“അച്ഛ…. ഛെ…. ഫാദറിനിപ്പോ എന്താ വേണ്ടേ ? കാശിന്റെ പ്രശ്നമാണെങ്കിൽ ഞാൻ സഹായിക്കാം”
“എടാ, കാശും കയ്യില് വച്ചു എല്ലാവരും കൂടി വട്ടത്തിലിരുന്ന് നൊവേന ചൊല്ലിയാലൊന്നും ഇവിടെ പുൽക്കൂട് വരില്ല. അതിന് കഷ്ടപ്പെട്ടു പണിയെടുക്കുക തന്നെ വേണം. നീ നിന്റെ ടീമിലുള്ള ചെറുപ്പക്കാരെയും കൂട്ടി ഒന്ന് ആഞ്ഞൊരു പിടി പിടിച്ചാൽ രണ്ടാഴ്ചക്കൊണ്ട് എല്ലാം ശരിയാക്കാം എന്തു പറയണു?”
“അതൊരു കൈ നോക്കാം. പക്ഷെ അതു മാത്രേ ഉള്ളൂ ?”
“വേറെയും കുറേ തയ്യാറെടുപ്പുകള് നടത്താനുണ്ട്. ഈ ന്യൂയറിനു മുൻപ് ഈ പള്ളിയൊന്ന് മോഡി പിടിപ്പിക്കണം. അതിന് നാട്ടുക്കാരുടെ അടുത്തുനിന്നു ചുമ്മാ കാശ് പിരിക്കാൻ പറ്റില്ല. അതിനു വേണ്ടി ഈ ക്രിസ്തുമസ്സിന് ഇവിടെയൊരു നറുക്കെടുപ്പ് മത്സരം നടത്തുന്നുണ്ട്. അപ്പോൾ അതിന്റെ നറുക്കെടുപ്പ് കൂപ്പണും നിങ്ങള് തന്നെ വേണം വിതരണം ചെയ്യാനായിട്ട്. പിന്നേയും കുറേ പണികളുണ്ട് അതൊക്കെ വഴിയേ പറയാം. ആദ്യം ആ പുൽക്കൂടിന്റെ പണി ഒന്ന് ഏറ്റെടുക്ക്. ക്രിസ്തുമസ്സിന് മുൻപ് തന്നെ വേണം”
കേട്ടിടത്തോളം മിക്കവാറും ഞാൻ കാരണം കുറേ പേര് ബലിയാടാവുമെന്ന് തോന്നുന്നു?.
“അതൊക്കെ ചെയ്യാം, പക്ഷെ അവസാനം ഞങ്ങള് കഷ്ടപ്പെട്ടു ചെയ്തതിന്റെ ക്രെഡിറ്റ് മൊത്തം പള്ളിക്കമ്മറ്റിക്കാര് കൊണ്ടു പോണ ചീപ്പ് പരിപാടിയൊന്നും ഇവിടെ കാണിച്ചേക്കരുത്. കഴിഞ്ഞ തവണ അങ്ങനെയൊരു തെണ്ടിത്തരം ഇവിടെ നടന്നിട്ടുണ്ട്. അതോണ്ട് പറഞ്ഞതാ”
“ഞാൻ ഇടവക വികാരിയായിരിക്കുന്നിടത്തോളം കാലം അമ്മാതിരി ചെറ്റത്തരമൊന്നും ഇവിടെ നടക്കത്തില്ല. അതു എന്റെ ഉറപ്പാണ്. അതു മാത്രല്ല, എല്ലാ കാര്യങ്ങളും ഭംഗിയായി കഴിഞ്ഞാലേ എന്റെ വക ഒന്നാതരം ട്രീറ്റും എല്ലാവർക്കും തരണുണ്ട്. എന്താ, അതു പോരേ ?”
“എന്നാ ഒക്കെ ?”
അങ്ങനെ ഞങ്ങള് ക്രിസ്തുമസ് സംബന്ധമായ ചടങ്ങുകൾക്കായുള്ള ചർച്ച നടത്തി. എനിക്ക് പുൽക്കൂടിന്റെയും പള്ളിക്കകത്തും പുറത്തുമുള്ള അലങ്കാരപ്പണികളും പിന്നെ ക്രിസ്തുമസ് സമ്മാനക്കൂപ്പൺ വിതരണത്തിന്റെ കാര്യവും മാത്രം ശ്രദ്ധിച്ചാൽ മതി. ഇതു കൂടാതെ ക്രിസ്തുമസ്സിന്റെ ഭാഗമായിട്ടുള്ള പള്ളി വകയായിട്ടുള്ള കേക്ക് വിതരണത്തിന്റെ കാര്യം മൊത്തം അൾത്താര സംഘത്തിലെ പിള്ളേർക്ക് വിട്ടുക്കൊടുത്തു. മുൻപ് മിഖിയും ഈ അൾത്താര സംഘത്തിലുണ്ടായിരുന്നതാ. പിന്നെ അവന്റെ സ്വഭാവം കാരണം പള്ളി കമ്മിറ്റി തന്നെ ഇറങ്ങി പോവാൻ പറഞ്ഞ് അവന്റെ കാല് പിടിച്ചു ?. ഇങ്ങനെ ഞാനും ഫാദറുമായി ചർച്ചകൾ കാര്യമായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കെ ഫാദറിനെ ചൊടിപ്പിക്കാനായിട്ട് ഞാൻ മനപ്പൂർവം മിഖിയുടെ വിഷയം ഇതിലേക്ക് എടുത്തിട്ടു.
“ഫാദറേ, ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ ചെയ്യാം. പക്ഷെ ഇതൊക്കെ ചെയ്യണമെങ്കിൽ എനിക്കൊരാളുടെ കൂടി ഹെൽപ്പ് വേണ്ടി വരും”
അതു വരെ പുഞ്ചിരിച്ചുകൊണ്ടിരുന്ന ഡെൽജോ ഫാദറിന്റെ മുഖം ഇരുണ്ടതു പോലെ മാറി.
“ഓ, അവനായിരിക്കും. മിഖേൽ, അല്ലേ ?”
“അതെ”
ഫാദറിന്റെ മട്ടും ഭാവവുമൊക്കെ നിന്ന നിൽപ്പിൽ തന്നെ മാറി.
“അവന്റെ സഹായം തന്നെ വേണോടാ ജോസഫേ ?, അല്ലെങ്കിലേ വേദപാഠം പഠിപ്പിക്കുന്ന സാറ്മ്മാരൊക്കെ അവനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കാണ്. അവന്റെ വായിലെ നാവ് ഒരു സെക്കന്റ് പോലും വെറുതെയിരിക്കില്ല. എപ്പോഴും ആരെയെങ്കിലും അങ്ങോട്ട് കേറി ചെന്ന് ചൊറിഞ്ഞു അവരെ ദേഷ്യം പിടിപ്പിച്ചില്ലെങ്കിൽ ആ ചെക്കന് സമാധാനമില്ലാത്ത പോലെയാ കാര്യങ്ങള്?”
“അതിനവൻ വേദപാഠം പഠിപ്പിക്കുന്ന സാറ്മ്മാരെ എന്ത് ചെയ്തെന്നാ സാറ്….. സോറി…… അച്ഛൻ……. ഛെ…… ഫാദർ പറയുന്നേ ?”
“ഇവിടെ വേദപാഠം പഠിപ്പിക്കുന്ന ഒരു മാഷാണ് റോണി. രണ്ടാഴ്ച മുൻപ് കാറ്റിക്കിസം ക്ലാസ്സ് നടന്നുക്കൊണ്ടിരിക്കുന്ന നേരത്തു ആ റോണി പിള്ളേരോട് ഇങ്ങനെ പറഞ്ഞു ; ‘മക്കളേ ദൈവത്തിന് അസാധ്യമായത് ഒന്നുമില്ലാന്ന്’ അപ്പോ തന്നെ അതു കേട്ടോണ്ടിരുന്ന മിഖേലിന് ഒരു സംശയം. സംശയമെന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര സംശയം?”
“എന്ത് സംശയമാ ഫാദറേ ?”
എനിക്കും അറിയാനൊരു ആകാംഷ തോന്നി.
“ദൈവത്തിനു പോലും പൊക്കാൻ പറ്റാത്തൊരു കല്ല് ദൈവത്തിനു തന്നെ ഉണ്ടാക്കാൻ പറ്റുമോന്നായിരുന്നു അവന്റെ ചോദ്യം. ആ പാവം റോണി ഉത്തരം മുട്ടി പോയി. അയാൾ വിഷയം മാറ്റാൻ നോക്കിയെങ്കിലും അതേ ചോദ്യം ചോദിച്ചു പിന്നേം ആ ചെക്കൻ ക്ലാസ് കഴിയണ വരെ അയാളെ ശല്യപ്പെടുത്തി. എന്നിട്ടും നിർത്തിയില്ല. അടുത്ത ആഴ്ചയും അയാള് പിള്ളേരെ പഠിപ്പിക്കാൻ വന്നപ്പോൾ ഇതേ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിച്ചു അയാളെ ക്ലാസ്സെടുക്കാൻ സമ്മതിച്ചില്ല. മിക്കവാറും ഇയാള് പഠിപ്പിക്കണത് നിർത്തുമെന്നാണ് എനിക്കു തോന്നുന്നേ. അങ്ങനെയാ അയാള് എന്നോട് പറഞ്ഞേ”
ഞാനും ആലോചിച്ചു നോക്കി. ഇനി ശരിക്കും ദൈവത്തിന് അങ്ങനെയൊരു കല്ലുണ്ടാക്കാൻ പറ്റുമോ ?. വല്ലാത്തൊരു ചോദ്യം തന്നെ. എന്റടുത്തൊന്നും ഇമ്മാതിരി കൊനുഷ്ട് ചോദ്യങ്ങളുമായിട്ട് അവൻ വരാത്തത് ഭാഗ്യം.
