ഇതാണോ നിന്‍റെ സന്തോഷത്തിന് കാരണം… ഗോപകുമാര്‍ ഇടയ്ക്ക് കയറി…
അല്ല… അതേയ്…
എന്താ ഒരു ഡിലേ….
അമ്മയോട് വേറെ പെണ്ണിനെ അന്വേഷിക്കണ്ട എന്ന് ഒരാള്‍ പറഞ്ഞു…
അത് കേട്ട് വിലാസിനിയുടെ മുഖം വിടര്‍ന്നു… ഗോപകുമാര്‍ ചിരിച്ചു.
ഭക്ഷണം കഴിഞ്ഞ് അവന്‍ കോളേജിലേക്കായി കാര്‍ എടുത്തു. പോകുന്ന വഴി മിഥുനയെയും കൊണ്ടു പോവണമായിരുന്നു. പതിവില്ലാതെ കാറില്‍ വരുന്നത് കണ്ട് മിഥുന അവനോട് കാര്യം ചോദിച്ചു. അവന്‍ നടന്ന കാര്യം മുഴുവന്‍ പറഞ്ഞു. അധികം വൈകാതെ കോളേജില്‍ എത്തി. പോയിന്‍റ് ടേബിള്‍ നോക്കി. രണ്ട് പോയന്‍റ് വ്യത്യാസത്തില്‍ സെക്കന്‍റ് തന്നെ…
അന്ന് പ്രക്ടീസ് തകൃതിയായി തന്നെ നടന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയതല്ലാതെ വേറെ ഒന്നിനും ഗ്യാപ്പ് കിട്ടിയില്ല. വൈഷ്ണവ് പതിവിലും ഉേډഷത്തില്‍ ആയിരുന്നു. രണ്ടു മണിയായപ്പോള്‍ പ്രക്ടീസ് അവസാനിപ്പിച്ചു. എല്ലാവരോടും റെസ്റ്റ് എടുക്കാന്‍ പറഞ്ഞു.
വൈഷ്ണവ് ഫോണെടുത്ത് ഒരു ബെഞ്ചില്‍ കിടന്നു. മിഥുന ആരേയോ കാണാന്‍ പോയതാണ്. അവന്‍ വാട്സപ്പ് ഓണാക്കി. ചിന്നുവിന്‍റെ രാവിലെത്തെ ഗുഡ് മോണിംഗ് വന്നിട്ടുണ്ട്. വേറെ ഒന്നുമില്ല…
ഒന്നു വിളിച്ചുനോക്കിയാലോ… അവന്‍ ചിന്തിച്ചു. കുഴപ്പാവോ… ഏയ് തന്‍റെ പെണ്ണല്ലേ… വേറെ ആരെയും അല്ലലോ… വിളിക്കാം. അവന്‍ കോണ്‍ടാക്റ്റ് എടുക്ക് കോള്‍ ചെയ്തു. റിംഗ് ചെയ്തു. മനസില്‍ വല്ലാത്ത ഒരു വികാരം. ഇതുവരെ ഫോണ്‍ ചെയ്യുമ്പോള്‍ ഉണ്ടാവാത്ത ഒരു അനുഭൂതി.
ഹാലോ…. അപ്പുറത്ത് നിന്ന് മധുരമുള്ള ശബ്ദം കാതിലേക്ക് കയറി…
ചീന്നു…. അവന്‍ വിളിച്ചു…
കണ്ണേട്ടാ… എന്താ ഈ നേരത്ത്…
ഇപ്പോ റെസ്റ്റ് ടൈം അണ്. അപ്പോ വെറുതെ ഇരുന്നപ്പോ…
ഫുഡ് കഴിച്ചോ…
ഹാ… താന്‍ കഴിച്ചോ…?????????????അല്‍പസമയത്തിന് ശേഷം മുകളിലേക്ക് വന്ന മിഥുന കാണുന്നത് വരാന്തയിലുടെ ഫോണ്‍ പിടിച്ച് ഉലാത്തുന്ന വൈഷ്ണവിനെയാണ്. ചുണ്ടില്‍ ഒരു പുഞ്ചിരിയുണ്ട്. വരാന്തയുടെ കൈവരികളിലും തൂണിലും ചാരി, ആരോടോ നിര്‍ത്താതെ സംസാരിക്കുന്ന അവനെ കണ്ട് മിഥുന അത്ഭുതത്തോടെ നോക്കി നിന്നു. ഇത് വരെ അവനെ ഇത്രയ്ക്ക് പൈക്കിളിയായി അവള്‍ കണ്ടിട്ടില്ല.
പെട്ടെന്ന് അവന്‍ അവളെ കണ്ടു. മിഥുന ഒരു കള്ള ചിരിയോടെ അവന്‍റെ അടുത്തേക്ക് വന്നു. അവന്‍റെ പുഞ്ചിരി മറയ്ക്കാന്‍ ശ്രമിച്ചു. പിന്നെ ഫോണില്‍ എന്തോ പറഞ്ഞ് കോള്‍ കട്ടാക്കി. ഫോണ്‍ കീശയില്‍ വെച്ചു… അവള്‍ അവന്‍റെ അടുത്തെത്തി.
എന്താടാ… എന്തോ പോയ അണ്ണാനെ പോലെ നില്‍ക്കുന്നേ… അവള്‍ ചോദിച്ചു.
ഡീ.. ഞാന്‍ നമ്മുടെ നാടകത്തിന് വേണ്ടി ഒന്ന് റൊമാന്‍റിക്കായതല്ലേ…
അതിന് നമ്മുടെ നാടകത്തില്‍ നിനക്ക് റൊമാന്‍റിക് സീന്‍ ഒന്നുമില്ലലോ… അവള്‍ അവനെ വിടുന്ന മട്ടില്ല…
ന്‍റെ പോന്നെ… നീയത് വിട്… അവന്‍ കൈകുപ്പി പറഞ്ഞു.
ചിന്നുവായിരുന്നു ലേ… അവള്‍ ചോദിച്ചു…
അതെ എന്ന ഭാവത്തില്‍ അവന്‍ തലയാട്ടി. കുടെ ഒരു പുഞ്ചിരിയും…
യേ… പരിചയപ്പെട്ടിട്ട് ഒരാഴ്ച പോലും ആയില്ല… അപ്പോഴെക്കും ഒലിപ്പീര് തുടങ്ങിയോ… അവള്‍ കളിയാക്കി.
വേറെ ആരോടും അല്ലലോ… എന്‍റെ ഭാര്യയാവന്‍ പോകുന്നവളോടല്ലേ… നിനക്ക് അതിനെന്താ…
അയ്യോ.. എനിക്ക് ഒന്നുമില്ലേ…
വൈകുന്നേരം വരെ വേറെ പ്രത്യകിച്ച് പരുപാടി ഒന്നുമുണ്ടായിരുന്നില്ല. അവര്‍ ചുറ്റിയടിച്ച് നടന്നു. അവന് ചിന്നുവിലെ കാണാന്‍ നല്ല ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ തിരക്ക് കാരണം ഇന്നും ശരിക്ക് ഒന്ന് മിണ്ടാനും പറയാനും പറ്റുമെന്ന് അവന് ഉറപ്പില്ല. ആകെ ഇനി വഴി രാത്രി വിട്ടിലേക്ക് പോകും വഴിയാണ്.

♥️♥️♥️
?