“മിഖി… നീയാ ഫോണിങ്ങു തന്നേ”
ഞാൻ ചോദിക്കണ്ട കാര്യമേയുണ്ടായുള്ളൂ, ഒന്നും ആലോചിക്കാതെ അവനാ ഫോൺ എന്റെ നേരെ നീട്ടി. ഞാനതു പിടിച്ചു വാങ്ങി.
“ഇനി നീ തന്നെ പറ. ഈ ഫോൺ ഞാൻ എറിഞ്ഞു പൊട്ടിക്കണോ അതോ ആ വീഡിയോ ഡിലീറ്റ് ആക്കിയാ മതിയോ ?”
“എന്തിനാ ജോ വെറുതെ ഫോണൊക്കെ നശിപ്പിക്കുന്നേ, ആ വീഡിയോ ഡിലീറ്റ് ആക്കിയാ പോരേ?”
“അതു മതിയോടാ ?”
“മതീന്നേ ?”
ഫോണിലെ ആ വീഡിയോ ഞാൻ ഡിലീറ്റ് ആക്കി. റോയ് ഇതെല്ലാം കണ്ടു ചിരിക്കുന്നു.
“ഡാ, നീയിനി ഇതുപോലത്തെ എന്തെങ്കിലും ഉടായിപ്പ് കാണിച്ചാലുണ്ടല്ലോ, നീ പിന്നെ ഭിത്തീല് തൂങ്ങിയിരിക്കേണ്ടി വരും?”.
എന്നാലും എനിക്കു വേറൊരു സംശയം. ഇവന്റെ സ്വഭാവം വച്ചിട്ട് ഒരു മിനിറ്റ് വെറുതെ കിട്ടിയാൽ തന്നെ മറ്റുള്ളവർക്കിട്ട് ഭംഗിയായിട്ട് ഇവൻ ആപ്പ് വയ്ക്കും. ഇവിടെ അഞ്ചു മിനിറ്റ് കിട്ടിയിട്ടുള്ള സ്ഥിതിക്ക് ഇവനങ്ങനെ വെറുതെയിരിക്കാൻ വഴിയില്ല.
“മിഖി, സത്യം പറയെടാ. വേറെന്തെങ്കിലും കുരുത്തക്കേട് ഇതിനിടയ്ക്ക് കാണിച്ചോ ?”
“അങ്ങനെ ചോദിച്ചാൽ……”
“ചോദിച്ചാൽ…..??”
“ഞാനവര് നിൽക്കുണ സ്ഥലത്തിടുത്ത് ചെറിയൊരു തമാശ കാണിച്ചു പോയി ?” മിഖി.
“എന്ത് ? ?” ചോദിച്ചത് ഞാനും റോയിയും ഒരുമിച്ചായിരുന്നു.
“ഏയ്, അങ്ങനെ പേടിക്കാനുള്ളതൊന്നുമില്ല. ഒരു കൊച്ചു തമാശ. കൊച്ചു പടക്കമെടുത്ത് ഞാനവര് നിക്കണ ഭാഗത്തോട്ടൊന്ന് എറിഞ്ഞു?”
അമ്മേ!… ?.
ഞാനെന്റെ പോക്കറ്റ് തപ്പി നോക്കി. നേരത്തെ ആകെയുണ്ടായിരുന്ന ഒരെണ്ണം ഇവന്റെ കയ്യീന്ന് വാങ്ങി വച്ചിരുന്നു. അതിപ്പോഴും എന്റെ പോക്കെറ്റിലുണ്ടോന്ന് നോക്കി. ഇല്ല, സാധനം എന്റെ പോക്കറ്റില്ല. ഇവനെന്റെ പോക്കെറ്റടിച്ചു മാറ്റിയിരിക്കുന്നു. ദേഷ്യം വന്ന് ഞാൻ മിഖിയുടെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു.
“സത്യം പറയെടാ, എവിടെയാടാ സാധനം ?”
“ദാ, അവിടെ ?”
മിഖി വിരൽ ചൂണ്ടിയ സ്ഥലത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ സാധനം അവിടെ തന്നെയുണ്ട്, ഏറുപ്പടക്കം. ഉമ്മ വച്ചോണ്ടിരിക്കുന്ന അവരുടെ കാൽചുവട്ടിനു താഴെ തന്നെ അതു പൊട്ടാതെ ചീറ്റിപ്പോയി പുകഞ്ഞു കിടക്കുന്നുണ്ട്. പക്ഷെ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുത്തുകൊണ്ടിരിക്കുന്ന അവർ ഇതൊന്നും ശ്രദ്ധിച്ചില്ല. ഞാൻ മിഖിയുടെ കോളറിൽ നിന്നും പിടി അയച്ചു.
“നീയിതിനിടയ്ക്ക് എപ്പോഴാടാ എന്റെ പോക്കറ്റടിച്ചേ ?”
അവനപ്പോഴും കുറ്റം പിടിക്കപ്പെട്ടവനെപ്പോലെ എന്നെ നോക്കി പല്ലിളിച്ചു കാണിച്ചു.
