Wonder 8 [Nikila] 2121

“മോനെ, നിങ്ങളും ആ ഡഗ്ഗും തമ്മിലുള്ള ഫ്രണ്ട്ഷിപ്പ് ഞങ്ങൾക്ക് നന്നായിട്ടറിയാം.  നിങ്ങൾക്ക് അതിനെയോ അതിനു നിങ്ങളെയോ പിരിഞ്ഞിരിക്കാൻ പറ്റില്ലെന്നും ഞങ്ങൾക്കറിയാം. എന്നു വച്ച് നിങ്ങളെ രണ്ടു ദിവസത്തേക്കിനി കാണാൻ പറ്റാത്തതോണ്ട് ആ പേരും പറഞ്ഞ് അതിന് ഞങ്ങളെ ബുദ്ധിമുട്ടിക്കേണ്ട വല്ല ആവശ്യമുണ്ടായിരുന്നോ ?. നിങ്ങള് പോയതിൽ പിന്നെ അത് ഈ വീട് മൊത്തത്തിൽ തല കീഴായി മറിച്ചു. വീട്ടിലിരിക്കണ ഓരോ സെക്കൻഡും അതു മനുഷ്യന്റെ ചെവിക്ക് സ്വസ്ഥത തന്നില്ല. ഏതു നേരവും കുര തന്നെ കുര. അവസാനം അതിന്റെ ഒച്ച നിർത്താനായിട്ട് എന്തൊക്കെയോ തിന്നാൻ കൊടുത്തു. അതോടെ സ്വല്പനേരത്തേക്ക് ആശ്വാസം കിട്ടി. എന്നാ തീറ്റ കഴിഞ്ഞതും അത് പിന്നെയും കുരച്ചു ബഹളമുണ്ടാക്കി. അപ്പോഴും അതിനു തിന്നാൻ വേണ്ടി എന്തെങ്കിലുക്കൊ ഉണ്ടാക്കി വച്ചു കൊടുത്തു. അപ്പോഴും ഇത്തിരി ആശ്വാസം കിട്ടി. അങ്ങനെ കഴിക്കാൻ ഒന്നും കൊടുത്തില്ലെങ്കില് ആ നായ ഞങ്ങൾക്ക് ഇരിക്കപ്പൊറുതി തരാതായി. അവസാനം സഹിക്കെട്ട് ഇവളെക്കൊണ്ട് വല്ലതും ഉണ്ടാക്കിച്ച് അതിനു കൊടുത്താലോന്ന് വരെ ആലോചിച്ചു. അതാവുമ്പോ പിന്നെ ആ നായ താനേ നിരാഹാരം കിടന്നോളും”

 

“ദേ, മനുഷ്യാ…….?” ആന്റി.

 

എനിക്ക് വന്ന ചിരി അടക്കിപ്പിടിക്കാൻ പെട്ട പാട് ?. എന്റമ്മോ ! എന്നാലും ഡഗ്ഗ് ഇത്രക്ക് തീറ്റഭ്രാന്തനാണെന്ന് കരുതിയതേയില്ല. അതിന്റെ വയറ് കണ്ടാലങ്ങനെ തോന്നില്ലല്ലോ?.

 

“എന്നിട്ട് ആന്റിയെക്കൊണ്ട് അങ്ങനെ വല്ല കടുംകയ്യും ചെയ്യിച്ചോ അങ്കിൾ ?” മിഖി.

 

“ഇല്ലെടാ മോനെ, അതൊരു നായയാണെങ്കിലും നമുക്കൊരു മനുഷ്യത്വമൊക്കെ ഇല്ലേ മോനെ ?” ഫിലിപ്പ് അങ്കിൾ 

 

“ഹും?, നിങ്ങൾക്കെന്നെ കളിയാക്കിയാ മതിയല്ലോ. അനുഭവിച്ചത് ഞാനല്ലേ. എനിക്കൊക്കെ വിശപ്പ് മാറാൻ മൂന്നു നേരം വല്ലതും കഴിച്ചാ മതി. എന്നായീ പട്ടീടെ വായടപ്പിക്കാൻ വേണ്ടി സദാസമയവും തീറ്റയിട്ടു കൊടുക്കണം”

 

ഞാനിതെന്തൊക്കെയാ കേൾക്കുന്നേ. സാധാരണ ഡഗ്ഗ് ഇത്രക്ക് പ്രശ്നക്കാരനല്ലല്ലോ ?.

 

“ആ എന്നിട്ട് ? വേറെന്തെങ്കിലും പ്രശ്നമുണ്ടായോ ?” 

 

“കുരച്ചു ഒച്ച വയ്ക്കുന്നത് മാത്രമാണെങ്കി പിന്നേം സഹിക്കാം. എന്നാ അതോണ്ടൊന്നും ഡഗ്ഗ് നിർത്തിയില്ല. ഞങ്ങള് തിന്നാൻ ഇട്ടുകൊടുത്തതിന്റെ നന്ദി അതു ഞങ്ങളോട് കാണിക്കണ്ട പോലെ കാണിച്ചു. അവൻ വാരി വലിച്ച് കഴിച്ചതൊക്കെ ഓരോ ഭാഗത്തായിയിട്ട് ഓടി നടന്നു അപ്പിയിട്ടു”

 

“അയ്യേ ?”

 

“കേൾക്കുമ്പോ തന്നെ അറപ്പ് തോന്നുന്നില്ലേ. അപ്പൊ അനുഭവിച്ച ഞങ്ങളുടെ കാര്യം പറയണോ?. അതിന്റെ പിന്നാലെ നടന്ന് അപ്പി കോരലായിരുന്നു ഈ ശാരുവിന്റെ പ്രധാന പണി. ആ സാധനം അടുക്കള പോലും വെറുതെ വിട്ടില്ല. അങ്ങോട്ടും കേറി വന്നു തൂറി നാറ്റിച്ചു. അതിനെ പേടിച്ചു ചോറിന് ചമ്മന്തിക്കറി കൂട്ടാൻ പോലും അറപ്പ് തോന്നി ?”

 

ഇത്രയും കേട്ടപ്പോഴേ എനിക്ക് എന്തോ പോലെയായി. ഡഗ്ഗിനെ തനിരൂപം ഇവർക്ക് ഇപ്പോഴല്ലേ മനസിലായുള്ളൂ. ഞാനും മിഖിയും ഇതൊക്കെ പണ്ടേ അറിഞ്ഞതാ. ഇവര് രണ്ടു പേർക്കും പരാതി പറയാൻ ഞാനുണ്ട്. എന്നാ രാത്രിയാവുമ്പോ ഞങ്ങളുടെ കിടക്കയിൽ കേറി വന്ന് അത് മുള്ളിയിടുന്ന കാര്യമൊക്കെ ഞാനാരോട് പറയും?. ഇതിപ്പോ ഉരല് വന്ന് മദ്ദളത്തോട് പരാതി പറയണ പോലെയായി.

 

“ച്ഛെ! എന്നാലും ഡഗ്ഗ് ഇങ്ങനെയൊക്കെ ചെയ്യൂന്ന് കരുതിയില്ല. തോന്നിയിടത്തൊക്കെ അപ്പിയിടാന്നാ പറഞ്ഞാ….. ? അൺസഹിക്കബിൾ ?” മിഖി.

 

“അപ്പോ നീ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ മിഖി. നമ്മുടെ ഡഗ്ഗ് ഇപ്പോഴത്തെ ഗവണ്മെന്റിനോട് ഐക്യദാർഢ്യം കാണിക്കണതല്ലേ?” ഞാൻ

 

“ഐക്യദാർഢ്യമോ ? അതെങ്ങനെ ??”

 

“ഈയടുത്തല്ലേ ഗവണ്മെന്റ് വിദ്യാജിയെ വച്ചൊരു പരസ്യമിറക്കിയേ ; ‘എവിടെ ചിന്തിക്കുന്നുവോ, അവിടെ ശൗചാലയം’. നമ്മുടെ ഡഗ്ഗും അത്രേ ചെയ്തുള്ളൂ. ഡെയിലി ടീവിയിലെ ഈ പരസ്യം കണ്ടു അവനും ചിന്തിക്കാൻ തുടങ്ങി. അങ്ങനെ അവൻ ചിന്തിക്കുന്നിടത്തൊക്കെ ശൗചാലയം നടപ്പിലാക്കി മാതൃകയായതല്ലേ?”

 

“ആഹാ, അങ്ങനെയാണെങ്കിൽ ജോയും എപ്പോഴും കൂടെയൊരു ശൗചാലയം കൊണ്ടു നടക്കേണ്ടി വരുമല്ലോ?. ജോയ്ക്കും സദാ സമയവും ചിന്തയോട് ചിന്ത തന്നെയല്ലേ”

 

അവന്റെ കമെന്റ് കേട്ട് അങ്കിളും ആന്റിയും കയ്യടിച്ചു ചിരിച്ചു. ഇവരുടെ ചിരി കണ്ടാ തോന്നും മിഖി പറഞ്ഞത് എന്തോ വലിയ കോമഡിയാന്ന്. ഇതിലും നന്നായിട്ട് തമാശ പറയാൻ എനിക്കറിയാം. എനിക്കു കുശുമ്പ് കേറി. ഞാൻ എല്ലാവരെയും കണ്ണുരുട്ടി നോക്കിയപ്പോൾ അങ്കിളും ആന്റിയും ചിരി കടിച്ചമർത്തി.

 

“ശരി, എന്നിട്ട് ? ബാക്കി പറ” ഞാൻ

 

 “അങ്ങനെ പകല് എങ്ങനെയൊക്കെയോ തട്ടിയും മുട്ടിയും നീങ്ങി. രാത്രി എല്ലാ പണിയും തീർത്ത് നേരത്തെ കിടന്നു കരുതിയപ്പോ ഒടുക്കത്തെ മഴയും ഇടിവെട്ടും. ഇടിവെട്ടിന്റെ ശബ്ദം കേട്ട് പേടിച്ചിട്ട് ആ പട്ടി പിന്നെ നിർത്താണ്ട് കുരക്കലും കൂവലുമൊക്കെയായി. കൂവലെന്ന് പറഞ്ഞാ നിസാര കൂവലല്ല. കാട്ടിലുള്ള ചെന്നായ്ക്കള് വരെ അവന്റെ മുന്നില് തോറ്റു പോവും?. ശല്യം സഹിക്കാൻ പറ്റാണ്ട് അതിന് ഞാൻ പിന്നേം തിന്നാൻ എന്തൊക്കെയോ ഇട്ടു കൊടുത്തു. ഇത്തവണ ആ പരിപാടി ഏറ്റില്ല. തിന്നാൻ കൊടുത്തതൊന്നും കഴിക്കാണ്ട് അതു പിന്നെയും കുരക്കലും കൂവലും മോങ്ങലുമൊക്കെയായിരുന്നു. രാത്രി ഒരു പോള കണ്ണടയ്ക്കാൻ പോലും ഞങ്ങൾക്ക് പറ്റിയിട്ടില്ല. ആ സാധനത്തിന് ഇടിമിന്നലിത്ര പേടിയാണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു?”

 

ആ പറഞ്ഞത് സത്യസന്ധമായ കാര്യമാണ്. ഡഗ്ഗിന് ഈ ലോകത്ത് ഏറ്റവും പേടിയുള്ളത് ഇടിവെട്ടിന്റെ ശബ്ദമാ. സാധാരണ ഇടിമിന്നലുണ്ടാവുന്ന നേരത്ത് ഞാനും മിഖിയും ചെയ്യാറുള്ളത് ഡഗ്ഗിനെയും കൂട്ടിക്കൊണ്ട് ബാത്ത്റൂമില് കേറി ഷവറും തുറന്നിട്ട് അതിന്റെ ചെവിയും പൊത്തിക്കൊണ്ടിരിക്കും. അങ്ങനെ പല രാത്രികളിലും അവൻ ഞങ്ങളുടെ ഉറക്കം കളഞ്ഞിട്ടുണ്ട്. ഇതൊക്കെ ഞങ്ങള് ആരോട് പറയാനാ, ആര് കേൾക്കാനാ ?.

 

‘ഉദ്ദേശം രാത്രി എത്രമണി വരെ ഇടിവെട്ടുണ്ടായിരുന്നു ?” മിഖി.

 

“പാതിരാത്രി മൂന്നു മണി വരെ?. ഒന്നല്ല, കഴിഞ്ഞ രണ്ടു ദിവസവും ഇങ്ങനെ തന്നെയായിരുന്നു. ഞങ്ങളുടെ ഉറക്കം പോയതു മാത്രം മിച്ചം ?” ശാരദാന്റി.

 

“വേറെന്തിലും പ്രശ്നമുണ്ടായോ ? ഞങ്ങള് കേറി വന്നപ്പോ കണ്ട വീടിന്റെ കോലം ഓർത്തു ചോദിക്കണതാ” ഞാൻ.

 

“അതു ഞാൻ പറയാം” ഫിലിപ്പ് അങ്കിൾ.

 

“എന്നാ പറ”

 

“അടുത്ത ദിവസോം ആ പട്ടി പിന്നേം ഓരോ സ്ഥലത്തൊക്കെ അപ്പിയിട്ടപ്പോൾ സഹി കെട്ടി ഈ ശാരു അതിനെ ഒരിടത്തു കെട്ടിയിടാൻ നോക്കി. കയറുമായിട്ട് അവളതിന്റെ മുന്നില് മുന്നില് കേറി ചെന്നതു മാത്രേ എനിക്കോർമ്മയുള്ളൂ. പിന്നെയാ ജന്തു വീടിനകത്തു തോന്നിയ പോലെ അങ്ങോട്ടും ഇങ്ങോട്ടും പറന്നോടായായിരുന്നു. അതിന്റെ പുറകെ കെട്ടിയിടാനിയിട്ടുള്ള കയറുമായിട്ട് ഇവളും” ഫിലിപ്പ് അങ്കിൾ.

 

“കയറുമായിട്ട് ചെന്നപ്പോ പാവം ഡഗ്ഗ് വിചാരിച്ചു കാണും അവനെ മേലോട്ടെടുക്കാനായിട്ട് കാലൻ വന്നതാന്ന് ?” മിഖി.

 

ഇത്തവണ ഞാൻ ശരിക്കും ചിരിച്ചു, പൊട്ടിച്ചിരിച്ചു. കൂട്ടത്തിൽ ഫിലിപ്പ് അങ്കിളും. എന്നാൽ ആന്റിയുടെ ദാഹിപ്പിക്കുന്ന ഒറ്റ നോട്ടം കാരണം അങ്കിൾ ചിരി കണ്ട്രോൾ ചെയ്തു.

 

“എന്നിട്ട് ?”

 

“അതുണ്ടാക്കിയ കോലാഹലങ്ങളാണ് ഈ വീട് മൊത്തം കാണണത്. എന്നാലും പറയാതിരിക്കാൻ പറ്റില്ല, ആ പട്ടി ഒടുക്കത്തെ ചാട്ടക്കാരനാ ?. ഒളിമ്പിക്സിലെങ്ങാനും അതിനെ പങ്കെടുപ്പിച്ചിരുന്നെങ്കിൽ ഇന്ത്യക്ക് ഹൈ ജമ്പിനൊരു മെഡലെങ്കിലും കിട്ടിയേനെ. ഇവള് ആ പട്ടിയുടെ പിന്നാലെ ഓടിയപ്പോൾ ആ സാധനം മേശയുടെ മേലോട്ടും അവിടുന്നു അലമാരയുടെ മേലോട്ടും പിന്നെ വീടിന്റെ മച്ചിലോട്ടും വീടിന്റെ രണ്ടാം നിലയിൽ നിന്ന് അഞ്ചടി ദൂരത്തിലുള്ള മരത്തിന്റെ മണ്ടയിലോട്ട് ; എന്റെ പൊന്നോ, സമ്മതിച്ചു കൊടുക്കണം അതിനെ ?. അതു ശരിക്കും ചാടാണതാണോ അതോ പറക്കതാണോന്ന് എനിക്കു തന്നെ സംശയമായി. കൃഷ് സിനിമേലെ ഹൃതിക്ക് റോഷനു ശേഷം ഇങ്ങനെ ചാടിപ്പറക്കണ ഒരണ്ണതിനെ ഞാനാദ്യമായിട്ടാ കാണുന്നേ” ഫിലിപ്പ് അങ്കിൾ.

 

“സത്യം. എന്റെ കളരി അടവുകള് പോലും അതിന്റെ അടുത്ത് ഏറ്റില്ല ?” ശാരദാന്റി.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.