ഞാൻ അടുത്തുള്ള ബെഞ്ചിലേക്ക് കൈ ചൂണ്ടിക്കാണിച്ചതും എന്തു ചെയ്യണമെന്നറിയാതെ ഫാദർ ശരിക്കും പരുങ്ങി. എനിക്കു ചിരി വന്നു. അതിനേക്കാൾ കൂടുതൽ അത്ഭുതമാണ് തോന്നിയേ.
“ഫാദറേ ചുമ്മാ വിളച്ചിലെടുക്കല്ലേ. എനിക്കെല്ലാം മനസിലായി?. കുറേ നാളായിട്ട് ഫാദർ കുർബാനയുടെ സമയത്ത് ഇരിക്കേണ്ട ടൈം ആവുമ്പോൾ ഇരിക്കാണ്ട് മുട്ടിൽ നിൽക്കുന്നു. എന്നിട്ട് ചോദിച്ചാ പറയുന്നത് ത്യാഗം ചെയ്യണതാന്ന്. അതു പോട്ടേന്ന് വയ്ക്കാം. കുർബാനയുടെ കാര്യമല്ലേ. അതല്ലാത്ത നേരത്ത് കസേരയിലോ മറ്റോ ഇരിക്കാൻ നിർബന്ധിച്ചാൽ എങ്ങും തൊടാത്തപ്പോലെ ഒരു ഇരുപ്പിരിക്കും. എന്താ ഫാദറേ, ഇങ്ങനെയൊക്കെ ?”
എന്റെ സംശയം കേട്ട് ഫാദർ ശരിക്കും കുഴഞ്ഞു.
“ഏ… ഏയ്, നിനക്ക് തോന്നണതാ”
“ആണോ, അങ്ങനെയാണെങ്കിൽ എന്തിനാ ഇന്നലെ രാവിലെ പതിനൊന്നുമണിക്ക് ജൂബിലി മിഷൻ ഹോസ്പിറ്റലിൽ പോയി പൈൽസിന്റെ സ്പെഷ്യലിസ്റ്റായ ഡോക്ടർ സുധാകരന്റെ കാണാൻ അപ്പോയ്ന്റ്മെന്റെടുത്തേ?”
ഇപ്പോൾ ഫാദർ അക്ഷരർത്ഥത്തിൽ ഞെട്ടി. എന്നെ അതിശയത്തോടെ നോക്കി.
“നീ….. നിനക്ക്…. നിനക്കിതെങ്ങനെ അറിയാം??”
“അപ്പോൾ സത്യമാണല്ലേ?. ഫാദറിന് മൂലക്കുരുവിന്റെ സൂക്കേടുണ്ടല്ലേ ?”
“ഏയ്….. അങ്ങനെയൊന്നുമില്ലെടാ ?”
“വെറുതെ നുണ പറയണ്ടാട്ടോ. എന്നിട്ടാണോ ആ ഡോക്ടറേ കാണാൻ വേണ്ടിയെടുത്ത അപ്പോയ്ന്റ്മെന്റിന്റെ ചീട്ടിപ്പോഴും ഫാദറിന്റെ ളോഹയുടെ കീശേല് കിടക്കണേ? ദാ, ഞാൻ കാണിച്ചു തരാം”
ഞാൻ ആ ളോഹയിലെ കീശയ്ക്കുള്ളിലേക്ക് കയ്യിടാൻ നോക്കിയതും ഫാദർ എന്റെ കയ്യിൽ കേറിപ്പിടിച്ചുകൊണ്ട് എന്നെ ദയനീയതയോടെ നോക്കി.
“ഡാ, പ്ലീസ് നാറ്റിക്കരുത്. ആരെങ്കിലും ഇതറിഞ്ഞാ എന്നെ കളിയാക്കൂടാ. പിന്നെയാർക്കും എന്നോയൊരു പേടിയുമുണ്ടാവില്ലെടാ. നീയെന്തു പറഞ്ഞാലും ഞാനനുസരിക്കാം. ദയവായി ആരോടും പറയരുത്”
ഇടവകക്കാരെ മുഴുവൻ വിറപ്പിക്കുന്ന ഫാദർ എന്റെ മുന്നിൽ തൊഴുക്കയ്യോടെ നിൽക്കണത് കണ്ടപ്പോൾ എനിക്കു ചിരി വന്നു.
“ശരി, ഞാനായിട്ടിതൊന്നും ആരോടും പറയണില്ല. ഫാദറിനി അതോർത്തു ടെൻഷനാടിക്കണ്ട”
“എന്നാലും നിനക്കെങ്ങനെ ഈ സീക്രെട് മനസിലായെടാ ? ഞാനിത് ആരുമറിയാതെ രഹസ്യമാക്കി വച്ചതാണല്ലോ. അതൊക്കെ പോട്ടേ, എന്റെ ളോഹയുടെ പോക്കെറ്റിൽ ഡോക്ടറെ കാണാൻ പോയതിന്റെ ചീട്ടുണ്ടെന്ന കാര്യം വരെ നീയെങ്ങനെയാടാ അറിഞ്ഞേ? നിനക്കിനി ദിവ്യ ശക്തി വല്ലതും കിട്ടിയോ ?”
“കൂടുതൽ ക്വസ്റ്റിൻസ് വേണ്ട. ഉം… പൊക്കോ” ഞാൻ.
ഫാദർ എന്നെ നോക്കിക്കൊണ്ട് മടിയോടെ പുറത്തേക്ക് കടന്നു. എനിക്കാണെങ്കിൽ ഇപ്പോഴും അത്ഭുതം വിട്ടു മാറിയിട്ടില്ല. ഇതൊക്കെ എങ്ങനെ സാധിച്ചു ? ഫാദറിന്റെ കയ്യിലും ആ സാന്റായുടെ പ്രതിമയിലും സംശയത്തോടെ തൊട്ടപ്പോൾ ആ സംശയം തീർക്കാനുള്ള കാര്യങ്ങളൊക്കെ എന്റെ മൈൻഡ് റീഡ് ചെയ്തിരിക്കുന്നു. ഇനി ഇതാണോ എനിക്കാ ബോക്സ് തുറന്നപ്പോൾ കിട്ടിയ അമാനുഷിക ശക്തി ?. ആ സംശയം തീർക്കാൻ വേണ്ടി ഞാൻ അടുത്തുണ്ടായ ബെഞ്ചിലും കസേരയിലുമൊക്കെ തൊട്ടു നോക്കി അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള് മനസിലാക്കാൻ ശ്രമിച്ചു. അത്ഭുതമെന്ന് പറയട്ടെ, ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങളൊക്കെ വിഷ്വൽസായി എന്റെ മനസിലേക്ക് വന്നു.
അപ്പോൾ അതാണ് എന്റെ ശക്തി. എനിക്കു എന്തെങ്കിലും വസ്തുക്കളെയോ അല്ലെങ്കിൽ ഏതെങ്കിലും വ്യക്തികളെയോ സ്പർശിച്ചാൽ അവരെപ്പറ്റി അറിയേണ്ട കാര്യങ്ങളൊക്കെ മനസ്സുക്കൊണ്ട് വായിച്ചെടുക്കാൻ പറ്റും. ഏറെക്കുറെ ഒരു മാജിക്ക് പോലെ ?. അല്ല, ശരിക്കും മാജിക്ക് തന്നെ. ഇത്രേം നാളും എനിക്ക് മറ്റുള്ളവരുടെ ഇമോഷൻ മാത്രമായിരുന്നു മനസിലാക്കാൻ പറ്റിയിരുന്നത്. ഇപ്പോൾ മറ്റുള്ളവരുടെ ഹിസ്റ്ററി വരെ ഞാൻ വിചാരിച്ചാൽ അറിയാൻ പറ്റും. ഇതു പൊളിച്ച് ?.
“യീഹാാാാ…….”
സന്തോഷം സഹിക്കാൻ പറ്റാതെ ഞാൻ പള്ളിയാണെന്ന് പോലും ഓർക്കാതെ ഒച്ച വച്ചു. ഭാഗ്യത്തിന് അവിടെയാരും ഇല്ലാത്തതോണ്ട് വേറെ പ്രശ്നമുണ്ടായില്ല. എന്നാലും എനിക്കു ഒരു കാര്യത്തിൽ ചെറിയൊരു മനപ്രയാസം തോന്നി. എന്നെ ഇത്രത്തോളം സഹായിക്കുന്ന അദ്ദേഹം ഇതുവരെ ഒരിക്കൽ പോലും എന്നെ നേരിട്ടു കാണാൻ വന്നില്ലല്ലോ.
മിസ്റ്റർ ക്ലൌസ്. അതാണ് ഞാൻ അദ്ദേഹത്തെ വിളിക്കുന്ന പേര്. പുള്ളിയുടെ യഥാർത്ഥ പേര് അതല്ല. ശരിക്കുള്ള പേര് എന്താണെന്ന് എനിക്കറിയത്തുമില്ല. അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത് തന്നെ സാന്റാക്ലോസിന്റെ രൂപത്തിലാണ്. സന്റാക്ലോസ് എന്ന പേരിലെ ക്ലോസ് എന്ന വാക്ക് നവീകരിച്ച് അദ്ദേഹത്തെ ഞാൻ തമാശക്ക് വിളിച്ചൊരു പേരാണ് ക്ലൌസ്. പിന്നീട് എന്നോട് അങ്ങനെ തന്നെ വിളിച്ചോളാൻ അദ്ദേഹം തന്നെയാണ് പറഞ്ഞത്. എന്റെ ഇത്രേം വർഷത്തെ ആയുസ്സിനിടയ്ക്ക് ഞങ്ങള് തമ്മില് നേർക്കുനേർ കണ്ടിട്ടുള്ളതിന്റെ ആകെ ദൈർഘ്യം വെറും ആറു മണിക്കൂർ മാത്രമാണ്. എന്നിട്ടു പോലും ഞങ്ങള് തമ്മില് ബന്ധത്തിന്റെ തീവ്രത വളരെയധികം വലുതാണ്. എന്റെ അപ്പാപ്പനും ഞാനും തമ്മിലുള്ളതു പോലത്തെ അതേ ബന്ധം തന്നെയാണ് ഞാനും മിസ്റ്റർ ക്ലൌസും തമ്മിലുള്ളത്. ശരിക്കും അദ്ദേഹം ആരാണെന്ന് ചോദിച്ചാൽ എനിക്കും കൃത്യമായി അറിയില്ല. അദ്ദേഹമിനി മായാജാലക്കാരനാണോ അതോ ദൈവത്തിന്റെ ധൂതനാണോ ഇനി അതുമല്ലെങ്കിൽ സാക്ഷാൽ രൂപം മാറി വന്ന ദൈവം തന്നെയാണോ എന്നൊക്കെ ചോദിച്ചാൽ ഉത്തരം കിട്ടാതെ. എനിക്കു മനസിലായിട്ടുള്ള ഒരേയൊരു കാര്യം അദ്ദേഹമാണ് എന്റെ ഇൻവിസിബിൾ ഗാർഡിയൻ. ജീവിതത്തിൽ പല സാഹചര്യങ്ങളിലും അദ്ദേഹത്തിന്റെ പ്രെസെൻസ് ഞനനുഭവിച്ചിട്ടുണ്ട്
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum