“ടാ, നീ ഓടിയില്ലേ ?”
“ഇല്ലാ, പിന്നീന്നാരോ എന്നെ വിളിച്ച പോലെ തോന്നി”
“ആരു വിളിച്ചു ?”
“അറിയില്ല, ദൈവവിളിയാണെന്ന് തോന്നുന്നു?”
അവനെന്നെ നോക്കി ഇളിച്ചു. ഇവനൊക്കെ പ്രഹസനം മാത്രേയുള്ളൂ. ആന്റി അപ്പോഴും എന്നെ അള്ളിപ്പിടിച്ചിരിക്കാണ്. ഞാൻ ആന്റിയെ എന്നിൽ നിന്നും അടർത്തി മാറ്റി. ആന്റിയുടെ മോങ്ങുന്ന ശബ്ദം കേൾക്കുന്നുണ്ട്. എന്നാൽ കണ്ണീരൊന്നും കാണുന്നില്ല. മിക്കവാറും ഇത് കള്ളക്കരച്ചിലാവും. നമ്മളീ സീനൊക്കെ എത്ര തവണ വിട്ടിരിക്കണ് ?. സത്യം പറഞ്ഞാൽ കരയുന്ന മുഖത്തോടെയുള്ള ശാരദാന്റിയെ കാണാൻ നല്ല ഭംഗിയാട്ടോ ?.
“മക്കളേ, നിങ്ങളെപ്പോഴാ എത്തിയേ ?” ഫിലിപ്പ് അങ്കിൾ
“ഇപ്പൊ വന്നുള്ളൂ അങ്കിളെ ?” മിഖി.
“എന്തു പറ്റി ആന്റി ? എന്തിനാ കരയണേ ? ഈ അങ്കിള് ആന്റിയെ തല്ലിയോ ?”
ഞാൻ ഫിലിപ്പങ്കിളിനെ ചോദ്യഭാവേന നോക്കിയപ്പോൾ അങ്കിളെന്നെ നോക്കി ‘അങ്ങനെയല്ല ഉണ്ണി’ എന്ന മട്ടിൽ തലയിട്ടാട്ടി നിഷേധിച്ചു.
“ആന്റി, നമുക്കീ അങ്കിളിനെതിരെ ഗാർഹിക പീഡനത്തിന് കേസു കൊടുത്താലോ?” ഞാൻ
അങ്ങനെയൊരു കാര്യം ചോദിച്ചു തീർന്നതും ശാരദാന്റി
“പ്ഭാ…….?”
ആന്റി നീട്ടിയൊരു ആട്ടല് വിട്ടതും ഞാൻ രണ്ടടി പുറകോട്ടു തെറിച്ചു. ഊപ്സ്…. ആന്റി കലിപ്പന്റെ കാന്താരിയാണെന്ന് ഞാൻ അറിഞ്ഞില്ല, ആരും പറഞ്ഞുമില്ല ?.
“എന്റെ പൊന്നു മോനെ. ദേ, ഞാനിവളെ ഈർക്കിലി കമ്പുക്കൊണ്ടു പോലും വേദനിപ്പിച്ചിട്ടില്ലാട്ടാ. ഇവള് കരയണത്തിന്റെ കാരണം വേറെയാ ?”
“അല്ലെങ്കിലും കളരി പഠിച്ചിട്ടുള്ള ആന്റിയെ അങ്കിള് തല്ലാനൊന്നും പോവില്ലാന്ന് ഞങ്ങൾക്ക് പണ്ടേ അറിയാവുന്നതാ, അല്ലേ ജോ ?” മിഖി
“മോനേ, വേണ്ടാട്ടോ ?” ഫിലിപ്പ് അങ്കിൾ
“പിന്നെയിവിടെയിപ്പോ എന്താ ഉണ്ടായേ ? കേറി വന്നപ്പോഴേ കുരുക്ഷേത്ര ഭൂമിയിലെത്തിയ ഫീലാ കിട്ടിയേ ?” ഞാൻ.
“ശരിയാ, ഇത്തിരി വാളിന്റെയും കുന്തത്തിന്റെയും അമ്പിന്റെയും പരിചയുടെയുമൊക്കെ കുറവും കൂടിയേ ഉണ്ടായുള്ളൂ?” മിഖി.
“ശരിക്കും എന്താ ഉണ്ടായേ ആന്റി ?”
ആന്റി ദേഷ്യം വന്നിട്ട് എന്നെ കിതച്ചുക്കൊണ്ട് നോക്കി.
“അതു നിന്റെ പട്ടിയോട് പോയി ചോദിക്കേടാ ?”
കർത്താവേ, ആന്റിയുടെ ദേഹത്ത് ചെകുത്താൻ കേറിയെന്നാ തോന്നുന്നേ ?.
“എന്താ ആന്റി ഇങ്ങനെ, സ്വന്തം ഭർത്താവിനെയൊക്കെ പട്ടീന്ന് വിളിക്കാൻ പാടുണ്ടോ?” മിഖി.
