“എന്തൊരു അലർച്ചയാടാ ? എന്നേം കൂടി പേടിപ്പിച്ചല്ലോ”
അവന്റെ നേരെ നോക്കിയത് എന്റെ കയ്യിലുണ്ടായിരുന്ന ധർമ്മ പുരാണത്തിലാണ്. അവൻ ആ ബുക്ക് ചൂണ്ടിക്കൊണ്ട് ;
“ഇത്…… ഇത് ഒ വി വിജയൻ എഴുതിയ ബുക്ക് തന്നെയല്ലേ ??”
“അതെ, അതിനിപ്പോ എന്താ ?”
‘എന്താന്നോ ?. എന്തൊക്കെയാ അതിനകത്തു എഴുതിപ്പിടിപ്പിച്ചേക്കുന്നേ. ഇതു വരെ പതിനഞ്ചു പേജേ വായിച്ചുള്ളൂ. തീട്ടം കൊണ്ട് ആറാട്ടെന്നൊക്കെ കേട്ടിട്ടേയുള്ളൂ. അതൊക്കെ ഇപ്പോ ശരിക്കും വായിച്ചു ബോധിച്ചിരിക്കണു. ഇതു വായിച്ചിട്ട് എനിക്കിപ്പോ കക്കൂസ് കാണുമ്പോഴേ പേടി തോന്നാ?”
ങ്ങേ, ഇവന് പേടിയോ ?♀️
“എന്നിട്ടാണോടാ നീ സുഖായിട്ട് കിടന്നുറങ്ങിയേ ?”
“കോപ്പാണ്. വായിച്ചിട്ട് എന്റെ ബോധം പോയതാ. അല്ലാണ്ട് ഉറങ്ങിയതല്ല?”
അതു ശരി. അപ്പോൾ ഈ ബുക്ക് വായിക്കുന്നത് വല്ല്യേ സംഭാവമാണെല്ലേ. ഞാനിതിന്റെ അമ്പത് പേജ് വരെ വായിച്ചു തീർന്നിട്ടുണ്ട് ?♂️. അത്രേം പേജ് വായിച്ച എന്നെയൊക്കെ സമ്മതിക്കണം ?.
“എന്തായാലും നീയിത് വായിച്ച സ്ഥിതിക്ക് ഒരു കാര്യമോർത്തോ. ഈ ബുക്കിനൊരു പ്രത്യേകതയുണ്ട്. നമ്മളിതു വായിച്ചു കഴിഞ്ഞാൽ വായിച്ചതിന്റെ ആഫ്റ്റർ എഫ്ഫക്റ്റ് കാരണം നമ്മുടെ ലൈഫിൽ പല സിറ്റുവേഷനുകളിലും തീട്ടവും മൂത്രവുമായി കണക്ടായി വരുന്ന പല കാര്യങ്ങളും ഉണ്ടെന്നൊരു തോന്നല് വരും”.
മിഖിയെന്നെ ആശ്ചര്യത്തോടെ നോക്കി.
“ശരിയാട്ടാ, ഇപ്പൊ തന്നെ ഈ മുറീല് പല്ലിക്കാട്ടത്തിന്റെ മണമുള്ള പോലൊരു തോന്നല് ?”
എന്നും പറഞ്ഞ് അവൻ മൂക്കുക്കൊണ്ട് മണം പിടിക്കുന്ന പോലെ കാണിച്ചു. ഇനിയിവൻ എനിക്കിട്ട് കൊട്ടിയതാണോ?.
“ഡാ, നീയെന്തിനാടാ ഇതൊക്കെ വായിക്കാൻ നിന്നേ. ഇന്നലെ നീയെന്നോട് പറഞ്ഞത് റൊമാന്റിക്ക് സ്റ്റോറി വായിക്കുമെന്നല്ലേ”
“തുടങ്ങിയത് റൊമാന്റിക്ക് സ്റ്റോറി വായിച്ചോണ്ടായിരുന്നു. വായിച്ച കഥകളുടെയൊക്കെ മുഷിപ്പ് മാറ്റാൻ വേണ്ടി ഇതെടുത്തു വായിച്ചതാ”
“എന്നിട്ട് നീ വായിച്ച പ്രേമക്കഥകളൊക്കെ എവിടെ ? ?”
“ദാ…”
എന്നും പറഞ്ഞ് അവൻ അവന്റെ മൊബൈലിലെ സ്ക്രീൻലോക്ക് തുറന്ന് എന്റെ നേരെ കാണിച്ചു. “ഓൺലൈൻ മലയാളം സ്റ്റോറീസ്” മലയാളത്തിൽ കഥകൾ കിട്ടുന്ന ഒരു വെബ്സൈറ്റ്. അതിൽ romance എന്ന genre മാത്രം ഓപ്ഷൻ കൊടുത്തിട്ടുണ്ട്. കാര്യം മനസിലാവാണ്ട് ഞാൻ അവനെ നോക്കി.
“എന്തുവാടേയ് ഇത് ?”
“മലയാളം സ്റ്റോറീസ് വായിക്കാൻ പറ്റിയ ബെസ്റ്റ് സൈറ്റാ. ഗൂഗിൾ ചെയ്തു നോക്കിയപ്പോ ആദ്യം കിട്ടിയത് ഇതാ. പിന്നൊന്നും നോക്കീല്ല. ഈ സൈറ്റിലെ അഞ്ചു കഥകൾ ഒറ്റയിരിപ്പിന് വായിച്ചു”
“അഞ്ചു കഥകള് ഇത്രേം സമയം കൊണ്ട് വായിച്ചെന്നോ”
“ഉം….?”
“നിനക്കിത് എങ്ങനെ സാധിച്ചെടേയ് ?”
“ഗെയിം ഓഫ് ത്രോൺസ് രണ്ടു സീസൺ മുഴുവൻ അഞ്ചു ദിവസം കൊണ്ടു കണ്ടു തീർത്ത എനിക്കണോ ഇതിനു ബുദ്ധിമുട്ട് ?”
എനിക്ക് എന്തോ ഒരു പന്തിക്കേട് തോന്നി.
“എന്നിട്ട് സാറിന് ഈ കഥകളൊക്കെ വായിച്ചിട്ട് എന്താ തോന്നിയേ ??”
“എല്ലാം വായിച്ചിട്ടു ഞാനൊരു തീരുമാനമെടുത്തു”
“എന്തു തീരുമാനം ?”
“ഞാനിനി എന്തു വന്നാലും ജോയുടെ സൈഡേ നിൽക്കൂ. സത്യത്തിൽ ഈ റൊമാൻസൊക്കെ ഭ്രാന്ത് പിടിച്ച ഏർപ്പാടാ?. വായിച്ചോണ്ടിരുന്ന എനിക്കു തന്നെ ഭ്രാന്തു പിടിച്ചു”
“അതിനു ഭ്രാന്ത് വരാൻ മാത്രം എന്താടാ നീ കണ്ടേ ?”
അവൻ എന്റെ നേർക്കു തിരിഞ്ഞിരുന്നു. ദീർഘശ്വാസം വലിച്ച ശേഷം അവൻ സംസാരിച്ചു തുടങ്ങി.
“ജോ തന്നെ പറ. ശരിക്കും എത്ര ടൈപ്പ് കല്യാണങ്ങളുണ്ട് ?”
“എന്റെ അറിവിൽ രണ്ടു ടൈപ്പ് ഉണ്ട്. ഒന്ന് ലവ് മാരേജും പിന്നൊന്ന് അറേഞ്ച്ഡ് മാരേജും”
“ഞാനും ആദ്യം അങ്ങനെയാ കരുതിയേ. എന്നാ എനിക്കു തെറ്റി. വേറെയും ഒരുപാട് ടൈപ്പ് കല്യാണങ്ങളുണ്ട്”
“ഏഹ് ? വേറേത് ടൈപ്പ് കല്യാണങ്ങൾ ?”
“അൺഎക്സ്പ്പെറ്റഡ് മാരേജ്, ആക്സിഡന്റൽ മാരേജ്, റിവഞ്ച് മാരേജ് അങ്ങനെ ഒരുപാടെണ്ണമുണ്ട്”
മണ്ടൻ, ഇവനിത് ഇപ്പോഴാണോ അറിയണേ?. എന്തായാലും ഇവന്റെയടുത്തൊന്ന് പൊട്ടൻ കളിച്ചേക്കാം.
“ശരി എന്തായീ അൺഎക്സ്പെറ്റഡ് മാരേജ് ? ?”
“അതറിയില്ലേ ? ?. ഓർക്കപ്പുറത്തു കഴിക്കേണ്ടി വരുന്ന കല്യാണമാണ് അൺഎക്സ്പ്പെറ്റെഡ് മാരേജ്. ഒരു ഉദാഹരണം പറയാണെങ്കിൽ കല്യാണം കൂടാൻ പോയ ആള് തന്നെ കല്യാണ ചെക്കനാവുന്ന അവസ്ഥയില്ലേ ? അതൊക്കെ ആ ടൈപ്പാണ്”
ഇവൻ പറഞ്ഞ ഉദാഹരണം ഞാൻ മനസ്സിലൊന്നു ആലോചിച്ചു നോക്കി. ഇതുപോലൊരു സിനിമ ഞാൻ കണ്ടിട്ടുണ്ടല്ലോ?. പെട്ടന്ന് എന്റെ തലയിലൊരു ബൾബ് കത്തി ?.
“ആ കിട്ടി….. കിട്ടി…. മീനത്തിൽ താലിക്കെട്ട്. ദിലീപ് അഭിനയിച്ച പഴയ സിനിമ. അതല്ലേ നീ പറഞ്ഞ അൺഎക്സ്പെറ്റഡ് മാരേജ്”
മിഖി അത്ഭുതത്തോടെ എന്നെ നോക്കി.
“എക്സാറ്റിലി, അതു തന്നെ സാധനം?. അതേപ്പോലുള്ള വേറൊരു സാധനമാണ് ആക്സിഡന്റൽ മാരേജ്. അതു കൈയബദ്ധം പറ്റി കല്യാണം കഴിക്കുന്ന സംഗതിയാ”
ആ സംഭവവും ഞാൻ മനസിലിട്ടാലോചിച്ചു.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum