Wonder 8 [Nikila] 2121

“ഭാഗ്യത്തിന് കൂടുതൽ ആളപായമൊന്നും പിള്ളേരുണ്ടാക്കിയില്ല, അല്ലേടീ ?” ഫിലിപ്പ് അങ്കിൾ.

 

“അതു ശരിയാ ഏട്ടാ, പക്ഷെ എനിക്ക് ഇവര് പറഞ്ഞതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ആ പെണ്ണില്ലേ, ജൂവൽ. അവളെ ഇവര് രണ്ടു പേരും ചേർന്ന് പെടാപ്പാട് പെടുത്തിയതാ ?”

 

“എനിക്കാ പെണ്ണിന്റെ കാര്യമോർക്കുമ്പോ ഒരേ സമയം കരയാനും തോന്നണുണ്ട് അതെപ്പോലെ ചിരിക്കാനും തോന്നണുണ്ട്. എപ്പോഴൊക്കെ ജോസഫ് മോന്റെ പിന്നാലെ ശല്യം ചെയ്യാൻ വന്നിട്ടുണ്ടോ, അപ്പോഴൊക്കെ നല്ല രീതിയില് ആ പെൺകൊച്ചു നാണം കേട്ടിട്ടുണ്ട്” ഫിലിപ്പ്.

 

“എന്നാലും ആ പെണ്ണിന് ആത്മാഭിമാനം എന്നു പറയണ സാധനമില്ലേ ?. പറ്റില്ലാന്ന് പറഞ്ഞിട്ടും അവള് പിന്നേം എന്റെ മോനേ ശല്യം ചെയ്യാൻ വന്നേക്കണൂ”

 

ആന്റി സ്നേഹപൂർവ്വം എന്റെ തലയിൽ തലോടി.

 

“എന്നാലും മോന്റെ പ്രേമപ്പേടിയൊക്കെ പോയോ?. ആ പെണ്ണിന്റെ മുന്നിൽ ധൈര്യത്തോടെ നിന്ന് സംസാരിച്ചെന്ന് പറഞ്ഞപ്പോ തോന്നിയ സംശയമാ” ഫിലിപ്പ് അങ്കിൾ.

 

“പേടിയൊക്കെ ഇപ്പോഴും ഉണ്ട് അങ്കിളേ. പക്ഷെ എനിക്കവളെ പേടിയില്ല”

 

തൽക്കാലം അന്ന് രാത്രി സ്വപ്നം കണ്ട കാര്യം അവരോടൊന്നും പറയണ്ടാന്ന് കരുതി. പറഞ്ഞാലും ഇവരൊന്നും വിശ്വസിക്കാൻ പോണില്ല.

 

“എന്തായാലും മോന് ഇഷ്ടമില്ലാത്ത കാര്യമൊന്നും മോൻ ചെയ്യണ്ട. ആ പെണ്ണിനോട് പോയി പണി നോക്കാൻ പറ. എന്നാലും ചെറിയൊരു പേടി” ശാരദാന്റി.

 

“എന്താ ആന്റി ?” ഞാൻ.

 

“മോനെ, കേട്ടിടത്തോളം ആ പെണ്ണ് വാശിയുള്ള കൂട്ടത്തിലാ. ഇതുകൊണ്ടൊന്നും അവള് അടങ്ങിയിരിക്കുമെന്ന് തോന്നണില്ല. കല്ലറയിൽ കിടന്നാൽ പോലും അടങ്ങിക്കിടക്കാത്ത ജാതിയാ അവള്. മോനൊന്ന് സൂക്ഷിക്കണത് നല്ലതാ. ഈ പെണ്ണുങ്ങളുടെ മനസ്സ് വായിക്കാൻ ആർക്കും അങ്ങനെ പറ്റണന്നില്ല”

 

“അതേയ്, ആന്റി എന്റെ ആന്റിയാണോ അതോ അവളുടെ ആന്റിയാണോ?. ഇതിപ്പോ പൊക്കിപ്പറയണത് മുഴുവൻ അവളെയാണല്ലോ ?” ഞാൻ 

 

“അല്ല മോനെ, ഞാൻ ഇനി ഉണ്ടാവാൻ സാധ്യതയുള്ള കാര്യങ്ങള് പറഞ്ഞതാ”

 

“ഒന്നു പോയേടീ ചുമ്മാ മോനെ പേടിപ്പിക്കാനായിട്ട്”

 

“അങ്കിളേ……..?”

