Wonder 8 [Nikila] 2119

“ഓ, വല്ല്യേ കാര്യമായി. മോനെ ജോസെഫേ, നീ ടൂർ പോയതിന്റെ വിശേങ്ങളൊന്നും പറഞ്ഞില്ലല്ലോ” 

 

ചമ്മൽ മറയ്ക്കാൻ വേണ്ടി ആന്റി വിഷയം മാറ്റി. ആന്റിയുടെ ചോദ്യം ഞാൻ മിഖിയെ അടിമുടിയൊന്ന് നോക്കിയിട്ട് ;

 

“വിശേഷങ്ങളേ പറയാനുള്ളൂ”

 

എന്റെയാ ആക്കിപ്പറിച്ചിൽ കേട്ടപ്പോൾ ആന്റിക്കു സംശയം വന്നു.

 

“എന്താടാ പിള്ളേരെ, നിങ്ങള് കുരുത്തക്കേടുകള് വല്ലതും ഒപ്പിച്ചോ ?” ശാരദാന്റി.

 

“അധികമൊന്നുമില്ല. ഈ മിഖി ഊട്ടിയിലോട്ട് പോയോണ്ടിരുന്ന ബസ്സിന്റെ അടിയില് പടക്കം പൊട്ടിച്ചു ആ ബസ്സ് കേടാക്കി. ഞങ്ങള് കുറച്ചു നേരത്തേക്ക് പെരുവഴിയില് നിന്നു. വളരെ നിസാരം, അല്ലേടാ ?”

 

ആന്റിയും അങ്കിളും അന്തം വിട്ടു മിഖിയെ നോക്കി. മിഖിയെന്നെ കത്തുന്നമ്മാതിരിയൊരു നോട്ടം നോക്കി.

 

“അങ്ങനെയാണെങ്കിൽ എനിക്കും ചിലത് പറയാനുണ്ട്. ഈ ജോ ഏതോ ഒരാളെ അയാളുടെ സ്വന്തം മോന്റെ മുന്നിൽ വച്ചു കാരണത്തടിച്ചു. തമാശ അതൊന്നുമല്ല, അടി കിട്ടിയ ആളുടെ മോൻ വരെ സപ്പോർട്ട് ചെയ്തത് ജോയേ ആയിരുന്നു?”

 

ഇപ്പോ അങ്കിളിന്റെയും ആന്റിയുടെയും ലൂക്ക് എന്റെ നേർക്കായി. അപ്പോഴേക്കും ഞാൻ അടുത്ത ഡിഫെൻഡിന് തയ്യാറെടുത്തു?.

 

“ഓഹോ, അപ്പൊ നീ രാവിലെ ബോട്ടാണിക്കൽ ഗാർഡണിൽ വച്ചു പടക്കം പൊട്ടിച്ചു ആൾക്കാരെ വിരട്ടിയോടിപ്പിച്ചതൊക്കെ ആര് പറയും ?”

 

“ആഹാ, അപ്പോൾ ജോ ഏതോ ഒരു ഭാര്യയുടെയും ഭർത്താവിന്റെയും അടുത്ത് വക്കീല് കളിച്ചു ഷൈൻ ചെയ്തതോ”

 

“ആഹാ, അങ്ങനെയാണെങ്കിൽ നീ ഏതോ ഒരു ഹൊറർ റൈഡിന്റെ പവർ സപ്ലൈ കേടാക്കിയതോ. നീ കാരണം എനിക്കു പേടിച്ചു പനി പിടിക്കണ്ടതായിരുന്നു”

 

“അങ്ങനെയാണെങ്കിൽ ജോ രാത്രി റെസ്റ്റോറന്റില് വച്ചു ഒരു പോക്കറ്റടിക്കാരനെ അടിവയറ്റത്തിട്ടടിച്ചു വീഴ്ത്തി ആ വകുപ്പിൽ ഓസിന് ഫുഡടിച്ചതോ”

 

“അതൊരു കൈയബദ്ധം പറ്റിയതല്ലേ ?”

 

“അതിനിവിടെ പ്രസക്തിയില്ല. അങ്ങനെയാണെങ്കിൽ നേരത്തെ ഞാൻ ചെയ്തതെല്ലാം കൈയബദ്ധമാണെന്ന് സമ്മതിച്ചു തരേണ്ടി വരും”

 

“എന്നാപ്പിന്നെ എനിക്കു പറ്റിയതെല്ലാതും അബദ്ധമായിരുന്നെന്ന് നീയും സമ്മതിക്കണം”

 

“ഒന്ന് നിർത്തോ?”

