Wonder 8 [Nikila] 2121

അതും പറഞ്ഞ് ഞാനയാളെ ആഞ്ഞു ‘തള്ളി’. എന്നിട്ട് തിരിഞ്ഞു നടന്നു. അയാളുടെ ഭാര്യയെ നോക്കിയപ്പോൾ അവരെന്നെ നോക്കി പേടിച്ചിട്ട് കൈ കൂപ്പി.

 

“ന്നെ ഒന്നും ചെയ്യരുത്, പ്ലീസ്”

 

അയ്യേ ! ഇവരെന്നെക്കുറിച്ച് ഇങ്ങനാണോ കരുതിയെക്കണേ?. ഞാൻ ഏഴു വയസ്സുള്ള പയ്യനെ നോക്കി. അവൻ ചിരിച്ചുക്കൊണ്ട് ഹാപ്പിയായിട്ട് നിൽക്കുന്നു. അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കുട്ടിക്കാലത്ത് എന്നെ ചൂരലുക്കൊണ്ട് തല്ലിയ അപ്പന്റെ തലയില് മുളകുവെള്ളം ഒഴിച്ചവനാ ഞാൻ. എന്റെത്രക്കൊന്നും ഇവൻ വരില്ലല്ലോ ?. ഞാൻ അവന്റെ നേരെ മുട്ടുകുത്തി ഒറ്റകാലിൽ നിന്നുക്കൊണ്ട് കയ്യിലുണ്ടായിരുന്ന മഞ്ഞ റോസാപ്പൂ ചിരിയോടെ അവന്റെ നേരെ നീട്ടി.

 

“മോൻ ഇത് കയ്യില് വച്ചോട്ടാ ?”

 

അവൻ ചിരിച്ചുക്കൊണ്ട് പൂവ് വാങ്ങി. അയാള് അപ്പോഴേക്കും എന്നെ ഭീതിയോടെ എന്നെ നോക്കി. ആ അവസരം മുതലാക്കിക്കൊണ്ട് ഞാൻ അയാളുടെ ഫോൺ ഭീഷണിപ്പെടുത്തി വാങ്ങി ഓപ്പൺ ചെയ്തു നോക്കി. നേരത്തെ ജൂവലെന്നെ പ്രൊപ്പോസ് ചെയ്തതൊക്കെ ഈ തെണ്ടി വീഡിയോ പിടിക്കുന്നുണ്ടായിരുന്നു. ആ വീഡിയോസൊക്കെ അവന്റെ ഫോണിലുണ്ട്. ആദ്യം ആ വീഡിയോ ഡിലീറ്റ് ചെയ്യാൻ തോന്നിയെങ്കിലും പിന്നെയത് വേണ്ടാന്നു കരുതി വീഡിയോ എന്റെ വാട്ട്‌സാപ്പ് നമ്പറിലേക്ക് ഷെയർ ചെയ്യാൻ നോക്കി. എന്നാൽ ഷെയറാവുന്നില്ല. എഫ്ബി മെസ്സഞ്ചർ വഴി ഷെയർ ചെയ്യാൻ നോക്കി. അതും ഏറ്റില്ല. ഇന്റർനെറ്റിന്റെ പ്രശ്നം വല്ലതുമായിരിക്കുമെന്ന് കരുതി. എന്നാൽ ഫോണിലിപ്പോൾ നല്ല റേഞ്ചുമുണ്ട്. അവസാനം ബ്ലൂടൂത്ത് വഴി സെൻഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ബ്ലൂടൂത്ത് കണക്ട് ആവുന്നുണ്ട് എന്നാൽ വീഡിയോ ഷെയർ ആവുന്നില്ല. പിന്നീടാലോചിച്ചപ്പോൾ അതിന്റെ കാരണമെന്താണെന്ന് മനസിലായി.

 

മാജിക്ക്

 

അതെ, രണ്ടു വർഷം മുൻപ് എനിക്കു കിട്ടിയ മാജിക്ക് പവറാണ് ഇതിന്റെ പിന്നിലുള്ള കാരണം. അന്നു വീട്ടിൽ നിന്നും പുറത്തു വന്നപ്പോൾ എനിക്കു കിട്ടിയ ഒരു വരമാണ് ഇനി വീട്ടുക്കാരെന്നെ അടുത്ത രണ്ടു വർഷത്തേക്ക് കണ്ടു പിടിക്കില്ലാന്ന്. അതോണ്ട് വീട്ടുകാർക്ക് എന്നെ കണ്ടുപിടിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു ന്യൂസും ഈ രണ്ടു വർഷത്തേക്ക് സ്പ്രെഡ് ആവില്ല. ഇപ്പോ കുറേ പേര് ഫോണില് എന്റെ വീഡിയോ പിടിച്ചിട്ടുണ്ട്. എന്നാൽ ആ വീഡിയോസ് വേറൊരു ഫോണിലേക്ക് ഒരിക്കലും ഷെയർ ചെയ്യാൻ പറ്റില്ല. പ്രത്യക്ഷത്തിൽ ഞാനൊരു സാധാരണ മനുഷ്യനാണെങ്കിലും എനിക്കു ചുറ്റും ചില അമാനുഷിക വലയങ്ങളുണ്ട്. ഇതൊന്നും മനസിലാക്കാതെയാണ് ജൂവൽ നേരത്തെ എന്നെ ഭീക്ഷണിപ്പെടുത്തിയേ ?. പക്ഷെ എനിക്കു കിട്ടിയ ഈ രക്ഷാ കവചത്തിന്റെ ആയുസ്സ് രണ്ടു വർഷമാണ്. ഈ വരുന്ന ക്രിസ്തുമസോടു കൂടി രണ്ടു വർഷം തികയും.

 

ഫോൺ ഞാൻ അയാളുടെ കയ്യിൽ തന്നെ കൊടുത്തു. അതിന്റെയൊപ്പം ഒരു വാണിംഗ് കൂടെ കൊടുത്തു.

 

“മര്യാദക്കാണെങ്കിൽ മര്യാദക്ക്. അല്ലേൽ തന്റെ മോന്റെ കയ്യിലിപ്പോ കൊടുത്ത റോസാപ്പൂ നാളെ തന്റെ കുഴിമാടത്തില് വയ്‌ക്കേണ്ടി വരും”

 

പറയേണ്ടതെല്ലാം പറഞ്ഞപ്പോൾ മനസിലൊരു ആശ്വാസം. ഇവരെപ്പോലുള്ള സദാചാരക്കാരെ നമ്മള് തന്നെ കൈകാര്യം ചെയ്യണം. എന്നാലേ ശരിയാവുള്ളൂ. എല്ലാം കഴിഞ്ഞു തിരികെ പോവാൻ നോക്കിയപ്പോൾ പിന്നിൽ നിന്നും അയാൾ ;

 

“സാറാ വാ……”

 

എനിക്കു വീണ്ടും അരിശം കേറി.

 

“പ്ഭാ ?, ഞാനെങ്ങോട്ടാടാ വരേണ്ടേ ചെറ്റേ”

 

അതും ചോദിച്ചുക്കൊണ്ട് ഞാനയാളുടെ നേരെ കയ്യോങ്ങിയതും 

 

“അയ്യോ സാറേ, ഞാൻ സാറിനെ വിളിച്ചതല്ല. എന്റെ ഭാര്യ സാറ. ഞാനവളുടെ പേരാ വിളിച്ചേ”

 

അയാള് പേടിച്ചു വിറച്ചിട്ട് സ്വന്തം ഭാര്യയെ കൈ ചൂണ്ടികാണിച്ചിട്ട് പറഞ്ഞു. ആ പെണ്ണ് പേടിച്ചിട്ട് തല കുലുക്കിയിട്ട് അതേന്ന് സമ്മതിച്ചു. എന്നാൽ അവരുടെ കൂടെയുള്ള കുട്ടി ;

 

“ചേച്ചാ, അച്ഛയെ നിയും തല്ല്?. നല്ല രച്ചം”  

 

അവന്റെ സന്തോഷം കണ്ടിട്ട് ഞാൻ അന്ധാളിച്ചു പോയി. സ്വന്തം തന്തയെ തല്ലാൻ പ്രോത്സാഹിപ്പിക്കുന്ന മകൻ ?. ഒന്നും നോക്കിയില്ല, വേഗം അവിടുന്ന് എസ്‌കേപ്പായി. നല്ല ബെസ്റ് ഫാമിലി ?. ഞങ്ങള് തിരിച്ചു ആ പഴയ ബസ്സിന്റടുത്തേക്ക് നടന്നു നടന്നു. പോവുന്ന വഴിക്ക് ഞാനൊന്നും മിണ്ടിയില്ല. വേറൊന്നും കൊണ്ടല്ല, നേരത്തെ ഒരു മാസ്സ് പരിപാടി കാണിച്ചിട്ട് പെട്ടന്ന് കേറി കളിയും ചിരിയുമായാൽ എല്ലാം കൊളമാവും. ഞാനൊന്നും മിണ്ടാതിരുന്നത് കാരണം മിഖി ;

 

“ചേച്ചാ, ചേച്ചന്റെ പിണക്കം മാറിയോ”

 

മിഖി കളിയാക്കിക്കൊണ്ട് ചോദിച്ചു. ഇനിയിപ്പോ ബലം പിടുത്തതിന്റെ കാര്യമില്ല. മസിലൊന്ന് ലൂസാക്കിയേക്കാം. ഞാനവനെ നോക്കി ഇളിച്ചു കാണിച്ചു.

 

“പോടാ. എനിക്കൊരു കുഴപ്പവുമില്ല. ഞാനവരുടെ അടുത്ത് ചുമ്മാ ദേഷ്യപ്പെടുന്ന പോലെ ആക്ട് ചെയ്തതല്ലേ ?”

 

“ഓ, പിന്നേയ്. എന്നിട്ടാണ് ജോ അയാളെ തല്ലിയേ?” മിഖി

 

“ഞാൻ ഇനിയും തല്ലും, കരുതിക്കൂട്ടി തന്നെ ഞാനയാൾക്കിട്ട് പൊട്ടിച്ചതാ. ഒന്ന് ആ ഇത്തിരിപ്പോന്ന ചെക്കനെ ഒറ്റക്കാക്കി ഓടിയതിന്. പിന്നൊരെണ്ണം കാര്യമറിയാതെ എന്റെ കാര്യത്തിലിടപ്പെടാൻ വന്നതിന്. അവന്റെയൊരു മച്ചാൻ വിളി കേട്ടപ്പോഴേ ഞാനൊരെണ്ണം ഓങ്ങി വച്ചതായിരുന്നു. നേരിട്ടു കണ്ടപ്പോൾ അത് കറക്ടായിട്ട് കൊടുത്തു” 

 

“എന്നുവച്ച് അയാള് മാത്രമാണോ ജൂവലിനെ സപ്പോർട്ട് ചെയ്തേ ? വേറെയും കുറെപ്പേരുണ്ടായില്ലേ” റോയ്. 

 

“മോനെ റോയ്, എനിക്കിട്ട് പണി തന്ന ഓരോരുത്തരെയായി തേടിപ്പിടിച്ചു പക വീട്ടാനായിട്ട് ഞാൻ ജോൺ വിക്കല്ലല്ലോ ?. അതിലൊരാളെ കൈപ്പാങ്ങിന് ഒത്തുകിട്ടിയപ്പോൾ കൊടുക്കാനുള്ളത് കൊടുത്തു. That’s all”

 

“എന്നാലും എന്തായിരുന്നു സാറിന്റെയൊരു ഡയലോഗ്. വല്ലവന്റെയും കാര്യത്തിൽ തലയിട്ടാൽ കൊന്നുകളയുമെന്ന് ?. എന്നിട്ട്  നീയും ഈ മിഖിയും അതേ കാര്യം തന്നെയല്ലേ എപ്പോഴും ചെയ്യുന്നേ. നാട്ടുക്കാരുടെ കാര്യങ്ങളിലൊക്കെ കേറി തലയിടുന്ന ടീംസ് തന്നെയല്ലേ നിങ്ങള് രണ്ടെണ്ണവും”

 

“റോയ് ചേട്ടാ, സമ്മതിച്ചു. ആ പറഞ്ഞത് ശരിയാ. അതിന്റെ ഇനി ആർക്കെങ്കിലും ഞങ്ങളോട് വിരോധമുണ്ടെങ്കിൽ അവരും ഈ ജോ ചെയ്തത പോലെ ഞങ്ങളെ തല്ലിക്കോട്ടെ. എന്താ ജോ, ശരിയല്ലേ?”

 

മിഖി എന്നെ നോക്കി നിഷ്കളങ്കതയോടെ ചോദിച്ചപ്പോൾ ഞാൻ ചിരിച്ചുക്കൊണ്ട് മൂളി.

 

“ഉവ്വ, അതിന് ആർക്കെങ്കിലും നിങ്ങളെ തല്ലാൻ ധൈര്യമുണ്ടായിട്ടു വേണ്ടേ. നിന്നെയൊക്കെ ആരെങ്കിലും കൈ വച്ചാൽ പിന്നവർക്ക് എവിടുന്നേലും എട്ടിന്റെ പണി കിട്ടും. അപ്പോഴും നിങ്ങള് സേഫായിട്ടിരിക്കും. ഇപ്പൊ തന്നെ കണ്ടില്ലേ. നിൻെറ പാതിയായിക്കോട്ടേന്ന് ചോദിച്ചു വന്ന ആ ജൂവലിന്റെ പാതി ബോധം ഇതോടു കൂടി പോയിട്ടുണ്ടാവും”

 

എനിക്കിതു കേട്ടപ്പോൾ വന്ന ചിരി കടിച്ചമർത്താൻ ശ്രമിച്ചു നോക്കിയെങ്കിലും അതിനു പറ്റിയില്ല. ചിരിച്ചു പോയി. ഇവൻ പറഞ്ഞതു നൂറു ശതമാനം ശരിയാണ്. പലപ്പോഴും തവണയും എന്നെയും മിഖിയേയും പലരും പല രീതിയിൽ ട്രാപ്പിലാക്കാൻ നോക്കിയിട്ടുണ്ട്. പക്ഷെ ഓരോ തവണയും ഞങ്ങൾ കുടുങ്ങും എന്നു വിചാരിച്ചു അവസാന സമയമാവുമ്പോൾ അതുവരെയില്ലാത്ത എന്തെങ്കിലും പുതിയ ട്വിസ്റ്റ്‌ കേറി വന്ന് ഞങ്ങള് ഊരിപ്പോരും. Final Destination എന്ന ഹോളിവുഡ് സിനിമയിൽ എങ്ങനെയാണോ മനുഷ്യരെ മരണം പിന്തുടരുന്നത് അതുപോലെയാണ് ഞങ്ങളുടെ പിന്നാലെ ഭാഗ്യം എന്ന സാധനം കൂടിയിരിക്കുന്നത്. ഏതോ ഒരു കാണാമറയത്തുള്ള ശക്തി ഞങ്ങളെ സംരക്ഷിക്കുന്നുണ്ട്.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.