അവളെ വാരി എടുത്ത് കൊണ്ടുപോയി കഴുകിച്ചു വന്നപ്പോൾ ഏട്ടത്തി വേറെ ഉടുപ്പ് കൊണ്ട് തന്നു….
അതിടിപ്പിച്ച് അവളെ കുറെ നേരം കളിപ്പിച്ചു, മനസ്സ് കുറച്ചു ശാന്തമായപ്പോൾ ഞാൻ ഏട്ടത്തിയോട് പറഞ്ഞു, കുഞ്ഞുങ്ങളെ അങ്ങനെ കിടത്തരുത് ഏട്ടത്തി, അവർക്കു വേഗം അസുഖം വരും..
അപ്പോൾ ഏടത്തിയുടെ മറുപടി എന്നെ വല്ലാതെ സങ്കടപ്പെടുത്തി….
അവളുടെ അച്ഛനില്ലാത്ത എന്ത് ഉത്തരവാദിത്തമാ കൊച്ചെ ഞങ്ങൾ ചെയ്യണ്ടേ,
അപ്പൊ ഉണ്ണിയേട്ടൻ?
എന്തോ പറയാനാ മീനു അവളുപോയെ പിന്നെ ജോലിക്ക് പോയിട്ടില്ല, നീണ്ടഅവധിക്ക് എഴുതി കൊടുത്തിട്ടു നേരവും കാലവും ഇല്ലാതെ കുടിച്ചു നടപ്പുണ്ട്..
മനസ്സിൽ ഉണ്ണിയേട്ടന്റെ മുഖം വന്നപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു, ആരും കാണാതെ കണ്ണും തുടച്ചു അവിടെ നിന്ന് പോന്നു…
അന്ന് വൈകുന്നേരം ഉണ്ണിമോൾക്ക് കുറച്ചു സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോൾ കവലയിൽ വച്ച് ഉണ്ണിയേട്ടനെ കണ്ടു, കള്ളു കുടിച്ചു നടക്കാൻപോലും പറ്റാതെ വേച്ചു പോയ ഉണ്ണിയേട്ടനെ താങ്ങി ഓട്ടോയിൽ കയറ്റി വീട്ടിൽ കൊണ്ടുപോയി വിട്ടു…. .
അവിടെ വെച്ച് എന്നെ കണ്ട ആരോ അച്ഛന്റെയും ഏട്ടന്റെയും കാതിൽ തൊടുപ്പും തൊങ്ങലും വെച്ച് കഥ എത്തിച്ചു…
വൈകുന്നേരം അച്ഛന്റെയും ഏട്ടന്റെയും കൈയിൽ നിന്നു ഭേഷാ കിട്ടി…
ഒന്നുമറിയാതെ തടസ്സം പിടിക്കാൻ വന്ന അമ്മയുടെ നെഞ്ചിൽ കെട്ടിപിടിച്ച് പതിമൂന്നാമത്തെ വയസ്സുതൊട്ടുള്ള എന്റെ സ്നേഹവും ഇപ്പോളത്തെ ഉണ്ണിമോളുടെയും ഉണ്ണിയേട്ടന്റെ അവസ്‌ഥ വരെയുള്ള കാര്യങ്ങൾ അമ്മയോട് പറഞ്ഞപ്പോൾ മനസ്സ് ഒന്ന് തണുത്തു….
ഉണ്ണിയേട്ടൻ സമ്മതിക്കുവാണെങ്കിൽ ഉണ്ണിമോളെ ഞാൻ നോക്കിക്കോളാം അമ്മെ ഈ ജന്മം മുഴുവൻ എന്റെ മോളായി…
‘അമ്മ സമാധാനിപ്പിച്ചു , മകളുടെ ചങ്ക് കലങ്ങിയപ്പോൾ പെറ്റ വയറിനു നൊന്തു…
അതുകൊണ്ട് ഫലമുണ്ടായി ‘ നയത്തിൽ കാര്യങ്ങൾ അമ്മ വഴി അച്ഛനിലേക്കും അതുവഴി ഏട്ടനിലേക്കും എത്തിയപ്പോൾ കാര്യം എളുപ്പമായി……
അടുത്ത ദിവസം തന്നെ ഏട്ടൻ ഉണ്ണിയേട്ടനോടും ഉണ്ണിയേട്ടന്റെ അച്ഛനോടും കാര്യങ്ങൾ അവതരിപ്പിച്ചു, പക്ഷേ ഉണ്ണിയേട്ടന് ഇപ്പോൾ മറ്റൊരു വിവാഹത്തിന് താല്പര്യമില്ലെന്ന് പറഞ്ഞു……
Nice story ??
എഴുതിയത് മനോഹരം ….. ഇനി എഴുതാൻ പോകുന്നതെല്ലാം അതിമനോഹരമാകട്ടെ
Jisha..നന്നായിട്ടുണ്ട്..വായിക്കാന്‍ ഒരു സുഖമുള്ള തീമും, കഥയും ആയിരുന്നു… അല്പം കൂടെ സംഭാഷണങ്ങൾ നിറച്ച് നന്നാക്കാമായിരുന്നു എന്ന് തോന്നി, പ്രത്യേകിച്ച് ക്ലൈമാക്സിലൊക്കെ..anyway, keep up the good work..??
????♥️????
മനോഹരം ❤️?
നന്നായി എഴുതുക ആശംസകൾ
Super ayirunnu very much
Super