Wonder 8 [Nikila] 2121

“ഒരുപാട് പേര് എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു വന്നിട്ടുണ്ട്. അന്നെനിക്ക് അവരോട് തോന്നാത്ത ആ ഇഷ്ടം തന്നോട് മാത്രമേ തോന്നിയിട്ടുള്ളൂ”

 

അവരൊക്കെ രക്ഷപെട്ടു, ഞാൻ മാത്രം പെട്ടു ?

 

“തന്റെയീ കുസൃതി നിറഞ്ഞ കണ്ണുകൾ എന്നെ വല്ലാതെ ഭ്രാന്തു പിടിപ്പിക്കുന്നു. ഈ കുട്ടിത്തം നിറഞ്ഞ ചേഷ്ടകൾ കാണുമ്പോൾ എനിക്കു കൊതി തോന്നുന്നു”

 

ഇന്നലെ രാത്രി റെസ്റ്റോറന്റില് വച്ചു മിഖിയും പറഞ്ഞതാ എനിക്കു ക്യൂട്ട്നെസ്സ് കൂടുതലാണെന്ന്. ദൈവമേ, പാവങ്ങൾക്കിത്രയും സൗന്ദര്യം കൊടുക്കല്ലേ?

 

“ഇനിയുമെനിക്ക് തന്നെ വിട്ടുകളയാൻ പറ്റില്ല. ഇന്നത്തോടെ എല്ലാം മതിയാക്കാം. എനിക്കു താനില്ലാതെ പറ്റില്ലെടോ ?. കണ്ണു തുറന്നിരിക്കുമ്പോൾ എന്റെ ഓർമ്മകളിൽ താൻ മാത്രമേയുള്ളൂ, കണ്ണടക്കുമ്പോളും എന്റെ സ്വാപനങ്ങളിൽ താൻ മാത്രമേയുള്ളൂ”

 

അവസാനം പറഞ്ഞ അവളുടെ ഡയലോഗ് കേട്ടതും റോയ് ;

 

“വെറുതെയല്ല, ഇവള് ഓഫീസില് മര്യാദയ്ക്ക് പണിയെടുക്കാത്തേ?. Monthly target വല്ലതും കൊടുത്താല് അതിന്റെ പകുതി പോലും സമയത്തിന് കംപ്ലീറ്റാക്കില്ല. കാര്യം മനസിലായ സ്ഥിതിക്ക് ഇനി നാട്ടിലെത്തിക്കഴിഞ്ഞിട്ട് ഇവൾക്ക് നോട്ടീസും കൊടുത്ത് കമ്പനീന്ന് ഒഴിവാക്കിയേക്കാം. ഇനിയിവള് വീട്ടിലിരുന്ന് സ്വപ്നം കാണട്ടെ ?”

 

അരേ വാഹ് ?, തഗ്ഗ് ലൈഫ് റോയ് ?.

 

റോയ് അൽപ്പനേരത്തേക്ക് കമ്പനി എംഡിയുടെ ക്യാരക്ടറിലോട്ട് മാറിയപ്പോൾ ജൂവൽ രണ്ടു സെക്കന്റ് നേരത്തേക്ക് ഇടിവെട്ടേറ്റതു പോലെയായി?. എന്നാലും മനസ്സാനിദ്ധ്യം കൈവിടാതെ വീണ്ടും എന്നെ പ്രണയപരവശത്തോടെ നോക്കിക്കൊണ്ട് നിലത്തു ഒറ്റക്കാലിൽ മുട്ടുക്കുത്തിക്കൊണ്ട് എന്റെ നേരെ റോസാപ്പൂ നീട്ടി.

 

“ഒന്നു സമ്മതം മൂളിയാൽ മാത്രം മതി. ഞാനുണ്ടാകും ഇനിയുള്ള തന്റെ ജീവിതത്തിൽ തന്റെ പാതിയായി തനിക്കു വേണ്ടി മാത്രം. Will you accept my love ?”

 

തുടിക്കുന്ന അവള് പുരികം ഉയർത്തി ചോദ്യഭാവത്തിൽ എന്നെ നോക്കി. ഞാൻ മറുപടിയൊന്നും പറയാതെ മിണ്ടാണ്ട് നിന്നു. വല്ലതും മിണ്ടിയാൽ അതു വല്ലാണ്ട് കൂടിപ്പോവുമെന്ന് അറിയാവുന്നതിക്കൊണ്ട് സംയമനം പാലിച്ചതാണ്.

 

“മച്ചാനേ, അങ്ങ് സമ്മതിച്ചു കൊടുത്തേക്ക്”

 

ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഏതോ ഒരു അലവലാതി വിളിച്ചു കൂവി.

 

“സമ്മതിക്ക് ജോ”

 

എവിടെ നിന്നോ ഒരു പെൺശബ്ദം കേട്ടു. എന്റെ പേരു വരെ നന്നായറിയുന്നവൾ ആരാണെന്നറിയാൻ നോക്കിയപ്പോൾ കണ്ടത് എന്നെ നോക്കി ഇളിച്ചുകൊണ്ട് നിൽക്കുന്ന റീനയെ. അവള് മാത്രമായിരുന്നില്ല. ലയ, ശ്രുതി, അലക്സ് എന്നിവരും ആ കൂട്ടത്തിലുണ്ടായിരുന്നു. ഈ മാരണങ്ങളൊക്കെ ഇവിടെയുണ്ടായിരുന്നോ ?. അവരുടെയൊക്കെ ആക്കിച്ചിരി കണ്ടാലേ അറിയാം എല്ലാവരും കൂടി അറിഞ്ഞോണ്ടുള്ള പ്ലാനിങ്ങാണെന്ന്. മാർക്കോണിയെ മാത്രം ഈ ഭാഗത്തൊന്നും കാണുന്നില്ല. വെറുതെയൊരു കച്ചറ സീനുണ്ടാക്കാതെ പുറത്തേക്ക് പോവാം എന്ന് വിചാരിച്ചാൽ എല്ലാവരും എന്നെ വട്ടത്തിൽ ലോക്ക് ചെയ്തിരിക്കാണ്. റോയ്ക്കും മിഖിയും കുന്തം വിഴുങ്ങിയതുപോലെ നിൽക്കുന്നുണ്ട്.

 

 

“Jo, Please say yes”

 

ഒരു അപേക്ഷ പോലെയാണ് അവളത് എന്നോട് ചോദിച്ചത്. എന്നാലും അവളിലെ ആ വില്ലത്തിച്ചിരി എനിക്കു മനസിലാവും.

 

“Say yes”

 

ഇത്തവണ അവള് ഞാൻ മാത്രം കേൾക്കേ ശബ്ദം താഴ്ത്തി എന്നോട് മുരണ്ടു. ഒരു വാശിപ്പുറത്ത് വിചാരിച്ച കാര്യം നടക്കാൻ എല്ലാ സന്തോഷവും അവൾക്കുണ്ടായിരുന്നു.

 

“ജോ, സമ്മതിച്ചേക്ക്” 

 

ആൾക്കൂട്ടത്തിനിടയിൽ നിന്നും റീന വിളിച്ചു കൂവി. അതിന്റെയൊരു കുറവും കൂടിയേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവരും റീനയുടെ ചുവടു വച്ചു പിടിച്ചു.

 

“ jo, Say yes” ശ്രുതി

 

“Say yes” ലയ 

 

“Say yes” അലക്സ്.

 

അങ്ങനെ അവരും കൂടി വിളിച്ചു കൂവിയപ്പോൾ കണ്ടു നിന്നവരെല്ലാം അവരുടെ കൂടെ ഏറ്റു പിടിച്ചു. എല്ലാവരും എന്നെ നോക്കി “say yes”, “say yes” എന്നു ക്യാമ്പയിൻ മുദ്രവാക്യം പോലെ വിളിച്ചു കൂവാൻ തുടങ്ങി. ഞാനാകെ അന്തിച്ചു പോയി ചുറ്റും നോക്കി. മിഖിയും ഒന്നും മനസിലാവാതെ എന്നെ പകപ്പോടെ നോക്കി. ഇതിപ്പോ എനിക്കാണോ വട്ടായതാണോ അതോ നാട്ടുകാർക്ക് മൊത്തം ഭ്രാന്ത് പിടിച്ചതാണോ. ആദ്യം രണ്ടു പേര് വന്നു ഫ്രഞ്ച് കിസ്സടിച്ചിട്ട് പോവുന്നു. ഇപ്പോ ദേ, എല്ലാവരും കൂട്ടം കൂടി നിന്ന് ഒരുത്തിയുടെ ലവ് പ്രൊപ്പോസലിനു സപ്പോർട്ട് കൊടുക്കുന്നു. ഞാനിപ്പോ നിൽക്കുന്നത് ഊട്ടിയിലാണോ അതോ പാരീസിലാണോ?.

 

ചുറ്റിലും നിന്നു ശബ്ദം കൂടി വരികയാണ്. ആൾക്കാരുടെ മുദ്രാവാക്യം പോലുള്ള ആ ബഹളം എനിക്കു അരോചകമായി. ചിലരൊക്കെ ഇതു ഫോണില് വീഡിയോ പിടിക്കുന്നുണ്ട്. കാര്യങ്ങൾ ശരിക്കും കൈ വിട്ടുപോയി. ഓഫീസിലുള്ള എന്റെ ഫ്രണ്ട്സെന്ന് കരുതിയവരടക്കം എല്ലാവരും ഇത്തിരി മാസം മാത്രം പരിചയമുള്ള ജൂവലിന് സപ്പോർട്ട് കൊടുക്കുന്നു. റോയിയും മിഖിയും നിസ്സഹായരായി. ജൂവലിനെ നോക്കിയപ്പോൾ അവള് പുച്ഛത്തോടെ എന്നെ നോക്കി. ഞാൻ മാത്രം കേൾക്കുന്ന രീതിയിൽ എന്റെ അരികിൽ വന്ന് അവൾ ;

 

“ഞാനപ്പോഴേ പറഞ്ഞതല്ലേ തന്നെ ഞാൻ മാത്രമേ സ്വന്തമാക്കുള്ളൂന്ന് ?. ഇനിയെന്നെ വേണ്ടാനെങ്ങാനും പറഞ്ഞാൽ ഞാനിവിടെ പരസ്യമായിട്ട് പൊട്ടിക്കരയും. പിന്നെ നാറുന്നത് താനായിരിക്കും. എനിക്കു എല്ലാവരുടെയും സിമ്പതി കിട്ടും. ഇവിടെയുള്ള ചിലരൊക്ക നമ്മളെ ഫോണില് വീഡിയോ പിടിക്കുന്നുണ്ട്. എടുത്തുചാട്ടം വല്ലതും കാണിച്ചാൽ സോഷ്യൽ മീഡിയയിൽ നാണം കെടേണ്ടി വരും. അതോണ്ട് ജോ നല്ല കുട്ടിയായിട്ട് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞേക്ക്”

 

എല്ലാവരും നോക്കി നിൽക്കേ ഞാൻ മാത്രം കേൾക്കേയായിരുന്നു അവള് റൊമാന്റിക് ടോണിൽ എന്നെ ഭീക്ഷിണിപെടുത്തിയത്. എന്നെ കൊലച്ചരിയോടെ നോക്കിയ അവളെ ഞാനപ്പോഴും ഒരു തരി പോലും പേടിക്കാതെ പുച്ഛത്തോടെയാണ് നോക്കിയത്. ഇതിലും വലിയ പെരുന്നാളൊക്കെ കൂടി വന്നവനാണ് ഈ ഞാൻ. ആ എന്നെയാണ് ബ്ലാക്ക് മെയിൽ ചെയ്യുന്നേ. എന്റെ പേടിയില്ലായ്മ കണ്ടു ജൂവലിനു അത്ഭുതം വന്നു. ഇവൾക്കുള്ള മറുപടി ഞാൻ ഇപ്പോ തന്നെ കൊടുത്തോളാം.

 

“സ്റ്റോപ്പ്”

 

ഞാൻ ആൾക്കൂട്ടത്തെ നോക്കി കൈ വീശിക്കൊണ്ട് ഒച്ച വച്ചു. അതോടെ എല്ലാവരും നിശബ്ദരായി. ഒപ്പം ഞാനും ഒന്ന് അടങ്ങി.

 

“ശരി, ഞാൻ പറയാം”

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.