ഉണ്ണിമോൾ 248

വീട്ടിൽ വന്ന് ഏട്ടൻ കാര്യം പറഞ്ഞപ്പോൾ ഒരുവട്ടം എനിക്ക് ഒരു അവസരം തരാൻ ഞാൻ എല്ലാവരോടും കെഞ്ചി, മനസ്സില്ലാ മനസ്സോടെ എല്ലാവരുടെയും മൗനസമ്മതത്തിൽ അടുത്ത ദിവസം നേരം വെളുത്തപ്പോൾ തന്നെ ഞാൻ ഉണ്ണിയേട്ടന്റെ വീട്ടിലെത്തി, രാവിലെ തന്നെ എന്നെ കണ്ട് എല്ലാവരും ഒന്നമ്പരന്നു…

കൈയിൽ അടുക്കി പിടിച്ചിരുന്ന ഡയറികൾ ഉണ്ണിയേട്ടന്റെ കൈയിൽ കൊടുത്തിട്ടു ഒന്നും മിണ്ടാതെ ഞാൻ ഇറങ്ങി പോന്നു…

രണ്ട് ദിവസം കഴിഞ്ഞ് പതിവില്ലാതെ വീട്ടിലേക്കു കയറി വരുന്ന ബുള്ളറ്റിന്റെ സൗണ്ടിൽ എന്റെ മനസ്സും മുഖവും ഒരു പോലെ വിടർന്നു….

പൂമുഖത്ത് കല്യാണചർച്ചകൾ പൊടിപൊടിച്ചപ്പോൾ അകത്ത് ഞാൻ എന്റെ ഉണ്ണിമോളുടെ അമ്മയായി കഴിഞ്ഞിരുന്നു….
ഉണ്ണിയേട്ടനോടുള്ള പ്രണയത്തെക്കാൾ അപ്പോൾ എന്നിൽ ജ്വലിച്ചു നിന്നത് അമ്മയെന്ന വികാരമായിരുന്നു….

എന്റെ ശാലുവിനോടുള്ള കടപ്പാട് ആയിരുന്നു…
ഉണ്ണിമോൾ ജനിക്കുന്നതിനു മുൻപേ അവൾ എന്നോട് പങ്കുവച്ച അവളുടെ സ്വപ്നങ്ങൾ ആയിരുന്നു……

8 Comments

  1. Nice story ??

  2. ഏക - ദന്തി

    എഴുതിയത് മനോഹരം ….. ഇനി എഴുതാൻ പോകുന്നതെല്ലാം അതിമനോഹരമാകട്ടെ

  3. അപരിചിതൻ

    Jisha..നന്നായിട്ടുണ്ട്..വായിക്കാന്‍ ഒരു സുഖമുള്ള തീമും, കഥയും ആയിരുന്നു… അല്പം കൂടെ സംഭാഷണങ്ങൾ നിറച്ച് നന്നാക്കാമായിരുന്നു എന്ന് തോന്നി, പ്രത്യേകിച്ച് ക്ലൈമാക്സിലൊക്കെ..anyway, keep up the good work..??

  4. ????♥️????

  5. മനോഹരം ❤️?

  6. നന്നായി എഴുതുക ആശംസകൾ

  7. Super ayirunnu very much

Comments are closed.