ഒൻപതുമാസം വരെ ഒരു കുഴപ്പവുമില്ലാതെ നടന്ന ശാലു പക്ഷേ പ്രസവത്തിൽ അധിക രക്തസ്രാവം മൂലം ഉണ്ണിയേട്ടനെയും ഉണ്ണിമോളേയും എന്നെയും വിട്ടുപോയി…
അവസാനമായി അവളെ കാണാൻ ഓടി വന്ന ഞാൻ അവളുടെ ഉണ്ണിമോളെ ചേർത്തുപിടിച്ചു…
എന്റെ നെഞ്ചോടു ചേർന്ന് പാലിന് വേണ്ടി കരഞ്ഞു തളർന്നു ഉറങ്ങിയ ഉണ്ണിമോൾ ഒരു വിങ്ങലായി മനസ്സിൽ അവശേഷിച്ചു….
പോകാൻ നേരം തൊട്ടിലിൽ കിടത്താൻ നെഞ്ചിൽ അടർത്തി മാറ്റിയ ഉണ്ണിമോൾ ഒരു കുറുകലോടെ ഒന്നൂടെ ചേർന്നു പറ്റി പിടിച്ചു കിടന്നു, ആ നിമിഷം എന്നിലെ ‘അമ്മ എന്ന വികാരം ഉണർന്നു… അവളെ നെഞ്ചോടു ചേർക്കുമ്പോൾ എന്റെ ശരീരം വിറപൂണ്ടു…
അവളെ തൊട്ടിലിൽ കിടത്തിയിട്ടും ആ കുഞ്ഞികൈകൾ എന്റെ വിരലിൽ മുറുക്കി പിടിച്ചു, പതിയെ പിടി വിടുവിച്ച് എഴുന്നേറ്റു, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി, എന്റെ ശാലു, അവളുടെ സ്വപ്നങ്ങൾ…
പുറത്തേക്ക് ഇറങ്ങിയപ്പോൾ ഇറയത്ത് തകർന്ന് തരിപ്പണമായ ഉണ്ണിയേട്ടനെ കണ്ടപ്പോൾ എന്റെ ഹൃത്തടം തേങ്ങിപ്പോയി….
അവധി ഇല്ലാത്തത് കൊണ്ട് അടുത്ത ദിവസം തന്നെ മടങ്ങിപ്പോവേണ്ടി വന്നു,അവിടെ എത്തിയപ്പോൾ എനിക്ക് വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു..
മനസ്സിൽ ശാലു മരിച്ചസങ്കടം, ഉണ്ണിമോളുടെ കരച്ചിൽ, തകർന്ന ആ മനുഷ്യൻ,
നാലുമാസത്തിനു ശേഷം അവധി ചോദിച്ച് ഓടി പോയത് ഉണ്ണിമോളെ കാണാൻ വേണ്ടി മാത്രമായിരുന്നു…
ഞാൻ ആ വീട്ടിൽ ചെല്ലുമ്പോൾ വെറും തറയിൽ മുത്രത്തിലും അപ്പിയിലും ഉരുണ്ട് ഉണ്ണിമോൾ, കുറച്ചപ്പുറത്ത് ടീവി കണ്ടുകൊണ്ട് ഉണ്ണിയേട്ടന്റെ ഏട്ടത്തി ഇരുപ്പുണ്ട്….(ചേട്ടന്റെ ഭാര്യ )
എന്നെ കണ്ടപ്പോൾ ഏട്ടത്തി എഴുന്നേറ്റ് വന്നു. ഇതെന്നാ ഈ കുഞ്ഞിനെ കഴുകിക്കാതെ ഇങ്ങനെ കിടത്തിയിരിക്കുന്നത് എന്തെല്ലാം അസുഖങ്ങൾ വരുമെന്ന് അറിയാമോ ഏട്ടത്തി….
ഇപ്പോഴെങ്ങാണ്ടാ മീനു അത് മുള്ളിയത്, ഞാൻ സീരിയൽ കഴിയാൻ ഇരിക്കുവാരുന്നു, പിന്നെ അപ്പിയും മൂത്രവും അതിന്റെ തന്നെ അല്ലെ, ഇച്ചിരി കഴിഞ്ഞാലും കഴുകിക്കുമല്ലോ പിന്നെ എന്താ…
നിങ്ങളുടെ സ്വന്തം കുഞ്ഞാണെൽ ഇങ്ങനെ ചെയ്യുമോ എന്നുള്ള നൂറു ചോദ്യങ്ങൾ മനസിൽ വന്നു എങ്കിലും മറ്റൊന്നും ചോദിക്കാതെ മനസ്സിൽ തികട്ടി വന്നതെല്ലാം അടക്കി അവരെ ഒന്നു നോക്കി, ഇവര് ഒരു ‘അമ്മ തന്നെയാണോ കഷ്‌ടം. .
ഉണ്ണിമോള് ആ സമയം എന്നെ നോക്കി അവളുടെ കുഞ്ഞു മോണ കാട്ടി ചിരി തുടങ്ങിയിരുന്നു.. .
Nice story ??
എഴുതിയത് മനോഹരം ….. ഇനി എഴുതാൻ പോകുന്നതെല്ലാം അതിമനോഹരമാകട്ടെ
Jisha..നന്നായിട്ടുണ്ട്..വായിക്കാന്‍ ഒരു സുഖമുള്ള തീമും, കഥയും ആയിരുന്നു… അല്പം കൂടെ സംഭാഷണങ്ങൾ നിറച്ച് നന്നാക്കാമായിരുന്നു എന്ന് തോന്നി, പ്രത്യേകിച്ച് ക്ലൈമാക്സിലൊക്കെ..anyway, keep up the good work..??
????♥️????
മനോഹരം ❤️?
നന്നായി എഴുതുക ആശംസകൾ
Super ayirunnu very much
Super