അതും പറഞ്ഞു അവള് എന്നെ തന്നെ ചൂഴ്ന്നു നോക്കി. ഇപ്പോ ആളുകളുടെ നോട്ടമൊക്കെ എന്നിലേക്ക് തിരിഞ്ഞു വരികയാണ്. ജൂവൽ പുച്ഛം കലർന്ന ചിരിയോടെ എന്നെ നോക്കി. അപ്പോളാണ് എന്റെ തലച്ചോറിൽ ചെകുത്താന്റെ ബുദ്ധി പ്രവർത്തിച്ചത്?. ഞാനും റോയിയും ഒരുമിച്ചാണ് നിൽക്കുന്നേ….. ജൂവലിന്റെ ലൂക്ക് ഇപ്പോഴും ആരുടെ നേർക്കാണെന്ന് കാര്യത്തിൽ എല്ലാവർക്കും ഡൌട്ടുണ്ട്. അങ്ങനെയാണെങ്കിൽ പിന്നെ…….?♂️.
“സോറീടാ റോയ്”
ഞാൻ റോയിയുടെ നോക്കി ചുണ്ടനക്കിക്കൊണ്ട് രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെ നൈസായിട്ട് അവന്റെ നേരെ വിരൽ ചൂണ്ടി. എല്ലാവരും റോയിയെ തന്നെ നോക്കി. ജൂവലിന്റെ പ്രിയതമനെന്ന പട്ടം കുറച്ചു നേരത്തേക്ക് ഇവാനിരിക്കട്ടെ. എന്റെയടുത്തു നിന്ന് അങ്ങനെയൊരു നീക്കം ജൂവല് പ്രതീക്ഷിച്ചില്ല. അവളൊന്ന് പതറി. എല്ലാവരും റോയിയെ തന്നെ ശ്രദ്ധിച്ചു. ശരിക്കും ഞെട്ടിയത് റോയിയായിരുന്നു. അവൻ പകച്ചുകൊണ്ട് എന്നെ നോക്കി.
“എടാ ജോ….. നീ……”
ഞാനവനെ നോക്കി കണ്ണടച്ചു ഒരു രഹസ്യ സിഗ്നൽ കൊടുത്തു. കാര്യം പിടിക്കിട്ടിയ റോയ് അടുത്ത സെക്കൻഡിൽ തന്നെ തിരിച്ചും എന്റെ നേരെ വിരൽ ചൂണ്ടി. അപ്പോഴും ആളുകള് അവനെയാണ് നോക്കിയത്. കാര്യം മനസിലാവാതെ റോയ് അവന്റെ മറ്റേ സൈഡിലോട്ട് നോക്കിയപ്പോഴാണ് അവന്റെ നേരെ വിരൽ ചൂണ്ടി ഇളിച്ചുകൊണ്ട് നിൽക്കുന്ന മിഖിയെ കണ്ടത്. ഞാനും മിഖിയും വിരൽ ചൂണ്ടിയിരിക്കുന്നത് റോയിയെ. ഭൂരിപക്ഷം കിട്ടിയിരിക്കുന്നത് റോയിക്കാണ്.
“മിഖി, നീയും…..?” അവൻ
മിഖി റോയിയെ നോക്കി ചിരിച്ചുക്കൊണ്ട് കണ്ണു ചിമ്മി. എന്നാൽ അഞ്ചു സെക്കന്റ് കഴിഞ്ഞപ്പോഴേക്കും മിഖി അവന്റെ ചൂണ്ടുവിരൽ എന്റെ നേർക്ക് മാറ്റി ?. അവന്റെ അപ്രതീക്ഷിതമായ ആ നീക്കത്തിൽ ഞാൻ ഞെട്ടി. ഞാൻ മാത്രമല്ല ഇവിടേക്ക് വന്നവരെല്ലാം. ഇപ്പോ റോയിയും മിഖിയും എന്റെ നേരെ ചൂണ്ടിയപ്പോൾ ഭൂരിപക്ഷം എനിക്കു കിട്ടിയ പോലെയായി. ഇവിടെ കൂടി നിന്നവർക്കെല്ലാം ആശയക്കുഴപ്പമായി. അവരൊക്കെ അടക്കിപ്പിടിച്ചുള്ള ശബ്ദത്തിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ആളുകളുടെ എണ്ണം കൂടുതലായതുക്കൊണ്ട് അതെല്ലാം അപശബ്ദങ്ങളായി ഞങ്ങള് കേട്ടു. എന്നാൽ ജൂവലിനു ആശ്വാസമായി. ഇപ്പോൾ ഞാനാണല്ലോ ഭൂരിപക്ഷത്തിൽ മുന്നേറി നിൽക്കുന്നേ ?. അവള് എന്റെടുത്തേക്ക് നീങ്ങാൻ തുടങ്ങിയതും ഞാൻ പെട്ടന്ന് വന്ന ബുദ്ധിയുടെ അടിസ്ഥാനത്തിൽ എന്റെ കൈ റോയിയുടെ നേരെ നിന്നും മാറ്റി മിഖിയുടെ നേരെ ചൂണ്ടി?. എനിക്കിട്ട് ഉണ്ടാക്കിയിട്ട് ഇവൻ മാത്രം സുഖിക്കണ്ട ?. ഞാൻ മിഖിയെ കൈ ചൂണ്ടിയപ്പോൾ എന്റെയൊപ്പം റോയിയും മിഖിയുടെ നേരെ കൈ ചൂണ്ടി. ഇപ്പോൾ ഭൂരിപക്ഷം മിഖിക്കായി?.
വന്നവരെല്ലാം അന്തം വിട്ട് മിഖിയെ നോക്കി. ആളുകളുടെ അടക്കിപ്പിടിച്ചുള്ള സംസാരത്തിന്റെ ശബ്ദം ഒന്നുകൂടി കൂടി ?. ചിലരൊക്കെ മൂക്കത്ത് വിരലു വച്ചു പോയി. ജൂവലാണെങ്കിൽ ചാണകത്തിൽ ചവിട്ടയ്‌തു പോലുള്ള എക്സ്പ്രെഷനുമിട്ട് നിൽക്കുന്നു. ഇരുപത്തിയഞ്ചുക്കാരിക്ക് പന്ത്രണ്ടുക്കാരനോട് പ്രേമം. മിക്കവാറും ജൂവലിനെ പീഡോഫീലിയായ്ക്ക് അറസ്റ്റ് ചെയ്യേണ്ടി വരും ?.
“ദൈവമേ…..! ഈ പയ്യനോ?”
ഞങ്ങളുടെയടുത്തുണ്ടായ ഏതോ ഒരുത്തൻ അമ്പരപ്പോടെ വിളിച്ചു ചോദിച്ചു.
“അതെന്താ ചേട്ടാ, ഞാൻ പ്രേമിച്ചാ വയറ്റിളക്കം പിടിക്കോ ?” മിഖി.
ബലേ ഭേഷ്! ഇപ്പോഴാണ് ഈ സിറ്റുവേഷൻ ശരിക്കും കോമഡിയായത്. എനിക്കും റോയിക്കും മിഖിക്കും ഇപ്പോ ഈ കളി ശരിക്കും മനസ്സിലായി. ഇങ്ങനെ തന്നെ മുന്നോട്ടു പോയിക്കൊണ്ട് മറ്റുള്ളവരെയും കൂട്ടത്തിൽ ജൂവലിനെയും ഇത്തിരി നേരത്തേക്ക് വട്ടു പിടിപ്പിക്കുക. അതാണ് ഇതിന്റെ ടെക്‌നിക്ക്. എന്നാ അങ്ങനെയായേക്കാം…..?.
കളി മനസിലായ മിഖി അടുത്തായി റോയിയുടെ നേരെ കൈ ചൂണ്ടി, കൂട്ടത്തിൽ ഞാനും. അങ്ങനെ ഭൂരിപക്ഷം വീണ്ടും റോയിക്ക് കിട്ടി. രണ്ടു സെക്കന്റ് കഴിഞ്ഞപ്പോൾ മിഖി എന്റെ നേരെ കൈ ചൂണ്ടി. ഇപ്പൊ ഭൂരിപക്ഷം എനിക്ക്. ഞാൻ നേരെ മിഖിയുടെ നേരെ കൈ ചൂണ്ടി, ഒപ്പം റോയിയും. അങ്ങനെ ഈ പരിപാടി ഒരു ലൂപ്പ് പ്രോസസ്സ് പോലെയായി. ഞാൻ, റോയ്, മിഖി അങ്ങനെ ഞങ്ങള് മൂന്നു പേരും മാറി മാറി ഒറ്റിക്കൊടുത്തു. ഞങ്ങൾക്കീ കളിയില് ശരിക്കും രസം പിടിച്ചു. ഇതു നിർത്താൻ തന്നെ ഞങ്ങൾക്കിപ്പോ തോന്നുന്നില്ല. എന്നാൽ ഞങ്ങളുടെയീ തമാശക്കളി കണ്ടു നിന്ന ജൂവലിനു ഭ്രാന്തു പിടിച്ചു. എല്ലാവരും ഇതൊക്കെ കോമഡിയായി തോന്നിയപ്പോൾ ജൂവലിനെ നോക്കി കൂവി കളിയാക്കി. ഞങ്ങളുടെ തമാശക്കളിയും ആൾക്കാരുടെ കളിയാക്കലും കൂടിയായപ്പോൾ ജൂവലിന് ഭ്രാന്ത് പിടിച്ചു.
“ഇനഫ്……?”
അവള് അലറിയപ്പോൾ എല്ലാവരും നിശബ്ദതരായി. കൂട്ടത്തിൽ ഞങ്ങളും എല്ലാ കളിയും അവസാനിപ്പിച്ചു. കുഴപ്പമില്ല, ഇനി വരാൻ പോണ റൗണ്ടില് വേറെ കളി നോക്കാം ?.
“എന്റെ ആളെ ഞാൻ തന്നെ കാണിച്ചു തരാം”
അതും പറഞ്ഞ് അവള് പുഞ്ചിരിയോടെ ഇട്ടിരുന്ന ജാക്കറ്റ് ഊരി നിലത്തിട്ടു. അവൾ ഇട്ടിരുന്ന സ്വേറ്ററിനടിയിൽ മഞ്ഞ നിറത്തിലുള്ള അനാർക്കലി കുർത്ത ധരിച്ചിട്ടുണ്ടായിരുന്നു. രണ്ടു സെക്കന്റ് നേരത്തേക്ക് എന്റെ കണ്ണുകൾ വിടർന്നു പോയി. ഇവൾക്കൊക്കെ ഇത്രയും സൗന്ദര്യമുണ്ടായിരുന്നോ എന്നു ഞാനാലോചിച്ചു പോയി. എന്നാൽ ഇപ്പോഴെത്തെ സാഹചര്യം നല്ല ഓർമ്മയുള്ളതുക്കൊണ്ട് ഞാൻ സംയമനം പാലിച്ചു. സ്ലിം ബോഡിയായിട്ടുള്ള അവൾക്ക് ആ വേഷം നന്നായി ചേരുന്നുണ്ടായിരുന്നു. ആ കോലത്തിൽ അവൾക്ക് സൗന്ദര്യം കൂടിപ്പോയതുകൊണ്ടാകാം പല ഞെരമ്പൻമാരും അവളെ തന്നെ ഇമ ചിമ്മാതെ നോക്കി. അവൾ നിലത്തോട്ട് കുനിഞ്ഞ് ഊരി വച്ച ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും ഒരു മഞ്ഞ നിറത്തിലുള്ള റോസാപ്പൂവെടുത്ത് എന്റടുത്തേക്ക് മന്ദം മന്ദമായി നടന്നടുത്തു. ഇത്രയും നല്ലൊരു റൊമാന്റിക് മോമെന്റ് നടക്കുന്ന നേരത്തു പോലും മിഖി അടക്കത്തിൽ വന്നു എന്നോട് ;
“ജോ, എനിക്ക് ചെറുതായിട്ട് മഞ്ഞപിത്തമുണ്ടോന്നാരു സംശയം. ദാണ്ടെ, ജൂവൽ ചേച്ചീടെ ഡ്രെസ്സും കയ്യിലുള്ള പൂവുമൊക്കെ മഞ്ഞയായിട്ടാ കാണുന്നേ ?”
ആഹാ, പഷ്ട്! ഈ നേരത്തു പോലും ഇവന്റെ കത്തി വയ്ക്കലിന് ഒരു കുറവുമില്ലല്ലോ ?. ഒരു ഡോസ് തിരിച്ചു കൊടുത്തേക്കാം.
“മിടുക്കാ, കണ്ടുപിടിച്ചു കളഞ്ഞല്ലോ ?. സത്യം പറഞ്ഞാ നീയെന്നെ നോക്കി പല്ലിളിച്ചു കാണിക്കുന്ന നേരത്തും എനിക്കീ സംശയം തോന്നിയിട്ടുണ്ടെടാ?”
ഞാനും അതേ സ്റ്റൈലിൽ തിരിച്ചടിച്ചു.
“അതു ശരി, ഇവിടെ എട്ടിന്റെ പണി കിട്ടാൻ പോവുന്ന നേരത്തു പോലും നിങ്ങളുടെ ചളിയടിക്ക് ഒരു കുറവുമില്ലാല്ലേ?. നിങ്ങളൊക്കെ എന്തിന്റെ കുഞ്ഞാണോ എന്തോ?” റോയ്
ഞങ്ങള് പരസ്പരം അടക്കം പറഞ്ഞു തീർന്നതും ജൂവൽ എന്റടുത്തെത്തി. എന്നെ എന്നെ നോക്കി പ്രണയപരവശയായിക്കൊണ്ട് അവൾ പ്രൊപ്പോസ് ചെയ്യാനാരംഭിച്ചു.
“കുറേ നാളായി താനെന്നെ വട്ടു കളിപ്പിക്കാൻ തുടങ്ങിയിട്ട്. ഇന്നത്തോടെ നമുക്ക് എല്ലാം അവസാനിപ്പിക്കാം. നമുക്ക് പരസ്പരം മനസ്സിലുള്ളത് തുറന്നു പറയാം”
എടീ, സമദ്രോഹീ…. ഇത്തിരി മുൻപ് ഞാൻ പറഞ്ഞതൊക്കെ നീ കേട്ടത് ചെവിയിലോട്ട് തന്നെയല്ലേ?. ഇനിയും മനസു തുറക്കാൻ പറഞ്ഞാൽ എന്റെ നെഞ്ചു നെടുകേ വലിച്ചു കീറി കാണിക്കേണ്ടി വരും ? (ആത്മഗതം)
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum