“മിഖി ഇത്രേം ഞാനങ്ങോട്ട് കേറി ചിന്തിച്ചിട്ടില്ല. എന്തായാലും നിന്റെ ബുദ്ധി ഞാൻ സമ്മതിച്ചിരിക്കുന്നു”
“ഇതൊക്കെ എന്ത്?, ഞാനൊക്കെ മലയാളത്തിലും അല്ലാതെയുമൊക്കെ എത്ര റൊമാന്റിക്ക് സിനിമകള് കണ്ടിരിക്കണു. എല്ലാ റൊമാന്റിക് സിനിമകളിലും നായികമ്മാര് മിക്കവാറും കരയും. ഇത്രേം സിനിമകളൊക്കെ കുത്തിയിരുന്നു കണ്ട നമുക്കൊക്കെ ഇതറിയാനാണോ പാട്?” മിഖി.
“മോനേ, കരയണത് അത്ര വലിയ സംഭവമാണോ ? മനുഷ്യന്മാരായാ കരയും. അതിപ്പോ പെണ്ണു കരഞ്ഞെന്ന് വച്ചു എന്താ കുഴപ്പം ?” ഫിലിപ്പ് അങ്കിള്.
“അങ്കിളേ, പെണ്ണുങ്ങൾക്ക് ഈ ലോകത്തു കരയാൻ ഒരുപാട് കാര്യങ്ങള്. പക്ഷെ ഏറ്റവും കൂടുതൽ മാർക്കറ്റ് ചെയ്യാൻ പറ്റിയത് പ്രേമനൈരാശ്യം വന്നുള്ള പെണ്ണുങ്ങളുടെ കരച്ചിലിനാണ്. സാഹിത്യഭാഷ അനുസരിച്ചു പറയുവാണെങ്കിൽ കാമുകി തന്റെ പ്രിയതമനെ നഷ്ടപ്പെട്ടതോർത്തു വിങ്ങി പൊട്ടി കരയണം. ചുമ്മാ കരഞ്ഞാ മാത്രം പോരാ. കരഞ്ഞു കവിളിലൂടെ ചുടു കണ്ണീർ ഒലിച്ചിറങ്ങണം. കവിളിലൂടെ ഒലിച്ചിറങ്ങുന്ന ആ കണ്ണീർ നിലത്തേക്ക് വീണു ഭൂമിയെ വരെ ചുട്ടുപൊള്ളിക്കണം. എന്നാലേ ഒരു പവർ വരുള്ളൂ?”
ഞാനും ആലോചിച്ചു നോക്കി. ഇവൻ പറഞ്ഞതും ശരിയാണല്ലോ. മിക്ക റൊമാന്റിക്ക് സിനിമയിലും പെണ്ണുങ്ങള് കരഞ്ഞാൽ കഥ സെന്റിമൂഡിലോട്ട് പോവും. പലർക്കും കാണാൻ ആഗ്രഹവും അതാണ്. എന്നാ നമ്മളൊക്കെ ലവ് ഫെയിലിയർ വന്നു കരഞ്ഞാ അതു നാണക്കേടായി ഫ്രെയിം ചെയ്യപ്പെടും. ചില നേരത്ത് കോമഡിയായി കാണിക്കും. വല്ലാത്തൊരു മൈ? പിടിച്ച ഏർപ്പാടാണ് ?. വന്നു വന്നു കൊച്ചു കുട്ടികൾക്കു പോലും ഇതിനെ ബോധോദയമുണ്ടായിരിക്കുന്നു?. പക്ഷെ എല്ലാ റൊമാന്റിക് സിനിമയിലും പെണ്ണുങ്ങള് കരയാറുണ്ടോ ?. ആ, ചിലപ്പോ ഏതെങ്കിലും പടം കാണുമായിരിക്കും. അല്ല, ഞാനെന്തിനാ ഇപ്പോ അതൊക്കെ ആലോചിക്കുന്നേ?.
“എടാ, മിഖി. നമ്മള് വിഷയത്തീന്ന് മാറിപ്പോയി. നമ്മൾ തുടങ്ങി വച്ചത് ജൂവലിന്റെ കാര്യമാ. ഇപ്പോ നമ്മള് നിൽക്കണത് സിനിമയിലെ റൊമാൻസിലും?
