“അയ് ശരി, ഇനി മോൻ എന്തു വേറെ ലെവൽ കളി കളിക്കാനാ പ്ലാൻ ? നടുറോഡില് ബോംബിട്ടു പൊട്ടിക്കലോ ?” റോയ്.
പോയ്. എന്റെ മാസ്സ് ഡയലോഗ് ഇവൻ വെറും കൂതറ കോമേഡിയക്കി കളഞ്ഞു.
“റോയ് ചേട്ടാ, ബോംബിലും പടക്കത്തിലും തൊട്ടു കളിക്കല്ലേ. ഡോണ്ടു ഡോണ്ടു?. അതൊക്കെ എന്റെ ഡിപ്പാർട്‌മെന്റാ” മിഖി.
“എന്റമ്മോ ! നീയായിട്ടിനി അതോർമ്മിപ്പിക്കല്ലേ. മിനിഞ്ഞാന്ന് രാത്രി നീ പടക്കം പൊട്ടിച്ചു കേടാക്കിയ ആ ടൂറിസ്റ്റു ബസ്സ് ഇന്ന് ശരിയായി കിട്ടിയതേയുള്ളൂ. വീണ്ടും നീയായിട്ടിനി എല്ലാവരെയും പെരുവഴിയിലാക്കിയേക്കരുത്. പ്ലീസ്, ഇറ്റ്സ് എ റിക്വസ്റ്റ് ?” റോയ്.
“അതിനു ചേട്ടാ, ഞാനെങ്ങനെയൊന്നും………”
“ഏയ്, ആ ടോപ്പിക്കിനി ഡിസ്‌ക്കസ്സ് ചെയ്യണ്ട. നമുക്കിപ്പോ റെസ്റ്റോറന്റിൽ കേറി ഫുഡടിക്കാം” ഞാൻ.
അങ്ങനെ നീണ്ടു പോകാൻ ചാൻസുണ്ടായിരുന്ന ആ ചർച്ചയ്ക്ക് ഞാനായിട്ടു തന്നെ ഒരു ഫുൾ സ്റ്റോപ്പിട്ടുകൊടുത്ത് രണ്ടെണ്ണത്തിനെയും കൊണ്ടു റെസ്റ്റോറെന്റിലോട്ടു കേറി.
പതിവുപോലെ ഞങ്ങളുടെ കൂടെ വന്നവരെല്ലാം ഞങ്ങൾക്കു മുൻപേ റെസ്റ്റോറന്റികത്തു കേറി ഭക്ഷണം കഴിച്ചുക്കൊണ്ടിരിക്കായായിരുന്നു. ഞാൻ മിഖിയെയും റോയിയെയും കൂട്ടി മൂന്നു കസേരകൾ മാത്രമുള്ള ടേബിളിലിരുന്നു. അതിനിടയ്ക്ക് ജൂവൽ വന്നിട്ടുണ്ടോന്ന് അറിയാൻ ഞാൻ എനിക്കു ചുറ്റും കണ്ണൊന്ന് പായിച്ചു നോക്കി. എന്നാൽ അവളെ ആ ഭാഗത്തൊന്നും കണ്ടില്ല. അവൾക്കു പകരം അവളുടെ കൂട്ടുക്കാരി റീന തൊട്ടടുത്ത് ശ്രുതിയുടെയും ലയയുടെയും കൂടെ ഇരിക്കുന്നുണ്ട്. അവരു മൂന്നു പേർക്കും കമ്പനി കൊടുക്കാനായിട്ട് നായിട്ട് അലക്സും അടുത്തുണ്ട്. ആ മൂന്നെണ്ണവും കൂടി അലക്സുമായി കാര്യമായിട്ടെന്തോ ഒരു ചർച്ചയിലാണ്. ഒരു ഘട്ടത്തിൽ ഞാനവരെ നോക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ അവര് നാലു പേരും എന്നെയും തിരിഞ്ഞു നോക്കി. പക്ഷെ ആ നോട്ടം അത്ര പന്തിയുള്ളതായി തോന്നിയില്ല. പ്രത്യേകിച്ചു അവരുടെ കൂട്ടത്തിലുള്ള റീനയുടെ വക എന്റെ നേർക്കുള്ള തുറിച്ചു നോട്ടവും കൂടിയായപ്പോൾ സംഗതി ഗുരുതരമാണെന്ന് ഊഹിക്കാൻ പറ്റി.
മിക്കവാറും ഇന്നലെ രാത്രി ജൂവലിന്റെ മുറിയിൽ നടന്നതൊക്കെ റീന അറിഞ്ഞിട്ടുണ്ടാകും. സ്വന്തം കൂട്ടുക്കാരിയെ വിഷമിപ്പിച്ചതിന്റെ കലിപ്പ് അവൾക്കെന്നോട് കാണും. എന്നാ അതൊന്നും ഓർത്തുള്ള യാതൊരു വിധ ടെൻഷനോ പേടിയോ എനിക്കു തോന്നിയില്ല. കാരണം എനിക്കിപ്പോൾ ജൂവലിന്റെ ഇക്കാര്യത്തിൽ ഉറപ്പിച്ചൊരു തീരുമാനമെടുക്കാൻ പറ്റും. ജൂവലിന്റെ മാത്രമല്ല പ്രണയത്തിന്റെ കാര്യത്തിൽ വരെ എനിക്കിപ്പോ സ്വന്തമായൊരു നിലപാടുണ്ട്. അതുക്കൊണ്ട് ഇനി പേടിക്കണ്ട കാര്യമില്ല. എന്നെ തുറിച്ചു നോക്കിയ അവരോട് എന്താ കാര്യമെന്ന് കൈക്കൊണ്ട് ആംഗ്യഭാഷയിൽ ചോദിച്ചപ്പോൾ അവർ മുഖം തിരിച്ചു കളഞ്ഞു. അല്ല പിന്നെ, ക്യൂപ്പിടിനെ വരെ അടിച്ചു പതം വരുത്തിയ എന്റെയടുത്താ അവരുടെ കളി ?. ഒരിക്കൽ കൂടി ജൂവൽ ഈ ഭാഗത്തു വല്ലയിടത്തും ഒറ്റയ്ക്കിരിക്കുന്നുണ്ടോന്ന് ഞാൻ കണ്ണുകൊണ്ട് വീണ്ടും പരതി നോക്കി.
“ടാ ജോ, നീയിത് ആരെയാടാ തപ്പുന്നേ ?”
റോയിയുടെ ചോദ്യം പെട്ടന്ന് കേട്ടതും ഞാൻ കണ്ണുക്കൊണ്ടുള്ള പരതലൊക്കെ അവിടെ അവസാനിപ്പിച്ചു.
“ഒന്നുല്ല. ജൂവൽ ഈ ഭാഗത്തെങ്ങാനമുണ്ടോന്ന് ഒന്ന് നോക്കിയതാ”
“അതെന്താ ജോ ഇപ്പോ ജൂവൽ ചേച്ചിയേ അന്വേഷിക്കുന്നേ ?” മിഖി.
“വേറൊന്നുമല്ലെടാ. കാര്യം ഇന്നലെ ഞാനവളോട് നോ എന്ന് അപ്പോ തന്നെ പറഞ്ഞെങ്കിലും അവള് വീണ്ടും എന്റെ പിന്നാലെ തന്നെ കൂടുമോന്ന് ചെറിയൊരു ഉൾവിളി?. അവളിത്തിരി വാശി കൂടിയ ഇനമാ. അതോണ്ട് നോക്കിയതാ”
“തൽക്കാലം ജോ പേടിക്കണ്ട. ഇവിടെയിനി ജൂവൽ ചേച്ചി ശല്യം ചെയ്യാനൊന്നും വരില്ല. ആ ചേച്ചി നേരത്തെ വന്ന് കഴിച്ചിട്ട് പോയി. ഞാൻ കണ്ടതാ” മിഖി.
ഹാവൂ, സമാധാനമായി. ഭാഗ്യത്തിന് അവള് പട്ടിണി കിടന്നില്ല ?. ഇനിയാ പേരും പറഞ്ഞു എന്റെയടുത്താരും സെന്റിയടിക്കാൻ വരില്ലല്ലോ.
“എന്താടാ ജോ, നിനക്കവളോട് പേടി തോന്നുന്നുണ്ടോ ?” റോയ്.
“ഹ…. ഹ…..ഹ…. എടാ മാത്യൂസിന്റെ മോൻ റോയിയേ, ആ കാര്യത്തിലിപ്പൊ നമുക്ക് ഒട്ടും കൺഫ്യൂഷനില്ല. എനിക്കവളോട് പേടിയെന്ന സാധനമേ ഇല്ല”
ഞാനവന്റെ മുഖത്തു നോക്കി കോൺഫിഡന്റോടെ അതു പറഞ്ഞപ്പോൾ അവനെന്നെ സംശയത്തോടെ നോക്കി.
“എടാ റോയ്, പ്രശ്നം അതല്ല. ഇന്നലെ ഞാനവളുടെ പ്രൊപ്പോസൽ റീജക്റ്റ് ചെയ്തപ്പോൾ അവളത് നേരാവണ്ണം അക്‌സെപ്റ്റ് ചെയ്തൂന്ന് തോന്നണില്ല. അങ്ങനെ തോന്നാൻ കാരണം ഞാനവളുടെ റൂമീന്ന് പുറത്തിറങ്ങാൻ നോക്കിയപ്പോഴും അവളെന്റെ കയ്യിൽ കേറിപ്പിടിച്ചു മോങ്ങുന്നുണ്ടായിരുന്നു. ഇമ്മാതിരി കാര്യങ്ങളൊക്കെ വച്ചു നോക്കുമ്പോൾ എനിക്കെന്തോ ഇതൊന്നും തീരുമാനമായിട്ടില്ലാന്നൊരു തോന്നൽ ?”
“ജോ”
റോയ് എന്നെ മെല്ലെ വിളിച്ചു.
“എന്താടാ ?”
“ഇപ്പോഴത്തേക്ക് ഞാൻ പറയുന്ന ചെറിയൊരു കാര്യം നിനക്ക് അനുസരിക്കാമോ ?”
“റോയ് ചേട്ടാ, ഉപദേശമാണെങ്കിൽ ഇപ്പോ തന്നെ പറഞ്ഞേക്കാം. ഞങ്ങളനുസരിക്കില്ല?” മിഖി.
റോയ് മിഖിയെ തുറിച്ചു നോക്കി.
“മിഖി, ഇതു ഉപദേശമല്ലടാ. ചെറിയൊരു ടിപ്പ്സാണ്. ഒന്നു ശ്രമിച്ചു നോക്ക് ഉറപ്പായും വർക്ക്‌ഔട്ടാവും” റോയ്.
“എന്നാ നീ പറയടാ” ഞാൻ.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum