Wonder 8 [Nikila] 2121

ഞാൻ അലറിക്കൊണ്ടിരുന്ന ആ ചെക്കന്റെ തോളത്തു തോണ്ടി.

 

“ടാ, ചെക്കാ”

 

അവൻ മെല്ലെ കണ്ണു തുറന്നു ഞങ്ങളെ നോക്കി. കയ്യും കെട്ടി നിരന്നു നിൽക്കുന്ന ഞങ്ങളെ കണ്ടപ്പോൾ അവന്റെ ബഹളമെല്ലാം സ്വിച്ചിട്ടതുപോലെ നിന്നു. എന്നാലും അവനിപ്പോഴും പേടിയുണ്ട്.

 

“മോനെവിടുത്തുക്കാരനാ ? മോന്റെ അച്ഛനും അമ്മയും എന്ത്യേ ?” റോയ് 

 

ആ ചെക്കൻ പേടിച്ചു വിറക്കുന്നുണ്ടായിരുന്നു.

 

“പറയെടാ മോനെ’ ഞാൻ.

 

“ച്……… ച് …….. ച്ച…….. ച്ചൻ …….. ഇന്റ……… ന്റായിരുന്നു……. പ്പോ……. കാണണില്ല”

 

അവൻ നന്നായിട്ടു വിറക്കുന്നുണ്ട്. കണ്ടാൽ നല്ല ഓമനത്തമുള്ള മുഖം?. ഇത്രയും നല്ല സുന്ദരൻ ചെക്കനെ ഒറ്റക്കാക്കി മുങ്ങിയ ഇവന്റെ അച്ഛനെയും അമ്മയെയും നേരിൽ കണ്ടാൽ ഇപ്പൊ ഇവിടെ പൊട്ടിയ പടക്കത്തെക്കാളും വോളിയം കൂട്ടി ഒരെണ്ണം അവരുടെ ചെകിള നോക്കി ഒരെണ്ണം പൊട്ടിക്കണമെന്ന് മനസ്സിലോർത്തു.

 

‘പേടിക്കണ്ടാട്ടൊ, മോന്റെ അച്ഛനും അമ്മയും ഇപ്പൊ വരും”

 

അവന്റെ പുറത്തു തട്ടി ആശ്വസിപ്പിക്കുന്ന നേരത്താണ് എവിടെ നിന്നോ “മോനെ” എന്നു വിളിക്കുന്ന ഒരു സ്ത്രീയുടെ ഒച്ച കേൾക്കുന്നത്. ഈ ചെക്കന്റെ അമ്മയാണെന്ന് തോന്നിക്കുന്ന ഒരു സ്ത്രീ അവന്റെയടുത്തേക്ക് ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു. പിന്നെ ആ രണ്ടെണ്ണവും കൂടി കരച്ചിലായി. ഞാനും റോയിയും മിഖിയും നോക്കുക്കുത്തികളെ നോക്കി നിന്നു. ആ പെണ്ണിന്റെ പിന്നാലെ ഭർത്താവാണെന്ന് തോന്നുന്ന ഒരാളും വന്നു. അങ്ങനെ വന്ന ആ മാന്യനെ എനിക്കു പെട്ടന്ന് പിടിക്കിട്ടി?.

 

മച്ചാനേ, അങ്ങ് സമ്മതിച്ചു കൊടുത്തേക്ക്

 

നേരത്തേ ജൂവലെന്നെ പ്രൊപ്പോസ് ചെയ്തപ്പോ ഏറ്റവുമാദ്യം അവളെ സപ്പോർട്ട് ചെയ്ത അതേ അലവലാതി തന്നെ ?. ഇപ്പോ എന്റെ മുന്നിൽ തന്നെ വന്നു പെട്ടു. നീ തീർന്നെടാ മോനേ ?.

 

അയാളും ആ കുട്ടിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അതു കഴിഞ്ഞ് എന്റെ മുഖം കണ്ടപ്പോൾ അയാൾ അത്ഭുതപ്പെട്ടു. പിന്നെ എന്തോ പറയാനായി കൈയും കൂപ്പിപ്പിടിച്ചു എന്റടുത്തേക്ക് വന്നു..

 

“സാറേ, ഞാൻ ഞാനെങ്ങനെയാ സാറിനോട് നന്ദി………”

 

ടപ്പേ………..

 

പറയാൻ വന്ന കാര്യം മുഴുവനാക്കാൻ പോലും സമ്മതിക്കാതെ ഞാനയാളുടെ കരണം പുകയുന്ന രീതിയില് ഒരെണ്ണം പൊട്ടിച്ചു. അയാളുടെ ഭാര്യ അതുകണ്ട് ഞെട്ടി. എന്നാൽ എന്റെ രൗദ്ര ഭാവം കണ്ടു അവരൊന്നും എതിർക്കാൻ വന്നില്ല. അടുത്തയായി ഞാനയാളുടെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു മേലോട്ടു പൊക്കാനൊരു ശ്രമം നടത്തി. എന്നാൽ ഈ കാലമാടന് മുടിഞ്ഞ ഭാരമായതുകൊണ്ട് ഞാനും കൂടി ബാലൻസ് തെറ്റി അയാളുടെ കൂടെ നിലത്തോട്ടു വീഴാൻ പോയി. ഭാഗ്യത്തിനു എന്റെ കാലിനു നല്ല ഗ്രിപ്പുള്ളതോണ്ട് നാണം കെട്ടില്ല. അടി കിട്ടിയ കവിളത്തു കൈ വച്ചു കാര്യമറിയാതെ അയാളെന്നെ നോക്കി. ഞാൻ അയാളെ നോക്കി മുരണ്ടു.

 

“വഴിയേ പോണ പെണ്ണുങ്ങള് കയ്യും കണ്ണും കാണിച്ചു വിളിച്ചാ അങ്ങോട്ടു പോവും. എന്നാ സ്വന്തം കൊച്ചിനെ മാത്രം നേരാവണ്ണം നോക്കാൻ പറ്റത്തില്ല. അല്ലെടാ ചെറ്റപ്പോത്തേ?”

 

എന്റെയാ പെരുമാറ്റം കണ്ട് അയാള് ഭയന്നു. എന്നാൽ ഇതൊക്കെ കണ്ട് അയാളുടെ മോൻ കൈ കൊട്ടി ചിരിക്കുന്നു.

 

“അങ്കിളേ, ഒന്നൂടി അടി. നേത്തേ മുട്ടായി ചോയിച്ചയിന് അച്ഛ ന്നെ തല്ലി?” അവൻ 

 

“ങ്ങേ ? ?” ഞാൻ.

 

ഇതെന്തു മലര് ? തന്തയെ തല്ലുന്നതിന് സപ്പോർട്ട് ചെയ്യുന്ന മോനോ ?.

 

“നല്ല ബെസ്‌റ് മകൻ, അപ്പനെ തല്ലുമ്പോ ഇങ്ങനെ തന്നെ വേണം സന്തോഷിക്കാൻ. ഗുഡ് ജോബ് ?” മിഖി.

 

മിഖി അതു പറഞ്ഞത് എന്റെ മുഖത്തോട്ട് നോക്കിയിട്ടായിരുന്നു. ഇനിയവൻ എന്നെ ഉദ്ദേശിച്ച പറഞ്ഞതാണോ ?, ഏയ്. 

 

ഞാൻ അയാളുടെ ഷർട്ടിന്റെ കോളറിൽ ഒന്നൂടി മുറുക്കിപ്പിടിച്ചു.

 

“ഡോ, ആൾക്കൂട്ടത്തിനിടയില് മറ്റുള്ളവർക്കിട്ട് ഉണ്ടാക്കാനായിട്ട് ഏത് കഴുവേറിക്കും പറ്റും ? നിന്റെയൊക്കെ മുന്നില് വച്ച് ഞാനവളോട് യെസ് പറയണം, അല്ലേടാ ?. തനിക്കൊക്കെ എന്തിന്റെ കഴപ്പാടാ ?”

 

“സാറേ…… സോറി…… എന്നൊന്നും ചെയ്യല്ലേ. ആ പിള്ളേര് നിർബന്ധിച്ചിട്ടാ ഞാനങ്ങനെ ചെയ്തേ ?”

 

റോയിയും മിഖിയും അയാളെ സംശയത്തോടെ നോക്കി.

 

“പിള്ളേരോ ? ഏതു പിള്ളേര് ?”

 

“കുറച്ചു നേരം മുൻപ് സാറിനെ ഇഷ്ടാണെന്ന് പറഞ്ഞ ആ പെണ്ണും അവളുടെ കൂട്ടുകാരികളും ഞങ്ങളുടെ അടുത്തോട്ടു വന്നിട്ട് കയ്യും കാലും പിടിച്ചിട്ട് അങ്ങനെ പറയിപ്പിച്ചതാ. ആ പെണ്ണ് സാറിനെ ഇന്നു ഇഷ്ടാണെന്ന് പറയുമ്പോ സപ്പോർട്ട് ചെയ്യാൻ പറ്റോന്ന് അവളുടെ രണ്ടുമൂന്നു ഫ്രണ്ട്സ് ഞങ്ങളോട് ചോദിച്ചു. നല്ല കാര്യമല്ലേന്ന് വിചാരിച്ചിട്ട് ഞാൻ സമ്മതിച്ചു കൊടുത്തു. എന്നോട് മാത്രല്ല, വേറെ കുറേ പേരോട് അവരിങ്ങനെ ചോദിച്ചു സാറേ?”

 

അപ്പോ അതാണല്ലേ കാര്യം ?. ഞാനും ആലോചിച്ചു വെറുതെയെന്തിനാ എല്ലാവരും ജൂവലിന്റെ പ്രേമത്തിനു ചുക്കാൻ പിടിക്കണേന്ന്. എല്ലാം ഇവരുടെ പ്ലാനിങ്ങായിരുന്നു. എന്നാലും ഇതൊക്കെ ഇവരെപ്പോ സാധിച്ചു?.

 

“എന്നിട്ട് താൻ മാത്രം കറക്റ്റായിട്ട് ഞങ്ങളുടേല് പെട്ടല്ലോ ?” മിഖി.

 

അയാൾ പേടിയോടെ എന്നെ നോക്കി.

 

“എടാ ശുനകപുത്രാ, എനിക്കവളോട് പ്രേമമാണെന്ന് തന്നോട് പറഞ്ഞിട്ടുണ്ടോ ? ?”

 

“ഇ… ഇ….ഇല്ലാ…..”

 

“വേറാരൊടെങ്കിലും ഞാനവളെ ഇഷ്ടമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ ?”

 

“ഇല്ലാ…….”

 

“എന്നിട്ടാണോടാ  മരപ്പട്ടി, നീയാ പെണ്ണും പറയണ കേട്ടിട്ട് എനിക്കിട്ട് തൊലിക്കൻ നിന്നേ. നീയൊക്കെ മാമാ പണിക്കിറങ്ങോടാ. അവന്റെയൊരു ‘say yes’…… തൂഫ്……. ഇനി താൻ കാര്യറിയാണ്ട് വഴീ പോണൊരുടെ കാര്യത്തിൽ കേറിയിടപ്പെടാൻ വന്നാൽ തന്റെ അണ്ണാക്കില് ഞാൻ പന്നിപ്പടക്കം വച്ചു പൊട്ടിക്കും, കേട്ടോടാ”

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.