമായി പരിചയപ്പെടാനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കിക്കൊടുത്തു. അവളുടെ ലക്ഷ്യം ജെറിയുടെ വീട്ടുക്കാർ വഴി അവനിലേക്ക് കൂടുതൽ അടുക്കുക എന്നതായിരുന്നു. മെർലിൻ പ്രതീക്ഷിച്ചതുപോലെ തന്നെ അവളുടെ അച്ഛനും ജെറിന്റെ അച്ഛനും കൂട്ടുക്കാരായി. ഒപ്പം ജെറിന്റെ പെങ്ങൾ അവളുടെ കൂട്ടുകാരിയുമായി. ആ കുടുംബങ്ങൾ തമ്മിൽ നന്നായി അടുത്തു. ഇടയ്ക്ക് ലീവ് കിട്ടി ജെറി വീട്ടിൽ വരുമ്പോൾ മെർലിൻ എന്തെങ്കിലുമൊക്കെ കാരണങ്ങൾ പറഞ്ഞു ജെറിയുടെ വീട്ടിലേക്ക് പോകുമായിരുന്നു. എന്നാൽ ജെറി അവളെ ഇതിനു മുൻപ് നേരത്തെ കണ്ട ഒരു ഭാവവും കാണിച്ചില്ല. അതവളിൽ അൽപ്പം വിഷമമുണ്ടാക്കിയെങ്കിലും ഒരിക്കലുമത് പുറത്തു കാണിക്കാൻ പറ്റില്ല. എന്നെങ്കിലുമൊരിക്കൽ ജെറിയോടുള്ള തന്റെ ഇഷ്ടം എല്ലാവരോടുമായി തുറന്നു പറയണം എന്നു കരുതിയിരിക്കുമ്പോഴാണ് മെർലിൻ മറ്റൊരു കാര്യം ജെറിന്റെ അച്ഛൻ വഴി അറിയുന്നത്. ജെറിയുടെ വീട്ടുക്കാർ അവന്റെ കല്യാണം നടത്താൻ തീരുമാനിച്ചിരിക്കുന്നു എന്ന്. അതിന്റെ ഭാഗമായി അവര് ഒരു കൂട്ടരെയൊക്കെ കണ്ടു ഏതാണ്ടെല്ലാം ഉറപ്പിച്ച മട്ടിലാണ്. അത് മെർലിന് വല്ലാത്തൊരു തിരിച്ചടിയായി. ജെറിയെ എന്നുന്നേക്കുമായി നഷ്ടപ്പെടേണ്ടി വരുമല്ലോന്നോർത്തുള്ള വിഷമം സഹിക്ക വയ്യാതെ അവൾ ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ തക്ക സമയത്ത് ജെറിയുടെ പെങ്ങൾ അത് കണ്ടതുക്കൊണ്ട് വലിയ അപകടമുണ്ടായില്ല. ആശുപത്രി കിടക്കയിൽ വച്ചാണ് മെർലിൻ അവൾക്ക് ജെറിയോട് ഇഷ്ടമുള്ള കാര്യം എല്ലവരോടും പറയുന്നത്. അവളുടെ അടുത്തു നിന്ന് കേട്ട കാര്യങ്ങളൊന്നും ആർക്കും വിശ്വസിക്കാൻ പറ്റിയില്ല. ഇനിയും തങ്ങളുടെ കല്യാണം നടത്തി തന്നില്ലെങ്കിൽ വീണ്ടും അവള് ആത്‍മഹത്യക്കു ശ്രമിക്കുമെന്ന് പറഞ്ഞു ഒരുപാട് പൊട്ടിക്കരഞ്ഞു. വീട്ടുക്കാർ അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ഒരുപാടു ശ്രമിച്ചു. എന്നാൽ അവളതൊന്നും വക വയ്ക്കാതെ രണ്ടാമതൊരു തവണക്കൂടി ആത്മഹത്യക്ക് ശ്രമിച്ചു. മറ്റൊരു നിർവാഹവുമില്ലാത്തതുക്കൊണ്ട് ഇരു വീട്ടുക്കാരും അവരുടെ രണ്ടു പേരുടെയും കല്യാണത്തിന് സമ്മതിച്ചു.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum