Wonder 8 [Nikila] 2121

ഫാദറിന്റെ ചോദ്യം എന്നെ ചിന്തകളിൽ നിന്നും തിരിച്ചുക്കൊണ്ട് വന്നു. പള്ളിമേടയിലെ ഓഫീസ് റൂമിൽ എന്തോ കാര്യം പറയാനുണ്ടെന്നും പറഞ്ഞു എന്നെ എന്റെ ഓഫീസിലേക്കു പോലും വിടാതെ ഇവിടെ പിടിച്ചിരുത്തിയേക്കാണ്. എന്നാ ഫാദറിനു മാത്രം ഒരിടത്തും ഇരിപ്പുറക്കുന്നില്ല. എന്തോ കാര്യമായ വിഷയമാണ്.

 

“ഒന്നൂല്ല്യ ഫാദർ. എന്നോടെന്താ പറയാനുണ്ടെന്ന് പറഞ്ഞേ ?”

 

“നമുക്കിനി പഴയപ്പോലെ മടി പിടിച്ചിരുന്നാൽ ശരിയാവില്ല. ദേ ക്രിസ്തുമസ്സ് വരാനായിട്ടിനി രണ്ടാഴ്ച പോലും തികച്ചില്ല. നമുക്കൊന്ന് ഉഷറാവേണ്ടേ. നീ യുവജസംഘത്തിന്റെ വൈസ് പ്രസിഡന്റാ. അതോർമ്മ വേണം”

 

ഞാൻ ഫാദറിനെ നോക്കി നേരിയ ഒരു ചിരി ചിരിച്ചു.

 

“എന്താ ജോസഫേ, ചിരിക്കൊരു വോൾട്ടേജില്ലല്ലോ ? എന്തെങ്കിലും പ്രശ്നമുണ്ടോ ?

 

“അത് പിന്നെ…. ഫാദർ…..”

 

“എന്താ ജോസഫേ, നീ കാര്യം പറ”

 

“ഫാദറേ, ഞാൻ മാത്രമായിട്ട് ഒറ്റക്കെങ്ങനെയാ. കഴിഞ്ഞ വർഷമൊക്കെ എനിക്കീ കാര്യത്തിലൊക്കെ ഹെൽപ്പ് ചെയ്യേണ്ട ആവശ്യമല്ലേ ഉണ്ടായിരുന്നുള്ളൂ. അന്നൊക്കെ മെയിൻ കാര്യങ്ങള് നോക്കിയിരുന്നത് ലിയോ അല്ലായിരുന്നോ. അവനിനിപ്പോ ഇല്ലാത്ത സ്ഥിതിക്ക് പിന്നെ ഞാൻ മാത്രം എങ്ങനെയാ ?”

 

ലിയോ എന്ന പേര് കേട്ടതും ഫാദറിന്റെ മുഖവും ഒന്ന് വിളറി. പഴയ കാര്യങ്ങളൊക്കെ ഓർത്തപ്പോൾ ഡെൽജോ ഫാദറൊന്ന് നെടുവീർപ്പെട്ടു.

 

“ജോസഫേ, അവന് സംഭവിച്ച കാര്യത്തിലൊക്കെ എനിക്കും വിഷമമുണ്ട്. പക്ഷെ സത്യമായിട്ടും അന്നവന് അങ്ങനെയൊക്കെ ഉണ്ടായതിൽ എനിക്കൊരു പങ്കുമില്ലെടാ. അതൊക്കെ യാദൃശ്ചികമായി നടന്നതാടാ. പക്ഷെ അവനത് പറഞ്ഞിട്ട് മനസിലാവേണ്ടേ. എന്തു ചെയ്യാൻ, എല്ലാം വിധി?”

 

ഫാദർ ഒരു നിമിഷത്തേക്ക് മൗനമായി. എനിക്കും മറുപടിയൊന്നും പറയാൻ തോന്നിയില്ല.

 

ഇനി ഈ ലിയോ ആരാണെന്ന് പറയാം. ഈ യുവജന സംഘത്തിന്റെ മെയിൻ പ്രസിഡന്റാണ് ഈ പുള്ളി. നല്ല കാര്യപ്രാപ്തിയും ചുറുചുറുക്കും ഉള്ള ഈ ലിയോ ഞങ്ങൾക്ക് ഒരു അഭിമാനം തന്നെയായിരുന്നു. പള്ളിയിൽ ചെറുപ്പക്കാരുടെ ഭാഗത്തു നിന്ന് എന്തെങ്കിലും സഹായം ആവശ്യം വന്നാൽ അതിനു ഏറ്റവുമാദ്യം മുന്നിട്ടിറങ്ങുന്നത് അവനായിരുന്നു. അവനെ സഹായിക്കാൻ ഞാനും കട്ടയ്ക്ക് കൂടെയുണ്ടാവും. ഡെൽജോ ഫാദറുമായി ഏറ്റവും കൂടുതൽ അടുപ്പമുള്ളത് എനിക്കയതുക്കൊണ്ട് അവന് ഫാദറിനെക്കൊണ്ട് എന്തെങ്കിലും കാര്യം സാധിക്കണമെങ്കിൽ എന്റെ സഹായം വേണ്ടി വരുമായിരുന്നു. അങ്ങനെ അവനും ഞാനും തമ്മിൽ നല്ലൊരു സൗഹൃദമൊക്കെ ഉണ്ടായിരുന്നു. ഇപ്പോ അവൻ പള്ളിക്കാരുമായി പിണക്കത്തിലാണ്. ആ സംഭവമെന്താണെന്ന് ഞാൻ വിശദീകരിക്കാം.

 

കഴിഞ്ഞ വര്ഷം ഏപ്രിൽ മാസം മാതാവിന്റെ കൊന്തമാസം വന്നപ്പോൾ അതു സംബന്ധിച്ച് പള്ളിയിൽ ഒരു ധ്യാനം നടത്തിയിരുന്നു. ആ ധ്യാനത്തിന് കാർമികത്വം വഹിച്ചത് തൃശ്ശൂരിലെ തന്നെ പേര് കേട്ട ഫാദർമ്മാരിലൊരാളായ ഫാദർ ഡേവിഡ് പട്ടത്ത് ആയിരുന്നു. ഞങ്ങളെല്ലാം അദ്ദേഹത്തെ പട്ടത്തച്ഛൻ എന്നു ചുരുക്കി വിളിക്കും. പട്ടത്തച്ഛന്റെ ധ്യാനമായതുക്കൊണ്ട് അതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളൊക്കെ തകൃതിയായി തന്നെ നടന്നു. ധ്യാനത്തിനു വേണ്ടി സ്റ്റേജ് കെട്ടാനും കസേര പിടിച്ചിടാനുമൊക്കെ മുന്നിട്ടിറങ്ങിയത് ഞങ്ങള് ചെറുപ്പക്കാരായിരുന്നു. എല്ലാത്തിനും ആവേശത്തോടെ മുൻകൈയ്യെടുത്തത് ലിയോയും. പക്ഷെ അവന്റെ ആവേശം അവന് തന്നെ തിരിച്ചടിയാവുമെന്ന് അവനൊരിക്കലും വിചാരിച്ചില്ല.

 

അങ്ങനെ പറഞ്ഞ ദിവസം ധ്യാനം നടന്നു. ആ ധ്യാനത്തിൽ അഭിഷേകം കേറിയിരിക്കുന്ന നേരത്ത് പട്ടത്തച്ഛൻ ഒരു വിളംബരം നടത്തി ; “ഈ ഇടവകയിലെ ഒരു ഇരുപത്തി രണ്ടുകാരിയെ കർത്താവ് പ്രേമബന്ധത്തിൽ നിന്നും മോചിപ്പിച്ചിരിക്കുന്നു”. പട്ടത്തച്ഛന്റെ അത്ഭുത ശക്തി കൊണ്ടാണോ എന്നറിയില്ല, പിറ്റേ ദിവസം ആ വിളംബരം അതേപോലെ അറം പറ്റിയത് ലിയോയുടെ കാര്യത്തിലായിരുന്നു. അവൻ ഒരു വർഷമായി പ്രേമിച്ചുക്കൊണ്ടിരുന്ന മരിയ എന്ന പെൺക്കുട്ടി അവനെ തേച്ചിട്ട് വേറൊരു കല്യാണത്തിന് സമ്മതിച്ചു. അതിൽ മനം നൊന്ത് പോയ ലിയോ അന്ന് രാത്രി മൂക്കുമുട്ടെ മദ്യപിച്ചിട്ട് പള്ളിമേടയിൽ വന്നു ഡെൽജോ ഫാദറിനെ മാന്യമായി തെറി വിളിച്ചു. അവന്റെ കാമുകി അവനെ ഇട്ടേച്ചു പോവാൻ കാരണം പള്ളിയിൽ നടന്ന ധ്യാനമാണെന്നാ അവൻ പറയുന്നേ. പിന്നെ കാര്യങ്ങളെല്ലാം കൈ വിട്ടു പോയി. പള്ളീലച്ഛനെ അസഭ്യം പറഞ്ഞതും മദ്യപാനവും എല്ലാം കാരണം ലിയോക്ക് നാട്ടിൽ നല്ല ചീത്തപ്പേരായി. അവസാനം അവന്റെ അപ്പനും ഞാനും കൂടി ചേർന്ന് കഷ്ടപ്പെട്ടു അവനൊരു ജോബ് വിസ ഉണ്ടാക്കി കൊടുത്തു ഗൾഫിലേക്ക് നാടു കടത്തി. ഇപ്പോ അവൻ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരാൻ കൂട്ടാക്കുന്നില്ല. ഞാനുമായി പോലും അവനൊരു കോൺടാക്ടുമില്ല.

 

അവന്റെ അഭാവത്തിൽ ഇപ്പോൾ വൈസ് പ്രസിഡന്റായ എനിക്കാണ് യുവജനസംഘത്തിന്റെ ഇൻചാർജ്. എനിക്കാണെങ്കിൽ ഈ വൈസ് പ്രസിഡന്റ്‌ സ്ഥാനം ഒറ്റയ്ക്ക് താങ്ങാൻ പറ്റുന്നില്ല. പണ്ടൊക്കെ സഹായിക്കാൻ ലിയോ ഉണ്ടായിരുന്നു. ഇപ്പൊ അതും ഇല്ല. എല്ലാം മതിയാക്കാമെന്ന് ഞാൻ വിചാരിച്ചാലും ഫാദർ അതിനു സമ്മതിക്കുന്നില്ല. എന്റെ അത്ര എക്സ്പീരിയൻസ് വേറാർക്കും ഇല്ലാന്ന് പറഞ്ഞു എന്നെയിപ്പോഴും ഫാദർ ഇവിടെ പിടിച്ചു നിർത്തിയിരിക്കുവാണ്?. ഞാനിപ്പോൾ ഒന്നും മിണ്ടാതെ എല്ലാം അനുസരണയോടെ കേട്ടു നിൽക്കുന്നെന്ന് മാത്രം.

 

“ജോസഫേ, അവന്റെ പ്രേമം തകർന്നതിൽ എനിക്കൊരു പങ്കുമില്ല. അതൊക്കെ ദൈവത്തിന്റെ തീരുമാനം മാത്രമാ”

 

ഉവ്വ്, ഇനി ആ കുറ്റവും കൂടി ദൈവത്തിന്റെ തലയിലിട്ടേക്ക്. ഈ പള്ളീലച്ഛന്മാർക്കെല്ലാം പ്രേമിക്കുന്നവരെ കണ്ടാൽ കണ്ണീ പിടിക്കില്ലാന്നാ തോന്നണേ?. ഇക്കണക്കിന് പോയാ ആളുകള് എന്തു ഉറപ്പില് ധ്യാനം കൂടാൻ വരും?.

 

“ജോസഫേ, നീയെന്താ ആലോചിക്കുന്നേ ?” ഫാദർ.

 

“ലിയോടെ കാര്യത്തില് ഫാദറിനോ ഈ പള്ളിക്കോ ഒരു പങ്കുമില്ലെന്ന് എനിക്കു നന്നായിട്ടറിയാം. അവന്റെ പ്രേമം പൊളിഞ്ഞത് വേറെന്തെങ്കിലും കാരണം കൊണ്ടാവും. അല്ലേലും ഈ ധ്യാനകേന്ദ്രത്തിലൊക്കെ അത്ഭുതങ്ങള് നടക്കുമെന്ന് പറയുന്നതേ ഒരു നുണയല്ലേ?”

 

ഫാദറിനെ ഒന്നു സുഖിപ്പിക്കാൻ പറഞ്ഞു നോക്കിയതാ. പക്ഷെ അങ്ങനെ പറഞ്ഞപ്പോൾ ഫാദർ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു?. ഇപ്പോഴത്തേക്ക് വിഷയം മാറ്റുന്നതാ നല്ലത്.  

 

“ഫാദർ, ഈ ക്രിസ്തുമസ് പരിപാടികളെല്ലാം എന്നൊക്കൊണ്ട് ഒറ്റയ്ക്ക് താങ്ങുമെന്ന് തോന്നുന്നില്ല”

 

“അതോർത്തു നീ ടെൻഷനടിക്കണ്ട. പ്രധാന പരിപാടികളൊക്കെ നടത്താൻ ഞങ്ങള് പള്ളി കമ്മിറ്റിക്കാരുടെ ടീമുണ്ട്. നിങ്ങളുടെ ടീം എന്തൊക്കെയാ ചെയ്യണ്ടേന്ന് ഞാൻ പറഞ്ഞു തരാം. നീ നിന്റെ കൂടെയുള്ളവരെയൊന്ന് മോട്ടിവേറ്റ് ചെയ്താ മതി. എല്ലാം നീ ഒറ്റയ്ക്ക് ചെയ്യണ്ട ആവശ്യമില്ലല്ലോ. കഴിവുള്ള പിള്ളേരൊക്കെ നിന്റെ കൂട്ടത്തിൽ തന്നെയല്ലേ”

 

ഞാൻ ആലോചിച്ചു നോക്കി. കേട്ടിട്ട് തരക്കേടില്ലെന്ന് തോന്നുന്നു.

 

“എന്താ ജോ, അപ്പൊ നമുക്ക് ഉഷാറാവണ്ടേ ?”

 

“അതിനെന്താ നമുക്കുഷാറാക്കിയേക്കാം. ഞാനിപ്പോ എന്താ ചെയ്യേണ്ടേ ?”

 

“ഇപ്പോഴത്തെ പ്രധാന പ്രശ്നം പുൽക്കൂട് പണിയാണ്. ബാക്കിയുള്ള ഇടവകയിലൊക്കെ പുൽക്കൂട് പണി പകുതിയാവാറായി. ഇവിടെയാണെങ്കിൽ മര്യാദക്ക് ഒരു പ്ലാനിങ് പോലും ഇപ്പോഴും ആയിട്ടില്ല. ഇനിയും ഇങ്ങനെ ഉഴപ്പി നടന്നാൽ ശരിയാവില്ല. നമ്മള് മറ്റു ഇടവകക്കാരുടെ മുന്നിൽ നാണം കെടുവേ”

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.