“പ്ഭാ, പട്ടി നിന്റെ അച്ഛൻ?” ഫിലിപ്പ് അങ്കിൾ
ആ വാക്ക് പറഞ്ഞു കഴിഞ്ഞപ്പോഴാണ് അങ്കിളിന് സ്വന്തം വായിൽ നിന്ന് പുറത്തു വന്ന അബദ്ധം മനസിലായത്.
“സോറി മോനെ. ഞാനറിയാതെ ……….ഛെ !”
“അതു കുഴപ്പമില്ല അങ്കിളേ, അല്ലെങ്കിലും എന്റെ അച്ഛനൊരു പട്ടി തന്നെയാ. എന്നെ ഉണ്ടാക്കി കഴിഞ്ഞിട്ട് അങ്ങേര് മൂട്ടിലെ പൊടിയും വേറേതോ വഴിക്ക് പോയി. ശരിക്കും വിത്തുക്കാളാന്നാ അങ്ങേരെ വിളിക്കേണ്ടേ”
മിഖിയുടെ ഇമോഷണൽ ഡയലോഗ് ഇനി ചിലപ്പോൾ കണ്ണീർ പാരമ്പരയ്ക്ക് വഴി വച്ചാലോന്ന് കരുതി ഞാൻ വേഗം ടോപ്പിക്ക് മാറ്റി.
“അങ്കിൾ, ആന്റി. ശരിക്കും ഇവിടെന്താ ഉണ്ടായേ. വീട് മൊത്തത്തിൽ അലങ്കാര……ഛെ…… അലങ്കോലമായി കിടക്കണത് കണ്ട് ചോദിക്കണതാ?”
“നിന്റെയൊക്കെ ഒരു വളർത്തുനയായില്ലേ, ആ ഡഗ്ഗ് ?. അത് കാണിച്ചു കൂട്ടിയ പണിയാ ഇതൊക്കെ” ഫിലിപ്പ് അങ്കിൾ.
“ശ്ശേയ്, ആ പാവം ഡഗ്ഗ് എന്ത് ചെയ്തെന്നാ നിങ്ങള് പറയണേ?” മിഖി.
“ആ നാശം പിടിച്ച സാധനാണോ പാവം ?. അത് ശരിക്കും പട്ടിയാണോ അതോ പട്ടീടെ മുഖം വച്ചു നടക്കണ ചെകുത്താനാണോ?” ശാരദാന്റി.
ആ ചോദ്യത്തിനു മുന്നിൽ മിഖി വിരണ്ടു.
“എ….. എ….. ന്തു പറ്റി ആന്റി ?” മിഖി.
“എന്റെ മോനെ, കഴിഞ്ഞ രണ്ടു ദിവസമായിട്ട് നിങ്ങളുടെ പുന്നാര നായ ഞങ്ങൾക്ക് ഒരു സ്വസ്ഥതയും തന്നട്ടില്ല. നേരാവണ്ണം ഞങ്ങളെ മര്യാദക്കൊന്ന് ഉറങ്ങാൻ പോലും സമ്മതിച്ചിട്ടില്ല?” ഫിലിപ്പ് അങ്കിൾ.
ഉറങ്ങാൻ സമ്മതിച്ചില്ലെന്നോ ?. ഓഹോ, അപ്പോ അതാണ് കാര്യം ?. കൃത്യമായിട്ട് ഉറക്കം കിട്ടിയില്ലെങ്കിൽ അതിന്റെ സ്ട്രെസ് നല്ല പോലെ ആർക്കുമുണ്ടാവാം. ഉറക്കം കിട്ടാത്തതിന്റെ എല്ലാ മാനസിക പിരിമുറുക്കവും ഇവര് രണ്ടാൾക്കുമുണ്ട്. ഉറക്കം ഒഴിവാക്കിയുള്ള ഒരു പരിപാടിക്കും നമ്മള് നിൽക്കരുത്. അതോണ്ടാ ഞാൻ ഫസ്റ്റ് നൈറ്റ് പോലും പ്രോത്സാഹിപ്പിക്കാത്തേ ?.
“ആ പട്ടിയുണ്ടല്ലോ , ഞങ്ങളെ………”
“ശാരൂ, നീ മിണ്ടാണ്ടിരിക്ക്. കാര്യങ്ങളൊക്കെ ഞാൻ പിള്ളേരോട് പറഞ്ഞോളാം” ഫിലിപ്പ് അങ്കിൾ.
“എന്നാ നിങ്ങള് പറഞ്ഞു തുലയ്ക്ക്, ഹും !?”
ആന്റി എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് കുറച്ചു നേരത്തേക്ക് വായടച്ചു (കുറച്ചു നേരത്തേക്ക് മാത്രം). അങ്കിള് ദീർഘശ്വാസം വലിച്ച നടന്നതെല്ലാം ഞങ്ങളോട് വിശദീകരിച്ചു.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum