വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി ?] 321

എന്താണെന്ന് അറിയുക പോലുമില്ല… അവന്‍ ആകെ വിഷമത്തിലായി. അവന്‍ കണ്ണാടിയിലുടെ മിഥുനയെ നോക്കി. അവളും ചെയ്തത് തെറ്റായി പോയി എന്നുള്ള വിഷമത്തിലാണ്. ഇനി എന്ത് ചെയ്യും എന്നവള്‍ അംഗ്യം കാട്ടി ചോദിച്ചു… എന്ത് മറുപടി കൊടുക്കണം എന്നറിയാതെ വൈഷ്ണവും…
കാര്‍ നിശബ്ദമായി പാഞ്ഞു തുടങ്ങി. ആരും ഒന്നും മിണ്ടുന്നില്ല… സന്തോഷത്തിന്‍റെ ആഘോഷം എല്ലാം നിമിഷ നേരം കൊണ്ട് ഇല്ലാത്തായ പോലെ… വൈഷ്ണവ് ഇനി എന്തു ചെയ്യുമെന്നറിയാതെ വണ്ടി ഓടിച്ചു…
കാര്‍ മിഥുനയുടെ വിടിന് മുന്നില്‍ ചെന്ന് നിന്നു. മിഥുന ചാടി ഇറങ്ങി. അവള്‍ മുന്നിലിരുന്ന ചിന്നുവിനെയും പിടിച്ചിറക്കി ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. മിഥുന ചിന്നുവിനോട് എന്തോ പറയുന്നുണ്ടായിരുന്നു. ചിന്നു മറുപടിയും കൊടുക്കുന്നുണ്ട്. വൈഷ്ണവ് അവര്‍ ഗേറ്റ് തുറന്ന ശേഷമാണ് കാറില്‍ നിന്നിറങ്ങിയത്. പിന്നെ അവരുടെ പിറകെ വെച്ചു പിടിച്ചു. അവരുടെ അടുത്തേത്തിയപ്പോഴെക്കും മിഥുനയുടെ അച്ഛനും അമ്മയും വാതില്‍ തുറന്ന് വന്നു.
മിഥുന അവരുടെ ഇടയിലേക്ക് കയറി പോയി. വൈഷ്ണവ് അപ്പോഴെക്കും ഗ്രിഷ്മയുടെ അടുത്തെത്തി. ഇതുവരെ കാണാത്ത ഒരു പെണ്‍കുട്ടിയെ കണ്ട് അമ്മ മിഥുനയോട് ചോദിച്ചു.
ഇതാരാ ഈ കുട്ടി…
അമ്മേ… ഇത് ഗ്രിഷ്മ… ഞാന്‍ പറഞ്ഞിട്ടില്ലേ… നമ്മുടെ കണ്ണന്‍റെ ചിന്നു…
ആളെ മനസിലായ പോലെ അമ്മ ചിന്നുവിനെ നോക്കി ചിരിച്ചു. പിന്നെ വൈഷ്ണവിനെയും… ചിന്നു തിരിച്ച് ചിരിച്ച് കാണിച്ചു.
നിങ്ങള്‍ രണ്ടുപേരുമെന്താ ഈ നേരത്ത്… വല്യച്ഛന്‍ ഗൗരവത്തോടെ വൈഷ്ണവിനോടായി ചോദിച്ചു.
വല്യച്ഛ… ഇവള്‍ നാടകം കാണാന്‍ വന്നതാ… തിരിച്ച് വിട്ടിലെത്തിക്കാന്‍ കൂട്ടിയതാ… വൈഷ്ണവ് വല്യച്ഛന്‍റെ മുഖത്ത് നോക്കി പറഞ്ഞു.
ഹാ… എന്നാല്‍ ഇങ്ങനെ രണ്ടാളും കുടെ ചുറ്റിയടിക്കാതെ വേഗം അവളെ വിട്ടിലെത്തിക്കാന്‍ നോക്ക്… വല്യച്ഛന്‍ വീണ്ടും ഗൗരവം…