“ശരിയാണല്ലോ, നമ്മളിതെന്തൊക്കെയാ സംസാരിക്കുന്നേ ?” മിഖി.
“ആ, പഷ്ട്. എന്തായാലും ജൂവലിന്റെ കാര്യം വിട്ടേക്ക്. അവളിനി വീണ്ടും പുറകെ വന്നാ എന്താ ചെയ്യേണ്ടേന്ന് എനിക്കറിയാം. അതിനുള്ള മുൻകരുതലൊക്കെ ഞാനെടുത്തിട്ടുണ്ട്. പക്ഷെ പ്രശ്നം അതല്ല….?”
“പിന്നെന്താ ?” അങ്കിൾ.
“എനിക്കിപ്പോ പ്രേമിക്കാനേ താല്പര്യമില്ല. അങ്ങനെയുള്ള ഞാൻ വെറുതെങ്കിലും രീതിയില് അറിയാതെ പ്രേമത്തില് പെട്ടു പോയാലോ ?. പ്രേമം ഒരു മണൽ ചുഴി പോലെയാ. അറിയാതെ അതിലോട്ടു കാലുതെറ്റി വീണാ പിന്നെ ആന പിടിച്ചു വലിച്ചാൽ പോലും തിരിച്ചു കേറാൻ പാടാ?” ഞാൻ.
എന്റെ സംശയം കേട്ട് അങ്കിളും ആന്റിയും കണ്ണു മിഴിച്ചു നോക്കി.
“അതെന്താ മോനേ പ്രേമത്തിന് കുഴപ്പം ? പ്രേമം ഒരു നല്ല കാര്യമല്ലേ. നമ്മുടെയൊക്കെ ലൈഫ് കളർഫുള്ളാവുന്നത് അൽപ്പം റൊമാൻസും കൂടി വരുമ്പോഴല്ലേ?” ശാരദാന്റി.
ഇവർക്കങ്ങനെ പറഞ്ഞാ മതി. ഇവര് പ്രേമിച്ചു കല്യാണം ഇപ്പോ ഹാപ്പി മാരീഡ് ലൈഫായി കഴിയണു. എന്നു വച്ചു എല്ലാവരും അങ്ങനെയാവണമെന്നുണ്ടോ.
“എന്റെ പൊന്നു ആന്റി, പലരും പറഞ്ഞു നടക്കുന്നത് പ്രേമം വലിയ അനുഭൂതിയാണ് അതു മരുഭൂമിയിലെ മഴ പോലെയാണ് മഞ്ഞു മലയിലെ തീ പോലെയാണ് എന്നൊക്കെയാ. അതൊക്കെ സമ്മതിച്ചു തരാൻ എനിക്കൊരു പ്രശ്നവുമില്ല. എന്നാ വേറെ ചില കൂട്ടാരുണ്ട്. പ്രേമിച്ചു നിരാശ കേറി അവസാനം മുഴുക്കുടിയനായി ജീവിതം മൊത്തത്തിൽ കുത്തുപാളയെടുത്തു നടക്കണ കുറേ പേര് ഈ നാട്ടിലുണ്ട്. അവരുടെയടുത്തു ചെന്ന് ഈ ഡയലോഗടിച്ചാലേ, അങ്ങനെയുള്ളോര് നമ്മുടെയടുത്തു വന്നു മാതൃഭാഷയില് കുറച്ചു നല്ല വരിയുള്ള സ്ലോകം ചൊല്ലി തരും. അതെങ്ങാനും ചെവിക്കുള്ളിലേക്ക് കേറി കഴിഞ്ഞാ പിന്നെ എത്ര കുളിച്ചാലും ആ കേട്ടതിന്റെയൊന്നും നാറ്റം മാറില്ല”
മിഖിക്ക് ചിരി വന്നു. ഞാൻ തുടർന്നു ;
“എല്ലാവർക്കും പ്രേമത്തിന്റെ അനുഭൂതിയെപ്പറ്റി സംസാരിക്കാൻ നൂറു നാവാ. അവരോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. ഒരേയൊരു കാര്യം മാത്രം. ഈ പ്രേമത്തിന്റെയൊക്കെ അവസാനം എങ്ങനെയായിരിക്കും ? അതു നല്ലതാവുമോ അതോ മോശമാവുമോ ?”
ഇത്തവണ രണ്ടു പേർക്കും ഉത്തരം മുട്ടി. പ്രേമദേവനായ ക്യൂപ്പിടിനെ വരെ ചോദ്യം ചെയ്ത് തറ പറ്റിച്ച എനിക്ക് ഇവരൊക്കെ പൂ പറിക്കണ ലാഘവത്തോടെ ഡീൽ ചെയ്യാൻ പറ്റും ?.
“അത്…. അത് പിന്നെ…. മോനേ….. അങ്ങനെയൊക്കെ ചോദിച്ചാൽ….. ഈ പ്രേമത്തിന് അവസാനമുണ്ടോ ??” ഫിലിപ്പ് അങ്കിൾ.
“എന്തുക്കൊണ്ട് ഉണ്ടായ്ക്കൂടാ?. ഈ പ്രപഞ്ചത്തിൽ തുടക്കവും അവസാനവും ഇല്ലാത്ത ഒന്നേയുള്ളൂ. അതു ദൈവം മാത്രമാ. അതൊഴിച്ചു എല്ലാത്തിനും അവസാനമുണ്ട്. നമ്മുടെയൊക്കെ കൂടെയുണ്ടാവുന്ന ഈ പ്രേമം നമ്മുടെ അവസാന കാലത്ത് എങ്ങനെയുള്ള ജീവിതമാ ഉണ്ടാക്കി തരാ. നമ്മുടെ ജീവിതത്തിന്റെ അവസാനക്കാലത്തു ഈ പ്രണയം നമുക്ക് സമ്മാനിക്കുന്നതെന്താ ? സന്തോഷമോ അതോ ദുഃഖമോ ?”
പ്രേമിച്ചു കല്യാണം കഴിച്ച ഫിലിപ്പ് അങ്കിളും ശാരദാന്റിയും ഉത്തരം പറയാൻ പറ്റാതെ എന്നെ നിസ്സഹായരായി നോക്കി.
“ക്ഷമിക്കണം, പ്രേമത്തിന്റെ അവസാനം നല്ലതാവോ മോശമാവോ എന്നൊക്കെ ചോദിച്ചാ എനിക്കു പോലും കൃത്യമായി അറിയില്ല. ഇതിന്റെയൊന്നും ശതമാനക്കണക്ക് തന്നെ എത്രത്തോളാമുണ്ടാവുമെന്ന് എനിക്കറിയില്ല. എങ്ങനെ നോക്കിയാലും പ്രേമമെന്ന് പറഞ്ഞാ നല്ല പോലെ റിസ്ക്കുള്ള പരിപാടിയാ. ആ റിസ്ക്ക് എടുക്കണോ വേണ്ടയോന്ന് ഞാനല്ലേ തീരുമാനിക്കണ്ടേ. എനിക്കതിനുള്ള ഫ്രീഡമില്ലേ ?
റൊമാൻസിനെ ആരു വേണമെങ്കിലും പുകഴ്ത്തി പറഞ്ഞോ. അതൊന്നും എന്നെ ബാധിക്കണ കാര്യമല്ല. പക്ഷെ ഇന്നേ വരെ എന്റെ ലൈഫിൽ പ്രേമമാണെന്നും പറഞ്ഞു വന്നതൊന്നും അത്ര സുഖമുള്ള കാര്യങ്ങളല്ല. അതോണ്ട് എനിക്കീ പ്രേമത്തിലൊന്നും അത്ര വലിയ വിശ്വാസം പോരാ. ആ വിശ്വാസം എന്നെ മാത്രം ബാധിക്കണ കാര്യമാ. ചിലപ്പോൾ ഭാവിയിൽ എന്റെയീ വിശ്വാസം മാറിയേക്കാം. അതു വരെയെങ്കിലും എനിക്കു ഈ വക കാര്യങ്ങളീന്ന് അൽപ്പം സ്വൈര്യം വേണം. അതുവരെ ഞാനീ പെണ്ണുങ്ങളുടെ പിന്നാലെ നടന്നോ അല്ലെങ്കിൽ പെണ്ണുങ്ങൾ എന്റെ പിന്നാലെ വന്നോ പ്രേമത്തില് പെട്ടു പോവാൻ പാടില്ല. അങ്ങനെ കുടുങ്ങാതിരിക്കാനുള്ള വഴിയാണ് ഞാൻ തപ്പുന്നേ. വല്ലതും അറിയാമെങ്കിൽ പറഞ്ഞു താ”
ഞാൻ പറഞ്ഞതു കേട്ട് അങ്കിളും ആന്റിയും ധർമ്മസങ്കടത്തിലായി.
“മോനേ, തല്ക്കാലം എന്താന്ന് വച്ചാ മോന്റെ ഇഷ്ടം പോലെ ചെയ്‌തോ. ഞങ്ങൾക്ക് മോനോട് സംസാരിച്ചു ജയിക്കാനുള്ള കഴിവില്ല. അതു കൂടാതെ മോന് തന്നെ ഇക്കാര്യത്തില് സ്വന്തമായി തീരുമാനമെടുക്കാനുള്ള പ്രാപ്തിയുണ്ട്. അതോണ്ട് എല്ലാം മോന് തീരുമാനിക്കാം. തീരുമാനമെന്തായാലും ഞങ്ങള് മോന്റെ കൂടെയേ നിൽക്കൂ”
ഫിലിപ്പ് അങ്കിൾ എന്റെ തോളത്തു കൈ വച്ചു എന്നിട്ടു പറഞ്ഞു ;
“നേരത്തെ മോൻ ഞങ്ങളോട് ചോദിച്ചില്ലേ, ആ പെൺകൊച്ചു മോന്റെ പേരും പറഞ്ഞു വല്ല കടുംക്കയ്യും ചെയ്താ ആരുടേ കൂടെയാന്ന് നിൽക്കാന്ന്. അക്കാര്യത്തില് വല്ല സംശയവുമുണ്ടോ ? ഞങ്ങള് മോന്റെ കൂടെയേ നിൽക്കൂ. ഞങ്ങൾക്ക് ആ പെണ്ണിനേക്കാളും നന്നായി അറിയാവുന്നത് ഈ ജോസഫ് മോനെയാ. മോന്റെ മനസ് കഷ്ടപ്പെട്ടാ അതും ഞങ്ങൾക്ക് മനസിലാവും. ആ ഞങ്ങള് ആ പെണ്ണിന്റെ മോനോട് തർക്കിക്കുമെന്ന് തോന്നുന്നുണ്ടോ. ഞങ്ങൾക്ക് വലുത് നീ തന്നെയാ”
അങ്കിളെന്റെ തോളത്തു പിടി മുറുക്കി അതു പറഞ്ഞപ്പോൾ എനിക്കു തിരിച്ചു മറുപടി പറയാൻ പറ്റാതെയായി. മനസ്സുക്കൊണ്ട് ഒത്തിരി സന്തോഷം തോന്നി. എന്നാൽ അതൊന്നും പുറത്തേക്കു പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല. എനിക്കു ഇവരെ വാക്കുകൾ കൊണ്ടു സംസാരിച്ചു തോൽപ്പിക്കാൻ പറ്റിയേക്കും. പക്ഷെ സ്നേഹം കൊണ്ടു തോൽപ്പിക്കാൻ പറ്റില്ല. സ്നേഹിക്കുന്നവരുടെ മുന്നിൽ എന്നും തോറ്റു കൊടുത്തേ ശീലമുള്ളൂ. മിഖി ഇതൊക്കെ കണ്ടു ഒരു കൂസലുമില്ലാതെ ഇരിക്കുന്നുണ്ട്. അവനും എന്നേപ്പോലെ ഇമോഷൻ പുറത്തു കാണിക്കാൻ താല്പര്യമില്ലാന്നു തോന്നുന്നു.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum