Wonder 8 [Nikila] 2121

കഥ വായിച്ചാൽ ഇമാജിനേഷൻ എബിലിറ്റി കൂടുമെങ്കിൽ ഒരു കൈ നോക്കിയേക്കാം?. ഇപ്പോഴും ബാലരമ മാത്രം വായിച്ചോണ്ടിരുന്നാൽ ശരിയാവില്ലല്ലോ. ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തേ?.

 

“എന്തായാലും നീ പറഞ്ഞ സ്ഥിതിക്ക് ഒന്ന് വായിച്ചു നോക്കിയേക്കാം. ചിലപ്പോ എന്തെങ്കിലും ഗുണമുണ്ടായാലോ”

 

“പിന്നല്ലാ, നമ്മള് വേണ്ടേ വായനയെ പ്രോത്സാഹിപ്പിക്കാനായിട്ട് ?”

 

“അതു മോൻ സമ്മതിച്ചല്ലോ. അങ്ങനെയാണെങ്കിൽ ഇനി കുട്ടനൊന്ന് ഐശര്യമായി എക്സാമിനുള്ളതൊക്കെ ഒന്ന് വായിച്ചു തുടങ്ങിയാട്ടേ?. ചെന്ന് വായനയെ പ്രോത്സാഹിപ്പിക്കടോ”

 

“ജോ……….?”

 

“മര്യാദക്കിരുന്ന് പഠിച്ചോ. നീ എക്സാമിന് ഫുൾ മാർക്ക് വാങ്ങണമെന്ന് എനിക്കു നിർബന്ധമില്ല. പക്ഷെ എല്ലാത്തിലും പാസാവണം. അതു നിർബന്ധമാ. കേട്ടല്ലോ ?”

 

അവൻ താല്പര്യമില്ലാതെ തലയാട്ടിക്കൊണ്ട് മൂളി.

 

ഇനി ഇവിടെ നിന്നാൽ ശരിയാവില്ലാന്ന് തോന്നി. ഞാൻ വേഗം കുളിക്കാൻ കേറി. ഇവന്റെ പരീക്ഷാ കാര്യത്തിൽ എനിക്കു യാതൊരു ടെൻഷനുമില്ല. വെറും അഞ്ചു സ്റ്റോറീസ് മാത്രം വായിച്ചിട്ടു ഇത്രേം കാര്യങ്ങള് കണ്ടുപ്പിടിച്ച് വിലയിരുത്താൻ പറ്റിയ ഇവനൊക്കെ ടെക്സ്റ്റ്‌ ബുക്ക് വായിക്കുന്നതൊക്കെ വെറും ഈസിയാണ്?.

 

അന്ന് പതിവു പോലെ പ്രാർത്ഥനും ഭക്ഷണം കഴിപ്പും എല്ലാവരും കൂടി ചേർന്നുള്ള ചർച്ചയുമൊക്കെ ഭംഗിയായി നടന്നു. രാത്രി കിടക്കാൻ നേരത്ത് പിന്നെയും സ്വപ്നത്തില് ജൂവൽ എന്നെ പ്രൊപ്പോസൽ ചെയ്ത സംഭവങ്ങളൊക്കെ ഓർമ്മ വന്നു. അതോടെ ഉറക്കം പോയി. നേരത്തെ മിഖി പറഞ്ഞ ലവ് സ്റ്റോറീസിന്റെ കാര്യങ്ങളൊക്കെ മനസ്സില് കേറിയതുക്കൊണ്ട് നേരേചൊവ്വ ഉറക്കം കിട്ടിയില്ല. മിഖി പറഞ്ഞതു പോലെ ഒരു ലവ് സ്റ്റോറിയൊരെണ്ണം വായിച്ചേക്കാമെന്ന് കരുതി. അവൻ പറഞ്ഞ പോലെ പ്രേമം ഏതൊക്കെ റൂട്ടിലൂടെ വരുമെന്ന് മുൻകൂട്ടി അറിഞ്ഞാൽ പിന്നെ അതിനനുസരിച്ചു മുൻകരുതലെടുക്കാമല്ലോ. അങ്ങനെ മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്ന ചൊല്ല് ഞാൻ എന്റെ കാര്യത്തിലൊന്ന് അപ്ലൈ ചെയ്തു. മിഖി നേരത്തെ ലവ് സ്റ്റോറീസ് വായിക്കാനെടുത്ത അതേ ഓൺലൈൻ വെബ് സൈറ്റ് ഓപ്പൺ ചെയ്ത് അതിലെ ഒരു ലവ് സ്റ്റോറി വായിക്കാൻ തയ്യാറെടുത്തു.

 

“തുലാമഴ” എന്നായിരുന്നു ഞാൻ വായിക്കാൻ തിരഞ്ഞെടുത്ത ആ കഥയുടെ പേര്. ആ കഥയുടെ കീഴിലുള്ള ടാഗ് ലൈൻ ഇങ്ങനെയായിരുന്നു ; ‘പ്രണയം പ്രായത്തെയും അതിജീവിക്കും’. ഞാൻ ചെറിയൊരു കൗതുകത്തോടെ ആ കഥ വായിക്കാനാരംഭിച്ചു. ഇന്നേ വരെ റൊമാന്റിക് സിനിമകളും പാട്ടുകളുമൊക്കെ കണ്ടിട്ടുണ്ട്. എന്നാൽ ആദ്യമായിട്ടാണ് ഒരു റൊമാന്റിക് സ്റ്റോറി വായിക്കുന്നത്. ആക്ഷൻ കോമിക് ടൈപ്പ് പുസ്തകങ്ങളാണ് കൂടുതൽ വായിച്ചു ശീലം (ബാലരമ). ഈ കഥയിൽ എന്തൊക്കെ ഉണ്ടാവുമോ എന്തോ ?.

 

ഇതിന്റെ കഥ പറയുന്നത് നായകന്റെ പോയിന്റ് ഓഫ്‌ വ്യൂവിലൂടെയാണ്. അടിപൊളി. അപ്പോൾ ഇതിലെ നായകന്റെ സ്ഥാനത്തു എനിക്കു എന്നെ തന്നെ സങ്കൽപ്പിച്ചു വായിക്കാം ആസ്വാധനം വേറെ ലെവലാവും. ഇത് പൊളിക്കും. ഇനി ഞാൻ കഥ വായിച്ചു.

 

ബട്ടർഫ്ലൈ എഫ്ഫക്റ്റ് എന്നൊരു തിയറിയുണ്ട്. ആ തിയറിയനുസരിച്ച് നമ്മൾ ഇപ്പോളെടുക്കുന്ന ചെറിയ തീരുമാനങ്ങൾ ഭാവിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാം. എന്റെ കാര്യത്തിലും നടന്നത് അതാണ്. ഞാനിപ്പോൾ ഈ കഥ വായിക്കാനെടുത്ത തീരുമാനം പിൽക്കാലത്ത് എന്റെ ഇപ്പോഴുള്ള കുടുംബത്തെ തന്നെ ബാധിക്കുമെന്ന് ഞാനോർത്തിരുന്നില്ല..

 

A few hours later

 

എന്റെ പൊന്നോ, എല്ലാം വായിച്ചു കഴിഞ്ഞിട്ട് എന്റെ നെഞ്ച് വല്ലാതെ കിടന്നു പടപടാന്ന് ഇടിക്കുന്നുണ്ട്. ഇതൊക്കെയാണോ ഇവരുടെ റൊമാന്റിക്ക് സ്റ്റോറി ? ഈ കഥയെയാണോ എല്ലാവരും കമെന്റ് ബോക്സിൽ ‘സൂപ്പർ സ്റ്റോറി’ എന്നൊക്കെ പറഞ്ഞു വാഴ്ത്തിക്കൊണ്ട് നടന്നേ. മര്യാദക്ക് വല്ല ബാലരമയും വായിച്ചാൽ മതിയായിരുന്നു. ഇതിപ്പോ വേലീൽ കിടന്ന പാമ്പിനെയുടേത്ത് മറ്റേയിടത്ത് വച്ച പോലെയായി. റോമൻസ് എന്ന കാറ്റഗറി കണ്ട് വായിച്ചു പോയതാ. അതിങ്ങനെയൊരു പണിയാവുമെന്ന് അറിഞ്ഞില്ല. ഈ കഥ വായിച്ചപ്പോഴുണ്ടായ എന്റെ മാനസികാവസ്ഥ എല്ലാവരും അറിയണം. എല്ലാവർക്കും അറിയിച്ചു കൊടുത്തേക്കാം. ആരും അതറിയാതെ പോവരുത്.

 

 Before reading this story

 

കഥ ഇവിടെ ചുരുക്കി പറയാം ;

 

അച്ഛൻ, അമ്മ, പെങ്ങൾ എന്നിവരടങ്ങിയ ഒരു കുടുംബമാണ് ഈ കഥനായകന്റേത്. വീട്ടുക്കാരുടെ മതിയായ നിയന്ത്രണത്തിലാണ് നായകന്റെ ജീവിതം. ജെറി എന്നാണ് നായകന്റെ പേര്. ഈ കഥാ നായകനും മറ്റു സാധാരണക്കാരെപ്പോലെ തന്നെ മാന്യമായി ജീവിക്കുന്ന ഒരാളാണ്. ജെറി പഠിച്ചു ബിരുദം നേടി ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ അക്കൗണ്ടിങ്ങ് സ്റ്റാഫായി ജോലി വാങ്ങി. അങ്ങനെ സമാധാനപരമായി ജീവിതം മുന്നോട്ടു പോകുന്ന അവനെ പെട്ടന്നൊരു ദിവസം നാട്ടിൽ നിന്നും അവന്റെ അച്ഛന്റെ അവനെ ഫോൺ വിളിച്ചു. അവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. അമ്മയ്ക്ക് സുഖമില്ല പെട്ടന്ന് നാട്ടിൽ വരണം എന്നൊക്കെയായിരുന്നു അച്ഛൻ ജെറിയോട് പറഞ്ഞത്. അതും വിശ്വസിച്ചു നാട്ടിലെത്തിയ ജെറിയെ കാത്തിരുന്നത് അവന്റെ കല്യാണക്കാര്യമായിരുന്നു. അതെ, വീട്ടുക്കാർ അവനറിയാതെ അവന്റെ കല്യാണം ഉറപ്പിച്ചിരുന്നു. ജെറിയുടെ അച്ഛന്റെ സുഹൃത്തിന്റെ മകളായിരുന്നു അവർ നിശ്ചയിച്ചുറപ്പിച്ച കല്യാണപ്പെണ്ണ്. അവളുടെ പേരാണ് മെർലിൻ. ഇവിടെ ഏറ്റവും വലിയ തമാശ എന്തെന്നാൽ അവര് കല്യാണം പറഞ്ഞുറപ്പിച്ച മെർലിന് ജെറിയെക്കാളും ഒരു വയസ്സ് പ്രായം കൂടുതലാണ്. അതിലുപരി അവനാ പെണ്ണിനെ നന്നായി അറിയാം. അവന്റെ വീടിന്റെ അയൽപ്പക്കത്താണ്  മെർലിനും കുടുംബവും താമസിക്കുന്നത് . അവൻ പല പ്രാവശ്യവും അവളെ കണ്ടിട്ടുണ്ട്. പലപ്പോഴും അവൻ ലീവിന് നാട്ടിൽ വന്നപ്പോഴൊക്കെ മെർലിൻ അവന്റെ വീട്ടിലേക്ക് കുടുംബസമ്മേതം വിസിറ്റു നടത്താറുണ്ട്. ജെറിയുടെ മനസ്സിൽ മെർലിന് ഒരു ചേച്ചിയുടെ സ്ഥാനമാണ്.

 

അങ്ങനെ ചേച്ചിയേപ്പോലെ കാണുന്ന ഒരു പെണ്ണിനെ കല്യാണം കഴിക്കാൻ അവനു ഇഷ്ടമില്ലായിരുന്നു. സ്വന്തം താല്പര്യം പോലും നോക്കാതെ കല്യാണം ഉറപ്പിച്ചാൽ ആരായാലും എതിർക്കുക സ്വാഭാവികം. ജെറിയും അതു തന്നെ ചെയ്തു. അവൻ ഈ കല്യാണത്തിനു താല്പര്യമില്ലാന്ന് എന്നു വീട്ടുക്കാരെ അറിയിച്ചെങ്കിലും അവര് അവന്റെ വാക്കുകൾ ചെവിക്കൊണ്ടില്ല. അവന് വീട്ടിക്കാരോട് ചില കാര്യങ്ങളൊക്കെ പറയാനുണ്ടായിരുന്നു. മനസ്സിൽ ചേച്ചിയുടെ സ്ഥാനം കൊടുത്തിട്ടുള്ള ഒരു പെണ്ണിനെ തനിക്കു കല്യാണം കഴിക്കാനാവില്ലെന്ന് അവൻ വീട്ടിക്കാരോട് പരമാവധി പറഞ്ഞു നോക്കി. എന്നാൽ അവർ അവന്റെ ഒരു ന്യായീകരങ്ങളും കേൾക്കാനുള്ള മനസ്സ് കാണിച്ചില്ല. ഇനിയും എതിര് നിന്നാൽ തന്റെ ശവം കാണേണ്ടി വരുമെന്ന് ജെറിയുടെ അപ്പന്റെ ഭീഷണി കൂടിയായപ്പോൾ അവന് വേറെ നിർവാഹമില്ലാതെ കല്യാണത്തിനു സമ്മതിക്കേണ്ടി വന്നു. എന്നാൽ മെർലിനെങ്കിലും ഇതിൽ നിന്നു പിന്മാറുമെന്ന് കരുതി അവൻ അവളുമായൊന്ന് സംസാരിക്കാൻ തീരുമാനിച്ചു. എന്നാൽ ജെറിയുടെ വീട്ടുക്കാർ അതിനവനെ സമ്മതിച്ചില്ല. അവൻ എപ്പോഴൊക്കെ മെർലിനുമായി സംസാരിക്കാൻ ശ്രമം നടത്തിയാലും അവന്റെ പെങ്ങൾ ജെറിക്ക് പാര വയ്ക്കും. ഏറെക്കുറെ പറയുകയാണെങ്കിൽ ഈ കല്യാണത്തിനു കൂടുതൽ താല്പര്യം കാണിച്ചതു തന്നെ ജെറിയുടെ പെങ്ങളാണ്. എന്നാൽ എങ്ങനെയൊക്കെയോ അവന്  വീട്ടുക്കാരുടെ കണ്ണും വെട്ടിച്ചു ആ മെർലിനെ പരസ്പരമൊന്ന് കണ്ടു സംസാരിക്കാൻ അവസരം കിട്ടി. അവളാണെങ്കിൽ അവന് പറയാനുള്ളതൊന്ന് കേൾക്കാനോ കൂട്ടാക്കിയില്ല. കൂടുതൽ എതിർക്കാൻ ശ്രമിച്ച അവനെ അവൾ ഒട്ടും പ്രതീക്ഷിക്കാതെ ബലം പ്രയോഗിച്ചു ചുണ്ടിൽ ചുംബിച്ചു. ചുംബനമെന്ന് പറഞ്ഞാൽ അതൊരു സാധാരണ ചുംബനമായിരുന്നില്ല, അവളവന്റെ ചുണ്ട് കടിച്ചു പൊട്ടിച്ചു എന്നു തന്നെ പറയാം. അവളുടെയാ പ്രവർത്തിയിൽ ജെറി ശരിക്കും തരിച്ചുപോയി. ആ സംഭവത്തിലൂടെയവൻ ഒരു സത്യം മനസിലാക്കി. ഈ കല്യാണത്തിന് ശരിക്കും മുൻകൈയ്യെടുത്തത് മെർലിൻ തന്നെയാണ്. കടി കിട്ടിയ മുറിച്ചുണ്ടുമായി വീട്ടിലെത്തിയ ജെറിയെ അവൻറെ അമ്മയും പെങ്ങളും സംശയത്തോടെ നോക്കി. അൽപ്പം കഴിഞ്ഞു ജെറി മെർലിനെ കാണാൻ പോയ വിവരം അവൾ അവന്റെ പെങ്ങളെ വിളിച്ചു പറഞ്ഞപ്പോൾ ആ കൂട്ടത്തിൽ അവന്റെ മുറിച്ചുണ്ടും കൂടി കണ്ടപ്പോൾ എല്ലാവരും അതിനെ തെറ്റായി വ്യാഖ്യാനിച്ചു. എല്ലാവരുടെയും കണ്ണിൽ ജെറിൻ പാത്തും പതുങ്ങിയും ചെന്ന് പാൽ കുടിക്കാൻ പോയ കള്ളാപ്പൂച്ചയെപ്പോലെ ചിത്രീകരിക്കപ്പെട്ടു. വീട്ടുക്കാർക്ക് അവന്റെ മേലുള്ള വിശ്വാസമില്ലാതായി. ഇനി കല്യാണം കഴിയാതെ അവളെ കാണരുതെന്ന് എല്ലാവരും അവന് വാണിംഗ് കൊടുത്തു. അങ്ങനെ വീട്ടുക്കാര് തീരുമാനിച്ചതു പോലെ ആ മെർലിനുമായുള്ള അവന്റെ വിവാഹം നടന്നു.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.