എന്റെ കയ്യിൽ കിട്ടിയ ആ കൊച്ചു ബോക്സിന്റെ ഉൾവശം ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അപ്പോഴാണ് ആ ബോക്സിന്റെ സൈഡിലായി ഒരു ലെറ്റർ ഒട്ടിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഞാനാ ലെറ്റർ എടുത്തു വായിച്ചു നോക്കി.
ജോസഫ്, നിന്റെയുള്ളിലെ ശക്തികൾ നിന്റെ ചിന്തിക്കുന്നതിനു അപ്പുറമാണ്. അതെല്ലാം എന്തെല്ലാമാണെന്ന് സമയമാവുമ്പോൾ നീ തിരിച്ചറിയും.
അന്നൊരിക്കൽ നീ മനസ്സുക്കൊണ്ടാഗ്രഹിച്ചില്ലേ ഈ ലോകത്തിൽ പുതിയ മാറ്റങ്ങളുണ്ടാക്കണമെന്ന്. നീ കണ്ണുകൾ കൊണ്ടു കാണുന്നതും കാതുകൾ കൊണ്ടു കേൾക്കുന്നതും മനസ്സുക്കൊണ്ട് അറിയുന്നതുമാണ് നിന്റെ ലോകം. ചെല്ല്, ചെന്നു നിന്റെ ലോകത്തിൽ നിന്നെക്കൊണ്ട് കഴിയുന്ന പോലെ മാറ്റങ്ങളുണ്ടാക്കൂ. മാറ്റങ്ങളുടെ തുടക്കം നിന്നിൽ നിന്നു തന്നെയാവട്ടെ. നിന്റെ ലോകം എങ്ങനെയാവാണമെന്ന് നീ തന്നെ തീരുമാനിക്കുക. ഞാൻ നിന്നിൽ വിശ്വസിക്കുന്നു. ഞാൻ മാത്രമല്ല ദൈവവും നിന്നിൽ വിശ്വാസമർപ്പിക്കുന്നു.
God is always with you. Happy Birthday JO (sweetheart).
(For better experience)
ഇതായിരുന്നു ആ ചെറിയ കുറുപ്പിലുണ്ടായിരുന്നത്. ഇതു വായിച്ചപ്പോൾ എനിക്കുണ്ടായ സന്തോഷം വാക്കുകൾ ക്കൊണ്ട് പറഞ്ഞറിയിക്കുക എളുപ്പമല്ല. എന്തായാലും ഞാൻ ഭയങ്കര ഹാപ്പിയാണ്?. കഴിഞ്ഞ ശനിയാഴ്ച ഞാൻ കർത്താവിനോട് മനസുക്കൊണ്ടാവശ്യപ്പെട്ട ആഗ്രഹം കേൾക്കാൻ ആളുണ്ടെന്നറിപ്പോൾ കിട്ടിയ ഈ സന്തോഷം ചെറുതല്ലായിരുന്നു.
ഞാൻ പള്ളിയിലെ കുരിശിൽ കിടക്കുന്ന ഈശോയുടെ രൂപത്തിങ്കലേക്ക് നോക്കി. അവിടെയപ്പോഴും പുഞ്ചിരി തന്നെയായിരുന്നു. ഇല്ലാ, ഇനിയാ പുഞ്ചിരി ഞാൻ മായാൻ സമ്മതിക്കില്ല. ഇപ്പൊളീ ഭൂമിയിൽ എന്നെ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് ദൈവം തന്നെയാണ്. ഈയൊരു ഉറപ്പ് എനിക്കു തന്ന ധൈര്യം നിസാരമല്ല. നാളെ ഈ ഭൂമി മുഴുവൻ എനിക്കെതിരെ തിരിഞ്ഞാലും ദൈവം കൂടെയുണ്ടെന്ന വിശ്വാസം വന്നാൽ അതിനേക്കാൾ വലിയ ധൈര്യം വേറൊന്നുമില്ല. അതു മാത്രം മതി ഇനിയെനിക്ക് ജീവിതത്തിൽ എന്തു പ്രതിസന്ധികളുണ്ടായാലും അടി പതറാതെ മുന്നോട്ടു പോവാൻ. ഞാൻ കർത്താവിന്റെ മുന്നിൽ കണ്ണടച്ചു കൈ കൂപ്പിക്കൊണ്ട് എല്ലാത്തിനും നന്ദി പറഞ്ഞു.
അതിയായ സന്തോഷത്തോടെ തുള്ളിചാടിക്കൊണ്ട് പള്ളിക്കു പുറത്തേക്കിറങ്ങി. മിഖിയേയും വീട്ടിലുള്ള ബാക്കിയെല്ലാവരെയും കാണാനിപ്പോൾ എനിക്കു ധൃതിയായി. അങ്ങനെ വണ്ടിയിലേക്ക് കേറാൻ നിന്നതും എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നതിന്റെ നോട്ടിഫിക്കേഷൻ ശബ്ദം മുഴങ്ങി. ഞാൻ ആ മെസ്സേജ് എടുത്തു നോക്കി. മിഖി അയച്ച മെസ്സേജായിരുന്നു അത്. ഏതോ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ലിങ്കാണ് അവനെനിക്ക് സെന്റ് ചെയ്തത്.
ഞാനാ ലിങ്ക് ഓപ്പൺ ചെയ്തു നോക്കി. ‘നമ്മുടെ തൃശ്ശൂർ’ എന്ന പേരിലുള്ള തൃശ്ശൂർക്കാരുടേതായ ഒരു ഫേസ്ബുക്ക് ഗ്രൂപ്പായിരുന്നു അത്. ആ ഗ്രൂപ്പിൽ വന്ന ഒരു സ്പെഷ്യൽ പോസ്റ്റ് കണ്ടപ്പോൾ പിന്നെയും എന്റെ കണ്ണുകൾ വിടർന്നു. രണ്ടു ഫോട്ടോകൾ, അതിലൊന്ന് തുറന്നു പിടിച്ചുള്ള സമ്മാനപ്പൊതിയുടെ ഫോട്ടോയും പിന്നൊന്ന് ഒരു കൊച്ചു പെൺക്കുട്ടി രണ്ടു സന്താക്ലോസുമ്മാരുടെ കൂടെ നിന്നെടുത്ത സെൽഫിയുമായിരുന്നു ആ എഫ്ബി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ആ രണ്ടു സാന്റാക്ലോസുമ്മാർ ഞാനും മിഖിയുമായിരുന്നു. ഈ ഫോട്ടോയിലെ കുട്ടിയെ നന്നായിട്ടറിയാം. ഞാനും മിഖിയും ആദ്യമായി കയറിയ വീട്ടിലെ പെൺക്കുട്ടി. ഒരു സമ്മാനപ്പൊതി കൊടുത്തപ്പോൾ ഉണ്ടായ സന്തോഷത്തിൽ എന്നെ കെട്ടിപിടിക്കുകയും നിർബന്ധിപ്പിച്ചു കൂടെ നിർത്തി സെൽഫിയെടുക്കുകയും ചെയ്ത ആ പെൺകുട്ടിയെ പെട്ടന്നൊന്നും ഞാൻ മറക്കില്ല. ഫോട്ടോയുടെ കൂടെ ഒരു വലിയ എഴുത്തും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ പാതിരാത്രി ഞങ്ങളവരുടെ വീട്ടിൽക്കേറി ചെന്നതും സമ്മാനകൊടുത്തപ്പോഴുണ്ടായ അനുഭവവും എല്ലാം ലേഖനം പോലെ വിവരിച്ചെഴുതിയിട്ടുണ്ട്. അവസാനം മുഖം മൂടിയിട്ട ആ രണ്ടു സാന്റാക്ലോസുമാർക്ക് അതായത് ഞങ്ങളോട് നന്ദി പറഞ്ഞുക്കൊണ്ടാണ് ആ എഴുത്തു അവസാനിച്ചത്. ഇതു പോസ്റ്റ് ചെയ്തത് ആ കുട്ടിയുടെ അപ്പനാണ്.
ഇതെല്ലാം വായിച്ചപ്പോൾ എനിക്കു ശരിക്കും ഭയങ്കര സന്തോഷം തോന്നി. ആ പോസ്റ്റിനു താഴെയുള്ള കമെന്റുകൾ വായിച്ചു നോക്കി. കമന്റ് ബോക്സിലും ഇതേ കാര്യങ്ങൾ തന്നെ ആവർത്തിച്ചു കണ്ടു. ഇന്നലെ തൃശ്ശൂരിൽ പലയിടത്തും ഇതുപോലെ സാന്റാക്ലോസ് വന്ന് സമ്മാനം കൊടുത്ത അനുഭവങ്ങൾ പലരും കമെന്റ് റിപ്പോർട്ട് ചെയ്തു. കൂട്ടത്തിൽ അവര് കിട്ടിയ ഗിഫ്റ്റുകളുടെ ഫോട്ടോയും കമെന്റിനു താഴെയിട്ടു. കമെന്റ് ബോക്സ് വായിച്ചിട്ടു പലർക്കും അത്ഭുതം തോന്നി. പലയിടത്തും ഒരേപോലുള്ള അനുഭവമുണ്ടായാൽ ആരായാലും ഞെട്ടിപ്പോവുമല്ലോ?. ഇനി വന്നത് യഥാർത്ഥ സാന്റാക്ലോസാണോന്ന് തമാശയായി സംശയം ചോദിച്ചവരും കമെന്റ് ബോക്സിലുണ്ട്. വേറെ ചിലർക്ക് ഒരു ഗിഫ്റ്റു പോലും കൊടുക്കാൻ സാന്റാക്ലോസ് വരാത്തതിന്റെ പരിഭവം. ആകെക്കൂടി നോക്കിയാൽ എല്ലാവരും ഹാപ്പിയാണ്. പലരും അവരുടെ നന്ദി കമെന്റ് ബോക്സിലൂടെ അറിയിച്ചു.
ഇതെല്ലാം കൂടി വായിച്ചിട്ട് എന്റെ ഹൃദയമിടിപ്പ് കൂടി?. ശരീരത്തിലെ രോമങ്ങൾ പൊങ്ങി വന്നു. സന്തോഷം കൊണ്ടെന്റെ കണ്ണു നിറഞ്ഞു?. ഹൃദയമിടിപ്പ് കൂടി എനിക്കു ഹാർട്ട് അറ്റാക്ക് വരുമോന്ന് വരെ തോന്നിപ്പോയി ?. ഞാൻ നെഞ്ചിൽ കൈ വച്ചു ആഞ്ഞു ശ്വാസം വലിച്ചു ഹാർട്ട് ബീറ്റ് കണ്ട്രോൾ ചെയ്തു. എന്നിട്ടും എനിക്കുണ്ടായ സന്തോഷം കൊണ്ടുള്ള എക്സൈറ്റുമെന്റിന് ഒരു കുറവും വന്നില്ല. ഞാൻ ഒന്നുകൂടി ആ എഫ്ബി പോസ്റ്റ് വായിച്ചു നോക്കി. SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയാൽ പോലും ഞാനിത്രയ്ക്ക് സന്തോഷിക്കില്ല. ശരിക്കും ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല. ഞങ്ങള് കാരണം ഇന്നലെ രാത്രി ഒരുപാടു പേര് സന്തോഷിച്ചെന്നറിഞ്ഞപ്പോൾ അതിലും കൂടുതൽ സന്തോഷം എനിക്കു തോന്നി. ഇത്രയ്ക്കൊന്നും ഞാനും പ്രതീക്ഷിച്ചിരുന്നില്ല. പ്രതിഫലം പ്രതീക്കാതെ ചെയ്യുന്ന നന്മകൾ ഒരിക്കലും അറിയപ്പെടാതെ പോവുകയില്ല. ഇന്നല്ലെങ്കിൽ നാളെ നമ്മൾ ചെയ്യുന്ന പ്രവൃത്തിക്ക് ഉറപ്പായും ഫലം ലഭിച്ചിരിക്കും.
“Yes….yes….yaahoooo…….?️”
സന്തോഷം കൊണ്ടു ഞാൻ ഒരു നിമിഷം പരിസരബോധം പോലുമില്ലാതെ കൂവി വിളിച്ചു. എന്നാൽ അടുത്ത നിമിഷം ഞാനിപ്പോൾ നിൽക്കുന്നത് പള്ളിമുറ്റത്താണെന്ന ബോധം വന്നതും ഒച്ചയും ബഹളവുമൊക്കെ സ്വിച്ചിട്ടതു പോലെ നിർത്തി സംയമനം പാലിച്ചിക്കൊണ്ട് ബൈക്കെടുത്തു സ്ഥലം വിട്ടു ?. എത്രയും പെട്ടന്ന് പെട്ടന്ന് വീട്ടിലെത്താനെന്റെ മനസു കൊതിച്ചു. ഇന്ന് ശരിക്കും ആഘോഷിക്കേണ്ട ദിവസം തന്നെയാണ്. ഞങ്ങളിന്നലെ നടത്തിയ കഷ്ടപ്പാടിന്റെ റിസൾട്ട് ഇന്നറിഞ്ഞു. അതു കൂടാതെ എനിക്കു പുതിയൊരു മാജിക്ക് പവർ കിട്ടി.
ഇപ്പോഴും എനിക്കു മനസിലാവാത്ത കാര്യം എന്തിനാണ് മിസ്സർ ക്ലൌസ് എന്നെ ഇത്രയധികം സഹായിക്കുന്നേ ? അതിനു മാത്രമുള്ള യോഗ്യത എനിക്കുണ്ടോ ? ശരിക്കും ആരാണീ മിസ്റ്റർ ക്ലൌസ് ? ചോദ്യങ്ങൾ ഒരുപാടുണ്ട്. ഇതിന്റെ ഉത്തരമെല്ലാം ഞാൻ തന്നെ കണ്ടുപ്പിടിക്കണം. ഇനി ഇതെല്ലാം ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളാണെങ്കിൽ പോലും വിഷമിക്കാൻ പാടില്ല. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തുക്കൊണ്ടേയിരിക്കുക?.
എല്ലാവരും പൊതുവെ പറയുന്നത് മറ്റുള്ളവരുടെ ഉള്ളിലിരുപ്പ് അറിയുവാൻ ബുദ്ധിമുട്ടാണെന്നാ. ഒരിക്കൽ ശാരദാന്റിയും പറഞ്ഞിട്ടുണ്ട് പെണ്ണുങ്ങളുടെ മനസിലുള്ളത് വായിച്ചെടുക്കാൻ പറ്റില്ലാന്ന്. ഇപ്പോൾ അതൊക്കെ സത്യമാണോന്ന് പരീക്ഷിച്ചു നോക്കാനുള്ള സമയമായി. എല്ലാവരും തങ്ങൾക്ക് കിട്ടിയിരുന്നെങ്കിലെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്ന മൈൻഡ് റീഡിങ്ങ് പവറാണ് ഇപ്പോളെനിക്കു വരമായി കിട്ടിയിട്ടുള്ളത്?. ആർക്കുമിനി എന്നിൽ നിന്ന് ഒന്നും ഒളിച്ചു വയ്ക്കാൻ പറ്റില്ല. ഇത്രയും നാള് എന്റെ മുന്നിൽ മൂടപ്പെട്ടിരുന്ന സത്യങ്ങളെല്ലാം ഇനി ഞാൻ കണ്ടുപ്പിടിക്കും. എല്ലാമിപ്പോൾ ഓർക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു ☺️.
വല്ലാത്തൊരു ആവേശത്തോടെ ആക്സിലേറ്റർ അമർത്തി ഞെരിച്ചുകൊണ്ട് ഞാൻ ബൈക്ക് റോഡിലുള്ള മറ്റു വാഹനങ്ങൾക്കിടയിലൂടെ സ്പീഡിൽ പായിച്ചു.
ഇനി അത്ഭുതങ്ങളുടെ നാളുകളാണ്.
തുടരും…….
ഈ കഥ നിങ്ങളെ എത്രത്തോളം തൃപ്തിപ്പെടുത്തിയെന്നറിയില്ല. ഈ ഭാഗം വായിച്ചിട്ടു നല്ലതായി തോന്നിയാൽ നല്ലതെന്നും മോശമായി തോന്നിയാൽ മോശമെന്നും തുറന്നു പറയുവാൻ യാതൊരു മടിയും കാണിക്കരുത്. അഭിപ്രായങ്ങൾ സത്യസന്ധമായി അറിയിക്കുക. അടുത്ത പാർട്ടോടു കൂടി ഫ്ലാഷ് ബാക്ക് അവസാനിച്ചു കഥ പ്രെസെന്റിലേക്ക് കടക്കുന്നതായിരിക്കും. അടുത്ത ഭാഗം അധികം വൈകിക്കാതെ തരാൻ ശ്രമിക്കാം. ഇനി വൈകിയാലും ബഹളമുണ്ടാക്കരുത്. പബ്ലിഷ് ചെയ്യാൻ വൈകുന്നതിനനുസരിച്ച് ഇനി വരാൻ പോകുന്ന ഭാഗത്തിന്റെ പേജിന്റെ എണ്ണവും കൂടും. അത്രയേ പറയാനുള്ളൂ?.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum