പറമ്പിന്‍റെ ഗേറ്റിന് ചേര്‍ത്ത് കാര്‍ തിരിച്ചു. വണ്ടി വീടിന് മുമ്പില്‍ നിര്‍ത്തി. അപ്പോഴോക്കും വൈഷ്ണവിന്‍റെ ഫോണ്‍ റിംഗ് ചെയ്തു. അവന്‍ ഫോണ്‍ എടുത്തു നോക്കി… ആദര്‍ശാണ്.
വീടിന് മുറ്റത്ത് പൂമുഖത്തേക്ക് കയറിയ രമ്യ കോളിംങ് ബെല്ലാടിച്ചു. അല്‍പസമയത്തിന് ഉള്ളില്‍ വീടിന്‍റെ ഡോര്‍ തുറന്നു. ഒരു പുരുഷനും പിറകില്‍ ഒരു സ്ത്രിയും ഡോറിലുടെ കാണപ്പെട്ടു. രമ്യ ആ പുരുഷനെ കെട്ടിപിടിച്ചു. സ്ത്രി മുന്നോട്ട് വന്ന് ഗ്രിഷ്മയോട് കയറാന്‍ പറഞ്ഞു. എന്നാല്‍ അതിഥികള്‍ സന്തോഷപൂര്‍വ്വം നിരസിച്ച് പോവാനുള്ള അനുമതി നേടി. വീട്ടിലുള്ളവര്‍ അതിന് അനുമതി നല്‍കി.
ഗ്രിഷ്മയും മിഥുനയും തിരിച്ച് കാറിനടത്തേക്ക് നടന്നു. ചിന്നു മുന്നില്‍ തന്നെ കയറി. പിറകിലെ സിറ്റില്‍ കയറിയാ മിഥുന വൈഷ്ണവിനോടായി പറഞ്ഞു.
പോവാംٹ
മറുപടിയൊന്നും കേള്‍ക്കാതെയായപ്പോഴാണ് അവര്‍ അവന്‍ മുഖത്തേക്ക് നോക്കുന്നത്. മുഖം ആകെ വിഷമിച്ചിരിക്കുന്നുണ്ടായിരുന്നു.
എന്താടാ… മിഥുന ചോദിച്ചു… ഗ്രിഷ്മ ഒന്നും ചോദിച്ചിലേലും മുഖം ഭാവത്തില്‍ ആ ചോദ്യം തന്നെയായിരുന്നു. വൈഷ്ണവ് വിഷമഭാവത്തോടെ മറുപടി പറഞ്ഞു…
ഡീ… നാടകത്തിന്‍റെ റിസള്‍ട്ട് വന്നു എന്ന് ആദര്‍ശ് വിളിച്ചു പറഞ്ഞു…
അവന്‍റെ മുഖഭാവം കണ്ട് ഏകദേശം റിസള്‍ട്ടിന്‍റെ ഗതി മനസിലാക്കിയ മിഥുന മെല്ലേ ചോദിച്ചു…
എത്രാം സ്ഥാനമാടാ… നമ്മുക്ക്….
അത്… അവന്‍ പറയാന്‍ മടിക്കുന്ന പോലെ തോന്നി…
പറ… എത്രയാ…
ഫസ്റ്റ്….
ങേ… ഒന്നും മനസിലാവാത്ത പോലെ മിഥുന ചോദിച്ചു….
ആടീ പോത്തെ… നമ്മള്‍ ചരിത്രം ആവര്‍ത്തിച്ചു…. വൈഷ്ണവ് വിഷമ ഭാവം വിട്ട് സന്തോഷത്തോടെ പറഞ്ഞു.
അത് കേട്ട് മിഥുനയുടെയും ചിന്നുവിന്‍റെയും മുഖത്ത് സന്തോഷം കടന്നുവന്നു… മിഥുന സന്തോഷം കൊണ്ട് കൈകള്‍ പൊക്കി വിളിച്ചു കൂവി…
ഹേ….ഹൂ……
പിന്നെ ഒന്നൂടെ ഉണ്ട്…. ഒരു പ്രോത്സഹനസമ്മാനം… എനിക്ക് ബെസ്റ്റ് ആക്ടര്‍…. വൈഷ്ണവ് കൂട്ടി ചേര്‍ത്തു…
അതും കുടെ കേട്ടപ്പോ മിഥുന ഡബിള്‍ ഹാപ്പിയായി. വൈഷ്ണവ് സന്തോഷത്തോടെ ചിന്നുവിനെ നോക്കി. അവള്‍ പാല്‍പുഞ്ചിരി തുകി. ഇരുവരെയും ഞെട്ടിച്ച് കൊണ്ട് സന്തോഷം സഹിക്ക വയ്യാതെ മിഥുന മുന്നിലേക്ക് വന്ന് വൈഷ്ണവിന്‍റെ കഴുത്തിലുടെ കൈയിട്ട് വൈഷ്ണവിന്‍റെ കവിളില്‍ ഒരു കിസടിച്ചു….
ഇതു കണ്ട് ചിന്നുവും വൈഷ്ണവും അന്ധാളിച്ചു നിന്നു. അത്ഭുതം കൊണ്ട് ചിന്നുവിന്‍റെ കണ്ണുകള്‍ വിടര്‍ന്നു. വാ പതിയ തുറന്നു. അവള്‍ വൈഷ്ണവിനെ തന്നെ നോക്കി നിന്നു. അപ്പോഴാണ് മിഥുനയ്ക്ക് സ്ഥലകാലബോധം തിരിച്ച് വന്നത്. മുന്നില്‍ കണ്ണും കണ്ണും നോക്കി നില്‍ക്കുന്ന ചിന്നുവിനെയും കണ്ണനെയും കണ്ടത്.
അവള്‍ക്ക് അപ്പോഴാണ് താന്‍ ചെയ്തതിനെ പറ്റി ഓര്‍മ വന്നത്….അവള്‍ ഒരു നിമിഷം സൈലന്‍റായി…
തന്നെ സൂക്ഷിച്ച് നോക്കുന്ന ചിന്നുവിനെ കണ്ട് എന്ത് പറയണമെന്നറിയാതെ കണ്ണന്‍ അവളെ തന്നെ നോക്കി നിന്നു. പിന്നെ എന്തോ ഉദ്ദേശിച്ച് ചിന്നുവിനെ നോക്കി മിഥുനയോടായി പറഞ്ഞു.
കേട്ടോ മിതു… നീ എനിക്ക് തന്നാ ഗിഫ്റ്റ് ഇഷ്ടപെടാത്ത ഒരാളുണ്ടിവിടെ…
അത് കേട്ടാ മിഥുന വീണ്ടും അവന്‍റെ തോളിലേക്ക് പിറകിലുടെ കയറി പിടിച്ച് ചിന്നുവിനെ നോക്കി തന്നെ പറഞ്ഞു.
അതേയ് അവള്‍ക്ക് പറ്റിയില്ല എങ്കില്‍ നീ ഞാന്‍ തന്നത് തിരിച്ച് തന്ന് അവളുടെ കൈയില്‍ നിന്ന് വാങ്ങിക്കോ…
അപ്പോഴാണ് രണ്ടും കുടെ തന്നെ വട്ടു പിടിപ്പിക്കുകയാണെന്ന് ചിന്നുവിന് മനസിലായത്. അവള്‍ നോട്ടം മാറ്റി. ഒരു ദേഷ്യത്തോടെ നേരെ ഇരുന്നു വൈഷ്ണവിനോടായി പറഞ്ഞു…
പോവാം… എനിക്ക് വിട്ടില്‍ പോണം…
സംഗതി വര്‍ക്കൗട്ടായിട്ടില്ല എന്നറിഞ്ഞ മിഥുനയും കണ്ണനും തിരിച്ച് പഴയ സ്ഥാനത്ത് ഇരുന്നു. പിന്നെ കാര്‍ സ്റ്റാര്‍ട്ടാക്കി. ചിന്നു ദേഷ്യം കാണിച്ച് പുറത്തേക്ക് നോക്കി നിന്നു. കാര്‍ ഓടിക്കുന്നതിനൊപ്പം വൈഷ്ണവ് ചിന്നുവിനെ ഇടം കണ്ണിട്ട് നോക്കി. അവിടെ നിന്ന് പ്രതികരണമെന്നും ഇല്ല എന്നു മാത്രമല്ല മുഖഭാവം
♥️♥️♥️
?