Wonder 8 [Nikila] 2121

“അങ്കിളേ. അപ്പോ ഒരു സംശയം, ജൂവൽ ചേച്ചി ഇനിയെങ്ങാനും അങ്ങനെ വല്ല മണ്ടത്തരവും കാട്ടിയാ എന്തു ചെയ്യും ??” മിഖി.

 

“പിടിച്ചവളെ ഭ്രാന്താശുപത്രിയിലിടണം. എന്നിട്ട് ഷോക്കടിപ്പിച്ചു തളർത്തിയിടണം. അപ്പോൾ ആ പെണ്ണിന് ഒരു മണ്ടത്തരവും കാണിക്കാനുള്ള ബുദ്ധി തോന്നില്ല?” ഫിലിപ്പ് അങ്കിൾ.

 

അതു കലക്കി. അങ്ങനെ ബുദ്ധിപരമായുള്ള വല്ല വഴിയും നോക്കണം. എന്റെ ഇപ്പോഴത്തെ ഫാമിലി ഞാൻ വിചാരിച്ച പോലെയല്ല, മരണമാസ്സാണ് ?.

 

“അങ്കിളേ, എനിക്കിപ്പോ നിലവിൽ ഉള്ളതുക്കൊണ്ട് തൃപ്തിപ്പെടാൻ പറ്റും. എനിക്കും ഇപ്പോഴത്തേക്ക് നിങ്ങളെയൊക്കെ മതി. ഇപ്പോൾ ഉള്ളതിൽ കൂടുതലൊന്നും വേണമെന്ന് ഞാനാഗ്രഹിച്ചിട്ടില്ല. ഇനി പ്രേമത്തിന്റെയല്ല, വേറെ എന്തിന്റെ പേരിലാണെങ്കിലും നിങ്ങളെയൊക്കെ കൈ വിട്ടിട്ടുള്ള ഒരു കളിക്കും ഞാൻ നിന്നുകൊടുക്കില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളിടത്തോളം കാലം എന്റെ കൂടെ സന്തോഷത്തോടെ കഴിയാം”

 

ഞാൻ ഇതിനകം തന്നെ അൽപ്പം സീരിയസ്സായി മാറി. എനിക്കു പറയാനുള്ളതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ അങ്കിൾ എന്നെ സ്നേഹപ്പൂർവം നോക്കി. ശാരദാന്റിയുടെ കണ്ണൊക്കെ അപ്പോഴേക്കും നിറഞ്ഞു. എന്തു കാര്യത്തിനാണോ എന്തോ ?? മലയാളം സീരിയലുകള് കാണുന്നവരുടെ അടുത്തുന്ന് ഇമ്മാതിരി കണ്ണീരൊക്കെ പ്രതീക്ഷിച്ചാ മതി (save water?). ഇനി മിഖിയുടെ ഊഴം ;

 

“ജോ ക്ക് ഇപ്പോ പ്രേമിക്കാൻ താല്പര്യമില്ല. അതോണ്ട് ഇനി റൊമാൻസെന്ന ട്രാപ്പിലേ പെട്ടു പോവരുത്. അതല്ലേ വേണ്ടേ ?” മിഖി.

 

“അതേ, അതിനിപ്പോ എന്താ ചെയ്യാ ?”

 

“ഒരു വഴിയുണ്ട്. പക്ഷെ കേട്ടാൽ ഭ്രാന്താന്ന് തോന്നും”

 

“അതു കുഴപ്പമില്ല. അല്ലെങ്കിലേ നമുക്ക് ഭ്രാന്താന്ന് നമ്മുടെ ഫാൻസുകാര് പറയുന്നേ?. നീ കാര്യം പറയെടാ”

 

“ജോ ഇനി റോമാന്റിക്ക് സിനിമകള് കാണണതോന്ന് കുറക്കണം. പകരം റൊമാന്റിക് സ്റ്റോറീസ് വായിച്ചു നോക്കണം ?”

 

ബെസ്റ്റ്, ഇവനോടാണല്ലോ ഞാൻ ഐഡിയ ചോദിച്ചേ. എന്റെ വിധി ?.

 

“ഡേയ് പയ്യൻ, കഥ വായിക്കുന്നതും സിനിമ കാണണതും തമ്മിൽ എന്തു വ്യത്യാസമാടാ ഉള്ളേ ?? ഞാൻ.

 

“വ്യത്യാസമുണ്ട്, കഥകളാവുമ്പോ അതീന്ന് കിട്ടണ ഇമാജിനേഷനൊക്കെ ഇത്തിരി കൂടുതലാ. പ്രത്യേകിച്ചു വായിക്കുന്നത് റൊമാന്റിക് സ്റ്റോറീസാവുമ്പോൾ സിനിമ കാണുന്നതിനേക്കാൾ ഒന്നൂടി ഫീൽ കിട്ടും”

 

“ശരി, ഞാനിപ്പോ എന്താ ചെയ്യേണ്ടേ ?”

 

“ജോ തൽക്കാലം റൊമാന്റിക് സ്റ്റോറീസ് വായിക്ക്. പ്രത്യേകിച്ച് വൺ സൈഡ് റൊമാൻസ് സ്റ്റോറീസൊക്കെ വായിക്കണം. നായിക നായകന്റെ പുറകെ നടക്കുന്ന കഥകളാണെങ്കിൽ അത്രയും നല്ലത്. ആ കഥ നായകന്റെ പോയിന്റ് ഓഫ്‌ വ്യൂ വച്ചുള്ളതാണെങ്കിൽ അത്രയും നല്ലത്. അങ്ങനത്തെ കഥകൾ തിരഞ്ഞു പിടിച്ചു ജോ വായിക്കണം”

 

“അതൊന്നും നടപ്പുള്ള കാര്യമല്ല. പണ്ടത്തെപ്പോലെയല്ല. ഡിഗ്രിക്ക് പഠിക്കാൻ പോയതിനു ശേഷം ഇപ്പോ എനിക്കു പുസ്തകങ്ങള് കാണുമ്പോഴേ ഉറക്കം വരും. പിന്നെയല്ലേ വായിക്കുന്നത്?. അതു മാത്രമല്ല ഈ കഥകളൊക്കെ ഞാനെന്തിനാ മെനക്കെട്ടിരുന്ന് വായിക്കണേ ?”

 

ഞാനത് ചോദിച്ചപ്പോൾ മിഖി എന്നെ നോക്കി പുഞ്ചിരിച്ചു.

 

“അതിനു ഞാൻ പുസ്തകങ്ങള് വായിക്കണമെന്ന് പറഞ്ഞില്ലല്ലോ. കഥകൾ വായിച്ചാ പോരേ. അതിനു വഴിയുണ്ട്?. ഇപ്പോ ഇന്റർനെറ്റില് ഓൺലൈൻ സ്റ്റോറീസൊക്കെ പബ്ലിഷ് ചെയ്യുന്ന ഒരുപാട് വെബ്സൈറ്റുകളുണ്ട്. അതിലേതെങ്കിലും ഒരു സൈറ്റിൽ കേറി നോക്കിയാൽ മതി. സോ, പുസ്തകം വായിച്ചു ബുദ്ധിമുട്ടേണ്ട കാര്യമില്ല.

 

പിന്നെ ഈ പ്രണയ കഥകൾ വായിക്കാൻ പറഞ്ഞതിന്റെ കാര്യം, അതു വളരെ സിമ്പിളാണ്. നമ്മുക്കെന്തെങ്കിലും കാര്യത്തെ ഡിഫെൻഡ് ചെയ്യണമെങ്കിൽ ആദ്യം എങ്ങനെയാണ് അറ്റാക്ക് വരുന്നേന്ന് അറിയണം. ആ ഒരു ലോജിക്ക് തന്നെയാ ഇവിടേം നമ്മള് അപ്ലൈ ചെയ്യുന്നേ . ജോയെ ഏതെങ്കിലും പെണ്ണ് പ്രേമിക്കാൻ വന്നാൽ ആ പ്രേമം ഏതു റൂട്ടിൽ കൂടെയൊക്കെ വരുമെന്നൊക്കെ ഒരുവിധം വൺ സൈഡ് റൊമാൻസ് കഥകളൊക്കെ വായിച്ചാൽ അറിയാൻ പറ്റും. അങ്ങനെ പ്രേമം വരുന്ന ഒരുവിധം റൂട്ടൊക്കെ മനസിലായാൽ പിന്നെ അതു തടയാനുള്ള വഴിയൊക്കെ നമുക്ക് ഓട്ടോമാറ്റിക്കായി കിട്ടിയോളും. ഇനി അതല്ല ജോ ഏതെങ്കിലും പെണ്ണിനെ പ്രേമിക്കുമോന്നുള്ള ഡൌട്ടുണ്ടെങ്കിൽ അതിനു ചാൻസുള്ള സിറ്റുവേഷൻസും ഏതൊക്കെയാണെന്ന് ഈ ടൈപ്പ് കഥകള് വായിക്കുമ്പോ അറിയാൻ പറ്റും. ജോ എന്തു പറയണു ??”

 

മിഖി എന്നെ ചോദ്യഭാവത്തിൽ നോക്കി. എനിക്കാകെ കൺഫ്യൂഷനായി.

 

“ഇതല്ലാതെ വേറെ വല്ല വഴിയും…… ?”

 

“സോറി, എനിക്കു സിമ്പിൾ ആയി ചിന്തിക്കാനറിയില്ല ?” മിഖി.

 

ഞാൻ മിഖി പറഞ്ഞ കാര്യം ആലോചിച്ചു നോക്കി. കേട്ടാൽ പൊട്ടത്തരമാണെന്ന തോന്നുമെങ്കിലും ഐഡിയ തരക്കേടില്ല.

 

“അതിനെപ്പറ്റി നമുക്ക് പിന്നെ ആലോചിക്കാം. ഇപ്പോ തന്നെ എന്റെ ഫോണില് ഒരുപാട് അനിമേഷൻ സിനിമകള് കേറ്റി വച്ചേക്കാണ്. അതു തന്നെ മര്യാദക്ക് കണ്ടു തീർക്കാൻ പറ്റിയിട്ടില്ല. ഇതൊക്കെ നമുക്ക് സൗകര്യം പോലെ നോക്കാം”

 

“ശരി, ആയിക്കോട്ടെ. അതു വരെ ഈ കഥകളൊക്കെ ഞാൻ വായിക്കുന്നുണ്ടേ?. ചിലപ്പോൾ എനിക്കും ജോയെ ഹെൽപ്പ് ചെയ്യാൻ പറ്റിയാലോ ?” മിഖി.

 

“എന്തോ…..? എങ്ങനെ……??” ശാരദാന്റി.

 

അതുവരെ ഇതെല്ലാം കേട്ടുക്കൊണ്ട് നിന്ന ആന്റി ഇടപ്പെട്ടു.

 

“മോനേ മിഖേലേ, നിനക്ക് ക്രിസ്തുമസ് പരീക്ഷ ഒരെണ്ണം ഇപ്പോ എത്തും. അതുകഴിഞ്ഞിട്ട് മതി നിന്റെ കഥാവായനയൊക്കെ”

 

ആന്റി താക്കീത് കൊടുത്തപ്പോൾ മിഖി പല്ലിളിച്ചു കാട്ടി ഒരു അളിഞ്ഞ ചിരി ചിരിച്ചു ?.

 

അങ്ങനെ അന്നത്തെ ദിവസം ഭംഗിയായി കടന്നു പോയി. പിറ്റേ ദിവസം രാവിലെ നേരത്തെ എണീറ്റ് ഞാൻ ഇവിടുത്തെ അടുത്തുള്ള ഇടവക പള്ളിയിലേക്ക് പോയി. അടുത്ത് എന്നു പറയുമ്പോൾ ഞങ്ങളുടെ വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ ദൂരെയായി ഔസേപ്പ് പിതാവിന്റെ മധ്യസ്ഥതയുള്ള ഒരു ചെറിയ പള്ളിയുണ്ട്. ആ പള്ളിയിലെ ചെറിയൊരു ഇടവക അംഗമാണ് ഇപ്പോഴത്തേക്ക് ഞാൻ. കൂടാതെ ഈ പള്ളിയിലെ യുവജന സംഘത്തിന്റെ വൈസ് പ്രസിഡന്റും കൂടിയാണ് ഞാൻ.  മിഖി ഈ ഇടവകയുടെ തന്നെയുള്ള വേദപാഠ ക്ലാസ്സിലാണ് പഠിക്കുന്നത്. കുറേ നാളായി ചില തിരക്കുകള് കാരണം ഈ പള്ളിയിരിക്കുന്ന ഭാഗത്തോട്ടേ ഞാൻ പോയിട്ടില്ല. അങ്ങനെ പോവാത്തതിന്റെ ക്ഷീണം ഇന്ന് തീർക്കാമെന്ന് വിചാരിച്ചു. രാവിലെ ആറുമണിക്ക് തന്നെ പള്ളിയിലെത്തി കുർബാന കൂടി. കുർബാന കഴിഞ്ഞ് എല്ലാവരും പോയിട്ടും ഞാൻ മാത്രം ആ പള്ളിയിലുള്ള ഔസേപ്പ് പിതാവിന്റെ രൂപക്കൂടിനു മുന്നിൽ കൈകൾ കൂപ്പി കണ്ണുകളടച്ചു നിന്നു. ഇങ്ങനെ കണ്ണടച്ചു പ്രാർത്ഥിക്കുമ്പോഴൊക്കെ മനസ്സിനൊരു ധൈര്യം കിട്ടും. 

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.