Wonder 8 [Nikila] 2121

ഈ പള്ളിയിരിക്കുന്ന ഭാഗം കൊച്ചു ഇടവകയാണ്. ഇവിടുത്തെ ഇടവക മധ്യസ്ഥനായ ഔസേപ്പ് പിതാവ് ക്രിസ്തീയ വിശ്വാസമനുസരിച്ച് തൊഴിലാളികളുടെ മധ്യസ്ഥൻ കൂടിയാണ്. തൊഴിൽ രഹിതരായിട്ട് ആരെങ്കിലുമുണ്ടെങ്കിൽ അവരെല്ലാം ഔസേപ്പ് പിതാവിന്റെ മധ്യസ്ഥതയിൽ വിശ്വാസപൂർവ്വമുള്ള പ്രാർത്ഥനയും ഒപ്പം പരിശ്രമവും കൂടിയായാൽ ആഗ്രഹിച്ച കാര്യം വേഗം നടക്കുമെന്നാണ് ഞങ്ങൾക്കിടയിലുള്ള വിശ്വാസം. അതുകൊണ്ട് തന്നെ ഔസേപ്പ് പിതാവിന്റെ ഈ ഇടവകയിൽ തൊഴിൽ ലഭിക്കാനായി പലരും വന്ന് പ്രാർത്ഥിക്കാറുണ്ട്. അങ്ങനെ പ്രാർത്ഥിച്ചവർക്കെല്ലാം ജോലി കിട്ടിയതായി പിന്നീട് അനുഭവസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ആ പറഞ്ഞത് ഏറെക്കുറെ സത്യമാണ്. ഈ ഇടവകയിൽ തൊഴിൽ രഹിതരായിട്ടുള്ള ആളുകൾ കുറവാണ് എന്നത് അതിനു വലിയൊരു തെളിവാണ്.

 

ഞാൻ ഈ പള്ളിയുടെ ഭാഗമായിട്ട് ഏതാണ്ട് ഒന്നേമുക്കാൽ വർഷമായി. ഈ ഇടവകയിലുള്ളവരൊക്കെ സ്നേഹമുള്ളവരാ. സ്നേഹം കൂടിയതുക്കൊണ്ട് ഇവിടത്തുക്കാർ വലിയൊരു കെണിയിൽ പെട്ടു. ആ കെണി ഞങ്ങള് തന്നെയാണ് ?. തീർത്തും അപരിചിതനായ എന്നെയും മിഖിയെയും പിന്നീട് ഇവിടുത്തെ നാട്ടുക്കാര് ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതോടെ ആ നാട്ടുക്കാർക്ക് കഷ്ടക്കാലമാരംഭിച്ചു?. മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്ന കാര്യത്തിൽ എനിക്കോ മിഖിക്കോ സ്വന്തം നാട്ടുക്കാരെന്നോ അന്യ നാട്ടുക്കാരെന്നോ ഉള്ള യാതൊരു വിധ വേർതിരിവുകളുമുണ്ടായിരുന്നില്ല. കൊടുക്കുമ്പോൾ എല്ലാവർക്കും അളന്നു മുറിച്ചു കൊടുക്കും. അതാണ് ശീലം ?. പക്ഷെ കുഴപ്പക്കാരായിട്ടുള്ള ആളുകളെ മാത്രമേ ഞങ്ങള് കാര്യമായി ബുദ്ധിമുട്ടിക്കാറുള്ളൂ. അല്ലാത്തവരുടെ അടുത്തൊക്കെ ചെറിയ രീതിയിലുള്ള കുറുമ്പുകളൊക്കെ കാണിക്കും. എന്തൊക്കെയായാലും ഇവിടുത്തുക്കാർക്ക് ഞങ്ങളെ ഇപ്പോഴും ഭയങ്കര ഇഷ്ടമാണ്?.

 

എന്തൊക്കെയോ ലോകകാര്യങ്ങളും ആലോചിച്ചുക്കൊണ്ട് കണ്ണടച്ചു മുട്ടുകുത്തി നിൽക്കുമ്പോഴാണ് പെട്ടന്നൊരു കൈ വന്നു എന്റെ ചെവിയിൽ ഇറുക്കിപ്പിടിച്ചത്.

 

“അയ്യോ…….. അമ്മേ……..?…….ആവൂ………. അച്ചോ, അച്ചോ……. പിടി വിട്. വേദനിക്കണ്?”

 

എന്റെ ചെവി പിടിച്ചു പൊന്നാക്കിയ ആ വ്യക്തി വേറെ ആരുമല്ല. ഇവിടുത്തെ ഇടവക വികാരി ഫാദർ ഡെൽജോ. യാതൊരു വികാരമാറ്റവുമില്ലാതെയാണ് പുള്ളി ഇപ്പോഴും എന്റെ ചെവി പിടിച്ചു തിരിക്കണേ.

 

“അച്ചോ……….വിടാൻ”

 

“നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടില്ലേ എന്നെ അച്ഛനെന്ന് വിളിക്കരുതെന്ന് ?”

 

അതും പറഞ്ഞ് എന്റെ ചെവിയിലെ പിടുത്തം ഒന്നുകൂടി മുറുക്കി.

 

“ജോസഫേ, അച്ഛൻ വിളിയൊക്കെ നിന്റെ വീട്ടിലിരിക്കണ ആളെ വിളിച്ചാ മതി. ഞാനേ…… ഈ ഇടവക വികാരിയാ. എന്നെ ഫാദറെന്നാ വിളിക്കണ്ടേ. കേട്ടല്ലോ. എങ്ങനെ വിളിക്കണന്ന് …….?”

 

“അമ്മേ…… ഫാദർ”

 

“ഒന്നൂടി വിളിച്ചേ…….?”

 

“ഫാദർർർ……… ആവൂ…….”

 

അച്ഛൻ…..ഛെ….. ഫാദർ എന്റെ ചെവിയിലെ പിടി വിട്ടു. പുകഴ്ത്തി പറയാണെന്ന് വിചാരിക്കരുത്, ചെവിക്കു കിട്ടിയത് നല്ലൊരു പിടിത്തമായിരുന്നു. ഫാദർ കയ്യില് നഖം വളർത്താത്തതുക്കൊണ്ട് ഭാഗ്യത്തിന് എന്റെ ചെവി കീറിയില്ല.

 

“എന്തോന്ന് പിടുത്തമാ ഫാദറേ പിടിച്ചേ ? ഞാൻ വേദന വന്നിട്ട് അയ്യോ…. അയ്യോന്ന് വിളിക്കാൻ പോയപ്പോ അതു അച്ചോ…. അച്ചോന്ന് ആയിപ്പോയതാ. അല്ലാണ്ട് അച്ഛൻ ന്ന് വിളിച്ചതല്ലേ”

 

ഞാനെന്റെ ചെവിയിലൊന്ന് തൊട്ടു നോക്കി. ഫാദർ കൈവച്ച ഭാഗത്ത്‌ ചെറിയൊരു നീറ്റലുണ്ട് ?.

 

“പുല്ല്, എന്റെ ചെവി ഓട്ടയായേനെ?”

 

ഞാനെന്റെ ചെവിയൊന്ന് അമർത്തി തടവിക്കൊണ്ടിരുന്നു.

 

“ആ, ചെവി ഓട്ടയാക്കാൻ വേണ്ടി തന്നെയാ പിടിച്ചേ. കുറെ നാളായിട്ട് നിന്നെ ഇവിടെയൊന്നും കാണുന്നില്ലല്ലോ ? നീ ഇവിടെ ഇങ്ങനെയൊരു പള്ളിയുള്ള കാര്യം തന്നെ മറന്നോടാ ?”

 

അതും ചോദിച്ചുക്കൊണ്ട് ഫാദർ എന്റെ തോളത്ത് ഇടി തന്നു. 

 

“അച്ഛന്……”

 

“ഉം….. ?”

 

“സോറി. ഫാദറിനെന്നെ കാണണമെന്ന് അത്രക്ക് പൂതിയുണ്ടെങ്കിൽ രാത്രി എന്റെ വീട്ടിലോട്ട് വരണം. അല്ലാണ്ട് എനിക്കെപ്പോഴും ഇങ്ങോട്ടു വരാൻ പറ്റോ ?. ഞാനും അത്യാവശ്യം തിരക്കൊക്കെയുള്ള ഒരാളല്ലേ”

 

“ഉവ്വേയ്, നിന്റെ തിരക്കൊക്കെ ഈ നാട്ടുക്കാരുടെ വായീന്ന് ഞാൻ സമയാസമയത്തിന് അറിയുന്നുണ്ട്. പലർക്കും നിന്നെക്കുറിച്ച് ഭയങ്കര പരാതിയാണല്ലോടാ”

 

“?”

 

“നിന്ന് കിണിക്കണ്ട. ഈ പരാതി പറയാൻ വരുന്നവരുടെ ചരിത്രം മുഴുവൻ തപ്പി നോക്കുമ്പോഴാണ് അവരുടെയൊക്കെ മാന്യത ശരിക്കും പുറത്തറിയുന്നേ. അങ്ങനെയുള്ള പകൽമാന്യന്മാരെയൊക്കെ നീയെന്തു വേണമെങ്കിലും ചെയ്‌തോ. അതിലെനിക്കൊരു പരാതിയുമില്ല. എന്നാ അതല്ലാണ്ടുള്ള നാട്ടുക്കാരുടെയടുത്തുള്ള നിന്റെ തമാശക്കളിയുണ്ടല്ലോ, അതിച്ചിരി ഓവറാണെന്ന് നിനക്കൊന്നും തോന്നണില്ലേയ്”

 

“അതു പിന്നെ ഫാദറേ, എന്തു ചെയ്യാനാ. ഞാനങ്ങത്തെ തമാശയൊക്കെ കാണിക്കാണോണ്ടല്ലേ അവരും ഉഷാറായി നടക്കണേ. അല്ലെങ്കിൽ അവർക്ക് തന്നെ തോന്നും അവരുടെ ലൈഫ് എന്തു മാത്രം ബോറാന്ന്”

 

ഫാദർ ശരിക്കുമെന്നെയൊന്ന് ഫുൾ സ്കാൻ ചെയ്തു നോക്കിയ ശേഷം ;

 

“ഉം മനസ്സിലായി. അല്ലെങ്കിലും ഇവിടുത്തുക്കാർക്ക് നിന്നോട് ഭയങ്കര സ്നേഹമാണല്ലോ. നിനക്കെന്തെങ്കിലും പ്രശ്നം വന്നാ എല്ലാവരും ഒപ്പമുണ്ടാകും. ഇങ്ങനെ ശല്യം ചെയ്യുന്നവനെയൊക്കെ നാട്ടുക്കാർ എന്തിനാണ് സഹായിക്കാൻ നിക്കണേന്നാണ് എനിക്കൊരു എത്തും പിടീം കിട്ടാത്തത്?”

 

“അതോർത്തു ഫാദർ വല്ലാതങ്ങ് കഷ്ടപ്പെടേണ്ട. ആപത്തു സമയത്ത് കൂടെ നിൽക്കുന്ന ചങ്ങാതിയുടെ ചെറിയ കുറുമ്പുകളൊക്കെ ആരായാലും കണ്ടില്ലാന്ന് നടിച്ചോളും. അത്രേള്ളൂ”

 

ഫാദർ എന്നെ നോക്കി പുഞ്ചിരിച്ചു. അല്ലെങ്കിലും ളോഹയുമിട്ട് പുഞ്ചിരിച്ചു നിൽക്കുന്ന പള്ളീലച്ഛന്മാരെ കാണാൻ ഭയങ്കര ഭംഗിയാ?.

 

“ഉം…. ശരി. നീ വന്നേ, എനിക്കു നിന്നോട് കുറച്ചു കാര്യങ്ങള് പറയാനുണ്ട്”

 

ഫാദർ ഡെൽജോ എന്നെയും കൂട്ടിക്കൊണ്ട് പള്ളിമേടയിലേക്ക് നടന്നു.

 

ഈ ഡെൽജോ അച്ഛന് ശരിക്കും എന്നെക്കാളും അഞ്ചു വയസ്സിന്റെ മൂപ്പേയുള്ളൂ. ഞങ്ങള് രണ്ടു പേരും ചങ്ങാതിമ്മാരെപ്പോലെയാ. ഈ പള്ളിയുടെ നല്ല കാര്യങ്ങൾക്ക് വേണ്ടി ഞങ്ങള് ഒരുമിച്ചു നിന്ന് പ്രവർത്തിച്ചിട്ടുണ്ട്. മറ്റു പള്ളീലച്ഛന്മാരിൽ നിന്നും വ്യത്യസ്തനായി അനാവശ്യ കാര്യങ്ങൾക്ക് പണം ചിലവഴിക്കാൻ താല്പര്യമില്ലാത്തയാളാണ് ഈ പുള്ളി. ആവശ്യമുണ്ടെങ്കിൽ മാത്രമേ പള്ളിക്കു വേണ്ടിയുള്ള സംഭാവനകള് പോലും സ്വീകരിക്കൂ. അതുക്കൊണ്ട് തന്നെ പണക്കൊഴുപ്പുക്കൊണ്ട് ഇടവകയിൽ കേറി ആളാവമെന്ന് വിചാരിക്കുന്ന പല പണച്ചാക്കുകളുടെയും കണ്ണിലെ കരടാണ് ഈ ഫാദർ ഡെൽജോ. അരമനയിൽ നിന്ന് കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു ഭാഗവും പുള്ളി പാവപ്പെട്ടവർക്ക് വേണ്ടി ചെലവഴിക്കുകയാണ് പതിവ്. എന്നാൽ അതേ സമയം പുള്ളിക്കാരൻ നല്ല സ്ട്രോങ്ങുമാണ്. തെറ്റ് നടക്കണത് എവിടെ കണ്ടാലും ഒരു പേടിയുമില്ലാതെ അതിനെ എതിർക്കാൻ മടി കാണിക്കില്ല. ഡെൽജോ ഫാദർ ശിരോവസ്ത്രം സ്വീകരിക്കുന്നതിനു മുൻപ് അറിയപ്പെടുന്ന ഒരു ഗുണ്ടയായിരുന്നു എന്നൊക്കെയുള്ള കേട്ടു കേൾവിയുണ്ട്. പക്ഷെ ഞങ്ങനെയൊന്നും കേട്ടിട്ടില്ല?. എന്തായാലും ഫാദറിന്റെ ഈ ഗുണ്ടാക്കഥയൊക്കെ വിശ്വസിച്ച് പാവം ഇടവകക്കാർക്കൊക്കെ ഈ ഫാദറിനെ ചെറുതായിട്ട് പേടിയാണ്. എന്നാൽ എല്ലാവരും വിറപ്പിച്ചു നിർത്തുന്ന പുള്ളി ആകെക്കൂടി വിറച്ചു നിന്നിട്ടുള്ളത് ഒരാളുടെ മുന്നിലാണ്. അതു മാറ്റാരുമല്ല, എന്റെ സ്വന്തം മിഖേൽ എന്ന മിഖി ?.

 

“ജോസഫേ, നീയെന്താ ദിവാ സ്വപ്നം കാണാണോ ?”

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.