Wonder 8 [Nikila] 2121

“എടാ റോയ്, ഇവളിത് എന്തു കൊണോത്തിലെ പരിപാടിയാടാ കാണിക്കുന്നേ ??” ഞാൻ 

 

“എനിക്കൊന്നും അറിയില്ല, എന്തായാലും നിന്റെ കോണകം വരെ കീറുന്നൊരു പണിയാണെന്ന് മാത്രം അറിയാം?” റോയ്.

 

“മിക്കവാറും ജൂവൽ ചേച്ചിക്ക് ജോയെ പീഡനക്കേസിലു കുടുക്കാനാ പ്ലാനെന്ന് തോന്നണു?” മിഖി.

 

“പിന്നേയ്, ഒരു പീഡനം ?. അങ്ങനൊരു പെണ്ണു വിളിച്ചു പറഞ്ഞാ ആരെങ്കിലും വിശ്വസിക്കോ??” ഞാൻ.

 

“അതൊക്കെ വിശ്വസിക്കും ജോ. ഈ me to വിവാദത്തെപ്പറ്റി കേട്ടിട്ടില്ലേ ? ഇതത് തന്നെയാ. ജൂവൽ ചേച്ചി ഇപ്പോ വിളിച്ചു പറയും ജോ അവരെ മിസ്യൂസ് ചെയ്തെന്ന്” മിഖി.

 

“മിസ്യൂസോ ??”

 

“അതേ, മിസ്യൂസ് തന്നെ. ജൂവൽ ചേച്ചീടെ വാക്ക് കേട്ട് എല്ലാരും കൂടി നിങ്ങള് രണ്ടു പേരെയും ഇവിടെ വച്ചു രജിസ്റ്റർ മാര്യേജ് ചെയ്യിക്കും. അതാ നടക്കാൻ പോണേ ?”

 

“പോടാ പട്ടി ?”

 

സത്യം പറയാലോ, ഞാൻ നന്നായിട്ടുണ് ടെൻഷനടിച്ചു. എന്റെ വലത്തേ കൈക്ക് നന്നായി വിറയല് വന്നു. അതു മനസിലാക്കിയ മിഖി എന്റെ വലത്തേകയ്യിൽ അവന്റെ കൈ കോർത്തു മുറുക്കെ പിടിച്ചുക്കൊണ്ട് എന്റെ കണ്ണിലേക്ക് നോക്കി.

 

“ജോ പേടിക്കണ്ട. ഞാൻ കൂടെയുണ്ട്”

 

അവൻ എന്നെ നോക്കി കണ്ണു ചിമ്മിക്കൊണ്ട് പറഞ്ഞു.

 

“എന്നാ ഞാനും കൂടെ നിൽക്കാം” റോയ്.

 

അവര് രണ്ടു പേരും എന്നോട് ചേർന്നു നിന്നു. അതോടെ എനിക്കിത്തിരി ധൈര്യം വന്നു. ഈ നേരം കൊണ്ടു കൂടുതൽ ആളുകൾ അവൾക്കു ചുറ്റും വട്ടം കൂടി നിന്നു.

 

“ഇനി എല്ലാവരുമൊന്ന് കുറച്ചു അകലത്തിൽ നിൽക്കാമോ, പ്ലീസ്”

 

ജൂവൽ അപേക്ഷാ സ്വരത്തിൽ എല്ലാവരോടുമായി പറഞ്ഞു. ആർക്കും ഒന്നും മനസിലായില്ല.

 

“പ്ലീസ്”

 

അവള് ഒന്നുക്കൂടി റിക്വസ്റ്റ് ചെയ്തപ്പോൾ എല്ലാവരും അകന്നക്കൊണ്ട് സർക്കിൾ വലുതായി വന്നു. അങ്ങനെ വികസിച്ചു വന്ന ആ വലിയ വട്ടത്തിനു നടുക്കായിട്ട് ജൂവൽ എത്തിയപ്പോൾ ഞാനും റോയിയും മിഖിയും ആ ഗ്യാപ്പില് നൈസായിട്ട് ആൾക്കൂട്ടത്തിന്റെയൊപ്പം ഒരു സൈഡിലോട്ട് മാറി നിന്നു. ആർക്കും കാര്യമൊന്നും മനസിലാവാത്തതുക്കൊണ്ട് പലരും ജൂവലിനെ നോക്കി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ചില ഞെരമ്പൻമ്മാരുടെയൊക്കെ കണ്ണ് അവളുടെ ദേഹത്തോട്ട് തന്നെയാണ്. ജൂവലിപ്പോൾ ഇട്ടിരിക്കുന്നത് ഒരു സ്വെറ്ററായതുക്കൊണ്ട് നേരെച്ചൊവേ സീൻ പിടിക്കാൻ കഴിയാത്തതിന്റെ നിരാശ പലരുടെയും മുഖത്തു ഞാൻ കണ്ടു.

 

“വായ്നോക്കികൾ?”

 

ഞാൻ പല്ലു ഞെരിച്ചുക്കൊണ്ട് ദേഷ്യം അടക്കി. ശരിക്കും ഞാനെന്തിനാ ദേഷ്യപ്പെടുന്നേ രണ്ടാമതൊന്ന് എന്നാലോച്ചു?. ഒരു പെണ്ണിന്റെ വാക്കും കേട്ട് താളത്തിനൊത്ത് തുള്ളാനെത്തിയ ഈ ആൾക്കൂട്ടത്തോട് എനിക്കു സഹതാപമല്ലേ തോന്നേണ്ടേ?. ജൂവലിനപ്പോൾ എന്തോ വലിയ കാര്യം സാധിക്കാൻ പോണതിന്റെ സന്തോഷമായിരുന്നു.

 

“എന്താ പെങ്ങളേ കാര്യം ?”

 

ആൾക്കൂട്ടത്തില് മലയാളിയായ ഏതോ ഒരു ഞെരമ്പൻ അവളോട് കാര്യം തിരക്കി.

 

“ഇവിടെ എത്ര പേര് മലയാളികളായിട്ടുണ്ട് ?”

 

അവള് ചോദിച്ചപ്പോൾ ആൾക്കൂട്ടത്തിൽ ഒരു വിധം ആൾക്കാരൊക്കെ കൈ പൊക്കി.

 

“വെറുതെയല്ല ഒരു പെണ്ണ് കൈ വീശി വിളിച്ചപ്പോഴേക്കും കാര്യം പോലും അറിയാതെ എല്ലാവരും വലിഞ്ഞു കേറി വന്നേക്കണേ?” റോയ്.

 

റോയിയുടെ ആ കമെന്റടി കേട്ട് ടെൻഷൻ വന്നു നിൽക്കുന്ന സമയത്തു പോലും എനിക്കു ചിരി വന്നു. ജൂവൽ എന്നെ ഗൂഢച്ചിരിയോടെ നോക്കിയ ശേഷം ഇവിടേക്ക് വന്നവരോട് ;

 

“ഗയ്‌സ്, ഇന്ന് ഞാൻ നിങ്ങളുടെയെല്ലാവരുടെയും മുന്നിൽ വച്ചു എന്റെ പ്രിയതമനെ പരസ്യമായി പ്രൊപ്പോസ് ചെയ്യാൻ പോവുകയാണ്. കുറേ നാളുകളായി എന്നെ വട്ടം ചുറ്റിക്കുക ഞാൻ മാത്രം വൺ സൈഡായി പ്രണയിക്കുന്ന എന്റെ പ്രാണപ്രിയൻ നിങ്ങളുടെ കൂട്ടത്തിൽ തന്നെയുണ്ട്. ഇന്നു ഞാനെന്റെ പ്രണയം പരസ്യമായി തുറന്നു പറയുകയാണ്”

 

ജൂവൽ എന്നെ നാണത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു. അവള് നോക്കുന്നത് എന്നെയാണെങ്കിലും മറ്റുള്ളവർക്കൊന്നും കാര്യം പിടികിട്ടാത്തതുകൊണ്ട് എന്റെ സൈഡിലുണ്ടായവർ ആശ്ച്ര്യത്തോടെയും അതിൽ തന്നെ ചിലർ പ്രതീക്ഷയുടെയും അവളെ നോക്കി. ജൂവൽ എന്നെ നാണത്തോടെ നോക്കുന്നുണ്ടെങ്കിലും നാണമുള്ള പോലെ അഭിനയിക്കുന്നു എന്നു പറയുന്നതാവും കൂടുതൽ ശരി. ലവലേശം നാണമെങ്കിലും ഈ ശവത്തിനുണ്ടായിരുന്നെങ്കിൽ ഇമ്മാതിരി നാറിയ പണിയെന്നോട് ഇവൾ കാണിക്കുമോ ?.

 

ഇവളുടെ ഉദ്ദേശമെനിക്കു പിടിക്കിട്ടി. പരസ്യമായി എല്ലാവരുടേയും മുന്നിൽ വച്ചു എന്നെ പ്രൊപ്പോസ് ചെയ്താൽ ഞാനൊരിക്കലും ഇവളെ പബ്ലിക്കായി നാണം കെടുത്തില്ല എന്നൊരു കുരുട്ടുബുദ്ധിയാണ് ഇവളുടെ മനസ്സിൽ. എന്നാലെനിക്ക് മനസുക്കൊണ്ട് പൊട്ടിച്ചിരിയാണ് വന്നത്. അങ്ങനെ നാട്ടുക്കാരുടെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടി മാന്യന്മാരായി കഴിയുന്നവരല്ല ഞാനും മിഖിയും. എന്റെയും മിഖിയുടെയും ഹിസ്റ്ററി പോലും ഇവളിതു വരെ മനസിലാക്കിയിട്ടില്ലെന്ന് ഉറപ്പായി. ഇവള് മിക്കവാറും എൻ്റടുത്തു നിന്ന് നല്ലോണം വാങ്ങിച്ചു കൂട്ടും ?. 

 

“ആരാ, പെങ്ങളെ. ഞങ്ങളിലാരെങ്കിലുമാണോ  ?”

 

എന്റെ സൈഡിലുണ്ടായിരുന്ന ഞെരമ്പൻ അവളോട് ചോദിച്ചു. അടിപൊളി?, പെങ്ങളെ എന്നു വിളിച്ച സ്ഥിതിക്ക് ഇനി അതു അവനായിരിക്കില്ല എന്ന് എല്ലവർക്കും മനസിലായിട്ടുണ്ടാവും ?. ജൂവൽ ആ ചോദ്യം കേട്ട് ചിരിച്ചുക്കൊണ്ട് മറുപടി പറഞ്ഞു.

 

“അതേ, ആ ആള് നിങ്ങളുടെ കൂട്ടത്തിൽ തന്നെയുണ്ട്”

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.