ശരി വല്യച്ഛാ… ഞങ്ങള്‍ ഇറങ്ങുകയാ… പോട്ടെ വല്യമ്മേ…
ഈ നേരമായത് കൊണ്ടാ അകത്തേക്ക് വിളിക്കത്തത്… വല്യമ്മ ചിന്നുവിനോടായി പറഞ്ഞു..
കുഴപ്പമില്ല… ശരി പോവാണേ… ചിന്നു മൂന്ന് പേരോടും ആയി പറഞ്ഞു. പിന്നെ കണ്ണനും ചിന്നുവും തിരിച്ച് നടന്നു. കാറിന് അടുത്തെത്തി. ഗ്രിഷ്മ വീണ്ടും ദേഷ്യഭാവം കാണിച്ചു…. അവര്‍ കാറില്‍ കയറി. കാര്‍ ചലിച്ച് തുടങ്ങി…
വീണ്ടും നിശബ്ദത മാത്രം… ചിന്നു പുറത്തേക്ക് നോക്കി ഇരുന്നു. വൈഷ്ണവ് ആകെ ദേഷ്യവും സങ്കടവും ഒക്കെ തോന്നി. ആറ്റുനോറ്റ് അത്തിപ്പഴം പഴുത്ത പോലെ ഒന്ന് തനിച്ച് കിട്ടിയപ്പോ കാക്കയ്ക്ക് വായ്പൂണ്… എത് നേരത്താണവോ അവള്‍ക്ക് അങ്ങനെയോക്കെ ചെയ്യാന്‍ തോന്നിയത്…
ഇത് ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്ന് അവന് മനസിലായി. അവന്‍ കാര്‍ ഒരു സൈഡിലായി ഒതുക്കി. പിന്നെ പതിയെ വിളിച്ചു…
ചിന്നു….
മറുപടിയൊന്നുമില്ല…
ചിന്നു… ഒന്ന് ഇങ്ങോട്ട് നോക്ക്…
അവള്‍ നിരാശ ഭാവത്തോടെ തിരിഞ്ഞ് നോക്കി…
നീയെന്തിനാ… എന്നെ ഇങ്ങനെ വിഷമിപ്പിക്കുന്നത്…
എനിക്ക് വിട്ടില്‍ കയറണം… വേഗം വിട്… അമ്മ കാത്തിരിക്കുന്നുണ്ടാവും… അവള്‍ ദേഷ്യത്തോടെ തന്നെ പറഞ്ഞു.
മിഥുന എന്നെ ഒന്നു കിസടിച്ചതാണോ തന്‍റെ പ്രശ്നം… വൈഷ്ണവ് ചോദിച്ചു.
അണെങ്കില്‍…. ചിന്നു തിരിച്ചു ചോദിച്ചു…
ഡോ… അവളെന്‍റെ കസിനാണ്. ബെസ്റ്റ് ഫ്രണ്ടാണ്… അപ്പോഴത്തേ സന്തോഷത്തിന് അവളെന്തോ ചെയ്തു എന്ന് വെച്ച്…
ആരായാലും എനിക്ക് ഇഷ്ടമല്ല ഇതൊക്കെ…
അപ്പോ ഇതാണ് പ്രശ്നം കുശുമ്പിപാറു… വൈഷ്ണവ് മനസില്‍ വിചാരിച്ചു… പിന്നെ ഒന്നും അറിയാത്ത പോലെ ചോദിച്ചു.
എതൊക്കെ….
എട്ടനെ മറ്റൊരാള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്… അവള്‍ പറഞ്ഞു.
ഞാന്‍ പിടിച്ച് വാങ്ങിയതൊന്നുമല്ല… അവള്‍ എന്നെ അഭിനന്ദിക്കാന്‍ ചെയ്തതാവും…

2 Comments

  1. ♥️♥️♥️

Comments are closed.