 

ഞങ്ങള് തമ്മിലുള്ള തർക്കങ്ങൾ കേട്ട് സഹിക്കാനാകാതെ ഫിലിപ്പ് അങ്കിൾ ഒച്ച വച്ചു. ഞാനും മിഖിയും അപ്പോൾ തന്നെ സൈലന്റായി. പേടിച്ചിട്ടല്ല, ചെറുതായിട്ടൊരു ഭയം വന്നതോണ്ട് മിണ്ടാതിരുന്നതാ. അങ്കിളും ആന്റിയും പരസ്പരം നോക്കിയിട്ട് പിന്നെ ഞങ്ങളെ തന്നെ കണ്ണ് ചിമ്മാതെ നോക്കി.

 

“എന്റെ ശാരൂ, രണ്ടു പേരും നിസാരക്കാരല്ലാട്ടോ ?. ഊട്ടി മുഴുവൻ ഉഴുതു മറച്ചിട്ടാണ് രണ്ടു കൂടി ഇങ്ങോട്ടു വന്നേക്കുന്നേ”

 

“എന്തൊക്കെയാ ഏട്ടാ ഇവരവിടെ പോയി ചെയ്തേക്കുന്നേ. ഇവർക്കൊക്കെ ഇതിനു മാത്രം അബദ്ധങ്ങൾ എവിടുന്നു കിട്ടുന്നോ എന്തോ ?”

 

ഞാനും മിഖിയും ഒരു നിമിഷം ഇടക്കണ്ണുക്കൊണ്ട് പരസ്പരം നോക്കി. ഞങ്ങളെ അടിമുടിയൊന്ന് നോക്കിക്കൊണ്ട് അങ്കിൾ ;

 

“ചുരുക്കിപ്പറഞ്ഞാൽ രണ്ടാളും ഊട്ടി മുഴുവൻ നന്നായിട്ടങ്ങട് അടിച്ചു പൊളിച്ചല്ലേ ?”

 

പിന്നേയ്, ഇവര് ഈ വീട് തകർത്തതിന്റെ കണക്ക് പിന്നെ ആരു പറയും. ഇവർക്കിപ്പോ ഞങ്ങളെ കുറ്റം പറയാനാണ് ഉത്സാഹം. അല്ലാതെ ഈ വീട് വൃത്തിക്കേടാക്കിയ കാര്യം ചോദിക്കാൻ ചെന്നാൽ അപ്പൊത്തന്നെ വിഷയം മാറ്റും. അതോണ്ട് ഞാൻ തർക്കിക്കാനൊന്നും പോയില്ല.

 

“ഈ മിഖേൽ മോൻ ഒരു കുട്ടിയല്ലേന്ന് പിന്നേം കരുതാം. എന്നാലും വയസ്സ് ഇരുപത്തിയഞ്ച് തികയാൻ പോകുന്ന നിനക്കിനിയും കുട്ടിക്കളി നിർത്താറായില്ലേടാ ?”

 

“പ്രായം കൊണ്ട് ഞാനൊരു ചെറുപ്പക്കാരനാണെങ്കിലും എനിക്കിപ്പോഴും കുട്ടികളുടെ മനസ്സാ?” ഞാൻ.

 

“ഉവ്വ്, വാശിയും കുട്ടികളുടെപ്പോലെ തന്നെയാ, രാത്രി ചോക്ലേറ്റ് കോഫി കുടിക്കണമെന്ന് പറഞ്ഞ് എന്തായായിരുന്നു വാശി?” മിഖി.

 

ഞാനവനെ കലിപ്പോടെ നോക്കി. വെറുതെയിരുന്ന എന്നെ കോഫിയുടെ കാര്യം പറഞ്ഞു കൊതിപ്പിച്ചു വാശി കേറ്റിയത് ഇവനാണ്. എന്നിട്ടാണിപ്പോ നല്ല പിള്ള ചമയുന്നേ ?. ഞാനവനെ നോക്കിയപ്പോൾ അവനെന്നെ നോക്കി ഇളിച്ചു കാണിച്ചു ?.

 

“ഒക്കെ, ഒക്കെ. വിശേഷങ്ങളൊക്കെ പിന്നെ പറയാം. ആദ്യം നിങ്ങള് രണ്ടാളും ഫ്രഷാവ്. അതു കഴിഞ്ഞിട്ട് ഈ വീടൊന്ന് വൃത്തിയാക്കണം. എന്നിട്ട് ബാക്കി വിശേഷങ്ങളൊക്കെ പറയാം. ബ്രേക്ക് ഫാസ്റ്റ് തൽക്കാലം പുറത്തു നിന്ന് വരുത്താം. ഇവിടെയൊന്നും ഉണ്ടാക്കിയിട്ടില്ല” ഫിലിപ്പ് അങ്കിൾ.

 

“ബ്രേക്ക് ഫാസ്റ്റ് ഞാനുണ്ടാക്കിയാൽ പോരേ ഏട്ടാ?” ശാരദാന്റി 

 

“നോ…….?”

 

ഞാനും മിഖിയും ഫിലിപ്പ് അങ്കിളും ഒരുമിച്ചു പറഞ്ഞു. ഈയൊരു കാര്യത്തിൽ ഞങ്ങള് മൂന്നു പേർക്കും നല്ല ഒത്തൊരുമയാ ?.

 

“പെണ്ണുങ്ങളെ അടുക്കളയില് കേറാനും സമ്മതിക്കാത്ത മനുഷ്യന്മാര്”

 

വായിൽ തോന്നിയത് പിറുപിറുത്തു കൊണ്ട് തിരിച്ചു പോയ ആന്റിയെ ഞാനങ്ങള് ചിരിയോടെ നോക്കി നിന്നു. തൽക്കാലം ഈ വീട്ടിലെ അടുക്കള ഭരണം ആണുങ്ങളുടെ കയ്യിലിരിക്കട്ടെ. അതാണ് ഞങ്ങൾക്ക് സേഫ്.

 

“അങ്കിളേ…. ഈ മൂന്നു ദിവസവും….”

 

“ചോദിക്കണ്ട മോനേ, മനസിലായി. ഞാൻ തന്നെയാ എല്ലാം വച്ചുണ്ടാക്കിയേ ?”

 

പിന്നെ അധികം കാത്തിരിക്കാതെ രാവിലെ കലാപരിപാടികളക്കെ തീർത്തു വീടു മുഴുവൻ വൃത്തിയാക്കി എല്ലാം അടുക്കിയൊതുക്കി വയ്ക്കുന്ന ജോലികളില് ഞങ്ങള് നാലു പേരും സജീവമായി. ആ സമയത്തും ഡഗ്ഗ് ഞങ്ങളെ ചുറ്റിപ്പറ്റിത്തന്നെയുണ്ടായിരുന്നു. ഭാഗ്യത്തിന് അവൻ വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയില്ല?. അന്നത്തെ ദിവസം ഞാൻ ഓഫീസിൽ പോയില്ല. പകല് മുഴുവൻ പണിയെടുത്തു അവസാനം രാത്രിയായപ്പോഴേക്കും എല്ലാം തീർന്നു കിട്ടി. രാത്രിയായപ്പോഴേക്കും ഞങളെല്ലാവരും പഴയ പോലെ വീണ്ടും കൂടി. കാര്യം രണ്ടു ദിവസമേ പിരിഞ്ഞിട്ടുള്ളെങ്കിലും അത്രേം കാണാതിരുന്നതിന്റെ വേലലാതി ഞങ്ങൾ രണ്ടു കൂട്ടർക്കും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടുമുണ്ടായിരുന്നു. അതിന്റെ എല്ലാ ക്ഷീണവും ഞങ്ങള് പരസ്പരം സംസാരിച്ചു തീർത്തു. അതിനു ശേഷം ടൂറ് പോയപ്പോൾ ഉണ്ടായ അനുഭവങ്ങളെല്ലാം ഞങ്ങളവരോട് അത്യാവശ്യം എരിവും പുളിയുമൊക്കെ കേറ്റി വിവരിച്ചു കൊടുത്തു. ഞാൻ എന്റെ ഭാഗത്തു നിന്നുണ്ടായതും മിഖി അവന്റെ ഭാഗത്തു നിന്നുണ്ടായ അനുഭവങ്ങളെല്ലാം ഡീറ്റെയിൽഡായി പറഞ്ഞു കൊടുത്തു. എല്ലാം കേട്ടു കഴിഞ്ഞതിനു ശേഷം അവരുടെ ചെവിയിൽ നിന്നും കണ്ണിൽ നിന്നുമൊക്കെ പൊന്നീച്ചകൾ പാറി.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.