“ബസ്സില്‍ നമ്മള് മുട്ടിയിരുമ്മിയിരുന്നില്ലേ. അപ്പോ അടിച്ചു മാറ്റിയതാ ?”
“എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ ?”
“അറിയില്ല, അതാണ് ഞങ്ങള്‍ പോക്കറ്റടിക്കാരുടെ സ്പെഷ്യാലിറ്റി. ഇപ്പോ റിട്ടേയേഡായെന്നു വച്ചു ഞാൻ പഠിച്ച പണിയൊന്നും മറന്നിട്ടില്ല?”
അബദ്ധം പറ്റിയതെനിക്കാ. കുനിഞ്ഞു നിന്നാൽ കോണകം വരെ അടിച്ചു മാറ്റുന്ന ഇവന്റെയടുത്തിരുന്നപ്പോൾ ഒന്നു ശ്രദ്ധിക്കണമായിരുന്നു ?. ഞാൻ അങ്ങോട്ടു നോക്കിയപ്പോൾ ആ പടക്കമിപ്പോഴും പൊട്ടുന്നില്ലെങ്കിലും അപകടകരമായ രീതിയിൽ പുകയുന്നുണ്ട്.
“ഡാ റോയ്, ആ പടക്കം ഇപ്പോഴും കെടാണ്ട് പുകയുന്നുണ്ടല്ലോ ?”
“ദൈവമേ, കുഴപ്പമാവൂല്ലോ. അതൊന്ന് ചെന്നെടുക്കടാ” റോയ്.
“അതെന്നോടല്ല പറയേണ്ടേ. മിഖി മോനേ, മോനൊന്ന് പോയി ആ സാധനം എടുത്തോണ്ട് വന്നേ. നീയായിട്ട് തുടങ്ങിയതല്ലേ. നീയായിട്ട് തന്നെ ഇതൊന്ന് സോൾവ് ആക്ക്” ഞാൻ.
“പിന്നേയ്, ഞാനത് എടുക്കാൻ പോണ നേരത്ത് ആ പടക്കം പൊട്ടിയാലോ?. പിന്നതുമല്ല, ഇവിടെ ആളുകള്‍ കൂടാൻ തുടങ്ങി” മിഖി.
“സഭാഷ്”
അപ്പോഴാണ് ഞാൻ ചുറ്റിലും ശ്രദ്ധിക്കുന്നത്. ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കാണ്. അങ്ങനെ ഇങ്ങോട്ട് വരുന്ന പല ആളുകളും ആ പുതുമോടികളുടെ കിസ്സിങ് സീൻ നോക്കിക്കൊണ്ടിരിക്കാണ്. ചിലരൊക്കെ മൂക്കത്തു വിരല്‍ വയ്ക്കുന്നു. മറ്റു ചിലര്‍ ഈ സീൻ കണ്ട് രസിക്കുന്നു. പിന്നെ ചിലയിടത്തു നിന്നും ആക്കിച്ചിരികളും കേൾക്കാം. ഇങ്ങോട്ടേക്ക് വന്ന വേറെ ചില ദാമ്പതികൾ ഇതൊക്കെ കണ്ട് നാണിച്ചു നിൽക്കുന്നു. അവരുടെ നാണം കണ്ടാൽ തോന്നും ജീവിതത്തിലാദ്യമായിട്ടാ കിസ്സ് ചെയ്യുന്നത് കാണുന്നേന്ന്☺️. അങ്ങനെയുള്ളവരിൽ കുട്ടികളുമായി വന്നവർ ഈ ‘മ്ലേച്ഛ’കരമായ കാര്യം പിള്ളേര് കാണാതിരിക്കാൻ അവരുടെ കണ്ണു പൊത്തുന്നു. എന്നാപ്പിന്നെ അവർക്കൊക്കെ സ്ഥലം വിട്ടാ പോരേ ?, അതിനവർക്ക് പറ്റൂല്ല.
ആ കൃഷണനും രാധാ ദാമ്പതികളിപ്പോഴും ആൾക്കാര് കൂടിയതൊന്നുമറിയാതെ ചുംബന മത്സരത്തിലേർപ്പെട്ട് നിൽക്കുന്നു. കണ്ണും പൂട്ടി ഉമ്മ വച്ചുകൊണ്ടിരുന്നാൽ ചുറ്റും നടക്കുന്നത് എങ്ങനെ നടക്കാനാ ?. ഇവർക്കൊന്നും പണ്ട് കൊച്ചിയിലെ മറൈൻ ഡ്രൈവിൽ നടന്ന ഇൻസിഡന്റ് അറിയാഞ്ഞിട്ടാണോ?.
“ഡോ……..”
ഞാനവരെ നോക്കി ഉച്ചത്തിൽ വിളിച്ചു കൂവി. എന്റെ ശബ്ദം കേട്ടതും അവര്‍ രണ്ടു പേരും ഞെട്ടലോടെ പരസ്പരം വിട്ടകന്നു. അപ്പോഴാണ് അവർക്കു ചുറ്റും ഒരു അകലത്തിൽ വട്ടത്തില്‍ ആൾക്കാര് കൂടി നിൽക്കുന്നത് ശ്രദ്ധിക്കുന്നത്. പിന്നെ ആ രണ്ടു പേർക്കും അതൊരു നാണക്കേടായി. പത്തിരുന്നൂറ് പേർക്കുണ്ടാകേണ്ട നാണവും ചമ്മലുമൊക്കെ അവര്‍ രണ്ടു പേരും ഒറ്റയ്ക്കനുഭവിച്ചു☺️. ആൾക്കാരെല്ലാം അവരെ നോക്കി ചിരിക്കുന്നുണ്ട്. ആ ആൾക്കൂട്ടത്തിനിടയിൽ കയ്യും കെട്ടി നിൽക്കുന്ന എന്നെ കണ്ടതും അവരുടെ മുഖത്തു അമ്പരപ്പ് വന്നു. ശേഷം എന്നെ നോക്കി ഇളിച്ചു കാണിച്ചുക്കൊണ്ട് രാധാകൃഷ്ണൻ അയാളുടെ ഭാര്യയെയും പിടിച്ചു വലിച്ചുക്കൊണ്ട് തലയും കുനിച്ചു ആൾക്കൂട്ടത്തിനിടയിലൂടെ ഓരോട്ടമായിരുന്നു. ഇനിയവര്‍ ഈ ഭാഗത്തോട്ട് അടുക്കുമെന്ന് തോന്നുന്നില്ല ?. ആൾക്കാരെല്ലാം എന്തൊക്കെയോ പിറുപിറുത്തുക്കൊണ്ട് പിരിഞ്ഞു പോയി.
ഇനി അഞ്ചു ദിവസം കഴിഞ്ഞാൽ ഒരു വർഷം ആകും
Chechiyye…
Ippozum waiting anhh?
Nthelum updates theran pattuvo…
Niki avide kadha
Chechii any updates
അടുത്ത് തന്നെ ഉണ്ടാകുമോ
Still waiting
Pagil kidakkunna music kittathavarkk
“Everdream by Epic Soul Factory, Cesc Vilà & Fran Soto”
Ithanu name
Nalla kadhayanu nikhilaa
Kore nal munp vayichirunnu Ippo onnukoodi vayichu
9 th bhagathinu vendi wait cheyyunnu
Thank you for a good story
നിക്കിയെ ബാക്കി തായോ…..1 വർഷം ആവറായി
Niki Katha avide
Niki kadha appol varum
Mikhi യേയും jo nem എന്നാ ഒന്നുകൂടി കാണാൻ പറ്റ. വെയിറ്റിംഗ് aanutto ????
Happy Onam
Happy onam
Any Updates….
1 year nte aduth aayi
Nikiyechi katha appol undakum
Onam special aayitt katha kittumo
Checheeeee
എങ്ങോട്ടും പോയിട്ടില്ല. ഇവിടെ തന്നെയുണ്ട്
Nikilechiyeeeee??
Nnthayiii
ഈ കഥ വല്ലാത്ത ഒരു ഇഷ്ട്ടമാണ് അത് കൊണ്ട് തന്നെ ഈ കാത്തിരിപ്പും
സോറി, കാത്തിരുന്നു ഇങ്ങനെ മുഷിപ്പിക്കുന്നതിന് സോറി മാത്രം പറഞ്ഞാൽ മതിയാകുമോ എന്നറിയില്ല. സാധാരണ എഴുത്തുക്കാരുടെ സ്റ്റോറിയിൽ “waiting” എന്നൊക്കെ കമെന്റ് ഇട്ടോണ്ടിരുന്ന നേരത്ത് ആ കഥ എഴുതുന്നവരുടെ മാനസികാവസ്ഥ അറിയില്ലായിരുന്നു. സ്വന്തമായി കഥ എഴുതാൻ തുടങ്ങിയപ്പോഴാണ് ആ അവസ്ഥ അറിയുന്നത്. എത്ര തയ്യാറായി എഴുതാൻ നോക്കിയാലും എഴുതുന്ന സമയത്തു മെന്റലി പുറകോട്ടു വലിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടാവും. ഇതൊന്നും എസ്ക്യൂസല്ലെന്ന് അറിയാം. എന്നാലും സത്യത്തിൽ മടി തന്നെയാണ് എല്ലാത്തിനും കാരണം.
ഒരു കാര്യത്തിൽ ഉറപ്പു തരാം. ഈ കഥ ഒരിക്കലും ഇട്ടിട്ടു പോവില്ല. മറ്റുള്ള എഴുത്തുക്കാർ എന്നെ നിരാശപ്പെടുത്തിയ പോലെ ആരെയും നിരാശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഉറപ്പായും കഥ വരും. എന്നെ തെറി വിളിക്കേണ്ട നേര വരെ കഴിഞ്ഞെന്ന് അറിയാം. സോറി ?
സോറി പറയണ്ട ഞാൻ കാത്തിരിക്കാം
ഹായ് എത്ര മാസമായി കാത്തിരിക്കുന്നു
6 month aayi
katha eppol undakum