അങ്കിളും ആന്റിയും പറയണത് കേട്ടിട്ട് ഇതൊക്കെ വെറും തള്ളലാണെന്ന് പലർക്കും തോന്നാം, എന്നാ സംഗതി സത്യമാണ്. ഞങ്ങൾക്ക് ഈ കാര്യം നേരത്തെ ബോധ്യപ്പെട്ടിട്ടുള്ളതാ. അതിനു തെളിവുണ്ട്. ഒരിക്കൽ ഞങ്ങള് ഡഗ്ഗിനേയും കൂട്ടി പുറത്തേക്കിറങ്ങി. അന്ന് ഞങ്ങളുടെ കണ്ണുവെട്ടിച്ചു വേറെങ്ങോട്ടോ കറങ്ങാനിറങ്ങിയ ഡഗ്ഗിനെ തെരിവു നായ ആണെന്ന് കരുതി ആ വഴി വന്ന ചില പട്ടി പിടുത്തക്കാര് പിടിച്ചോണ്ട് പോവാൻ നോക്കി. അന്ന് അവന്റെ കഴുത്തില് കോളർ ടാഗ് ഇല്ലാത്തതോണ്ട് ഡഗ്ഗ് തെരിവ് നായയാണെന്ന് പിടിക്കാൻ വന്നവരും തെറ്റുധരിച്ചു. അന്നും അവൻ ഈ പട്ടിപ്പിടുത്തക്കാരുടെ കയ്യീന്ന് എങ്ങനെയോ രക്ഷപെട്ടു ഞങ്ങളുടെ അടുത്തേക്കോടി വന്നു. പിന്നാലെ പട്ടിപ്പിടുത്തക്കാരും. തെറ്റു ധാരണയൊക്കെ മാറിയ ശേഷം ആ പട്ടി പിടുത്തക്കാര് തന്നെ ഞങ്ങളോട് ഡീറ്റെയിൽഡായിട്ട് പറഞ്ഞു തന്നു ഡഗ്ഗ് അവരുടെ കയ്യീ പെടാണ്ട് എങ്ങനെയാ ഓടി രക്ഷപ്പെട്ടേന്ന്. ഇപ്പോ അങ്കിളും ആന്റിയും പറഞ്ഞ പോലെ അന്നും ഇതേപോലെ തിരക്കുള്ള റോഡിനിടയിലൂടെ വണ്ടികൾക്കടിയിലൂടേയും കാറുകളുടെ മേലെക്കൂടിയും ചാടിയും വെട്ടിത്തിരിഞ്ഞും മലക്കം മറിഞ്ഞുമൊക്കെയായിരുന്നു ഇവൻ രക്ഷപ്പെട്ടു ഓടി ഞങ്ങളുടെ അടുത്തോട്ടെത്തിയേ. ഇതിനു മുൻപ് ഒരുപാട് പട്ടികളെ കണ്ടിട്ടുണ്ടെങ്കിലും ഇത്രേം സമർത്ഥ്യമുള്ള ഒരെണ്ണത്തിനെ ആദ്യമായിട്ടാ കാണുന്നേന്ന് ആ പട്ടിപ്പിടുത്തക്കാര് അത്ഭുതത്തോടെ ഡഗ്ഗിനെ പറ്റി ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഏതു ടെറർ സിറ്റുവേഷനിലും രക്ഷപ്പെടാൻ ഇവൻ ആളൊരു വിരുതൻ തന്നെയാ. അതുക്കൊണ്ട് അങ്കിളും ആന്റിയും ഇപ്പോ പറഞ്ഞ കാര്യങ്ങളും തള്ളിക്കളയാൻ പറ്റില്ല.
“ജോസഫ് മോനേ, ഞാൻ പറയണത് കേൾക്കണുണ്ടോ ?” ഫിലിപ്പ് അങ്കിൾ.
“ആ കേൾക്കുന്നുണ്ട്. അങ്കിള് പറഞ്ഞോ” ഞാൻ.
“അതു ഓടുന്ന പോക്കില് കുറേ സാധങ്ങള് തള്ളി മറിച്ചിട്ടു. അതൊക്കെയാണ് നിങ്ങള് കേറി വന്നപ്പോ കണ്ടത്. ഇനി വേണം ഇതെല്ലാമൊന്ന് ഒതുക്കി വയ്ക്കാനായിട്ട്. കുറേ പണികള് ബാക്കിയുണ്ട്. ഹാ, ഇപ്പോ നിങ്ങളും കൂടി വന്ന സ്ഥിതിക്ക് നമുക്കെല്ലാം ഒരുമിച്ചു ശരിയാക്കാം?” ഫിലിപ്പ് അങ്കിൾ.
പുല്ല്, നാളെയെങ്ങാനും വന്നാ മതിയായിരുന്നു. ഇതിപ്പോ ഇന്നത്തെ ദിവസം മുഴുവൻ വീട് വൃത്തിയാക്കാനായിട്ട് വേണ്ടി വരുമെന്നാ തോന്നുന്നേ?.
എന്തായാലും ഡഗ്ഗിന്റെ വീര സാഹസക്കഥകൾ കേട്ട് എന്റെ കണ്ണു തള്ളിപ്പോയി. മിഖിക്കിപ്പോൾ ഒന്നും പറയാൻ പറ്റാണ്ടായി. അവന്റെ ഏറ്റവും വലിയ ബഡ്ഡി ആണല്ലോ ഈ ഡഗ്ഗ് ?. ശരിക്കും ഫിലിപ്പ് അങ്കിളിനേയും ശാരദാന്റിയെയും ചൊടിപ്പിച്ച വിഷയം വേറൊന്നാണ്. ഞങ്ങളില്ലാത്ത തക്കത്തിന് റൊമാൻസൊക്കെയായി അടിച്ചു പൊളിക്കാമെന്ന് കരുതിയ അങ്കിളിനും ആന്റിക്കും കിട്ടിയ തിരിച്ചടിയാണ് ഡഗ്ഗ് വരുത്തി വച്ച ഈ കോലാഹലങ്ങളൊക്കെ. അതിന്റെ ദേഷ്യമാണ് രണ്ടു പേർക്കുമുള്ളത്. പോവുന്ന നേരത്തും കൂടി ഞാനവരോട് പറഞ്ഞതാണ് ഡഗ്ഗിനെ സൂക്ഷിക്കാൻ. അപ്പോൾ അവർക്ക് എന്നോട് പുച്ഛം ?. ഇപ്പോ എങ്ങനെയിരിക്കണ് ?. ജീവിതം നായ നക്കിയെന്നൊക്കെ കേട്ടിട്ടേയുള്ളൂ. ഇപ്പോ ശരിക്കും കണ്ടു.
“ശരി, ഇതൊക്കെ ചെയ്തു വച്ച നമ്മുടെ കഥാനായകൻ ഡഗ്ഗ് എവിടെ ??” ഞാൻ
“അത് നായകനല്ല, വില്ലനാണ് ?” ശരദാന്റി
ആന്റിയത് ദേഷ്യത്തോടെയാണ് പറഞ്ഞതെങ്കിലും എനിക്കത് മാസ്സ് ഡയലോഗായിട്ടാ ഫീൽ ചെയ്തേ?. കേട്ടപ്പോൾ തന്നെ രോമഞ്ചം കേറി വന്നു. ?.
“അങ്ങനെയെങ്കിൽ അങ്ങനെ. ആ വില്ലൻ കുട്ടൻ എന്ത്യേയ് ?”
“നിങ്ങളുടെ റൂമിലോട്ട് കേറി പോയിട്ടുണ്ട്. അവിടെയിനി എന്തൊക്കെ കാണിച്ചു കൂട്ടിയിട്ടുണ്ടോ എന്തോ ?” ഫിലിപ്പ് അങ്കിൾ
“എന്റെ മാതാവേ. മിഖി, വാ”
ഞങ്ങള് മുകളില് ഞങ്ങളുടെ റൂമിലേക്ക് ചെന്നു മുറിയുടെ വാതില് മെല്ലെ തുറന്നു. മുറുക്കകത്തേക്ക് നോക്കിയപ്പോൾ ഡഗ്ഗ് ഞങ്ങളുടെ ബെഡിലായിട്ട് പുറം തിരിഞ്ഞിലരിപ്പുണ്ട്. റൂമിനു ചുറ്റും കണ്ണോടിച്ചു നോക്കി. ഭാഗ്യത്തിന് മുറി വൃത്തിക്കേടാക്കിയിട്ടില്ല. ചുമരിൽ വൃത്തിയായി പെയിന്റ് ചെയ്ത് വച്ചിട്ടുള്ള കാടും മലയും മായാവിയും ഡോറയും ബുജിയുമൊക്കെ അങ്ങനെ തന്നെയുണ്ട്. അതു തന്നെ ഭാഗ്യം.
“ഹാവൂ….?”
ഡഗ്ഗിനെ ജീവനോടെ കണ്ട ആശ്വാസത്തിൽ മിഖി നെഞ്ചത്തു കൈ വച്ചു സമാധാനിച്ചു. ഞങ്ങള് രണ്ടാളും വാതിലു തുറന്നു പരമാവധി ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കേറി. ആദ്യം മിഖിയാണ് ഉള്ളിലേക്ക് കേറിയത്. സൈലന്റ് ആയി ഉള്ളിലേക്ക് കേറിയിട്ടും ഞങ്ങള് കേറി വന്നത് മണം പിടിച്ചറിഞ്ഞ് അത് തിരിഞ്ഞു നോക്കി. മിഖിയെ കണ്ടതും അതിന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു?.
“ബൗ……. ബൗ……..”
അത് ഒറ്റ കുതിപ്പിന് ബെഡിൽ നിന്നും മിഖിയുടെ തോളത്തു ചാടി. മിഖി അതിനെ കൈ കൊണ്ട് താങ്ങിപ്പിടിതും പിന്നെയത് അവന്റെ മുഖം മുഴുവൻ വല്ലാത്ത ആക്രാന്തത്തോടെ നക്കി തുടച്ചു. അത്രക്ക് സന്തോഷമായിരുന്നു ഡഗ്ഗിന്. ഞങ്ങളീ വീടു വിട്ടു പോയിട്ട് രണ്ടു ദിവസമേ ആയിട്ടുണ്ടാവുള്ളൂ. എന്നാ അതിന്റെ പരാക്രമം കണ്ടാൽ ഞങ്ങളിവിടേന്ന് പോയിട്ട് രണ്ടു വർഷമായെന്ന് തോന്നും. ഡഗ്ഗിന്റെ സ്നേഹപ്രകടനത്തിൽ രസം പിടിച്ച മിഖി അതിനനുസരിച്ച് അവനെ കൈ വെള്ളയിലിരുത്തി താലോലിക്കുകയും ഉമ്മ കൊടുക്കുകയുമൊക്കെ ചെയ്തു. എനിക്ക് ഇതെല്ലാം കണ്ട് സന്തോഷം തോന്നി. കാര്യം ഇവനിത്തിരി കുറുമ്പൊക്കെ ഉണ്ടെങ്കിലും ഇവനെയൊരിക്കലും കൊണ്ടു കളയാൻ തോന്നിയിട്ടില്ല. കാരണം എന്തൊക്കെ പ്രശ്നം വന്നാലും അവസാനകാലത്തൊക്കെ കൂടെ നിൽക്കുന്നത് ഈ മിണ്ടാപ്രാണികളായിരിക്കും. സന്തോഷത്തിലായാലും ദുഃഖത്തിലായാലും എപ്പോഴും നമ്മുടെ കൂടെയുണ്ടാവും. പൊതുവേ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത് ഇങ്ങനെയൊരു കൂട്ടാണ്. മനുഷ്യരേക്കാളും സ്നേഹത്തിന്റെ കാര്യത്തിൽ ഒരു പടി മുന്നിലാണ് ഈ നാൽക്കാലി ജീവികൾ. എന്തുകൊണ്ടാണെന്നല്ലേ, കാരണം ഇവരൊരിക്കലും മനുഷ്യരെപ്പോലെ സ്നേഹിക്കുന്നതിനു കണക്കു പറയാറില്ല.
എന്റെ മുഖം കണ്ടതും ഡഗ്ഗ് പരുങ്ങി മിഖിയുടെ കൈകൾക്കുള്ളിൽ ഒളിച്ചു. എന്നാൽ ഞാൻ മനസ്സു നിറഞ്ഞ ചിരിയോടെ അതിന്റെ നേരെ നീട്ടിയതോടെ അത് മിഖിയുടെ അടുത്തു നിന്നും എന്റെ കയ്യിലോട്ട് ചാടി. പിന്നെയവൻ എന്റെ മുഖം മുഴുവൻ മണത്തുക്കൊണ്ട് നക്കി. അതു കാരണം എനിക്കു ചെറുതായി ഇക്കിളിയെടുത്തു.
“ആഹാ അപ്പോഴേക്കും ഇവനടങ്ങിയോ”
പിന്നിൽ നിന്നായിരുന്നു ശബ്ദം. ഫിലിപ്പ് അങ്കിളും ശരദായിലും മുറിക്കകത്തേക്ക് കേറി വന്ന് മുഖം കാണിച്ചു. ആന്റി ഇപ്പോഴും ഗൗരവത്തിൽ തന്നെയാ. ആന്റിയുടെ തലവട്ടം കണ്ടതും ഡഗ്ഗ് ഞങ്ങളുടെ പുറകിൽ പതുങ്ങി നിന്നു
“അയ്യോ, എന്തു പഞ്ച പാവമാന്ന് നോക്കിയേ. കണ്ടില്ലേ ഏട്ടാ അതിന്റെ അതിവിനയം ?. അല്ലെങ്കിലും നമ്മളൊക്കെ വെറും വഴിപോക്കര്. ഇതിന് വേണ്ടപ്പെട്ടവര് വേറെ ചിലരാണല്ലോ”
ആന്റി കിട്ടിയ അവസരത്തിലും ഞങ്ങൾക്കിട്ട് കൊട്ടി. ഡഗ്ഗ് നിഷ്ക്കളങ്കതയോടെ പാവത്താൻ കണക്കിന് ഞങ്ങളെ നോക്കി. ഇപ്പോ ഇതിന്റെ മുഖത്തെ ഭാവം പിടിച്ചു തുരു തുരാന്ന് ഉമ്മ വയ്ക്കാൻ തോന്നും. അമ്മാതിരി ക്യൂട്ട്നെസ്സ്. ഇതിനെയാണ് ഭീകരനെന്ന് ഇവര് പറയണേ?. എന്തായാലും ഞങ്ങൾക്കിട്ട് വാരിയ ശാരദാന്റിക്ക് തിരിച്ചും ഒരു കൊട്ടു കൊടുത്തേക്കാമെന്ന് വിചാരിച്ചു.
“ഏതായാലും ഇതോടെ എനിക്കൊരു കാര്യം മനസിലായി” ഞാൻ
“എന്ത് കാര്യം ?”
“എത്ര വലിയ കളരി പഠിച്ച ഉണ്ണിയാർച്ചയാണെങ്കിലും അവരെ മുട്ടി കുത്തിക്കാൻ ഒരു ഇത്തിരി പോന്ന പട്ടി വിചാരിച്ചാലും മതി?”
ആ പറഞ്ഞത് ആന്റിക്ക് അടി കിട്ടിയ പോലെയായി. ശാരദാന്റി നാണക്കേട് കാരണം മുഖം താഴ്ത്തി. അങ്കിളിനാണെങ്കിൽ ചിരിച്ചിട്ട് ശ്വാസം കിട്ടണില്ല.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum