Wonder 8 [Nikila] 2121

“അതോർത്തു നീ ടെൻഷനടിക്കണ്ട. നമ്മളില്ലാത്തതോണ്ട് രണ്ടാളും നന്നായിട്ട് അടിച്ചു പൊളിച്ചിട്ടുണ്ടാവും”

 

അങ്ങനെ ഏകദേശം രാവിലെ ഏഴു മണിയോടെ ഞങ്ങള് വീട്ടിലെത്തി. വീടിന്റെ മുൻവശത്തെ കതക് കുറ്റിയിട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് വാതിലു തുറന്ന് അകത്തേക്ക് കയറിയതും എവിടുന്നൊക്കെയോ മൂക്കിലേക്ക് പൊടി പറന്നു കേറി. ശ്വാസം കിട്ടാണ്ട് ഞാനും മിഖിയും ചുമച്ചു.

 

“ഇതെന്താ ജോ ? ഗോസ്റ്റ് ഹൗസോ ??”

 

അകത്തേക്ക് കയറിയ ഞങ്ങൾ അമ്പരന്നു പോയി. വീട് ആകെ അലങ്കോലമായി കിടക്കുന്നു. അകത്തുണ്ടായ സോഫയൊക്കെ പിന്നിലോട്ട് മറിഞ്ഞു കിടക്കുന്നു. മേശയിലുണ്ടായിരുന്ന സാധങ്ങളൊക്കെ താഴെ പലയിടത്തുമായി വാരി വിതറി കിടക്കുന്നു. നിലത്തു ന്യൂസ്‌ പേപ്പറൊക്കെ കീറിപ്പറിഞ്ഞ നിലയിൽ. ചിലയിടത്തൊക്കെ ഭക്ഷണ സാധങ്ങളുടെ കറ. ചിലയിടത്തു ചാരം. ഈ വീടിനിതെന്തു പറ്റി ?

 

എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്ന് മാത്രം മനസിലായി. ഞാനും മിഖിയും സൈലന്റായി അടുക്കള ഭാഗത്തേക്ക്‌ ചെന്നു. അവിടെയൊന്നും അങ്കിളും ആന്റിയുമില്ല. അടുക്കളയുടെ അവസ്ഥയും തനി ശോകമായിരുന്നു. കറിക്കൂട്ടുകളൊക്കെ വയ്ക്കുന്ന ഷെൽഫ് തുറന്നിരിക്കുന്നു. അരിപ്പൊടിയോ മൈദമാവോ അങ്ങനെ എന്തൊക്കെയോ താഴെ വിതറികിടക്കുന്നു. വാഷ് ബേസിനിലെ പൈപ്പൊക്കെ തുറന്നിട്ടിരിക്കുന്നു. ആ പൈപ്പ് പൂട്ടാനായിട്ട് അടുക്കളക്കകത്തോട്ട് ഞാനും കാലെടു വച്ചതും എന്തിലൊക്കെയോ സ്ലിപ്പായിട്ട് നിലത്തോട്ട് വീഴാൻ പോയി. കൃത്യസമയത്തു മിഖിയെന്നെ താങ്ങിപ്പിടിച്ചതുക്കൊണ്ട് ബാലൻസ് കിട്ടി. നിലത്തോട്ട് നോക്കിയപ്പോൾ ഫ്രിഡ്ജിലുണ്ടായിരുന്ന മുട്ടയോക്കെ താഴെ ബുൾസൈ പരിവത്തില് കിടക്കുന്നുണ്ട്. മുട്ട മാത്രമല്ല, താഴേക്ക് നോക്കിയപ്പോൾ കണ്ടത് ചില്ലു പാത്രങ്ങൾ പലതും താഴെ വീണു വട്ടത്തിൽ ചിന്നിച്ചിതറി പരന്നു കിടക്കുന്ന കാഴ്ച്ചയാണ്. ഞങ്ങളിതൊക്കെ കണ്ട് പകച്ചു പോയി.

 

“ഇത് എന്തോന്നടെയ് ? യുദ്ധഭൂമിയോ ?” ഞാൻ.

 

“എന്തായാലും ജോ പറഞ്ഞതില് ഒരക്ഷരം പോലും തെറ്റിയിട്ടില്ല. അങ്കിളിന്റെയും ആന്റിയുടെയും ‘അടിച്ചുപൊളി’ ഇച്ചിരി കൂടിയോന്നൊരു സംശയം?”

 

“മിഖീ…….?”

 

“അല്ലാണ്ട് ഞാനിപ്പോ എന്തു പറയാനാ. പ്രായപൂർത്തിയായ രണ്ടാൾക്കാരെ വീട്ടിലൊറ്റക്കാക്കി പോയാൽ ഇതൊക്കെ പ്രതീക്ഷിച്ചാ മതി ?”

 

ഞാൻ അടുക്കളക്കകത്തേക്ക് താഴെ കിടക്കുന്ന ചില്ലിലൊന്നും കാലു കുത്താതെ ശ്രദ്ധാപൂർവം അകത്തേക്കു കേറി തുറന്നു കിടക്കുന്ന പൈപ്പൊക്കെ പൂട്ടിയിട്ടു. തിരിച്ചു വരുന്ന വഴിയില് പാത്രങ്ങളൊക്കെ താഴെ വീണു പൊട്ടി കഷ്ണങ്ങളെല്ലാം വട്ടത്തിൽ ചിതറിയിരിപ്പുണ്ട്.

 

“എന്തോന്നോ ഇതൊക്കെ ? പാത്രപ്പൂക്കളമോ ??” ഞാൻ.

 

“ലക്ഷണം മൊത്തം കണ്ടിട്ട് അങ്കിളും ആന്റിയും കൂടെ ഭയങ്കര റൊമാൻസായിരുന്നെന്നാ തോന്നണേ ?” മിഖി.

 

“വെറും റൊമാൻസല്ല മിഖി, വൈൽഡ് റൊമാൻസ്?”

 

ഇനി ബെഡ് റൂമിലേക്കും കൂടി കേറി നോക്കാനുള്ള മനക്കട്ടി എനിക്കുണ്ടായില്ല. പുറത്തു ഇങ്ങനെയാണെങ്കിൽ ബെഡ്‌റൂമിലിനി എന്തൊക്കെ നടന്നു എന്നു കാണാനുള്ള ത്രാണിയില്ല. അടുക്കളയിൽ നിന്ന് നേരെ ഡൈനിങ്ങ് ടേബിളിളുള്ള ഭാഗത്തോട്ട് പോയി. അവിടെയെത്തിയപ്പോൾ ആശ്വാസം കൊണ്ടു നെഞ്ചത്ത് കൈ വച്ചു.

 

അങ്കിളും ആന്റിയും ഡൈനിങ് ഹാളിൽ ഉണ്ടായിരുന്നു. രണ്ടു പേരും രണ്ടറ്റത്തായി അവിടെയുണ്ടായിരുന്ന ടേബിളിൽ തലയും കമിഴ്ത്തി വച്ചു കസേരയിലിരിക്കുന്നുണ്ട്. ഞങ്ങള് വന്നതൊന്നും അവര് അറിഞ്ഞിട്ടേയില്ല. ഞാനും മിഖിയും ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കടന്നു. എന്നിട്ട് മിഖിയുടെ ചെവിയിൽ രഹസ്യമായി ഞാൻ ;

 

“ടാ, രണ്ടും കൂടി വഴക്കടിച്ചു പിണങ്ങിയിരിക്കാണെന്നാ തോന്നണേ” ഞാൻ

 

“ശരിയാ വീടിന്റെ കോലവും അങ്കിളിന്റെയും ആന്റിയുടെയും ഇരിപ്പും കണ്ടിട്ട് ഇന്നലെ രാത്രി നമ്മുടെ വീട് ഷാവലിങ് അക്കാദമി ആക്കിയെന്നാ തോന്നുന്നേ. ഭാഗ്യത്തിന് ആർക്കും ഇഞ്ചുറി ആയിട്ടില്ല?” മിഖി.

 

“വീട് മൊത്തം തല്ലി തകർത്തിട്ട് ഒന്നും അറിയാത്ത പോലെ രണ്ടാളും ഇരിക്കണ ഇരുപ്പ് കണ്ടാ”

 

ഇപ്പോഴും അവര് മുഖമൊന്ന് പൊക്കി നോക്കുക പോലും ചെയ്യാതെ അതേ ഇരുപ്പിലാണ്.

 

“മിഖി, സംഗതി സീരിയസ്സാണ്. അതോണ്ട് ഈ നേരത്ത് അവരെ വിളിച്ചാ ഉറപ്പായും ഒരു പൊട്ടിത്തെറിയുണ്ടാവും”

 

“എന്നാ ഞാൻ ഫയർ ഫോർസിനെ വിളിച്ചോണ്ട് വരാം ?” മിഖി.

 

“ഒലക്ക, നീയാദ്യം ഞാൻ പറയണത് കേൾക്ക്. നീയിവിടെ തന്നെ നിൽക്ക്. ഞാൻ രണ്ടും കല്പ്പിച്ചു അങ്ങോട്ട് ചെന്നു ആന്റിയെ തോണ്ടി വിളിക്കാം. എന്തെങ്കിലും എമർജൻസി വന്നാൽ വേഗം പുറത്തേക്കിറങ്ങി ഓടിയേക്കണം. കേട്ടല്ലോ”

 

“ഡീൽ, ഞാൻ പുറത്തേക്കോടി ആംബുലൻസ് വിളിച്ചോണ്ട് വരാം. ഒന്നുങ്കിൽ ആശുപത്രി, അല്ലെങ്കിൽ മോർച്ചെറി. ഏതെങ്കിലും ഒന്ന് ഫിക്സ് ?”

 

അപ്പോൾ എന്റെ ഹെൽത്തിന്റെ കാര്യത്തിലൊരു തീരുമാനമായി. ഞാൻ നേരെ ശാരദാന്റിയുടെ അടുത്തേക്ക് ചെന്നു. മിഖി വാതിലിനടുത്ത് ഓടനായി നിന്നു. ഞാൻ അടുത്തേക്ക് ചെന്ന് ശാരദാന്റിയുടെ തോളിലോന്ന് കൈ വച്ചു. അടുത്ത നിമിഷം…..

 

“അമ്മേ…….. ?”

 

ആന്റി ഒച്ച വച്ചു പുറകിലേക്ക് വെട്ടിത്തിരിഞ്ഞു നോക്കി. അപ്പോൾ തന്നെ മിഖി തിരിഞ്ഞോടി??. ഇനിയവൻ ആംബുലെൻസിനെയും വിളിച്ചോണ്ട് വരുമെന്നാ തോന്നുന്നേ. ശബ്ദം കേട്ട് അങ്കിളും എന്നെ തിരിഞ്ഞു നോക്കി. എന്നെ കണ്ടതും രണ്ടാളുടെയും മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഭാവങ്ങള് വന്നു. അതു ദേഷ്യമാണോ സങ്കടമാണോന്ന് മനസ്സിലാവുന്നില്ല. ശാരദാന്റി എന്നെ ഭദ്രകാളി നോക്കുന്നതു പോലെ നോക്കി. ഞാനാണെങ്കിൽ ആ നോട്ടം കണ്ട് പേടിച്ചു വിയർത്തു. എന്റെ തല വെട്ടാനുള്ള ഉദ്ദേശമാണ് ആന്റിക്കെന്ന് തോന്നുന്നു.

 

“എ…. എ….. എന്തു പറ്റി….. ആ….. ന്റി”

 

വിക്കലും വിറയലും വന്ന് ഞാനത് മടിച്ചുകൊണ്ട് ആന്റിയോട് ചോദിച്ചപ്പോൾ പെട്ടന്ന് ആന്റി ചാടിയെണീറ്റ് എന്നെയും കെട്ടിപ്പിടിച്ചു ഒരൊറ്റ കരച്ചിലായിരുന്നു.

 

“മോനേ……… ?”

 

കാര്യമറിയാണ്ട് ഞാൻ ഫിലിപ്പങ്കിളിനെ നോക്കി. അങ്കിളൊന്നും പറയാണ്ട് നിസ്സഹായതയോടെ എന്നെ നോക്കി. എന്തോ കാര്യമായിട്ട് നടന്നിട്ടുണ്ട് ?.

 

“ജോ…..”

 

പുറത്തു നിന്നും മിഖി തല മാത്രം അകത്തേക്കിട്ടുക്കൊണ്ട് എത്തിച്ചു നോക്കി. ഇവനാപ്പൊ ഓടിപ്പോയില്ലേ. അവനോട് ഞാൻ കേറി വരാൻ അംഗ്യം കാണിച്ചു. അവൻ പരുങ്ങിക്കൊണ്ട് അകത്തേക്ക് വന്നു.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.