Wonder 8 [Nikila] 2121

അന്നത്തെ ദിവസം പകല് മുഴുവൻ ഊട്ടിയിലെ പല സ്ഥലങ്ങളും  ചുറ്റിക്കറങ്ങി കണ്ടു. ജൂവലിന്റെയോ അവളുടെ കൂടെയുള്ളവരുടെയോ ഭാഗത്തു നിന്ന് പിന്നീട് എനിക്കു വേറൊരു ശല്യവുമുണ്ടായില്ല. അവരാരും എന്നെ ശല്യം ചെയ്യാത്തതുകൊണ്ട് ഞാനവരെയും ശല്യം ചെയ്തില്ല. ഞാൻ റോയിയുടെയും മിഖിയുടെയും ഒപ്പം അടിച്ചു പൊളിച്ചു ചിൽ ചെയ്തു നടന്നു. ചില സ്ഥലത്തൊക്കെ ചിൽ ചെയ്യാൻ പോയിട്ട് ജീവനും കൊണ്ടു തിരിച്ചോടേണ്ട ഗതികേടുണ്ടായി. ഞങ്ങൾക്ക് പിന്നെ വെറുതെയിരിക്കാൻ പറ്റില്ലല്ലോ. ഞങ്ങളുടെ പുറകെ പ്രൊട്ടക്ഷൻ നടന്ന റോയിയുടെ എല്ലാ ശ്രമങ്ങളും പാഴായിപ്പോയി. ബാക്കിയുള്ളവര് അവരുടെ രീതിയിലും ആഘോഷിച്ചു. ഇടയ്ക്കൊരു സമയത്ത് മാർക്കോണി എന്റെടുത്തു വന്ന് അവന്റെ വക മാപ്പു പറിച്ചിലുണ്ടായിരുന്നു. റീനയുടെയും ജൂവലിന്റെയും പ്ലാനിങ്ങിന്റെ കാര്യം അവൻ അറിഞ്ഞില്ല എന്നൊക്കെ പറഞ്ഞിട്ടായിരുന്നു അവന്റെ മാപ്പു പറിച്ചിൽ. ഞാൻ അവന്റെ പുറത്തു തട്ടി സാരമില്ല എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു. അതിനിടയിൽ ജൂവൽ ഞാനവളെ നോക്കുന്നുണ്ടെന്ന് തോന്നിയാൽ അവള് ദുഃഖപുത്രീ ഭാവത്തില് തല കുനിച്ചു ആരോടും മിണ്ടാണ്ടിരിക്കും. അല്ലാത്ത നേരത്തൊക്കെ മറ്റുള്ളവരുമായി കളിച്ചു ചിരിച്ചു നടക്കും. അവളുടെ സ്വഭാവത്തിലെ പൊരുത്തക്കേടുകൾ കണ്ടിട്ട് എനിക്കു ചില സംശയങ്ങൾ തോന്നിയെങ്കിലും ഞാനതിലൊന്നും കാര്യമായ ശ്രദ്ധ കൊടുത്തില്ല.

 

അങ്ങനെ എല്ലാ ചുറ്റിക്കളിയും കഴിഞ്ഞ് രാത്രിയോടെ ഞങ്ങള് നാട്ടിലേക്ക് പുറപ്പെട്ടു. രണ്ട് ദിവസമായി ശാരദാന്റിയെയും ഫിലിപ്പ് അങ്കിളിനെയും കാണാൻ പറ്റാത്തതിന്റെ മനപ്രയാസം എനിക്കും മിഖിക്കുമുണ്ടായിരുന്നു. അവരെ അങ്ങോട്ട് ഫോൺ വിളിക്കരുതെന്നുള്ള കർശന നിർദ്ദേശം മുൻകൂട്ടി ഞങ്ങൾക്ക് കിട്ടിയിട്ടുള്ളതുക്കൊണ്ട് ആ പണിക്കും ഞാൻ നിന്നില്ല. പിറ്റേ ദിവസം പുലർച്ചയോടെ ഞങ്ങളെല്ലാം റോയിയുടെ കമ്പനിക്കു മുന്നിലെത്തി. എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു. എന്നെ കെട്ടിപ്പിടിക്കാൻ ഞാനൊരു തെണ്ടിയേയും സമ്മതിച്ചില്ല. ചിലർക്കൊക്കെ ഈ ട്രിപ്പ് അവസാനിച്ചതിനെ ചെറിയൊരു വിഷമുണ്ടായിരുന്നു. ഇനി അടുത്ത ദിവസം തൊട്ട് എല്ലാവരും അവരുടേതായ ജോലിത്തിരക്കിലായിരിക്കും. അതിന്റെയൊക്കെ മനപ്രയാസം പലർക്കുമിണ്ടായി. ജൂവൽ എനിക്കു മുഖം പോലും തരാതെ വേഗം സ്ഥലം വിട്ടു. അതൊന്നും ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല.

 

എന്നാൽ എനിക്കു ഈ രണ്ടു ദിവസങ്ങളിലായി എന്റെയും മിഖിയുടെയും കൂടെത്തന്നെയുണ്ടായിരുന്ന റോയിയെ വിട്ടു പിരിയുന്നതിന്റെ ഒരു വിഷമം എനിക്കുണ്ട്. എനിക്കു മാത്രമല്ല, മിഖിക്കും. ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കൊണ്ട് ഞങ്ങള് മൂന്നുപേരും ഒറ്റ ടീമായി മാറിയിരുന്നു. ഇനി കുറേ നാളത്തേക്ക് അവൻ കോട്ടയത്തായിരിക്കും, അതും അവന്റെ അപ്പന്റെ കൂടെ ബിസിനസ് കാര്യങ്ങളെല്ലാം നോക്കിക്കൊണ്ട്. ഞങ്ങൾ മൂവർ സംഘത്തിലെ ഒരാളെ ഇനി കുറച്ചു നാളത്തേക്ക് പിരിയേണ്ടി വരുന്നത് മനസ്സിനെ പറഞ്ഞു മനസിലാക്കാനാണ് ഇത്തിരി പ്രയാസം. ഒരു ഫോർമാലിറ്റിയുടെ ആവശ്യമൊന്നുമില്ലെങ്കിലും പോവുന്നതിനു മുൻപ് ഞാനവനെ കെട്ടിപ്പിടിച്ചു യാത്ര ചോദിച്ചു. ഇനി കുറെ നാളത്തേക്ക് എന്നെ കാണാൻ പറ്റാത്തതിന്റെ വിഷമം അവനുമുണ്ടെന്ന് തോന്നുന്നു.

 

“അപ്പൊ ശരീടാ, ഇനി എപ്പോഴെങ്കിലും കാണാം” റോയ്.

 

“ശരീടാ, ഇനി കുറച്ചു നാള് നീ നിന്റപ്പന്റെ കൂടെയാ, അല്ലേ”

 

“ആഹ്, ഇനിയെന്നാടാ നീയും കോട്ടയത്തൊട്ടൊക്കെ വരുന്നേ. എന്തൊക്കെയായാലും അതല്ലെടാ നീ ജനിച്ച സ്ഥലം”

 

ഒരു നേരിയ ചിരിയായിരുന്നു ഞാനതിന് മറുപടിയായി കൊടുത്തത്. എനിക്കും എന്റെ ജന്മനാട്ടിലേക്ക് വരണമെന്നുണ്ട്. പക്ഷെ ചുമ്മാ ഒരു ദിവസം അങ്ങനെ കേറി ചെല്ലാൻ പറ്റില്ലല്ലോ. എന്റെ മനസ്സിൽ ചില പ്ലാനുകളൊക്കെയുണ്ട്. എന്റെ മൗനം കണ്ടു റോയ്ക്ക് കാര്യം മനസിലായി. അവനെന്റെ തോളത്തു കൈ വച്ചിട്ടു പറഞ്ഞു ;

 

“എനിക്കറിയാടാ നീയിനി ഒറ്റയ്ക്ക് അങ്ങോട്ട് വരില്ലാന്ന്. നിന്റെ ആഗ്രഹം നടക്കാനായിട്ട് ഇനി അധികം നാളൊന്നുമില്ലല്ലോ. എല്ലാം ശരിയാവുമെടാ” 

 

അവൻ എന്നെയും കൂട്ടത്തിൽ മിഖിയെയും നോക്കി പുഞ്ചിരിച്ചു.

 

“ഈ കഴിഞ്ഞ രണ്ടു ദിവസത്തെ എസ്‌പീരിയൻസ് ഒരിക്കലും ഞാൻ മറക്കില്ലെടാ. കാര്യം നിങ്ങള് രണ്ടു പേരും കുറച്ചു കുറച്ചു കുരുത്തക്കേടുകളൊക്കെ കാണിച്ചെങ്കിലും എല്ലാം കൂടി നല്ല രസമായിരുന്നു. നിങ്ങളുടെ കൂടെ സ്പെൻഡ്‌ ചെയ്ത ഓരോ സെക്കന്റും അടിപൊളിയായിരുന്നു. രാത്രി ബസ്സിന്റെ മുകളിലുള്ള അള്ളിപ്പിടിച്ച യാത്രയും പിന്നെ നിന്റെ ചില തല്ലിപ്പൊളി ഫിലോസഫികളും ഓരോ സ്ഥലത്തു പോയി കുഴപ്പങ്ങളുണ്ടാക്കി ജീവനും കൊണ്ടോടിയതും രാത്രി റെസ്റ്റോറന്റില് കേറി കള്ളനെ പിടിച്ചതിന് ഫ്രീയായി കോഫി കുടിക്കാൻ പറ്റിയതും അങ്ങനെ അങ്ങനെ ഒരിക്കലും മറക്കാൻ പറ്റാത്ത കുറെ മോമെന്റ്സ് നമ്മള് മൂന്നു പേർക്കുമായിട്ടുണ്ട്. ഈ രണ്ടു ദിവസം ഞാൻ ഇത്രത്തോളം സന്തോഷിച്ചിട്ടുണ്ടെങ്കിൽ. എല്ലാത്തിനും നന്ദിയുണ്ട്. മിഖി, പ്രത്യേകിച്ച് നിന്നോടാ നന്ദി പറയേണ്ടേ”

 

മിഖി അതിനു മറുപടിയായി റോയിയെ നോക്കി പുഞ്ചിരിച്ചു. അവനും സന്തോഷം തന്നെയായിരുന്നു. ഞാൻ എപ്പോഴും ഓവർ ഇമോഷണൽ ആവുന്ന ആളല്ല. എന്നാലും റോയിയുടെ ഈ യാത്ര പറിച്ചിൽ എനിക്കു നന്നായി കൊണ്ടു.

 

“എന്താടാ, നീ നന്ദി പറഞ്ഞ് ഞങ്ങളെ ചെറുതാക്കി കാണാണോ” എനിക്കത് ചോദിക്കാതിരിക്കാൻ പറ്റിയില്ല.

 

“അല്ലെടാ, ഞാൻ മനസിലുള്ള കാര്യങ്ങള് തുറന്നു പറഞ്ഞതാ. നിങ്ങളെ ടൂറിനു വരാൻ നിർബന്ധിച്ചതു ഞാനാ. അതു നന്നായെന്നാ ഞാനിപ്പോഴും വിശ്വാസിക്കുന്നേ. നിങ്ങളുടെ കൂടെയുണ്ടായ ആ രണ്ടു ദിവസങ്ങള് ഞാനൊരിക്കലും മറക്കില്ലെടാ. നമുക്കെന്നെങ്കിലും ഒരിക്കൽ ഇതുപോലൊന്ന് കൂടണം?”

 

ഇവൻ ബാക്കിയുള്ളവരെക്കൂടി കരയിക്കുമെന്നാ തോന്നുന്നേ. എന്റെ കണ്ണൊക്കെ ഇപ്പോഴേ നനയിച്ചു ഈ ചെറ്റ?. കൂടുതലൊന്നും പറയാൻ സമ്മതിക്കാതെ ഞാനവനെ കെട്ടിപ്പിടിച്ചു. വെറുതെ വിട്ടാൽ ഇവനിനിയും സെന്റിയടിച്ചു ഓവറാക്കും. മിഖിയും ഞങ്ങളോടൊപ്പം ചേർന്നു നിന്നു.

 

“നമുക്കിനി വീണ്ടും കാണാടാ, ‘മിഖേൽ'”

 

“ശരി, റോയ് ചേട്ടാ ?”

 

“ടാ, നിന്റപ്പനോട് എന്റെ വക അന്വേഷണം അറിയിച്ചേക്ക്” ഞാൻ.

 

ഞാനെന്തോ അപരാധം പറഞ്ഞതു പോലെ അവനെന്നെ നോക്കി.

 

“പറയാം, പക്ഷെ ആരു അന്വേഷിച്ചെന്ന് ഞാൻ അപ്പനോട് പറയും ??” മിഖി.

 

പുല്ല്, അങ്ങനെയൊരു കുഴപ്പമുള്ള കാര്യം ഞാൻ വിട്ടു പോയല്ലോ?. കാര്യം ഇവന്റെയും എന്റെയും അപ്പന്മാർ ശത്രുക്കളാണെങ്കിലും എപ്പോഴാണ് രണ്ടും കൂടി ഓന്തിനേപ്പോലെ നിറം മാറുന്നേന്ന് പറയാൻ പറ്റില്ല.

 

“ശരി, എന്റെ പേര് പറയണ്ട. ഏതോ ഒരു അപരിചിതൻ അന്വേഷിച്ചെന്ന് പറഞ്ഞേക്ക്?” ഞാൻ 

 

“ഇവനെക്കൊണ്ട്‌ ഞാൻ……..?”

 

അവൻ ചിരിച്ചുകൊണ്ട് ഞങ്ങളോട് യാത്ര പറഞ്ഞു പോയി. ഈ രണ്ടു ദിവസം കൊണ്ടു നടന്നതെല്ലാം ഒരു സ്വപ്നം മാത്രം എന്ന് സ്വയം വിചാരിച്ചിട്ട് ഒന്നു നെടുവീർപ്പെട്ടുക്കൊണ്ട് ഞാനും മിഖിയും നേരത്തെ അവിടെ പാർക്ക് ചെയ്തിരുന്ന ഞങ്ങളുടെ കാറുമെടുത്ത് വീട്ടിലേക്ക് തിരിച്ചു.

 

ഇതോടെ ഊട്ടിയാത്ര കഴിഞ്ഞു. ഇനിയുള്ള കളികളൊക്കെ വീട്ടിലാവാം?.

 

രണ്ടു ദിവസമായി ഫിലിപ്പ് അങ്കിളിനെയും ശാരദാന്റിയെയും കണ്ടിട്ട്. ഇന്നവരെ നേരിട്ടു കണ്ടിട്ട് ഒരുപാട് വിശേഷങ്ങള് പറയാനുണ്ട്. പ്രത്യേകിച്ചു ജൂവലിന്റെ കാര്യം. അവര് രണ്ടു പേർക്കുമായിരുന്നല്ലോ ഞാൻ ജൂവലിനെ പ്രേമിക്കാത്തതിന് ഏനക്കേടുണ്ടായേ ?.

 

“ജോ, അങ്കിളും ആന്റിയും കൂടി നമ്മളില്ലാണ്ടിരുന്ന രണ്ടു ദിവസം എങ്ങനെ മാനേജ് ചെയ്തിട്ടുണ്ടാവും ?”

 

വീട്ടിലേക്ക് പോകുന്ന വഴിക്ക് മിഖി അവന്റെ സംശയം പ്രകടിപ്പിച്ചു.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.