“ആ…. കിട്ടി. ഗൃഹപ്രവേശം. പഴയ ജഗതീഷ്-രേഖ ജോടികളുടെ സിനിമ. ആ പടത്തിലും ഒരു അബദ്ധകല്യാണമാ നടക്കുന്നേ. അബദ്ധമെന്ന് പറഞ്ഞാ അതൊരു വല്ലാത്തൊരു അബദ്ധമായിരുന്നു. ആ സിനിമ ഞാൻ കണ്ടിട്ടുണ്ട്.”
മിഖിയെന്ന വല്ലാത്തൊരു ഭാവത്തോടെ നോക്കി.
“ശരി, ആ കല്യാണവും എന്താന്ന് അറിയാലേ ?. എന്നാലിനി ഒരെണ്ണവും കൂടി പറയാം. റിവെഞ്ച് മാരേജ്. അതായത് ഒരാളോട് പക വീട്ടാനായിട്ട് കല്യാണം കഴിക്കുന്ന പരിപാടി”
“പ്രതികാരം ചെയ്യാനായിട്ട് കല്യാണം കഴിക്കാലോ ?”
“അതേ, അതു തന്നെ. നമ്മുടെ ശത്രു ഒരു പെണ്ണാണെങ്കിൽ അല്ലെങ്കിൽ പെണ്ണിന്റെ ശത്രു ആണാണെങ്കിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു മെത്തേടാണിത്. ഒപ്പോസിറ്റ് ജൻഡറിലുള്ള ശത്രുവിനെ കല്യാണം കഴിച്ച് ജീവിതത്തിലേക്ക് വിളിച്ചു കയറ്റി വീട്ടിലിട്ട് നരകിപ്പിച്ചു ഇല്ലാതാക്കുക. അതാണ് ഈ കല്യാണം കൊണ്ടുദ്ദേശിക്കുന്ന മെയിൻ പരിപാടി?”
“പിന്നേയ്, അതൊന്നും നടപ്പുള്ള പരിപാടിയല്ല. പെണ്ണുങ്ങൾക്ക് വേണമെങ്കിൽ ഈ ട്രിക്ക് പരീക്ഷിക്കാം. പക്ഷെ ആണുങ്ങള് ചെയ്താ പണി പാളും. ഗാർഹിക പീഡനത്തിന് ജയിലിൽ പോയി ഉണ്ട തിന്നേണ്ടി വരും. ഇപ്പൊ നിയമങ്ങള് ഒന്നുകൂടി സ്ട്രോങ്ങാണ്. ഈ പരിപ്പൊന്നും ആണുങ്ങൾക്ക് വേവത്തില്ല മോനേ?”
അവൻ എന്നെ നോക്കി പുച്ഛിച്ചു.
“അതിന് ഗാർഹിക പീഡനത്തിന് അകത്തുപോയി കിടക്കാനായിട്ട് ഇത് കഥന കഥയല്ല, പ്രേമ കഥയാ. ഇവിടെ പ്രതികാരം ചെയ്യാനാണ് കല്യാണം കഴിക്കണതെങ്കിലും അതു കഴിഞ്ഞു ചില ട്വിസ്റ്റുകള് കേറി വരും. പിനപ്രതികാരം ചെയ്തു ബോറടിക്കുമ്പോൾ ഒരു പ്രത്യേക പോയിന്റിൽ വച്ചു മെയിൻ ക്യാരക്ടർ ആ പെണ്ണിന്റേയോ or പയ്യന്റെയോ ഫ്ലാഷ് ബാക്ക് സ്റ്റോറി അറിയും. അതിനു ശേഷം ആ വൈരാഗ്യമൊക്കെ മഞ്ഞു പോലെ ഉരുകി അതിനു പകരം മെയിൻ ക്യാരക്ടറിന് പ്രേമം വന്നോളും”
അതും ശരിയാ. ശത്രുക്കള് ആണും പെണ്ണുമാണെങ്കിൽ ചിന്തിക്കാൻ പറ്റിയ ഐഡിയ തന്നെ. അല്ലായിരുന്നേൽ കാണായിരുന്നു?. മലയാളത്തിലെ കിരീടം സിനിമ തന്നെ ഈ രീതിയില് ആലോചിച്ചാ നോക്കിയാ ഇതിലെ തമാശ മനസിലാവും. കീരിക്കാടൻ ജോസും സേതു മാധവനും ഒരു പ്രത്യേക സാഹചര്യത്തിൽ ശത്രുക്കളാവുന്നു. വൈരാഗ്യം മൂത്ത കീരിക്കാടൻ ജോസ് സേതുമാധവന്റെ വീട്ടിൽ നല്ലപ്പിള്ള ചമഞ്ഞ് പെണ്ണാലോചിക്കുന്നു. അങ്ങനെ കീരിക്കാടൻ ജോസ് സേതുമാധവനെ കല്യാണം കഴിക്കുന്നു. അങ്ങനെ വീട്ടിൽ കൊണ്ടുപ്പോയ ശേഷം ജോസ് സേതുമാധവനെ ഇഞ്ചിഞ്ചായി കൊല്ലാക്കുല ചെയ്യുന്നു. ഒരു ഘട്ടത്തിൽ കീരിക്കാടൻ സേതുമാധവന്റെ ഫ്ലാഷ് ബാക്ക് സ്റ്റോറിയും അതിന്റെ കൂടെ സേതുവിന്റെ നിസ്സഹായാവസ്ഥയും മനസിലാക്കുന്നു. പിന്നീട് സേതുമാധവന്റെ എസ് ഐ ആവണമെന്ന സ്വപ്നത്തിന് കീരിക്കാടൻ ഫുൾ സപ്പോർട്ട് കൊടുക്കുന്നു. പിന്നെയാ കഥ റൊമാന്റിക്ക് മൂഡിലങ്ങ് മുന്നോട്ടു പോയോളും. എങ്ങനെയുണ്ട് സംഭവം?.
ആരും ഇതു കേട്ട് ചിരിച്ചു തള്ളണ്ട?. ആ സിനിമ ഇറങ്ങിയ കാലഘട്ടമനുസരിച്ച് ആണും പെണ്ണും പരസ്പരം ശത്രുക്കളായാൽ മിക്കവാറും അന്നൊക്കെ ഇങ്ങനെയായിരിക്കും നടക്കുക.
“എന്താ ജോ ? ആലോചിച്ചു കഴിഞ്ഞാ ?”
ഞാൻ ഒന്നും മിണ്ടാതെയായപ്പോൾ മിഖി എന്നെ ചോദ്യഭാവത്തിൽ നോക്കി.
“എന്ത് ആലോചിച്ചോന്ന് ?”
“ഞാനിപ്പോ പറഞ്ഞത് ഏത് സിനിമയിലാണെന്ന് ജോ ആലോചിക്കല്ലായിരുന്നോ ??”
“മോനെ, അതിന് നീ പ്രത്യേകിച്ച് സിനിമയിലൊട്ടൊന്നും പോവണ്ട, എന്റെ ജീവിതം തന്നെ നോക്കിയാൽ മതി. എന്റെ ലൈഫില് നടക്കാൻ പോയ സംഭവമാണ് ഈ റിവെഞ്ച് മാരേജ്”
അപ്പോഴാണ് മിഖിക്ക് കാര്യം മനസിലായത്.
“ഓ…… ലത്. ട്രീസ, അവളല്ലേ ആള്?”
“ആ അതന്നെ. ഒരു സംശയം, ഈ ലവ് സ്റ്റോറീസ് നോക്കാൻ പോയ നീയെന്തിനാ ഈ കല്യാണകഥകള് വായിക്കുന്നേ ?”
“ജോ ക്ക് ഇനിയും കാര്യമെന്താന്ന് പിടിക്കിട്ടിയില്ലേ ??”
“എന്തു കാര്യം ??”
“എന്റെ ജോ, ഞാനീ പറഞ്ഞ കല്യാണങ്ങളെല്ലാം നേരെപ്പോയി ലീഡ് ചെയ്യുന്നത് റൊമാൻസിലോട്ടാണ്. ചിലരുടെ കേസില് തുടക്കം അടീം കച്ചറയുമായിട്ടായിരിക്കും, കുറെ കഴിയുമ്പോ ആ ജോടികൾ അടേം ചക്കരേം പോലെയാവും”
ഞാൻ ആ പറഞ്ഞ പോയിന്റ് ഒന്ന് ആലോചിച്ചു നോക്കി.
“ആ മനസിലായി. അല്ലു അർജുന്റെ ‘ഹാപ്പി ബി ഹാപ്പി’ പോലെ”
“കറക്റ്റ്. വേറെ ചിലത് തുടക്കത്തിൽ അന്യരെപ്പോലെ പെരുമാറും അവസാനം ജോഡിയാവും?”
അതും ഞാനൊന്ന് ആലോചിച്ചു നോക്കി.
“ഷാരൂക് ഖാൻ-അനുഷ്ക്കാ ശർമ്മാ ജോഡിയുടെ ‘Rab Ne Bana Di Jodi’ പോലെ, അല്ലേ ?”
മിഖി നെറ്റിയില് കൈ വച്ചു ദയനീയതയോടെ എന്നെ നോക്കി?.
“ആ അതു തന്നെ. ഇതൊക്കെ കല്യാണം കഴിഞ്ഞിട്ടുള്ള പ്രേമ കഥാകളാ. അങ്ങനെയെല്ലാത്ത കുറെയെണ്ണം ഉണ്ട്. ഇത്രേം സിനിമകള് കണ്ടിട്ടുള്ള ജോ എന്തായാലും ആ ടൈപ്പ് സിനിമകളും കണ്ടിട്ടുണ്ടാവും. ഓം ശാന്തി ഓശാന പോലത്തെ കഥകളുണ്ട്. അർജുൻ റെഡ്ഢി പോലത്തെ കലിപ്പൻ കാന്താരി കഥകളും ഇഷ്ടം പോലുണ്ട്. ഏതു ടൈപ്പ് കഥകളാ വേണ്ടേന്ന് വച്ചാ ജോ തന്നെ നോക്കിക്കോ”
അവൻ നിരാശയോടെ കയ്യിലിരുന്ന ഫോൺ എന്റെ നേർക്ക് ഇട്ടു തന്നു.
“മിഖീ….”
“എന്താ ജോ ??”
അവൻ വലിയ താല്പര്യമില്ലാത്ത മട്ടിൽ വിളി കേട്ടു.
“കഥകളെക്കുറിച്ച് നമ്മള് ഡിസ്‌കസ്സ് ചെയ്തു. ഇനി ഈ കഥകളൊക്കെ എഴുതിയിരിക്കുന്ന റൈറ്റിങ് സ്റ്റൈല് എങ്ങനെയാ. നീ നേരത്തെ പറഞ്ഞ പോലെ ഇതൊക്കെ വായിച്ചാൽ ഇമാജിനേഷൻ നന്നായി കിട്ടുമോ ?”
എന്റെയാ ചോദ്യം കേട്ടപ്പോൾ അവന്റെ മുഖം തെളിഞ്ഞു.
“അതൊക്കെ പക്കാ കറക്റ്റ് ആണ്?. സിനിമ കാണുന്നതിനേക്കാൾ ഡബിൾ ഫീല് കിട്ടും. സിനിമയിലൊക്കെ നമ്മള് ഒരാളുടെ മുഖത്തു കാണുന്ന രണ്ടു സെക്കന്റ് നേരത്തെ എക്സ്പ്രഷനൊക്കെ കഥ വായിക്കുമ്പോൾ ഡീറ്റയിൽഡായിട്ട് അറിയാൻ പറ്റും. അതാണ് ഈ കഥയുടെയൊക്കെ മെയിൻ പോസിറ്റീവ്. അതേപോലെ ഇതൊക്കെ വായിച്ചു തീർക്കാനും ഇത്തിരി പാടാണ്”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum