Wonder 8 [Nikila] 2121

“എന്താലേ ജോ, ഒരു ഹിന്ദി സിനിമ കണ്ട പോലെയുണ്ട്” മിഖി.

 

“ഹിന്ദിയല്ല മോനേ, കൊറിയൻ ഡ്രാമാ സീരീസ് ?” റോയ്.

 

“മിഖി, നീയെന്തിനാടാ അങ്ങോട്ട് പടക്കം കത്തിച്ചെറിഞ്ഞേ ??”

 

“ജസ്റ്റ്‌ ഫോർ രസം?” അവൻ.

 

“ആണോ, എന്നാലിനി മോനൊന്ന് ആ രസത്തോടെ പോയിട്ട് പടക്കമൊന്ന് എടുത്തേ” ഞാൻ 

 

“അതു വേണോ ജോ ??”

 

“വേണം. അതാവുമ്പോ നിനക്കൊരു രസമാവും?. വേഗമാവട്ടേന്ന്”

 

മിഖി എന്റെടുത്ത് പരുങ്ങിക്കൊണ്ടിരിക്കൊണ്ടിരുന്നപ്പോഴാണ് എന്നെ പിന്നീന്നാരോ വിളിച്ചത്.

 

 

‘ജോ”

 

അപ്പോഴാണ് പിന്നീന്ന് വേറൊരു വിളി വന്നത്. നോക്കിയപ്പോൾ ജൂവൽ. ഹെന്റെ ഈശോമിശിഹായേ ?, ഞാനെവിടെ പോയാലും ഇവളെന്റെ പിന്നാലെ ഒഴിയാബാധ പോലെ കൂടാണല്ലോ ?. ഇത്തവണ വാശിപ്പുറത്താണ് അവളുടെ വരവ്. 

 

“ജോ, എനിക്കു രണ്ടിലൊന്നറിയണം?” ജൂവൽ.

 

“പിന്നെന്താ, രണ്ടിലൊന്ന് കൂട്ടിയാലെന്തു കിട്ടുമെന്നറിയണോ അതോ കുറച്ചാലെന്തു കിട്ടുമെന്നറിയാണോ?” ഞാൻ

 

“എനിക്കറിയേണ്ടത് ജോയുടെ തീരുമാനമാ” 

 

“തീരുമാനമൊക്കെ അപ്പോഴേ ഞാൻ പറഞ്ഞതല്ലേ”

 

“എനിക്കത് മാത്രം പോരാ”

 

“പിന്നെന്താ മുദ്രപ്പത്രത്തിലെഴുതി ഒപ്പിട്ടു തരാണോ ?”

 

ഞാൻ യാതൊരു വിധ കൂസലുമില്ലാതെ ആവളുടെ മുഖത്തു പോലും നോക്കാതെ വേറെങ്ങോട്ടോ കണ്ണും നട്ടുക്കൊണ്ട് ചോദിച്ചു. റോയിയും മിഖിയും അടക്കി ചിരിച്ചു. അതു കണ്ട ജൂവലിന് ദേഷ്യം വന്നെങ്കിലും പുറത്തു കാണിച്ചത് കണ്ണീരായിട്ടായിരുന്നു.

 

“പ്ലീസ് ജോ, ഞാൻ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു പോയി. ഇപ്പോ ഉറങ്ങുമ്പോൾ പോലും താനാ എന്റെ സ്വപ്നത്തിൽ വരുന്നേ” അവൾ.

 

“കൊന്ത ചൊല്ലി കിടന്നാ മതി. പിന്നെയൊരു സ്വപ്‌നവും കാണില്ല?” ഞാൻ.

 

എന്റെ ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടി കേട്ട് അവളൊന്ന് പകച്ചു പോയി. എന്നാലും മനസാന്നിധ്യം വീണ്ടെടുത്ത് പിന്നെയും തുടർന്നു.

 

“എനിക്കിപ്പോ ജോ ഒരു തവണയെങ്കിലും കണ്ടില്ലെങ്കിൽ സമാധാനം കിട്ടില്ല”

 

“അതെന്താ, ജോ ചേച്ചീടേന്ന് കാശു വല്ലതും കടം വാങ്ങിച്ചിട്ടുണ്ടോ ??” മിഖി.

 

സൂപ്പർ…… മിഖി ?, കൌണ്ടർ അടിക്കുന്ന കാര്യത്തിൽ ഇവനും എനിക്കൊപ്പം കട്ടയ്ക്കു നിന്നു മുന്നേറുന്നുണ്ട്. ജൂവലിനു മിഖിയോട് ദേഷ്യം വന്നെങ്കിലും അവളാ ദേഷ്യം കടിച്ചമർത്തി വീണ്ടും എന്റെയടുത്തു സെന്റിയടി തുടർന്നു ;

 

“തന്നെ ഞാൻ ഒരുപാട് സ്നേഹിച്ചു പോയി. എനിക്കിനി തന്നെ മറക്കാൻ പറ്റില്ലെടോ. പ്ലീസ്, എന്നെയൊന്ന് മനസിലാക്കേടോ”

 

അതും പറഞ്ഞു ജൂവൽ പൊട്ടിക്കാരച്ചിലിനു തയ്യാറെടുക്കും മുന്നേ റോയ് ;

 

“മോളെ ജൂവലേ, കഴിഞ്ഞ മാസം ഞാൻ കമ്പനീന്ന് ഒരു വീക്കിലീ ടാർഗറ്റ് തന്നായിരുന്നു. അതും മറന്നിട്ടില്ലല്ലോ ??”

 

അതോടു കൂടി ആവളുടെ പൊട്ടിക്കരയാനുള്ള പ്ലാനും ചീറ്റിപ്പോയി. എനിക്കും മിഖിക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് ഇതാ റോയിയും ഞങ്ങളുടെയൊപ്പം കൌണ്ടറടിച്ചുക്കൊണ്ട് മുന്നേറുകയാണ് സുഹൃത്തുക്കളെ ?.

 

ഇമോഷണൽ ട്രാക്ക് ഏൽക്കില്ലെന്നായപ്പോൾ അവൾ സീരിയസ്സായി.

 

“ഒരു പെണ്ണ് അവളുടെ മനസ്സു തുറന്നു സംസാരിക്കുന്നതു പോലും നിങ്ങൾക്ക് കോമഡിയാണല്ലേ?. പെണ്ണുങ്ങളുടെ മനസ്സു തിരിച്ചറിയാൻ നിങ്ങൾക്ക് ഒരിക്കലും പറ്റില്ല. നിങ്ങൾക്കെന്നല്ല ലോകത്തിലെ ഒരു ആണുങ്ങൾക്കും അതിനു പറ്റില്ല” അവൾ.

 

ശൗര്യത്തോടെ അവളെന്നോട് ചീറിയപ്പോൾ ഞാനവളെ പരിഹാസത്തോടെ നോക്കി.

 

“അതു ശരി, അങ്ങനെയാണെങ്കിൽ പെണ്ണുങ്ങൾക്ക് തിരിച്ചും ആണിന്റെ മനസ്സറിയാൻ പറ്റില്ലെന്ന് ഞാനും വാദിക്കും. അങ്ങനെ പറ്റിയിരുന്നേൽ ഈ നേരം കൊണ്ടു തന്നെ നീയെന്റെ പിന്നാലെ നടക്കുന്നതും അവസാനിപ്പിച്ചിട്ട് നമ്മള് പരസ്പരം ഷേക്ക്‌ ഹാൻഡ് കൊടുത്ത് സന്തോഷത്തോടെ പിരിഞ്ഞേനേ.”

 

എനിക്കിപ്പോ ഈ വൺ സൈഡ് ലവ് പരിപാടി ശരിക്കും മടുത്തു. ഇവിടേക്ക് വന്നതുമുതൽ ഈ നിമിഷം വരേക്കും ഇവളുടെ ശല്യത്തിനൊരു കുറവും വന്നിട്ടില്ല. പക്ഷെ ഇവൾക്ക് ഇപ്പോഴും അഹങ്കാരത്തിനൊരു കുറവുമില്ല. അതുക്കൊണ്ട് ഞാൻ പിന്നെയും തുടർന്നു ;

 

“ഡീ, ഞാൻ നിന്നോട് കുറച്ചു നേരം മുൻപും കൂടി പറഞ്ഞതാ പ്രേമം വേണ്ടാ ഫ്രണ്ട്ഷിപ്പ് മാത്രം മതിയെന്ന്. അതിന്റെ കാരണവും ഞാൻ പറഞ്ഞു. എന്നിട്ടും നിനക്ക് മനസിലായില്ലേ ? ഇപ്പോഴും എന്റെ മറുപടി പറ്റില്ലാന്ന് തന്നെയാ”

 

“എന്നാ നമുക്ക് കാണാം. ഞാൻ തന്നെയും കൊണ്ടേ പോവൂ”

 

“ആ, ഇപ്പോ നീ പറഞ്ഞതില് അവസാനത്തെ കാര്യം നൂറു ശതമാനോം ശരിയാ. നീ നല്ലോണം വാങ്ങിച്ചു കൊണ്ടിട്ടേ പോവുള്ളൂ”

 

“കാണാം”

 

“ആഹ്, കാണാം”

 

ഹാ……. അങ്ങനെ ഇന്നത്തെ വെല്ലുവിളി അവസാനിച്ചു, ഇനി കുറച്ചു നേരത്തേക്ക് സ്വൈര്യം കിട്ടും എന്നൊക്കെയാണ് ഞാൻ വിചാരിച്ചേ. എന്നാൽ അടുത്ത സെക്കന്റിൽ എന്റെ ഈ വക ധാരണകളൊക്കെ അസ്ഥാനത്തായിപ്പോയി. ജൂവൽ പിന്നെ എന്റെയടുത്തു നിന്നും മാറി ഒരു ഗൂഡചിരിയോടെ പുറകിലോട്ട് നീങ്ങി, അതും റിവേഴ്‌സിൽ ഗിയറിൽ?. എന്തോ ഒരു വശപിശക് ഞാൻ തിരിച്ചറിഞ്ഞു. 

 

“ഹേയ്, ഗയ്‌സ്…..?

 

എവെരിവൺ……?

 

പ്ലീസ് കമോൺ…..?

 

കമോൺ എവെരിബഡി……?”

 

കാര്യം എന്താണെന്ന് ഞാൻ ആലോചിച്ചു തീരും മുന്നേ ജൂവൽ അതു വഴി പോവുന്നവരെയെല്ലാം നോക്കി വിളിച്ചു കൂവി. അവൾ ഉച്ചത്തിൽ കൂവി വിളിച്ചുകൊണ്ട് കൈക്കൊട്ടിയും കൈ വീശിക്കാണിച്ചും ഈ ഏരിയയിൽക്കൂടി വന്നുപോകുന്നവരുടെയെല്ലാം ശ്രദ്ധയാകർഷിച്ചു. കാണാൻ സുന്ദരിയായ ഒരു പെണ്ണ് വിളിക്കുന്നതുക്കൊണ്ടാവാം ആളുകൾ കാര്യമറിയാതെ അവൾക്കും ഒപ്പം ഞങ്ങൾക്കും ചുറ്റും വട്ടത്തിൽ കൂട്ടം കൂടാനാരംഭിച്ചു. ഇപ്പോ വന്നിരിക്കുന്നത് വട്ടത്തിലുള്ള ഒരു പണിയാണെന്ന് മാത്രം എനിക്കു മനസിലായി ?.

148 Comments

  1. ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും

  2. Chechiyye…
    Ippozum waiting anhh?
    Nthelum updates theran pattuvo…

  3. Muhammed suhail n c

    Niki avide kadha

  4. Chechii any updates

  5. അടുത്ത് തന്നെ ഉണ്ടാകുമോ

  6. Still waiting

  7. Pagil kidakkunna music kittathavarkk
    “Everdream by Epic Soul Factory, Cesc Vilà & Fran Soto”
    Ithanu name

    Nalla kadhayanu nikhilaa
    Kore nal munp vayichirunnu Ippo onnukoodi vayichu
    9 th bhagathinu vendi wait cheyyunnu
    Thank you for a good story

  8. നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി

  9. Muhammed suhail n c

    Niki Katha avide

  10. Muhammed suhail n c

    Niki kadha appol varum

  11. ? നിതീഷേട്ടൻ ?

    Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????

  12. Happy Onam

      1. Any Updates….

  13. Muhammed suhail n c

    1 year nte aduth aayi

  14. Muhammed suhail n c

    Nikiyechi katha appol undakum

  15. Muhammed suhail n c

    Onam special aayitt katha kittumo

  16. വായനക്കാരൻ

    Checheeeee

    1. എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്

  17. Nikilechiyeeeee??
    Nnthayiii

  18. ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും

    1. സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.

      ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?

      1. സോറി പറയണ്ട ഞാൻ കാത്തിരിക്കാം

  19. ഹായ് എത്ര മാസമായി കാത്തിരിക്കുന്നു

  20. Muhammed suhail n c

    6 month aayi
    katha eppol undakum

Comments are closed.