Wonder 8 [Nikila] 2121

“ജൂവൽ ചേച്ചിക്ക് അൽപ്പമെങ്കിലും ഉളുപ്പുണ്ടായിരുന്നേൽ ജോയുടെ പിന്നാലെ പിന്നേം നാണം കേട്ട് വരോ” മിഖി.

 

“അതിന് അവള് ഒറ്റക്കല്ലല്ലോ. റീന, ശ്രുതി, ലയ അങ്ങനെ ചിലരും കൂടി അവളെ സപ്പോർട്ട് ചെയ്യാനുണ്ടല്ലോ. എന്നെ പ്രൊപ്പോസ് ചെയ്യിക്കാനായിട്ട് അവർക്കൊക്കെ എന്താ ഒരു താൽപ്പര്യം?. എല്ലാം യൂദാസിന്റെ തലമുറക്കാരാ” ഞാൻ.

 

ന്യായമായി നോക്കിയാൽ ഇവരോടൊക്കെ എനിക്കീ നേരം കൊണ്ടു കൊല്ലാനുള്ള ദേഷ്യം വരേണ്ടാതാണ്. പക്ഷെ എന്റെ മൈൻഡ് ഇപ്പോഴും എന്റർടൈൻമെന്റ് മൂഡിലാണ്. ഞാനങ്ങനെ പെട്ടന്ന് ദേഷ്യപ്പെടുന്ന ആളല്ല. Bipolar disorder നു നേർവിപരീതമായ അവസ്ഥയാണ് ഇതിനു കാരണം. ഇതു മൂലം സീരിയസ് സിറ്റുവേഷൻ പോലും എനിക്കു തമാശയായാണ് തോന്നാറുള്ളത്. കൃത്യസമയത്തു ദേഷ്യം വന്നില്ലെങ്കിൽ എനിക്കു ഇഷ്ടമില്ലാത്ത കാര്യങ്ങൾ എതിർക്കാൻ പറ്റില്ല. ഇത്തരം സിറ്റുവേഷനിൽ ഇല്ലാത്ത ദേഷ്യം ഉള്ളതു പോലെ അഭിനയിക്കാറാണ് ഞാൻ ചെയ്യാറ് (നേരത്തേ സദാചാരക്കാരനോട്‌ കാണിച്ചത്?). എന്നാൽ ഈ കാര്യം വേറാരുമറിയരുതെന്ന് എനിക്കു നിർബന്ധമുണ്ട്. അതോണ്ട് ഇല്ലാത്ത ദേഷ്യം ഉള്ളതു പോലെ കാണിച്ചു കലിപ്പൻ ബിൽഡ് അപ്പ് കൊടുത്താണ് ഞാൻ ജീവിക്കുന്നത്. ഈ രഹസ്യമറിയാവുന്നത് മിഖിക്കും റോയ്ക്കും പിന്നെ വേറൊരാൾക്കുമാണ്?.

 

“എന്നാലും അവളുടെ ചങ്കുറ്റം സമ്മതിച്ചേ പറ്റൂ. ആൾക്കാരെ വിളിച്ചു കൂട്ടിയല്ലേ നിന്നെ പ്രൊപ്പോസ് ചെയ്തേ. ഇത്രയ്ക്ക് ധിക്കാരമുള്ള പെണ്ണുങ്ങളോ ?? ഇത്രേം കൂടിയ ഇനത്തിൽ പെട്ടവരെ ഞാനിതു വരെ കണ്ടിട്ടില്ല” റോയ്.

 

ഇവന്റെ ഞെട്ടല് കണ്ടാൽ തോന്നും ഇങ്ങനത്തെ പെണ്ണുങ്ങളെ ഇവൻ ആദ്യമായാ കാണുന്നേന്ന്?. പത്തു വർഷം കൊച്ചിയിൽ ജീവിച്ച ഞാൻ ഇങ്ങനെത്തെ പെണ്ണുങ്ങളെ ഇഷ്ടം പോലെ കണ്ടിട്ടുണ്ടെന്ന് മാത്രമല്ല അവരുടെയൊക്കെ ശല്യം സഹിക്കേണ്ടി വന്നിട്ടുണ്ട്. ആ എനിക്കിതൊക്കെ എന്ത് ?

 

“എടാ ജോ, ഇപ്പോ ഞാൻ തന്നെ പറയാണ്, നീയൊരിക്കലും ജൂവലിനെ പ്രേമിക്കാൻ നിക്കരുത്. അവൾക്ക് നിന്നോടുള്ളത് പ്രേമമെല്ലെടാ. എന്തോ ഒരു വാശിയുള്ള പോലെയാ എനിക്കു തോന്നണേ. പക്ഷെ എന്തിനാണ് അവൾക്കിത്ര വാശിയെന്ന് മാത്രം എനിക്കറിയില്ല?” റോയ്.

 

“റോയ് ചേട്ടാ, ഈ ഡൌട്ട് എനിക്കും ഉണ്ട്. ഇനി ജൂവൽ ചേച്ചി ആരോടെങ്കിലും എന്തെങ്കിലും കാര്യത്തിന് ബെറ്റ് വച്ചതാണെങ്കിലോ?” മിഖി.

 

ആ കാര്യത്തെക്കുറിച്ച് ശരിക്കുമൊന്ന് ആലോചിക്കേണ്ടത് തന്നെയാണ്. അവൾക്കെന്നോട് അസ്ഥിക്ക് പിടിച്ച പ്രേമമാണെന്നൊന്നും എനിക്കു തോന്നണില്ല. അങ്ങനെ പ്രേമിക്കാൻ മാത്രമുള്ള യോഗ്യതയൊന്നും എനിക്കില്ല. ഇതിലെന്തോ ഒരു ദുരുദ്ദേശമുണ്ട്. കണ്ടുപിടിക്കാം ?.

 

“ശരിക്കും നീയാവളുടെ ട്രാപ്പില് പെടേണ്ടതായിരുന്നു. പക്ഷെ ഈ മിഖി നേരത്തെ എറിഞ്ഞിട്ട പടക്കം നിന്നെ ഇങ്ങനെ സഹായിക്കൂന്ന് ആരും വിചാരിച്ചിട്ടുണ്ടാവില്ല. നിനക്കിട്ടു പാര വച്ചവരും പാര വക്കാൻ കൂട്ടു നിന്നവരും കൂടി എന്തായിരുന്നു ഒരു ഓട്ടം ?” റോയ്.

 

ആ സംഭവം വീണ്ടും ഓർത്തപ്പോൾ ഞങ്ങള് മൂന്നു പേർക്കും ചിരി വന്നു.

 

“എന്റെ റോയേ, ഈ മിഖിയുണ്ടല്ലോ പല തവണ അസ്ഥാനത്തിട്ട് പടക്കം പൊട്ടിച്ചിട്ടുണ്ട്. പക്ഷെ, ആദ്യായിട്ടാ ഒരെണ്ണം കറക്റ്റ് ടൈമിംഗില് തന്നെ പൊട്ടിയേ”

 

“എന്നെയിങ്ങനെ പുകഴ്ത്തല്ലേ ജോ?” മിഖി.

 

“അയ്യടാ, പുകഴ്ത്താൻ പറ്റിയ ഒരു മഹാൻ?. ഇതൊന്നും നിന്റെ മിടുക്കുകൊണ്ടല്ല. ആ പടക്കം അതിന്റെ ഇഷ്ടത്തിന് പൊട്ടിയതാ”

 

എന്റെ മറുപടി ഇഷ്ടപെടാതെ മിഖി മുഖം കെറുവിച്ചു കാണിച്ചു.

 

“എന്നാലും അതെറിഞ്ഞതിന്റെ ക്രെഡിറ്റ് എനിക്കു തന്നെയല്ലേ?” മിഖി.

 

“ജോ, എനിക്കിപ്പോ ഒരു കാര്യത്തിൽ നല്ല ഉറപ്പായി. അന്ന് വീട്ടിൽ നിന്ന് നീ രക്ഷപ്പെട്ടതിനു ശേഷം ഏതോ ഒരു ശക്തി നിന്റെ പിന്നാലെ തന്നെ കൂടിയിട്ടുണ്ട്. അതുകൊണ്ടാ ഓരോ തവണ പ്രശമുണ്ടാവുമ്പോഴും നീയിങ്ങനെ ആ ട്രാപ്പീന്നൊക്കെ ഏതെങ്കിലുമൊക്കെ രീതിയില് രക്ഷപ്പെടുന്നേ. ഇന്നിവിടെ ഉണ്ടായതും അതു തന്നെയാ. നിന്റെ കൂടെ ഒരു ഇൻവിസിബിൾ ഗാർഡിയാനുണ്ടെന്നാ തോന്നുന്നേ” റോയ്.

 

ഹും, ഈ പൊട്ടന്ന് ഇപ്പോഴാണ് എല്ലാം മനസിലാവുന്നേ. ഇതൊക്കെ ഞാൻ പണ്ട് ഇവനോട് പറഞ്ഞപ്പോൾ ആ നേരത്ത് എന്നോട് കട്ട പുച്ഛം ?. എന്റെ ലൈഫിൽ നടന്ന എക്സ്ട്രാ ഓർഡിനറി ഇവന്റ് പറഞ്ഞു കൊടുത്താൽ ആരും വിശ്വസിക്കില്ല. എല്ലാം എന്റെ തോന്നലാണെന്ന് പറഞ്ഞു പലരും അതു തള്ളിക്കളഞ്ഞു. അന്ന് എന്നെ രക്ഷിച്ചതും എന്റെ ആൽട്ടർ ഈഗോയാണെന്നാ പലരുടെയും വാദം. എന്നാൽ മിഖിയുടെ കളിയാക്കുമ്പോൾ മാത്രം സംഭവിക്കുന്ന പ്രതിഭാസത്തെക്കുറിച്ച് ചോദിച്ചാൽ ആർക്കും മറുപടിയില്ല.

 

ഞങ്ങള് കളിയും ചിരിയുമായി കൊച്ചുവർത്തമാനവും പറഞ്ഞു ബസ്സിനടുത്തെത്തി. ഊട്ടിയിൽ കാലു കുത്തിയിട്ട് ആദ്യമായിട്ടായിരിക്കും ഒരു ടൂറിനു വന്ന സ്ഥലത്തു നിന്ന് ഓടാതെ ബസ്സില് കേറുന്നേ?. അങ്ങനെ ഞങ്ങള് ബസ്സിനകത്ത് കേറിയിരുന്നു. അതികം വൈകാതെ എല്ലാവരുമെത്തി. വന്നവരെല്ലാം എന്റെ തലവട്ടം കണ്ടപ്പോഴേ മുഖം കുനിച്ചു. എനിക്കു വേണമെങ്കിൽ ഈയവസരം മുതലാക്കി ഇപ്പോൾ തന്നെ ഇവരെയൊക്കെ നാണം കെടുത്തി തൊലിയുരിക്കാൻ പറ്റും. പക്ഷെ അതു വേണ്ടാന്ന് വച്ചു. ഒന്നാമത്തെ കാരണം എനിക്കിപ്പോ ആരോടും വൈരാഗ്യം തോന്നുന്നില്ല. ഇപ്പോഴും ചിൽ ചെയ്യാനുള്ള മൂഡിലാണ് ഞാൻ ?. മറ്റൊരു കാരണം ഇന്ന് രാത്രിയാവുമ്പോഴാണ് തിരിച്ചു നാട്ടിലേക്ക് പുറപ്പെടുന്നത്. അതുവരെ ഇനിയും ഊട്ടിയിലെ കുറച്ചു സ്ഥലങ്ങളും കൂടി ചുറ്റിക്കറങ്ങാനുള്ളതാ. വെറുതെ ഒരു യാത്രയുടെ രസം ഞാനായിട്ട് കച്ചറയാക്കി നശിപ്പിക്കണ്ടാന്ന് കരുതി qമിണ്ടാണ്ടിരുന്നു. അവർക്കൊക്കെ എന്റെ മുഖത്തേക്ക് തന്നെ നോക്കാൻ മടിയായി ഞാൻ വലതും പറയുമെന്ന് വിചാരിച്ചിട്ടാവും ?.

 

കുറച്ചു കഴിഞ്ഞപ്പോൾ ജൂവലും വന്നു. ആ വരവ് തന്നെ കാണാൻ നല്ല രസമുണ്ടായിരുന്നു. നേരത്തെ ഊരിക്കളഞ്ഞ ജാക്കറ്റ് തോളത്തു തൂക്കിയിട്ട് എക്സാമിന് കേസില് തോറ്റ വക്കീലിനേപ്പോലയായിരുന്നു ആ വരവ്. അവളുടെ കൂടെ റീനയുമുണ്ടായിരുന്നു. നടുവും വളച്ചു പിന്നാക്കം വീണതുകൊണ്ടാവാം അവള് നടക്കാനിത്തിരി പ്രയാസപ്പെടുന്നുണ്ടായിരുന്നു. ജൂവലും റീനയും എന്നെ നോക്കിയപ്പോൾ അവരുടെ മുഖത്തു കരുണ, ഭീവത്സം, ഭയം തുടങ്ങീ നളചരിതം ആട്ടക്കഥയിലെ എല്ലാ ഭാവങ്ങളുമുണ്ടായിരുന്നു. എനിക്കും മിഖിക്കുമാണെങ്കിൽ ഒരേ സമയം ചിരിക്കാൻ മുട്ടിയിട്ട് ഞങ്ങള് രണ്ടാളും കൂടി സീറ്റിനടിയിലേക്ക് മുഖം പൂഴ്ത്തി ശബ്ദമുണ്ടാക്കാതെ പൊട്ടിച്ചിരിച്ചു?. എന്നെ നാണം കെടുത്താൻ നോക്കിയ അവൾക്ക് ഇതിലും വലിയ തിരിച്ചടി ഇനി വേറെ കിട്ടാനില്ല?.

 

ബസ്സ് മുന്നോട്ട് നീങ്ങി. എല്ലാവരും മ്ലാനമൂകരായി ഇരുന്നു. ഞാനതൊന്നും മൈൻഡ് ചെയ്യാതെ ചില യൂട്യൂബ് വീഡിയോയും കണ്ടിരുന്നു. ഇടയ്ക്കെപ്പോഴോ റീന എന്റെടുത്തേക്ക് എന്തോ പറയാൻ വന്നു.

 

“ജോ, ഞാനൊ…….”

 

അപ്പോഴേക്കും കണ്ടുക്കൊണ്ടിരുന്ന യൂട്യൂബിൽ ഒരു ആഡ് കേറി വന്നു.

 

നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ റൺ ഔട്ടാവുന്നത് എന്തൊരു കഷ്ടമാണ് 

 

അപ്പോൾ തന്നെ ഞാൻ ഫോണിന്റെ സൗണ്ട് കൂട്ടി അവളെ ചോദ്യഭാവത്തിലൊന്ന് നോക്കി ?. ഒന്നും പറയാതെ റീന തിരിച്ചു പോയി. കുറച്ചു കഴിഞ്ഞു ജൂവൽ എന്നെ ഇടക്കണ്ണിട്ടുനോക്കിയപ്പോൾ ഞാനവളുടെ മുഖത്തേക്ക് പോലും നോക്കാതെ നടു വിരൽ പൊക്കിക്കൊണ്ട് ഒരു ഹായ് കാണിച്ചു ?. എന്നിട്ട് അതേ വിരൽ കൊണ്ടു തന്നെ വീണ്ടും എന്റെ ഫോണിൽ തൊണ്ടിക്കൊണ്ടിരുന്നു. ഇതിലും മാന്യമായിട്ട് അവൾക്ക് മറുപടി കൊടുക്കാൻ എന്നെക്കൊണ്ട് പറ്റില്ല ?.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.