ഉറുദുമാഷ് [Hyder Marakkar] 530

എന്നാലും  ആരാവും  ആ   പെണ്ണ്??  എങ്ങനെയാണ്   ഇന്നുവരെ  കണ്ടിട്ടില്ലാത്ത   ഒരാൾ   ഇങ്ങനെ   സ്വപ്നത്തിൽ  നിരന്തരം  വരുന്നത്??

ഇതുവരെ  കണ്ടിരുന്നത്  പോലെയല്ല, ഇന്നലെ  ആ  മിഴികൾ   നനഞ്ഞിരുന്നു, അതാണ്  എന്നെ  ഇത്ര  അസ്വസ്ഥൻ  ആകുന്നത്….  എനിക്ക്  ഈ  നിയോഗത്തിലും  മാങ്ങാത്തൊലിയിലും  ഒന്നും  വല്യ  വിശ്വാസം  ഇല്ലായിരുന്നു, പക്ഷെ  ഇപ്പോ  എന്തോ……. ഇനി  അങ്ങനെ  എനിക്ക്  വേണ്ടി  ഒരു  പെണ്ണ്   എവിടേലും   ജീവിച്ചിരിപ്പുണ്ടെങ്കിൽ,

അങ്ങനെ  ഒരു  നിയോഗം  ഉണ്ടെങ്കിൽ  എന്ന്  ആഗ്രഹിച്ചു  പോവുന്നു….. ആ   കണ്ണുകൾ   എന്നെ   അത്ര  അധികം  അടിമ  പെടുത്തിയിരിക്കുന്നു…..

***

“””പണ്ടാരം  അടങ്ങാൻ….. പെട്രോൾ   കഴിഞ്ഞോ??”””

ബൈക്കിന്  മിസ്സിംഗ്  വന്നപ്പോൾ   ജിത്തു  അരിശത്തോടെ  പറയുന്നത്  കേട്ടു…. പടച്ചോനെ  പെട്ടോ…. പാതിരാത്രി   ഈ   പട്ടിക്കാട്ടില്   വണ്ടി  നിന്നുപോയ  തീർന്ന്…..

 

“””ഡാ  നീ  പെട്രോൾ  അടിച്ചില്ലേ??”””

 

“”” മിനിഞ്ഞാന്ന് അമ്പത്  രൂപയ്ക്ക്   അടിച്ചതാടാ….””””

 

“””ഓ  ഞഞ്ഞായി  പോയി….. മോൻ   എങ്ങനെയെങ്കിലും  ഓഫ്  ആവാതെ  ആ   കൂട്ടുമുകിലുള്ള  പമ്പ്  വരെ  എത്തിക്കാൻ   നോക്ക്….””””

 

ഞാൻ  അത്   പറഞ്ഞ്  തീരലും  വണ്ടി  ഓഫാവലും   ഒരുമിച്ചായിരുന്നു….

 

“””ഓ   നശിച്ചവനെ…… നിന്റെ   ഒരു  നാക്ക്”””

 

“””ഓ  അല്ലാതെ   മോൻ   പെട്രോൾ   അടിക്കാഞ്ഞിട്ടല്ല”””

എല്ലാം  ഒപ്പിച്ചു  വെച്ചിട്ട്   എന്റെ   നാക്കിനെ   കുറ്റം  പറഞ്ഞത്  കേട്ട്  അവന്റെ  പാട്ട ബൈക്കിൽ  നിന്നും  ഇറങ്ങി  അതിന്റെ  പിൻസീറ്റിൽ  അടിച്ചുകൊണ്ട്  ഞാൻ  പറഞ്ഞു…

അവൻ   കിക്കർ  ചവിട്ടി  പൊട്ടിക്കാനുള്ള  കഠിന പരിശ്രമത്തിലാണ്, ഇന്ദനം  ഇല്ലാതെ  അതിൽ   ചവിട്ടി  കളിച്ചിട്ട്   എന്തോന്ന്  കാര്യം…..

ശരിക്കും  പെട്ടു…. സമയം  ഏകദേശം  പന്ത്രണ്ടര   കഴിഞ്ഞിട്ടുണ്ട്… ഈ  പരിസരത്തെങ്ങും   ആൾ   താമസം  ഒന്നും  ഇല്ല…. വല്ല  വീടും  ഉണ്ടായിരുന്നേൽ   നൈസ്  ആയിട്ട്  പോയി  പെട്രോൾ   ഊറ്റാമായിരുന്നു…

 

79 Comments

  1. അടിപൊളി

    1. ???

  2. മരക്കാരെ ♥️♥️♥️
    വീണ്ടും താൻ എന്നെ ഞെട്ടിച്ചു കേട്ടോ…അസാധ്യം ആയിട്ടുള്ള എഴുത്തായിരുന്നു…ഒരു സ്ഥലത്തും ലേഗ് അടിച്ചില്ല എന്ന് മാത്രമല്ല…വായിച്ചു തീർന്നത് അറിഞ്ഞതേയില്ല…???

    1. ഒത്തിരി സന്തോഷം മേനോൻകുട്ട്യേ???

      1. വാമ്പു അണ്ണൻ കൂടിയോ ?

        1. ഉവ്വ ഉവ്വാ ആണ്ടേ എൻഡി

  3. പക്ഷെ  മെസ്സിയെ  കാണുന്ന   റിയൽ മാഡ്രിഡ്  ഫാൻസിനെ  പോലെ   കയ്യും  കാലും   വിറയ്ക്കുന്നു…../// ഇത് നിക്ക് ഒത്തിരി ഇഷ്ട്ടായിട്ടോ….???
    മെസ്സിയെ കാണുവൊന്നും വേണ്ട, ആ പേര് കേട്ടാൽ തന്നെ മതി, കയ്യും കാലും മാത്രമല്ല ദേഹമാസകലം വിറക്കും Santiago യിലെ പാൽകുപ്പികൾക്ക്…

    Story,?
    ഒരേ ഒഴുക്കിൽ വളരെ നന്നായി തന്നെ എഴുതി…
    അപ്പോ happy newyear….

     

    1. വാമ്പു??? ആ റെഫറൻസ് ആർക്ക് ഇഷ്ടായില്ലേലും നിനക്ക് ഇഷ്ടാവുമെന്നറിയാം… Forca?
      പ്രഗൽഭരായ എഴുത്തുകാരിൽ നിന്നും കഥ ഇഷ്ടമായി എന്നൊരു കമന്റ് എപ്പോഴും സന്തോഷമാണ്

    2. തുമ്പി ?

      Dhee vampireaa kalla beduvaa angane njngade santiagoyile pillere kochakknda ketto sidanum pillerum anjonn kalathil erangiyal ivdulla para perukettavanmaronnum muttidikkm. Haa prenjekkam??

    3. ULAKKAYAN

  4. ഹെന്റെ ഹൈദറിക്ക…..
    മാസ് കിടുക്കീക്ക്ണ്…??
    അവന്മാരുടെ സംഭാഷണമൊന്നും ഒരു രക്ഷെമില്ലാണ്ട് തന്നെ ഇങ്ങളെഴുതീക്ക്…

    “”എനിക്ക് ഈ നിയോഗത്തിലും മാങ്ങാത്തൊലിയിലും ഒന്നും വല്യ വിശ്വാസം ഇല്ലായിരുന്നു”” ഹെന്റെ പൊന്നേ…നിയോഗം വായിക്കുന്നവരെ എനിക്കും വല്യ വിശ്വാസമില്ലേർന്നു..?

    എന്തായാലും സംഭവം പെരുതിഷ്ടായി…
    പിന്നെ ഇങ്ങള് പറഞ്ഞതും ശെരിയ…പീഡനക്കേസിൽ അകത്ത് കെടന്ന 2 കല്യാണത്തിനറുക്കാൻ ഉള്ള size ആയെ ഇറങ്ങു..
    ഇതൊക്കെ എന്നു നന്നാകുവോ ആവോ

    ഇതിപ്പോ ഉറുദുമാഷിനെപ്പറ്റി പറയാണ്ട്‌പോയ മൂപ്പരിനി ഞമ്മടെ അടുക്കേ വരൊന്ന് പേടിച്ചിട്ട് പറയൊന്നുമല്ല ട്ടാ..

    Lub?

    1. പറഞ്ഞത് നന്നായി ഇല്ലേ ഉരുദുമാഷിനെ ഞാനങ്ങ് വിട്ടേനെ?
      നിയമം മാറണം ഇല്ലേ ഉറുദുമാഷ് ശരിക്കുമിറങ്ങണം… യെന്തരോ യെന്തോ
      എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം റാമ്പോ❣️

  5. ഹൈദർ ആശാനെ……
    ഉറുദുമാഷ് പൊളിച്ചു…….
    18 പേജിലൂടെ പല തലങ്ങൾ അതിൽ കോമെഡിയും ചേർത്തപ്പോൾ വണ്ടി നെക്സ്റ്റ് ലെവലിൽ കയറി.
    നിയോഗം റഫറൻസ് പൊളിച്ചു.
    ഒപ്പം ഇപ്പോഴുള്ള സിസ്റ്റത്തിന്റെ ഏറ്റവും വലിയ തെറ്റും കാട്ടി തന്നു.
    പക്ഷെ ധ്വനി ഒന്ന് കേട്ട് തുടങ്ങിയപ്പോഴേക്കും തീർന്നു പോയല്ലോ എന്നൊരു വിഷമം മാത്രേ ബാക്കിയുള്ളൂ.
    ടിപ്പർ സുര മ്മടെ ഖൽബിന്റെ കഥയിലെ സുര തന്നെ ആണോ….
    അടുത്ത പാർട്ട് എന്തായാലും വേണം…..
    ❤❤❤❤❤❤
    സ്നേഹപൂർവ്വം….

    1. കുരുടി ബ്രോ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും സ്നേഹം???
      ഇതിൽ പ്രണയം വേണ്ടെന്ന് കരുതിയാണ് പിന്നെ അങ്ങോട്ട് നീട്ടാതെ അവിടെ വെച്ച് നിർത്തിയത്…ഇതിനൊരു രണ്ടാം ഭാഗം വരാൻ സാധ്യത വളരെ കുറവാണ്…
      സുര ആ സുര തന്നെ, പക്ഷെ കൊന്നത് ഉറുദുമാഷാണോ അതോ ഖൽബിന്റെ കാളിയാണോ എന്ന് എനിക്കറിഞ്ഞൂട?

  6. ഐവാ പൊളി….ചെറിയ വലിയ കഥ….അവസാനം ആ ടിപ്പർ ചേട്ടനെ കൊന്നത് ശെരിക്കും ഉറുദു മാഷ് തന്നെയാണോ..??

    1. അതുൽ കൃഷ്ണ

      കിനാവ് പോലെ എഴുതീത് ചേട്ടൻ ആണോ??

    2. ബ്ലേഡ് ബ്രോ??? ഒത്തിരി സന്തോഷം
      ആവോ എനിക്കറിഞ്ഞുട?

  7. Super continue cheyyu bro ivde നിര്‍ത്താതെ

    1. Dd??? ഇപ്പോ പ്ലാൻ ഇല്ല, ശ്രമിക്കാം

  8. ജീന_ അപ്പു

    അടിപൊളി ❤️ ഒരു ഭാഗം കൂടി എഴുതിനിർത്തിക്കുടെ സഹോ ?

    ഹാപ്പി ന്യൂ ഇയർ…

    1. ഹാപ്പി ന്യൂഇയർ ജീനഅപ്പു???
      ഒരു ഭാഗം കൂടി? അതിനുള്ള കണ്ടന്റ് മനസ്സിൽ തെളിഞ്ഞാ തീർച്ചയായും എഴുതാം, അല്ലേ വെറുതെ ഒരു ലവ് സ്റ്റോറി ആയി പോവും…

  9. നിയോഗം ഇഫക്ട്….

    കഥ അടിപൊളി… വളരെ ഇഷ്ട്ടപെട്ടു…

    ????????

    ♥️♥️♥️♥️

    1. പാപ്പാ??? യെസ് നിയോഗം എഫെക്റ്റ്?

Comments are closed.