Wonder 8 [Nikila] 2121

എന്നും പറഞ്ഞു അവളുടെ നേരെ തിരിഞ്ഞു. അവളുടെ മുഖത്തു സന്തോഷത്തിന്റെ പൂത്തിരികൾ തെളിഞ്ഞു. ജൂവൽ പ്രതീക്ഷയോടെ വീണ്ടും കാൽ മുട്ട് നിലത്തു കുത്തി റോസാപ്പൂ എന്റെ നേരെ നീട്ടിപ്പിടിച്ചു. ഇവൾക്കുള്ള മറുപടി ചൂടോടെ തന്നെ കൊടുത്തേക്കാം. ഇതുപോലുള്ള ട്രാപ്പ് വരുമ്പോൾ നിന്നു വിയർക്കുന്ന ആൺപിള്ളേരെയേ ഇവള് കണ്ടിട്ടുള്ളൂ.

 

?ടോ?

 

ആരും തെറ്റു ധരിക്കരുത്. ഞാനവളുടെ മുഖത്തു പൊട്ടിച്ച ശബ്ദമല്ല, പകരം നേരത്തെ ഈ ഭാഗത്തെവിടെയോ മിഖി വലിച്ചെറിഞ്ഞു ചീറ്റിപ്പോയ പടക്കം പെട്ടന്ന് പൊട്ടിയതായിരുന്നു. ജൂവൽ നിൽക്കുന്നതിനടുത്തു മൂന്നടി മാറിയായിരുന്നു പടക്കം കിടന്നത്. അതു പൊട്ടിയതാണെങ്കിൽ ഇതുവരെ എവിടെയും കേൾക്കാത്തൊരു ശബ്ദത്തിൽ. ആ ശബ്ദം കേട്ടതും ഒരു സെക്കന്റ്‌ പോലും ആലോചിക്കാതെ മിഖി ;

 

“Fall down……?️”

 

എന്നും അലറിക്കൊണ്ട് നിലത്തോട്ട് ചാടിവീണു ഹോളിവുഡ് സ്റ്റൈലിൽ കമിഴ്ന്നു ഒരൊറ്റ കിടപ്പായിരുന്നു. കൂട്ടത്തിൽ എവിടെ നിന്നോ ഒരു കൊച്ചു കുട്ടിയുടെ അലർച്ച ശബ്ദമൊക്കെ കേട്ടു. പെട്ടന്നുണ്ടായ ശബ്ദം കേട്ട ഞെട്ടലിൽ മുട്ടു കുത്തി നിന്ന ജൂവൽ മലർന്നടിച്ചു നിലത്തു വീണു. ഓർക്കാപ്പുറത്തു പൊട്ടിയ പടക്കത്തിന്റെ ശബ്ദവും മിഖിയുടെ വെപ്രാളവും എവിടെ നിന്നോ ഉള്ള കൊച്ചു കുട്ടിയുടെ അലർച്ച ശബ്ദവും കൂടിയായപ്പോൾ ആരോ തോക്കെടുത്ത് വെടി വച്ചതാണെന്ന് കരുതി കരുതി കൂടി കൂടി നിന്നവരെല്ലാം ചിതറിയോടി?‍♂️?‍♀️???‍♂️. പൂരപ്പറമ്പിൽ ആനക്ക് മദം പൊട്ടുമ്പോൾ നാട്ടുക്കാര് വിരണ്ടോടുന്നതു പോലെയായിരുന്നു എല്ലാവരുടെയും പരക്കം പാച്ചിൽ. ആകെ മൊത്തം ജഗപൊക ?. ആരൊക്കെയോ എങ്ങോട്ടൊക്കെയോ ഓടുന്നു. ചിലരൊക്കെ ഒക്കത്ത് പിള്ളേരെയുമിരുത്തിയിട്ടായിരുന്നു ഓടിയത്

 

ജൂവൽ ഇത്തിരി മുൻപ് എല്ലാവരെയും കൂട്ടിക്കൊണ്ട് നിന്നത് ആ പടക്കം കിടന്ന സ്ഥലത്തായിരുന്നു. തോക്കു പൊട്ടുന്ന ശബ്ദവും പടക്കം പൊട്ടുന്ന ശബ്ദവും ഇതു വരെ മനസിലാവാത്ത മണ്ടൻ ആൾക്കൂട്ടത്തെ പറഞ്ഞാൽ മതിയല്ലോ ?. മിഖിക്ക് ഇതിനെക്കുറിച്ച് നേരത്തേ സൂചന കിട്ടിയെന്ന് തോന്നുന്നു. ഇടയ്ക്കിടെ അവൻറെ കണ്ണു താഴോട്ടു പോവുന്നത് ഞാൻ കണ്ടതാണ്. പക്ഷെ എന്താ സംഭവമെന്ന് മാത്രം ഞാൻ ശ്രദ്ധിച്ചില്ല. എന്തായാലും അവന്റെ സമയോചിതമായ ഇടപെടലും എവിടെ നിന്നോ കേട്ട അലറിക്കരച്ചിലും ഒക്കെകൂടി സംഗതി ഉഷാറായിട്ടുണ്ട്.

 

ഞാൻ പരിസരം ചുറ്റുമൊന്ന് നോക്കി. നേരത്തെ മലർന്നടിച്ചു വീണ ജൂവലിനെ ഇപ്പോ കാണുന്നില്ല. നാണക്കേട് കാരണം വീണിടത്തു നിന്നും എണീറ്റ് മുടന്തി ഓടിയിട്ടുണ്ടാവും. അവൾ വീണ സ്ഥലത്ത് മഞ്ഞ റോസപ്പൂ മാത്രം ബാക്കിയുണ്ട്. എനിക്കിപ്പോ ചിരി നിർത്താൻ പറ്റുന്നില്ല. ഒരു പൊട്ടിച്ചിരിയോടെ ഞാൻ നിലത്തു കിടന്ന ആ റോസാപ്പൂ കയ്യിലെടുത്തു.

 

“എന്തൊക്കെയായിരുന്നു അവളുടെ പ്ലാൻ. മലപ്പുറം കത്തി, അമ്പും വില്ലും, ഹോളിവുഡ് പ്രൊപ്പോസല് ; അങ്ങനെ അവസാനം പവനായി ശവമായി?”

 

ഞാൻ മിഖിയെവിടെയാണെന്ന് നോക്കിയപ്പോൾ അവനിപ്പോഴും നിലത്തു കമിഴ്ന്നു കിടക്കാണ്. ഞാൻ അവന്റെയടുത്തു പോയി അവനെ തോണ്ടി വിളിച്ചു.

 

“ടാ, എണീക്കടാ. എല്ലാം ശരിയായി”

 

അവൻ കിടന്നയിടത്തു നിന്നും തലയുയർത്തി നോക്കി. എന്റെ മുഖം കണ്ടതും അവൻ ഇളിച്ചു കാണിച്ചു.

 

“ആർക്കും ഒന്നും പറ്റിയില്ലല്ലോല്ലേ ?”

 

“ആർക്ക് എന്തു പറ്റാൻ ?”

 

ഞാൻ അവനെ നിലത്തു നിന്നും പൊക്കിയെണീപ്പിച്ചു.

 

“റോയ് ചേട്ടൻ ?”

 

ശരിയാണല്ലോ, റോയ് എവിടെ ?. ഇനിയവനും കാര്യം മനസിലാവാണ്ട് ഓടിയോ ?.

 

“റോയ്……?”

 

ഞാൻ വിളിച്ചു കൂവി.

 

“പ്രെസന്റ്….?”

 

അവൻ ദൂരെയെവിടെ നിന്നോ ഓടി ഞങ്ങളുടെ അടുത്തെത്തി. ഇങ്ങോട്ടു ഓടിയ്യെത്തിയപ്പോഴേക്കും അവൻ നന്നായി കിതച്ചു.

 

“നീയിതു എവിടെ പോയി കിടക്കായിരുന്നെടാ ?” ഞാൻ.

 

“ചുമ്മാ, ഒന്ന് ജോഗ്ഗിങ്ങ്‌ നടത്തിയതാ ?”

 

“ഈ നേരത്തോ ??” ഞാൻ.

 

“ശ്ശെയ്, ഓടനങ്ങനെ നേരോം കാലോം നോക്കണോ ?” റോയ്.

 

“ശരിയാ, ഞങ്ങളും ഇങ്ങനെ എത്ര തവണ ജോഗ്ഗിങ്ങ്‌ നടത്തിയേക്കണു. അല്ലേ ജോ ?”

 

മിഖി എന്നെ നോക്കി കണ്ണിറുക്കി ?. ഈ റോയിയുടെ ഒരു കാര്യം. പേടിയാണെങ്കിലും സമ്മതിച്ചു തരില്ല?.

 

“എന്നാലും ആ പടക്കത്തിന്റെ കാര്യം നമ്മളോർത്തില്ല, അല്ലേടാ ജോ ?” റോയ്.

 

“ഞാൻ കണ്ടായിരുന്നു ആ സാധനം അവിടെ കിടന്ന് പുകയുന്നത്. അതു പൊട്ടാൻ വേണ്ടി കാത്തിരിക്കായിരുന്നു ഞാൻ ?” മിഖി.

 

എനിക്കു തോന്നി. ഇവൻ ഒച്ചയും ബഹളവും വച്ചത് മനപ്പൂർവമാണെന്ന് എനിക്കു നേരത്തെ തോന്നി.

 

“ആാാാ……….?”

 

നേരത്തെ കേട്ട കൊച്ചു കുട്ടിയുടെ അതേ അലറിക്കരച്ചിൽ. ഈ അലർച്ച കേട്ടാണ് ആൾക്കാര് പടക്കത്തേക്കാളും ശരിക്കും പേടിച്ചേ.

 

“ശ്ശേടാ, ഉത്സവവും കഴിഞ്ഞു, കൊടിയുമിറങ്ങി. എന്നിട്ടുമിതാരാ പിന്നേം ആർപ്പ് വിളിക്കണേ??” ഞാൻ 

 

“വാടാ, നമുക്കു നോക്കാം” റോയ്.

 

ഞാനും മിഖിയും റോയിയും അലർച്ച കേട്ട ഭാഗത്തോട്ടു ചെന്നു. അവിടെ ഒരു ഏഴു വയസ്സു തോന്നിക്കുന്ന കൊച്ചു പയ്യൻ കൈ രണ്ടും ചെവിയിലമർത്തി കണ്ണും ഇറുക്കിപ്പിടിച്ച് ഒച്ച വയ്ക്കുകയായിരുന്നു. ഇട്ടിരിക്കുന്ന വേഷം കണ്ടിട്ട് നല്ല വീട്ടിലെ കൊച്ചാണെന്ന് തോന്നുന്നു. അവന്റെ അച്ഛനെയും അമ്മയെയും കാണാനില്ല. നേരത്തെ ഉണ്ടായ കോലാഹലം കാരണം ചെക്കനെ ഒറ്റക്കാക്കി ഓടിയാതാവും. അവരെയൊക്കെ……..?.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.