 

എന്നെ പേടിത്തൊണ്ടനാണെന്ന് പറഞ്ഞത് എനിക്കു ഫീൽ ചെയ്തു.

 

“അല്ല പിന്നെ, പറയണ കേട്ടേച്ചാലും മതി. പെണ്ണുങ്ങളുടെ മനസ്സ് വായിക്കാൻ ബുദ്ധിമുട്ടാണെന്ന്. ആണുങ്ങളുടെ മനസൊക്കെ പിന്നെ അക്ഷരമാല പുസ്തകം പോലെ തുറന്നു കിടക്കാണല്ലോ മറ്റുള്ളവർക്ക് വായിക്കാനായിട്ട്?”  

 

അതു ന്യായം 

 

“നിങ്ങൾക്കിപ്പോ അങ്ങനെയൊക്കെ പറയാം. എന്തായാലും ജോസഫ് മോനെടുത്ത തീരുമാനമാ ശരി. ജൂവലെന്ന് പേരുള്ള ആ കൊച്ച് ഇവന് ശരിയാവില്ല. അവൾക്ക് ഈ മോനോടുള്ളത് പ്രേമമൊന്നുമല്ല. വിചാരിച്ച കാര്യം കിട്ടാതെ വരുമ്പോൾ ചിലർക്കൊക്കെ ഭ്രാന്ത് പിടിക്കാറില്ലേ, അതു തന്നെയാ ആ പെണ്ണിനും. അവൾക്ക് അവളുടെ കാര്യം മാത്രം നടന്നുകിട്ടിയാ മതി. ബാക്കിയുള്ളവരുടെ ഇഷ്ടക്കേടൊന്നും അറിയണ്ട കാര്യമില്ലല്ലോ. മോന് താല്പര്യമില്ലാത്ത സ്ഥിതിക്ക് നമ്മളിനി ആ കാര്യത്തെക്കുറിച്ച് ഇനി സംസാരിക്കണില്ല”

 

എന്റെ പൊന്നോ ! ആന്റി തന്നെയാണോ ഇങ്ങനെയൊക്കെ പറയണേ. അപ്പൊ ഇവർക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള വകതിരിവുണ്ടല്ലേ. കുറച്ചു ദിവസം മുൻപ് വരെയുള്ള ഇവരുടെ പെരുമാറ്റമെല്ലാം ഓർത്തപ്പോൾ ചിരി വന്നു.

 

“എന്താ ജോസെഫ് മോനെ ഒരു കള്ളച്ചിരി ?” ഫിലിപ്പ് അങ്കിൾ.

 

“ശരിക്കും നിങ്ങള് തന്നെയാണോ ഇതൊക്കെ പറയണേ. മുൻപ് ഞാനും ജൂവലും തമ്മിൽ എന്തെങ്കിലും ഉണ്ടോന്നറിയാൻ നിങ്ങൾക്കല്ലായിരുന്നോ താല്പര്യം?” ഞാൻ.

 

“അതൊക്കെ ശരിയാ മോനെ. അപ്പൊ ഞങ്ങള് വിചാരിച്ചത് മോന് അവളോട് ഇഷ്ടമുണ്ടായിട്ടും അതു സമ്മതിച്ചു തരാണ്ട് ഉരുണ്ടു കളിക്കാണെന്നാ. അങ്ങനെ വല്ലതുമാണെങ്കിൽ ഞങ്ങള് ഉറപ്പായും കളിയാക്കും. അതില് വിഷമിച്ചിട്ട് ഒരു കാര്യവുമില്ല. പക്ഷെ മോൻ തന്നെ ആ പെണ്ണിനെ ഇഷ്ടമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ സ്ഥിതിക്ക് ഞങ്ങള് മോന്റെ കൂടെയല്ലേ നിൽക്കണ്ടേ ?” ശാരദാന്റി.

 

അതു പോയിന്റ്. 

 

“ഉവ്വ്. ഇപ്പൊ നിങ്ങള് ഇങ്ങനെയൊക്കെ പറയും. ആ നിങ്ങള് തന്നെ കുറേ കഴിയുമ്പോ വാക്കു മാറ്റി പറയും?” ഞാൻ. 

 

“അതെന്താ മോൻ അങ്ങനെ പറഞ്ഞേ ?” ഫിലിപ്പ് അങ്കിൾ.

 

“പിന്നല്ലാതെ. ആന്റി തന്നെയല്ലേ നേരത്തെ പറഞ്ഞേ ജൂവൽ ഇനിയും അടങ്ങിയിരിക്കില്ലാന്ന്. ആ പറഞ്ഞത് ശരിയാണെങ്കിൽ എന്നെ കിട്ടാൻ വേണ്ടി അവള് പിന്നേം ചില തറവേലകള് കാണിക്കാൻ ചാൻസുണ്ട്. നാളെ ഒരുപക്ഷെ അവള് എന്നെ കിട്ടാത്തതിന്റെ സങ്കടം സഹിക്കാൻ പറ്റാതെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചാലോ അല്ലെങ്കിൽ ഭ്രാന്തിയായെന്ന് കേട്ടാലോ ആന്റിയുടെയും അങ്കിളിന്റെയും അവസ്ഥ എന്തായിരിക്കും. എന്റെ ഊഹം ശരിയാണെങ്കിൽ മിക്കവാറും അതോടുകൂടി നിങ്ങൾക്ക് അവളോട് സിമ്പതി തോന്നി അവൾക്കു വേണ്ടി നിങ്ങളെന്നോട് തർക്കിക്കും. അങ്ങനെ ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് എതിർക്കാൻ പറ്റോ ??”

 

അങ്കിളിനും ആന്റിക്കും ഉത്തരം മുട്ടി. ഇങ്ങനെയൊരു ചോദ്യം അവര് പ്രതീക്ഷിച്ചു കാണില്ല. എന്നാ എന്തു കാര്യങ്ങളെക്കുറിച്ചും വല്ലാതങ്ങ് ചിന്തിച്ചുക്കൂട്ടുന്ന എനിക്ക് ഈ വക കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നതൊക്കെ അത്ര വലിയ പുത്തരിയുള്ള കാര്യമല്ല?.

 

“മോനെ, നീയെന്തൊക്കെയാ ഈ ചോദിക്കുന്നേ ?” ശാരദാന്റി.

 

“എന്താ ആന്റി, ജോ ചോദിച്ചതും ഒരു പോയിന്റല്ലേ ?” മിഖി.

 

“എന്തു പോയിന്റ് ?”

 

“ജോയെ കിട്ടാഞ്ഞിട്ട് ജൂവൽ ചേച്ചി കൈയബദ്ധം വല്ലതും കാണിച്ചാൽ അതോടെ ആന്റിയും അങ്കിളും ജൂവൽ ചേച്ചിയെ ആയിരിക്കും സപ്പോർട്ട് ചെയ്യണേ. പിന്നെ ജൂവൽ ചേച്ചീടെ ആത്മാർത്ഥ സ്നേഹം, ത്യാഗം എന്നൊക്കെ പറഞ്ഞു കരഞ്ഞു മെഴുകിക്കൊണ്ട് വരും. ശരിക്കും ഈ സംഭവം ഒരു സിനിമ പോലെ വന്നാൽ അതില് ജൂവൽ ചേച്ചി നായികയും ജോ വില്ലനുമായി വരും. അതെന്താ അങ്ങനേന്നറിയോ ?”

 

“എന്താ അങ്ങനെ മിഖി ?” ഞാൻ.

 

“ജൂവൽ ചേച്ചി ഒരു പെണ്ണായതോണ്ട്. പെണ്ണുങ്ങള് കരഞ്ഞാൽ അതിനാ സിമ്പതി കിട്ടാ. പ്രത്യേകിച്ച് പ്രേമനൈരാശ്യം വന്നിട്ടുള്ള പെണ്ണുങ്ങളുടെ കരച്ചിലാണെങ്കിൽ സിമ്പതി ഒന്നൂടി കൂടും?”

 

എന്റമ്മോ ! ഇങ്ങനെയൊക്കെ ചിന്തിക്കണമെങ്കിൽ ഇവൻ വെറും മാസ്സല്ല, കൊല മാസാണ്.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.