വില്ലൻ 1-2 [Villan] 673

Views : 19131

 

എസ്പി ബാലഗോപാലിന് എന്താ പറയാനുള്ളത്…നിങ്ങൾക്കണല്ലോ ഇതിൽ കൂടുതൽ പറയാൻ സാധിക്കുക…ഡിജിപി എസ്പി ബാലഗോപാലിനോട് ചോദിച്ചു…വളരെ എക്സ്പീരിയൻസ് ഉള്ള ഓഫീസർ ആയിരുന്നു എസ്പി ബാലഗോപാൽ…

 

ആ അവസരം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്…ബാലഗോപാൽ പറഞ്ഞു…

 

എന്ത് പൊട്ടത്തരം ആണ് നിങ്ങൾ പറയുന്നത്…വെറും മനുഷ്യരായ അവരെ നിങ്ങൾ എന്തിനാ പേടിക്കുന്നത്…ദാമോദർ ബാലഗോപാലിനോട് ദേഷ്യത്തോടെ ചോദിച്ചു

 

വെറും മനുഷ്യർ…ചെകുത്താന്മാർ ആണ് അവർ…ബാലഗോപാൽ പറഞ്ഞു…

 

ചെകുത്താന്മാരോ അസുരന്മാരോ എന്തും ആയിക്കൊള്ളട്ടെ…അവരെ പരസ്പരം പോരടിപ്പിക്കാൻ വിട്ട് നമ്മൾ ഈ അവസരം മുതലെടുക്കണം…ഐജി പറഞ്ഞു…

 

മുട്ടനാടിന്റെ ഇടയിൽ പെട്ട കുറുക്കന്റെ സ്ഥിതി എല്ലാവര്ക്കും അറിയാം എന്ന് ഞാൻ കരുതുന്നു…ബാലഗോപാൽ പുച്ഛിച്ചുകൊണ്ട് പറഞ്ഞു

 

നിങ്ങൾക്ക് ഭയമാണ്…നിങ്ങൾക്കീ യൂണിഫോം ധരിക്കാൻ അർഹതയില്ല…കിരൺ ബാലഗോപാലിനോട് പറഞ്ഞു

 

ഭയം…വളരെ മനോഹരമായ വികാരം ആണ് അത്…ഭയം വേണം..അവരുടെ അടുത്താകുമ്പോ ഉറപ്പായും വേണം…ബാലഗോപാൽ കിരണിനോട് പറഞ്ഞു…

 

ഭയം…മണ്ണാങ്കട്ടയാണ്…ഈ തോക്ക് എടുത്ത് ഓരോന്നിനും ഓരോന്ന് പൊട്ടിക്കുമ്പോ ഈ നെഞ്ചിൽ ഉള്ള ഭയം അവിടെയും വരും…ഓരോന്നും ഭിത്തിയിൽ കയറുകയും ചെയ്യും…കിരൺ തൊക്കെടുത്തുകൊണ്ട് പറഞ്ഞു…

 

ഇതേപോലെ ഒരിക്കൽ ഒരു തോക്ക് അവരിൽ ഒരാളുടെ നേരെ ശബ്‌ദിച്ചിരുന്നു… അയാൾ പടമായി ഭിത്തിയിൽ കയറുകയും ചെയ്തു….പക്ഷെ അന്ന് ശരിക്കും ഭിത്തിയിൽ കയറിയത് ആ പൊലീസുകാരനടക്കം അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പതിനഞ്ചു പൊലീസുകാരിൽ പതിനാല് പോലീസുകാരാണ്… ബോണസായി ആ പോലീസ് സ്റ്റേഷനും നീ പറഞ്ഞ ഭിത്തിയിൽ അവർ കയറ്റി…ബാലഗോപാൽ കിരണിനോട് പറഞ്ഞു…..

 

ഒരാൾക്ക് മാത്രം എന്തുപറ്റി എന്നാകും അല്ലെ നീ ചിന്തിക്കുന്നത്…അവന്റെ കയ്യും കാലും വെട്ടിയെടുത്തിട്ട് അവർ അവനെ വെറുതെ വിട്ടു…നടന്നത് എന്താണെന്ന് എല്ലാവരോടും പറയാൻ…ബാലഗോപാൽ തുടർന്നു… കിരൺ തൊണ്ടയിലെ വെള്ളം വറ്റി നിന്നു…

 

അന്നത്തെ ചീത്തപ്പേര് മാറ്റാൻ അവിടെ അങ്ങനെ ഒരു പോലീസ് സ്റ്റേഷൻ ഇല്ലാന്ന് നമുക്ക് വരുത്തിത്തീർക്കേണ്ടിവന്നു… നമ്മുടെ എല്ലാ റെക്കോർഡ്സിൽ നിന്നും ആ സ്റ്റെഷനെക്കുറിച്ചുള്ള രേഖകൾ കീറി കത്തിച്ചു കളയേണ്ടി വന്നു നമുക്ക്…നാണക്കേട്…ബാലഗോപാൽ പുച്ഛിച്ചുകൊണ്ട് പറഞ്ഞു…

 

സ്റ്റോപ്പ് ഇറ്റ് ബാലഗോപാൽ…ഡിജിപി ഉറക്കെ ശബ്‌ദിച്ചു…

 

നീ ഈ പറഞ്ഞ ചെകുത്താന്മാരെ ഇല്ലാതാക്കി നിനക്ക് കാണിച്ചു തരണോ… എന്നാ കാണിച്ചു തരാം… ഈ അവസരം നമ്മൾ ഉപയോഗിക്കാൻ പോകുന്നു…അവരെ ഓരോന്നിനേം ഇല്ലാതാക്കാൻ പോകുന്നു…ഡിജിപി ദേഷ്യത്തോടെ മേശയിൽ കയ്യടിച്ചുകൊണ്ട് പറഞ്ഞു…

അതെ…യുദ്ധം തുടങ്ങാൻ പോവുകയാണ്…ചെകുത്താന്മാരുടെ യുദ്ധം..

Recent Stories

The Author

വില്ലൻ

21 Comments

  1. 👌👌

  2. *വിനോദ്കുമാർ G*

    കഥ തുടക്കം തന്നെ സൂപ്പർ ആണ് ഈ കഥ വായിക്കാൻ കുറച്ചു താമസിച്ചു പോയി

  3. ഇൗ കഥ മുഴുവനും ഇവിടെ ഇടണെ.. ഞാൻ ഇപ്പൊ മിക്കവാറും ഇതിലേക്ക് മാറി. അവിടെ കാത്തിരിക്കുന്ന ഒന്ന് രണ്ടു കഥകൾ കൂടി ഉണ്ട്.. ഇനി അവക്കായ്‌ മാത്രമാകും അവിടേക്ക്…

  4. മച്ചാനെ..മുത്ത്മണിയെ ആദ്യം ഒരു സോറി പറഞ്ഞോണ്ട് തുടങ്ങാം..ഇതുവരെ ഞാൻ വായിക്കാതെ പോയതിന്..
    ഇത്രയും വായിച്ചു ..സൂപ്പർ അടിപൊളി എന്താ പറയണ്ടെ..ത്രില്ലിംഗ് ആണ് ..ഇതുവരെയുള്ള അവതരണം എനിക് ഇഷ്ടായി..നന്നായി ഇഷ്ടായി..അടുത്ത ഭാഗം ഇവിടെ വരുന്ന വരെ എനിക്ക് ക്ഷമയില്ല ഞാൻ ബാക്കി വായിക്കാൻ പോകുവാ..സമർ ആര് എന്നൊക്കെ ഉള്ള ദുരൂഹതകൾ അഴിയാതെ ഇനി ഒരു സമാധാനം കിട്ടില്ല..!
    ഫുൾ വായിച്ചിട് ഒരു അഭിപ്രായം കൂടി ഇടാം.😀

  5. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍

    1. വില്ലൻ

      🖤❤️

  6. വളരെ നല്ല തുടക്കം

    1. വില്ലൻ

      Thanks Bro..🖤

  7. 💗🤔

    1. വില്ലൻ

      😉😉

  8. ആദ്യ പാർട്ടുകൾ അപ്പുറം വായിച്ചിരുന്നു… പിന്നീട് തുടർച്ച നഷ്ടമായീ…
    തുടർ ഭാഗങ്ങൾ പ്രതീക്ഷിയ്ക്കുന്നു…
    തൂലിക….

    1. വില്ലൻ

      പറ്റുമെങ്കിൽ അവിടെ തന്നെ വായിക്കാൻ ശ്രമിക്കുക…ഇവിടെ കുറച്ചുഭാഗങ്ങൾ കട്ട് ചെയ്തേ ഇടാൻ നിർവാഹമുള്ളൂ… എട്ട് ഭാഗങ്ങൾ അവിടെയുണ്ട്….🤗

      1. വായന അവിടെ ഇഷ്ടമാണ്…പക്ഷെ ads കാരണം പലതും പകുതിയിൽ ഉപേക്ഷിച്ചു പൊയ്‌പോകും…

  9. Kalakki nannayiii..

    1. വില്ലൻ

      ഇവിടെ ഉള്ളവർ എല്ലാം അവിടെ ഉള്ളവർ തന്നെ ആണല്ലേ…😁

  10. പ്രണയരാജ

    വില്ലൻ വന്നെ……

    1. വില്ലൻ

      😉😉

  11. ഞാൻ ഈ കഥയെപ്പറ്റി ഇന്നലെയാണ് അറിഞ്ഞത്..വായിക്കാൻ തുടങ്ങുന്നു..!
    ഇനിയിപ്പോ ഇവിടെ വായിക്കാമല്ലോ..tq
    8 വരെ ഉള്ള ഭാഗങ്ങൾ ഇവിടെയും ഉടനെ ഇടാമോ.

    1. വില്ലൻ

      ഓക്കേ ബ്രോ….ഇവിടെ ഇടാം….ചെറിയ ഗ്യാപ്പിട്ട് മാത്രം….Hope u Like it😍

  12. nannayi ivideyum sannidhyam ariyichathu..

    1. വില്ലൻ

      അണ്ണാ,

      ഇന്നലെ രാത്രി ആണ് ഈ സൈറ്റിനെ കുറിച്ച് അറിയുന്നെ….അപ്പൊ ഒരു സാന്നിധ്യം അറിയിച്ചേക്കാം എന്ന് കരുതി…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com