“അതിനു മുന്ന് ഞാനൊരു കാര്യം ചോദിച്ചോട്ടെ. ശരിക്കും ഇന്നെലെ നീ ജൂവലിനോട് ഇഷ്ടമല്ലാന്ന് പറഞ്ഞത് എങ്ങനെയാണ് ?”
“സംശയമുണ്ടോ, വായില് നാവിട്ട് ആട്ടിക്കൊണ്ട്?” മിഖി.
“മിഖീ…… ?” ജോ.
“അല്ല പിന്നെ, ചോദിക്കണ ചോദ്യം കേട്ടില്ലേ ജോ?”
“ഒന്നു മിണ്ടാണ്ടിരിയെടാ, ഞാനിതൊന്ന് കേട്ടോട്ടെ”
റോയ് നെറ്റിയില് രണ്ടു കയ്യും അമർത്തിപ്പിടിച്ചു ദേഷ്യമടക്കി. ഞാനവന്റെ കയ്യിൽ പിടിച്ചു കുലുക്കി വിളിച്ചു.
“ഡാ, റോയ്. ഇവനങ്ങനെ ഓരോന്നും പറയും. നീയത് കാര്യമാക്കണ്ട. നീയാ ടിപ്പ്സ് ഒന്നു പറഞ്ഞേ”
അവൻ താല്പര്യമില്ലാത്ത മട്ടിൽ നിവർന്നിരുന്നു.
“എടാ, ഞാൻ ചോദിച്ചതെന്താന്ന് നിനക്ക് കൃത്യമായി മനസിലായോ ? അതായത് നീയാവളോട് നോ എന്ന് പറഞ്ഞത് പേടിച്ചു വിറച്ചുകൊണ്ടാണോ എന്നാ ഞാൻ ചോദിച്ചേ”
“ഓ അത്. അവളെന്നോട് ഐ ലവ് യൂ ന്ന് പറഞ്ഞപ്പോഴേ ചെറുതായിട്ടൊന്ന് പേടിയും വിറയലും വന്നിരുന്നു. ടെക്നിക്കലി…..? അങ്ങനെ നോക്കാണെങ്കിൽ ഞാനവളോട് നോ എന്ന് പറഞ്ഞപ്പോ എനിക്കു ടെൻഷൻ വന്നെന്നും പറയാം ?”
“അങ്ങനെയാണെങ്കിൽ നീയുറപ്പിച്ചോ. അവളിനിയും നിന്റെ പിന്നാലെ വരും” റോയ്.
“വാട്ട്?”
“വാട്ടല്ല മോനേ, വാസ്തവമാണ്. നീയവളോട് പരുങ്ങിക്കൊണ്ട് മറുപടി കൊടുത്താല് അവള് വിചാരിച്ചിട്ടുണ്ടാവാ ആ നേരത്തെ ഷോക്ക് കൊണ്ട് പെട്ടന്നറിയാതെ പറഞ്ഞതാവുമെന്നാ. ഇനി ചിലപ്പോൾ വീണ്ടും നിന്റെ മനസു മാറുമെന്ന് കരുതി അവള് വീണ്ടും നിന്റെ പിന്നാലെ തന്നെ വരും”
“എന്തിന് ? എന്റെ മനസൊന്നും മാറാൻ പോണില്ല”
“അതു ഞങ്ങൾക്കല്ലേ അറിയൂ. ജൂവൽ ചേച്ചിക്ക് അറിയില്ലല്ലോ” മിഖി.
“ദേ, ഈ മിഖി പറഞ്ഞതാ സത്യം. നീ പറ്റില്ലാന്ന് പറഞ്ഞത് ഉറപ്പിച്ചെടുത്ത തീരുമാനമാണെന്ന് അവൾക്കൊരിക്കലും തോന്നിക്കാണില്ല. നീ ടെൻഷനടിച്ചു വിക്കിക്കൊണ്ടാണല്ലോ അവളോട് സംസാരിച്ചേ” റോയ്.
“ശരിയാ, അതിനിടയ്ക്ക് മുള്ളാൻ മുട്ടിയപ്പോൾ കാണിച്ച ടെൻഷനും കൂടിയപ്പോൾ എല്ലാം തീരുമാനമായി ?. ഇനിയതും പ്രേമപ്പനിയാണെന്ന് ജൂവൽ ചേച്ചി കരുതും” മിഖി.
ഇവനെന്നെ പിന്നെയും നാറ്റിക്കുമെന്നാ തോന്നുന്നത് ?. എന്നാലും മിഖി പറഞ്ഞത് സത്യം തന്നെയാ. റോയുടെ ഭാഗത്തു നിന്നും ഒരു കള്ളച്ചിരിയുണ്ട്.
“ശരിയാടാ, ഞാൻ ശരിക്കും അവളുടെ മുറീല് മുള്ളിയാ മതിയായിരുന്നു. അതാവുമ്പോ അവള് കരുതിയേനേ ഞാൻ പ്രതിഷേധമറിയിച്ചതാന്ന്?”
“ഡേയ്, ഇനിയെങ്കിലുമൊന്ന് നീയാ മൂത്രത്തിന്റെ ടോ… ഹാച്ചീച്ചീ?….യൊന്ന് വിട്ടു കളയെടാ?” റോയ്.
“അയ്യേ, ഇവിടെ വച്ചോ ?” മിഖി.
റോയ് ദേഷ്യം കൊണ്ടു മുരണ്ടു.
“പ്ഭാ…. ഞാൻ പറഞ്ഞത് നിന്റെയൊക്കെ കൊണച്ച യൂറോളജി ടോപ്പിക്കിന്റെ ചർച്ച ഇതോടെ വിട്ടേക്കാനാ?”
“ആ, അങ്ങനെ ക്ലിയറായി പറ?” ഞാൻ.
“അതിനിടയ്ക്ക് തുമ്മല് വന്നതിന് ഞാനെന്ത് ചെയ്യാനാ ?”
കടവുള്ളേ, എനിക്കിപ്പോ നന്നായി ചിരി വരുന്നുണ്ട്?. പക്ഷെ ഇപ്പോ ചിരിച്ചാ റോയ് എന്റെ തന്തയുടെ തന്തയ്ക്ക് കേറി തെറി വിളിക്കും ?.
“ഒക്കെ ഓക്കേയ്. റോയ്, നീയെന്താ പറഞ്ഞു വരുന്നേ ?”
“നീയാവളോട് ഇഷ്ടമല്ലാന്നു പറയേണ്ടത് ഉറച്ച ശബ്ദത്തോടെ പേടിക്കാതെ കോൺഫിഡൻസോടെ ആവണമായിരുന്നു. അതാവുമ്പോൾ അവൾക്ക് അപ്പോൾ തന്നെ മനസിലായേനേ നീ പറഞ്ഞത് ഉറപ്പിച്ചെടുത്ത തീരുമാനമാണെന്ന്”
അവൻ പറഞ്ഞതൊന്ന് ആലോചിച്ചു നോക്കി. ശരിയാ, അങ്ങനെ പറയണമായിരുന്നു. എന്നു വച്ചു മുള്ളാൻ മുട്ടി നിൽക്കണാ നേരത്ത് ഞാനെങ്ങനെ മസിലു പിടിച്ചു മറുപടി പറയാനാ?. റൂമിനുള്ളിലേക്ക് കേറാനുള്ള ധൃതിയല്ലായിരുന്നോ അപ്പോളെനിക്ക്?.
“എടാ ജോ, നീ എന്റെ കാര്യം തന്നെ നോക്ക്. ഓഫീസിൽ എന്റെ സ്റ്റാഫുകൾക്ക് ഞാനെന്തെങ്കിലും ടാസ്ക് കൊടുത്താൽ അവര് തിരിച്ചൊരു എതിർപ്പും കാണിക്കാണ്ട് ആ പണിയങ്ങ് ചെയ്തു തീർക്കും. എന്തുക്കൊണ്ടാ ? ഞാനവരുടെ എം ഡി ആയതുകൊണ്ട് മാത്രമാണോ ?”
“കോപ്പാണ്, നീയവരുടെ സാലറി കട്ട് ചെയ്യുമെന്ന് പേടിപ്പിച്ചിട്ടുണ്ടാവും ??”
റോയ് എന്നെ നോക്കി ഇളിച്ചു കാണിച്ചു.
“എടാ മോനേ, അതു മാത്രമാ കാര്യമെന്ന് നീ കരുതണ്ട. ഹയർ പൊസിഷനിലുള്ള എംഡി കൾക്ക് പുല്ലു വില പോലും കൊടുക്കാത്ത സ്റ്റാഫുകളും നമ്മുടെ നാട്ടിലുണ്ട്. അതീന്നെല്ലാം വിട്ടു മാറി എന്റെ കമ്പനിയിലെ സ്റ്റാഫുകള് എന്നെ അനുസരിക്കുന്നുണ്ടെങ്കിലേ അതിനു കാരണമേ എന്റെ കമാൻഡിങ് പവറാ ?. ഞാനെല്ലാവരോടും പൊതുവേ മാന്യമായാ സംസാരിക്കാറ്. എന്നാ അങ്ങനെ സംസാരിക്കുന്ന നേരത്ത് പോലും എന്റെ വോയ്‌സിലൊരു കമാൻഡിങ് പവറുണ്ടാവും. അതുകൊണ്ടാണ് എന്റെ സ്റ്റാഫുകള് ഞാൻ പറയുന്ന കാര്യങ്ങളൊക്കെ അക്‌സെപ്റ് ചെയ്യുന്നേ.
ഇനി പറ ജോ, ഇതിൽ നിന്ന് നിനക്കെന്തു മനസിലായി ?”
“ഞാൻ പറയാം റോയ് ചേട്ടാ, ഒരവസരം ഒത്തുക്കിട്ടിയാൽ ഏതു ഡാഷ് മോനും സ്വയം പൊങ്ങച്ചമടിക്കും?” മിഖി
ഇത്തവണ എനിക്കു കണ്ട്രോൾ കിട്ടിയില്ല. നിയന്ത്രണം വിട്ട ഞാൻ പൊട്ടിച്ചിരിച്ചു??. ചിരിച്ചിട്ടെനിക്ക് ശ്വാസം പോലും കിട്ടിയില്ല. ഇങ്ങനെയൊരു തിരിച്ചടി ഇവൻ പ്രതീക്ഷിച്ചു കാണില്ല. റോയിയുടെ കമാന്റിങ് പവർ മിക്കവാറും ഇതോടെ പോയിട്ടുണ്ടാവും. ശമ്പളം മുടങ്ങാണ്ട് കിട്ടണതോണ്ടാ ഇവന്റെ ഓഫീസിലെ സ്റ്റാഫുകള് എല്ലാം അനുസരിക്കണേ. അതെങ്ങാനും മുടങ്ങിയാൽ ഇവരാ ജോലി തന്നെ ഇട്ടേച്ചു പോവും. ഇതിവൻ ചുമ്മാ എന്റെടുത്ത് പട്ടി ഷോ കാണിക്കാൻ നോക്കിയതാ. പക്ഷെ മിഖിയത് കുളം തോണ്ടി ?.
എന്റെ പൊട്ടിച്ചിരി അധികനേരം നിന്നില്ല. കുറച്ചപ്പുറത്തു മാറിയിരിക്കുന്ന റീനയും ടീംസും ഞങ്ങളെ തന്നെ നോക്കിക്കൊണ്ടിരുന്നപ്പോൾ ഞാൻ ചിരിയൊതുക്കി.
“റോയ്, സാരമില്ല. മിഖി പറഞ്ഞത് വിട്ടു കള. നീയുദ്ദേശിച്ചതെനിക്ക് മനസിലായി. നമ്മളൊരു ഉറച്ച തീരുമാനം പറയേണ്ടത് ഉറച്ച ശബ്ദത്തോടെ വേണം. എന്നാലേ അതു കേൾക്കേണ്ടയാൾക്ക് ആ സീരിയസ്നെസ്സ് അതുപോലെ മനസ്സിലാവൂ. എന്നല്ലേ ? ?. ഞാൻ ജൂവാസലിനോട് നോ പറഞ്ഞപ്പോഴും അങ്ങനെ വേണമായിരുന്നു എന്നല്ലേ ?”
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum