Wonder 8 [Nikila] 2121

ഫാദർ പുച്ഛത്തോടെ എന്നോടിതെല്ലാം പറഞ്ഞപ്പോഴും എനിക്ക് ഒരുതരം സന്തോഷമാണ് തോന്നിയതും. എല്ലാ അർത്ഥത്തിലും മിഖി എന്റെ കുട്ടിക്കാലത്തെ തനി പകർപ്പ് തന്നെയാ. പണ്ട് ഞാനും അവന്റെ വയസിൽ ഇങ്ങനെ തന്നെയായിരുന്നു. മറ്റുള്ളവരെ വെറുതെ പിരി കേറ്റി വിടലായിരുന്നു. അന്നത്തെ എന്റെ പ്രധാന ഹോബി.

 

“അതോണ്ട് മോനേ ജോസഫേ, നീ പള്ളിയുടെ ഒരു പരിപാടിക്കും അവനെ കൂടെ കൂട്ടണ്ട. ഇനീം അവനിവിടെ പ്രശ്നമുണ്ടാക്കിയാൽ അവനെതിരെ ഞാൻ ആക്ഷനെടുക്കും, പറഞ്ഞേക്കാം” ഫാദർ.

 

“ഫാദറേ, ആദ്യം നിങ്ങള് അവൻ ചോദിച്ച ചോദ്യങ്ങൾക്കൊക്കെ ഉത്തരം കണ്ടുപിടിക്കാൻ നോക്ക്. എന്നിട്ട് എന്തു ആക്ഷനെടുക്കണമെന്ന് നമുക്ക് തീരുമാനിക്കാം. ഇവൻ ക്ലാസ്സിനകത്ത് വച്ച് ചോദിച്ച ചോദ്യം വല്ലതും നാട്ടുക്കാരുടെ മുന്നിൽ പൊതു വേദിയിൽ വച്ചാണ് ചോദിച്ചതെങ്കിൽ നിങ്ങള് പള്ളിക്കാരാ ആദ്യം നാണം കെടുക ?” ഞാൻ 

 

“ആ കൊള്ളാം, ബെസ്റ് ആളോടാ ഞാനിത് പറയണേ. നീയും അവനുമൊക്കെ ഒരേ തരക്കാരാ. അതെങ്ങനെയാ രണ്ടെണ്ണത്തിനെയും നിയന്ത്രിക്കാൻ ആരെങ്കിലും ഉണ്ടായിട്ട് വേണ്ടേ ?. നിന്റെ വീട്ടിലും രണ്ട് പേരുണ്ട്. അവർക്ക് നിങ്ങളെക്കാളും പ്രായമുണ്ട്. എന്നാ അവർക്കെങ്കിലും നിങ്ങളുടെ മേലെ ഒരു പിടിവള്ളിയിടാൻ പറ്റിയിട്ടുണ്ടോ, അതും ഇല്ല?. അങ്ങനെ കെട്ടഴിഞ്ഞ പട്ടം പോലെ രണ്ടെണ്ണവും തോന്നിയ വഴിക്ക് പാറിപ്പറന്ന് നടക്കുവാ”

 

ഫാദറിന്റെ വർത്തമാനം കേട്ട് എനിക്ക് ചിരി വന്നു.

 

“എന്താടാ ചിരിക്കുന്നേ  ?”

 

“അല്ലാ ഫാദറേ, ഈ നൂലിൽ കെട്ടിത്തൂങ്ങുന്ന പാട്ടത്തിനൊക്കെ മിണ്ടാനായിട്ട് നാവില്ലാഞ്ഞത് നന്നായി. ഇല്ലായിരുന്നേൽ അത് പലരുടെയും തന്തക്ക് വിളിച്ചേനെ. വീട്ടുക്കാര് കെട്ടിത്തന്ന നൂലിൽ തൂങ്ങിക്കൊണ്ട് ജീവിക്കുന്ന അനുഭവമൊക്കെ ഞാൻ നന്നായി അറിഞ്ഞതാ. അതുക്കൊണ്ട് എന്നെയിനി അതിന് കിട്ടില്ല. ഞാൻ മിഖിയെ…. സോറി….. മിഖേലിനേയും അങ്ങനെ വളർത്താൻ ഉദ്ദേശിച്ചിട്ടില്ല. അവനോട്‌ ഞാൻ എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യണ്ട എന്ന കാര്യങ്ങളൊക്കെ കൃത്യമായി പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്. ആരെയൊക്കെ ബഹുമാനിക്കണം ആരെയൊക്കെ ബഹുമാനിക്കണ്ട എന്നൊക്കെ അവനു നന്നായിട്ടറിയാം. പിന്നെ ഞങ്ങളെ നിയന്ത്രിച്ചേ പറ്റൂന്ന് വാശിയുള്ളവരുണ്ടെങ്കിൽ അവരോടൊന്ന് എന്റെ വീട്ടിലേക്ക് വരാൻ പറ. ബാക്കി ഞങ്ങള് നോക്കിക്കൊള്ളാം”

 

എന്റെ മറുപടി കേട്ടപ്പോൾ ഫാദറിന് കൂടുതലൊന്നും പറയാനുണ്ടായില്ല. ഇനി തിരിച്ചു എന്തെങ്കിലും ഇങ്ങോട്ട് പറഞ്ഞ് എന്റെ വായടപ്പിച്ചാലോന്ന് തോന്നലുണ്ടായതുകൊണ്ട് ഞാൻ പരമാവധി മുഖത്തു ഗൗരവം വരുത്തി. എന്നാലും മനസ്സിൽ ചിരിക്കാനാണ് തോന്നുന്നത്?. പൊതുവെ ആർക്കുമങ്ങനെ സംസാരിച്ചു തോൽപ്പിക്കാൻ പറ്റിയ മുതലല്ല ഈ ഫാദർ.

 

“അപ്പോളിനി ഒന്നും പറയാനില്ലല്ലോ ?”

 

മറുപടിയില്ല.

 

“എന്നാ ഞാൻ പോവാണ്. നേരത്തെ പറഞ്ഞ പുൽക്കൂടിന്റെയും കൂപ്പണിന്റെയും കാര്യങ്ങള് തീരുമാനമാക്കിയേക്കാം”

 

അതും പറഞ്ഞ് തിരിച്ചു പോകാനിരുന്നപ്പോളാണ് പിന്നീന്നൊരു വിളി.

 

“ജോസഫേ…….”

 

ഞാൻ തിരിഞ്ഞു നോക്കി എന്താ ന്നുള്ള അർത്ഥത്തിൽ പുരികം പൊക്കി ചോദിച്ചു.

 

“നിന്നെ പാഠം പഠിപ്പിക്കാനുള്ളവരോട് നിന്റെ വീട്ടിലോട്ട് വരാൻ പറഞ്ഞു. പക്ഷെ അവിടെയൊരു പ്രശ്നമുണ്ടല്ലോ?. പേരു കേട്ട ഭീകരന്മാരുടെയൊക്കെ മാളത്തിലോട്ട് കേറിച്ചെന്ന് അവർക്കിട്ട് കണക്കിന് കൊടുക്കുന്നവരാ നിങ്ങള്. അങ്ങനെയുള്ള രണ്ടു വേട്ടക്കാരുടെ താവളത്തിലോട്ട് കുന്തവും വാളും പരിചയുമൊക്കെയായി അങ്കത്തിന് വരാനായിട്ട് ആർക്കടാ ധൈര്യമുള്ളേ ?”

 

പുള്ളിക്കാരൻ എന്നെ നോക്കി കള്ളച്ചിരി ചിരിച്ചു, കൂടെ ഞാനും.

 

“ശരി അച്ചോ”

 

“ഉം…….?”

 

“സോറി ഫാദർ ?. നമ്മുക്ക് വീണ്ടും കാണാം. അല്ലാ, ഈ ക്രിസ്തുമസ്സ് കഴിയണ വരെ നമുക്ക് ഇടയ്ക്കിടെ കാണേണ്ടി വരില്ലേ. ഞാൻ യുവജന സംഘത്തിന്റെ വൈസ് പ്രസിഡന്റ്ല്ലേ ?”

 

“ശരി, മക്കളിപ്പോ ചെല്ല്. എനിക്കിവിടെ അൽപ്പം പണിയുണ്ട്”

 

പിന്നെ പതിവു പോലെ ഓഫീസിൽ ചെന്നു. മൂന്നു ദിവസം ഞാനില്ലാത്തതിന്റെ ഷീണം അവിടുത്തെ സ്റ്റാഫുകൾക്കുണ്ടായിരുന്നു. നേരത്തെ ഇവിടെ ഷോപ്പിലുണ്ടായിരുന്ന ഒരു മെയിൻ സ്റ്റാഫ് പണി നിർത്തിപ്പോയി. മിക്കവാറും അതൊരു പണിയാകും. ഇവിടെ വരുന്ന കസ്റ്റമേഴ്സ്‌മായി നല്ലൊരു റിലേഷന്ഷിപ്പ് മെയിൻന്റെയിൻ ചെയ്യുന്ന ആളായിരുന്നു പെട്ടന്ന് പണി നിർത്തി പോയത്. ഇനി പുതിയൊരു ആളെ കണ്ടെത്തേണ്ടി വരും. ഇതിനിടയിൽ ഇവിടെ നടന്നിട്ടുള്ള തമാശയെന്ന് പറയുന്നത് ഞാനിവിടെ ഇല്ലാണ്ടിരുന്ന മൂന്നു ദിവസത്തിനുള്ളിൽ അഞ്ചു എ സി യാണ് വിറ്റു പോയത്. കാര്യം നമുക്ക് ലാഭം ഉള്ള പരിപാടിയാണ്. എന്നാലും ഇപ്പോഴത്തെ സീസണിൽ അത്യാവശ്യം തണുപ്പുള്ളപ്പോൾ അതും പോരാഞ്ഞിട്ട് വീണ്ടും കുളിരു കോരൻ വേണ്ടി എ സി വാങ്ങുന്നവരൊക്കെ സമ്മതിച്ചു കൊടുത്തേ പറ്റൂ?. വേറൊരു സന്തോഷ വാർത്ത നാലു മാസം മുൻപ് സ്റ്റോക്ക് മാർക്കെറ്റിൽ നിന്ന് വാങ്ങിയ ചില ഷെയറുകൾക്ക് പതിനഞ്ചു ലക്ഷം പ്രോഫിറ്റ് കിട്ടി. കാര്യമായ  പ്രതീക്ഷകളൊന്നുമില്ലാതെ വാങ്ങിയ ഷെയറുകളായിരുന്നു അതൊക്കെ. എല്ലാം വെറും ഭാഗ്യം മാത്രം ?.

 

പകൽ സമയം അത്യാവശ്യം തിരക്കുകളൊക്കെ ഉള്ളതുകൊണ്ട് വൈകിയാണ് വീട്ടിലെത്തിയത്. മുറിക്കകത്തേക്ക് കയറിയപ്പോൾ മിഖി എന്നേക്കാൾ നേരത്തെ വന്നു കട്ടിലിൽ കേറി മലർന്നു കിടക്കുന്നുണ്ടായിരുന്നു. അവന്റെ മുഖത്തിനു മേലെ ഏതോ ഒരു പുസ്‌തകം തുറന്നു പിടിച്ച രീതിയിൽ കമിഴ്ത്തി വച്ചിട്ടുണ്ട്. പാവം, പരീക്ഷ ഒക്കെ അടുത്തിരിക്കുന്നതുകൊണ്ട് ടെക്സ്റ്റ് ബുക്ക് വായിച്ച ക്ഷീണിച്ചതാവും?. എന്തായാലും കുറച്ചു നേരത്തേക്കവൻ റെസ്റ്റെടുക്കട്ടേന്ന് കരുതി ബാത്റൂമിലേക്ക് കേറിയപ്പോഴാണ് മറ്റൊരു കാര്യമോർത്തത്. അതെ, ഇന്നു മുതൽ റൊമാൻസ് സ്റ്റോറുകൾ വായിക്കുമെന്ന് അവൻ തീരുമാനമെടുത്ത കാര്യം. ഇനി ചിലപ്പോ അതായിരിക്കോ അവന്റെ മുഖത്തിരിക്കുന്നേ ?. ദൈവമേ……?

 

ഞാൻ വേഗം അങ്ങോട്ട് ചെന്ന് അവന്റെ മുഖത്തിരുക്കുന്ന പുസ്‌തകമെടുത്തു മാറ്റി. മിഖി ഉറക്കത്തിലായിരുന്നു. അവൻ വായിച്ച പുസ്‌തകം ഏതാണെന്നറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി. “ധർമ്മപുരാണം”. മാതാവേ, ഇതാണോ ഇന്നലെ ഇവൻ വായിക്കുമെന്ന് പറഞ്ഞ പ്രണയക്കഥ?. നോവലിന്റെ പേര് കേട്ടു തെറ്റുധരിച്ചിട്ട് ആരും ഇതെടുത്തു വായിക്കണ്ടാന്ന് കരുതി ഞാനാണ് ഈ ബുക്കെടുത്തു വൃത്തിയായി പുറം ചട്ടയൊക്കെ ഇട്ടു വച്ചത്. അതാണ് ഈ പൊട്ടൻ ഏതാ ബുക്കെന്ന് പോലും നോക്കാതെ എടുത്തു വായിച്ചേക്കുന്നേ. മിഖിയാണെങ്കിൽ ഞാൻ ഇവിടെ വന്നതു പോലും അറിയാതെ ഇപ്പോഴും ഉറക്കത്തിലാണ്. എന്നാലും ഞാൻ ആലോചിക്കുവായിരുന്നു, ഈ ധർമ്മപുരാണമൊക്കെ  വായിച്ചിട്ട് ഇവന് എങ്ങനെ ഉറങ്ങാൻ പറ്റുന്നു?. അപാര തൊലിക്കട്ടി തന്നെ. ഞാനവനെ മെല്ലെ തോണ്ടി വിളിച്ചു. 

 

“മിഖി…….”

 

ഇല്ല എണീക്കുന്നില്ല. ശബ്ദം പോരാ, ഇനി പവർ അൽപ്പം കൂട്ടിയേക്കാം 

 

“ഡാ…….?” ഞാനൊന്ന് ചെറുതായിട്ടാലറി?.

 

“എന്റമ്മോ………..?”  

 

അവൻ അലറിക്കൊണ്ട് എണീറ്റു. വല്ലാത്ത പരിഭ്രമിച്ചിരിക്കുന്നു മിഖി. എന്റെ മുഖം കണ്ടപ്പോൾ അവൻ ശ്വാസം നന്നായി ആഞ്ഞു വലിച്ചു. പിന്നെ നേരിയ ആശ്വാസം അവനു തോന്നി. ഞാൻ അടുത്തുണ്ടായിരുന്ന വെള്ളം ജഗ്ഗ് അവനു കൊടുത്തു. അവൻ നേരിട്ട് വെള്ളം വായിലോട്ട് കമിഴ്ത്തി. പിന്നെയും ശ്വാസം വലിച്ചു അവൻ നന്നായിട്ട് കിതപ്പൊന്നടക്കി.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.