വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി ?] 321

അയിക്കോട്ടെ അങ്കിളേ… ഞാന്‍ വീട്ടില്‍ പറയാം..
ഞങ്ങള്‍ മൂന്ന് പേരും പിന്നെ ഇവളുടെ (ലക്ഷ്മിയെ ചൂണ്ടി) ചേച്ചിയുടെ മകനും ചിലപ്പോ ചേച്ചിയും അടക്കം അഞ്ച് പേരെ കാണു…
അതിനെന്താ അങ്കിളേ…
അപ്പോ ഞായറാഴ്ച കാണം…
ഓ… ശരി അങ്കിളേ… ഞാന്‍ ഇറങ്ങുകയാ…
സൂക്ഷിച്ച് പോണേ മോനെ… ലക്ഷ്മി പറഞ്ഞു.
ശരി അമ്മേ… ഇത്രയും പറഞ്ഞ് അവന്‍ തിരിച്ച് നടന്നു. ലക്ഷ്മിയും ചിന്നുവും അകത്തേക്കും നടന്നു. ശേഖരന്‍ വൈഷ്ണവിനെ യാത്രയാകാന്‍ പൂമുഖത്തും. ഇടയ്ക്ക് വൈഷ്ണവ് തിരിഞ്ഞ് ചിന്നുവിനെ നോക്കി. അവള്‍ തിരിച്ചും നോക്കുന്നുണ്ടായിരുന്നു. അവള്‍ ദേഷ്യഭാവം വിട്ട് പതിയെ ഒരു പുഞ്ചിരി നല്‍കി. അത് കണ്ടപ്പോള്‍ വൈഷ്ണവിന്‍റെ മനസ് സന്തോഷംകൊണ്ട് ആറാടി… അവന്‍ തിരിച്ചും ഒരു പുഞ്ചിരി നല്‍കി…
അതുവരെ കാണിച്ച ദേഷ്യമൊക്കെ അവന് ആ പുഞ്ചിരിയില്‍ അലിഞ്ഞ് പോയ പോലെ തോന്നി. അവന്‍ സന്തോഷത്തോടെ കാറെടുത്ത് വീട്ടിലേക്ക് തിരിച്ചു..
വിട്ടിലെത്തിയ അവന്‍ വിശേഷങ്ങളെല്ലാം അമ്മയോടും അച്ഛനോടും പറഞ്ഞു. തിരികെ മുറിയിലേക്ക് വന്നു. വല്ലാത്ത ഒരു ദിവസം ഒന്നിലും സമയം കിട്ടിയില്ല.. ആകെ ഒരു ഫോണ്‍ കോളും ഒരു ദേഷ്യത്തോടെയുള്ള വാക്കുകളും പിന്നെ കുറച്ച് പുഞ്ചിരിയും മാത്രം… നാളെ തോട്ട് താന്‍ ഫ്രീയാണ്… എങ്ങിനെയും അവളോട് ഒരുപാട് സംസാരിക്കണം. അവളുടെ ഇഷ്ടങ്ങള്‍, കാഴ്ചപാടുകള്‍ അങ്ങിനെ എല്ലാം അറിയണം…(തുടരും….)

2 Comments

  1. ♥️♥️♥️

Comments are closed.