“ഡാ, ജോസഫേ നീയെന്താ ആലോചിക്കുന്നേ ?”
“അല്ലാ ഫാദറേ, ഫാദറിന് ഈ ചോദ്യത്തിന്റെ ഉത്തരം അറിയോ ? ദൈവത്തിന് പൊക്കാൻ പറ്റാത്തൊരു കല്ല് ദൈവത്തിന് തന്നെ ഉണ്ടാക്കാൻ പറ്റോ ?. ദൈവത്തിന് അസാധ്യമായി ഒന്നുമില്ലാന്ന് പറയണത് അപ്പൊ നുണയാണോ ?”
“അത്…… അത്…… അത് പിന്നെ…….. അതിപ്പോ…… എന്താ…… “
ഫാദറും എന്തൊക്കെയോ പറഞ്ഞ് തപ്പിക്കളിക്കുന്നുണ്ട്. എന്റെ മിഖീ…..?. ഞാൻ മാനസിലോർത്തു.
“കോപ്പ്. ഇനി ഇമ്മാതിരി ഊള ചോദ്യങ്ങളുമായി വന്നേക്കരുതെന്ന് അവനോട് പറഞ്ഞേക്ക്. ഞാൻ സെമിനാരിയിൽ പഠിക്കണ നേരത്തൊന്നും ആരും ഇങ്ങനൊരു ചോദ്യം എന്നോട് ചോദിച്ചിട്ടില്ല”
“അതോണ്ടാണല്ലോ ഇപ്പൊ ഫാദർ തിരുപ്പട്ടമൊക്കെ കിട്ടി ഇവിടെ ഇടവക വികാരിയായി നിൽക്കുന്നേ?”
ഫാദർ എന്നെ ദഹിപ്പിക്കുന്ന നോട്ടം നോക്കി. ആ നോട്ടം കാരണം രാവിലെ ഞാൻ കുടിച്ച കട്ടൻ ചായ വരെ നീരാവിയായിപ്പോയി?.
“ഇതുകൊണ്ടൊന്നും തീർന്നെന്ന് കരുതണ്ട. വേറൊരു തവണ അവൻ പഠിപ്പിക്കാൻ വന്ന മറ്റൊരു സാറിനെ ഇതെപ്പോലെ തന്നെ മറ്റൊരു ചോദ്യം ചോദിച്ചു ഓടിപ്പിച്ചു കളഞ്ഞു”
“അതെന്ത് ചോദ്യം ?”
“ആ സാറ് പിള്ളേരോട് പറഞ്ഞത് നിങ്ങള് ദിവസവും കുർബാന കൂടിയില്ലെങ്കിൽ ദൈവം ക്ഷമിക്കില്ലെന്നാ. ആ സ്പോട്ടില് തന്നെ മിഖേൽ അയാളോട് ചോദിക്കാണ് ; ക്ഷമിക്കാനും സഹിക്കാനും മറ്റുള്ളവരെ പഠിപ്പിക്കുന്ന ദൈവത്തിന് പള്ളിയിൽ വരാത്ത ആളുകളോട് ക്ഷമിച്ചാലെന്താന്ന്. ഇനി ദൈവവും സ്വന്തം കാര്യം സിന്ദാബാന്ന് പറഞ്ഞു നടക്കുന്നയാളാണോന്ന്. പിന്നെ അവനും ആ സാറും തമ്മിൽ ഒരു തർക്കം തന്നെയുണ്ടായി. ആ തർക്കം ക്ലാസ്സിന് പുറത്തുക്കടന്ന് പള്ളി കമ്മിറ്റി വരെയെത്തി. അവസാനം വാശി കേറി കലി വന്നു ആ സാറ് എന്തൊക്കെയോ വിളിച്ചു കൂവി. അയാള് പറഞ്ഞ കാര്യങ്ങളൊക്കെ വർഗ്ഗീയത ഉണ്ടാക്കുമെന്ന് പറഞ്ഞു വേറാരൊ പ്രശമുണ്ടാക്കി. പിന്നയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ഒരു നിസാര കാര്യം പോലും ഇത്രേം വലിയ പ്രശ്നമാക്കിയവനാ ആ മിഖേൽ”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum