വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി ?] 321

അകത്ത് ഒരു പത്ത് പതിനഞ്ച് പേരു കാണും. അവള്‍ക്ക് ആകെ അറിയാവുന്നത് മിഥുനയെയും കണ്ണേട്ടന്‍റെ അച്ഛനെയും അമ്മയേയും മാത്രമാണ്. ആരോ ചുവട്ടില്‍ ഇരിക്കുന്ന ബിരിയാണി ചെമ്പ് ഇളക്കി റെഡിയാക്കുന്നുണ്ട്. ആകെ ബിരിയാണിയുടെ മണം…
അമ്മ ചിന്നുവിനെ കണ്ട് അവരുടെ അടുത്തേക്ക് വന്നു. അവളുടെ കൈയില്‍ പിടിച്ചു. പിന്നെ പറഞ്ഞു. മോളെ കയറി വാٹ
അവര്‍ റൂമിന്‍റെ ഉള്ളിലേക്ക് നടന്നു. ഗോപകുമാര്‍ ഗ്രിഷ്മയെ നോക്കി പുഞ്ചിരിച്ചു. മിഥുനയും ചിരി പാസാക്കി. ചിന്നു ചുറ്റും നോക്കി. ഇല്ല. കണ്ണേട്ടനെ കാണാനില്ല. അമ്മ രമ്യയെ പരിചയപ്പെട്ടുകയായിരുന്നു. ആരേയും പെട്ടെന്ന് കമ്പനിയാക്കുന്നതില്‍ വിലാസിനിയ്ക്ക് ഒരു കഴിവുണ്ട്. എന്തോ ഒരു വിഷമം പോലെ ചിന്നു അമ്മയോട് ചോദിച്ചു.
കണ്ണേട്ടന്‍ എവിടെ അമ്മേٹ?
അതേയ് ഞങ്ങളൊന്നും പോരെ ചിന്നുവിന്ٹ മിഥുന അവരുടെ ഇടയിലേക്ക് വന്നു കേറി. ചിന്നു അത് കേട്ടു ചുണ്ടു കോട്ടി ദേഷ്യം കാണിച്ചു…
അവനിപ്പോ വരും മോളെ… വിലാസിനി ഒന്ന് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.
രമ്യയും മിഥുനയും ചിന്നുവിനെ നോക്കി ചിരിച്ചു…
പെട്ടെന്ന് വരാന്തയില്‍ ഒരു കാല്‍പെരുമാറ്റം കേട്ടു. ചിന്നുവും ബാക്കിയുള്ളവരും വാതിലിലേക്ക് നോക്കി. ആദര്‍ശാണ് ആദ്യം കയറി വന്നത് കയ്യില്‍ ഒരു വാട്ടര്‍ ടീനും ഉണ്ടായിരുന്നു. പിന്നാലെ ഒരു വേസ്റ്റ് കവറും കുറച്ച് പേപ്പര്‍ പ്ലേറ്റും പേപ്പര്‍ ഗ്ലാസ്സുമായി വൈഷ്ണവും കയറി വന്നു. അവനെ കണ്ടപ്പോള്‍ ചിന്നുവിന്‍റെ മുഖത്ത് ഒരു പ്രസരിപ്പ് വന്നു. വൈഷ്ണവും ആദര്‍ശും കൊണ്ടു വന്ന സാധനങ്ങള്‍ മേശപുറത്ത് വെച്ച് തിരിഞ്ഞു. ചിന്നുവിനെയും രമ്യയേയും കണ്ട് കണ്ണന്‍ ഒരു ഹായ് കൊടുത്തു. അവര്‍ തിരിച്ച് ഒരു ചിരി കൊടുത്തു…
ഹാവു ഇപ്പോഴാ ഇവിടെ ഒരാളുടെ മുഖമൊന്ന് വിരിഞ്ഞത്…
ചിന്നുവിനെ നോക്കി മിഥുന പറഞ്ഞു… അവിടെ കൂടി നിന്നവര്‍ക്ക് ചിരി പൊട്ടി….
എന്നാ പിന്നെ പരുപാടി ആരംഭിച്ചാലോ… ആദര്‍ശ് പിറകില്‍ നിന്ന് ചോദിച്ചു…
ഞാന്‍ വെജിറ്റേറിയനാ… ചിന്നു പറഞ്ഞു.
മോള് ചിക്കന്‍ എടുക്കണ്ട… റൈസ് മാത്രം കഴിച്ച മതി… അമ്മ അവളോട് പറഞ്ഞു. അവള്‍ തലയാട്ടി സമ്മതിച്ചു.
എല്ലാവരും ഓരോ പ്ലേറ്റ് എടുത്ത് ബിരിയാണി ചെമ്പിനടുത്തെത്തി. ബിരിയാണി അവിശ്യത്തിന് എടുത്ത് ഒരോ ഡെസ്കില്‍ കൊണ്ടുപോയി വെച്ചു. ആദര്‍ശും ഗോപകുമാറും എല്ലാവര്‍ക്കും വെള്ളം ഗ്ലാസിലാക്കി കൊടുത്തു.
വിലാസിനിയും ചിന്നവും രമ്യയും അടുത്തടുത്തായി ഇരുന്നു. ചിന്നുവും രമ്യയും കഴിക്കാന്‍ തുടങ്ങി. അപ്പോഴാണ് വിലാസിനി കഴിക്കാതെ ഇരിക്കുന്നത് കണ്ടത്…
അമ്മേന്താ കഴിക്കാത്തെ… ചിന്നു ചോദിച്ചു.
കണ്ണന്‍ വരട്ടെ… എനിക്ക് അവന്‍റെ കുടെ കഴിച്ചാലേ ഒരു സംതൃപ്തി കിട്ടു. വിലാസിനി പറഞ്ഞു. അപ്പോഴെക്കും അവര്‍ക്ക് മൂന്ന് പേര്‍ക്കുമുള്ള വെള്ളം വൈഷ്ണവ് എത്തിച്ചുകൊടുത്തു. ഒരു പ്ലേറ്റ് എടുത്ത് ബിരിയാണി എടുത്തു. ശേഷം അമ്മയുടെ അടുത്തേക്ക് വന്നു. വന്ന് പ്ലേറ്റ് ഡെസ്കില്‍ വെച്ച് ബെഞ്ചില്‍ ഇരിക്കാന്‍ തുനിഞ്ഞതും വിലാസിനി അവനോട് പറഞ്ഞു.
കണ്ണാ… പോയി കൈ കഴുകി വാടാ….
അത് കേട്ട അവന്‍ അമ്മയെ ഒന്ന് നോക്കി… പിന്നെ പറഞ്ഞു.
എന്തായാലും കഴിച്ച് കഴിഞ്ഞ് കൈ കഴുക്കണ്ടേ… അപ്പോ ഇതും ചെര്‍ത്തു അങ്ങ് കഴുകാം…
മൂന്ന് പേരും ചിരിച്ചു. വിലാസിനി പിന്നെയും അവന തുറിച്ചു നോക്കി. പിന്നെ വെറേ വഴിയില്ലാതെ അവന്‍ പുറത്തേക്ക് പോയി കൈ കഴുകി വന്നു.
ശേഷം അമ്മയും മകനും കഴിക്കാന്‍ ആരംഭിച്ചു. കുറച്ച് കഴിഞ്ഞപ്പോഴെക്കും ഗോപകുമാറും ആദര്‍ശും കഴിക്കാന്‍ തുടങ്ങി.
മിഥുന നല്ല തട്ടലായിരുന്നു. വിലാസിനിയുടെ കൈപുണ്യം അവള്‍ക്ക് വല്യ ഇഷ്ടമാണ്. ഇടയ്ക്ക് അവള്‍ വൈഷ്ണവിനെ നോക്കി പറഞ്ഞു.
ഡാ… വേഗം കഴിക്ക് ഇത് കഴിഞ്ഞ് മേക്കപ്പിടാനുള്ളതാ…
ചിന്നുവും രമ്യയും വിലാസിനിയും വൈഷ്ണവിനെ നോക്കി.
നിനക്ക് എന്തിനാ മേക്കപ്പ്…? വിലാസിനി ചോദിച്ചു.

2 Comments

  1. ♥️♥️♥️

Comments are closed.