ഉണ്ണിമോൾ 249

ശാലു അവൾ എന്റെ ജീവനാണ്,എന്റെ ഇഷ്‌ടമറിഞ്ഞാൽ ഒരുപക്ഷേ അവൾ ഇതിൽനിന്ന് പിന്മാറും പക്ഷേ എന്തുകാര്യം ഉണ്ണിയേട്ടൻ മനസ്സിൽ കൊണ്ടുനടന്നത് എന്റെ ശാലുനെയാ, രണ്ടുപേരും എനിക്ക് ജിവനാ, അവരാണ് ഒന്നിക്കേണ്ടത്…. അവൾക്ക് വേണ്ടി ഞാൻ എല്ലാം മറക്കാൻ തീരുമാനിച്ചു…

അവരുടെ ഇഷ്‌ടം അവർ പരസ്പരം തുറന്നുപറഞ്ഞപ്പോൾ ഞാൻ എന്റെ ഇഷ്‌ടം ആരോടും പറയാതെ മനസ്സിൽ കുഴിച്ചുമൂടി…

വിങ്ങുന്ന മനസ്സുമായി അവരുടെ പ്രണയത്തിന് കാവൽക്കാരിയായി, ഹംസമായി, സഹയാത്രികയായി…

ഉണ്ണിയേട്ടന്റെ മുഖത്ത് നോക്കുമ്പോൾ എന്റെ ഉള്ളം പിടഞ്ഞു..
പട്ടണത്തിലോട്ടു എത്രയും വേഗം പോകാൻ ഞാൻ ആഗ്രഹിച്ചു, അവസാനം എന്റെ ആഗ്രഹം പോലെ അഡ്മിഷൻ വേഗം റെഡിയായി, ഞാൻ പട്ടണത്തിലേക്കു പഠിക്കാൻ പോയി..

വർഷങ്ങൾ കഴിഞ്ഞുപോകും തോറും എന്റെ മനസ്സിൽ നിന്ന് ഉണ്ണിയേട്ടൻ കുറേശ്ശേ മാഞ്ഞു തുടങ്ങി…

അങ്ങനെ 23മത്തെ വയസ്സിൽ ശാലിനി കഴുത്തിൽ താലിയും, നെറ്റിയിൽ സിന്ദൂരവും ചാർത്തി ഉണ്ണിയേട്ടന്റെ ഭാര്യ പദവി നേടിയപ്പോൾ, ഞാൻ കഴുത്തിൽ സ്റ്റെതെസ്കോപ്പും വെള്ളകോട്ടും അണിഞ്ഞ്
ഡോക്ടർ പദവി നേടി ….
ശാലുവിന്റെയും ഉണ്ണിയേട്ടന്റെയും കല്യാണത്തിന് മനസ്സിൽ ഒരു കളങ്കവും ഇല്ലാതെ ഞാൻ വന്നു….

കല്യാണം കഴിഞ്ഞ ഞാൻ പട്ടണത്തിലേക്ക് തിരികെ പോയി, വല്ലപ്പോഴും വിളിക്കുന്ന ഫോൺ വിളിയിൽ അവളുടെ ഉണ്ണിയേട്ടന്റെ വിശേഷങ്ങൾ എല്ലാം പറയും…
ഒരു വർഷത്തിന് ശേഷം ശാലു അമ്മയാവാൻ തയാറെടുത്തു തുടങ്ങി, അതെന്നോട് പറയുമ്പോൾ അവൾ സന്തോഷം കൊണ്ട് മതിമറന്നു….

പെൺകുഞ്ഞിനെ ഒരുപാട് ആഗ്രഹിച്ച അവൾ വയറ്റിലുള്ളത് പെൺകുഞ്ഞാണെന്ന് ഉറപ്പിച്ചു..വയറ്റിലുള്ള അവളുടെ മോൾക്ക്
അവൾ തന്നെ പേരിട്ടു ഉണ്ണിമോൾ..
പിന്നീടുള്ള ദിവസങ്ങൾ ഉണ്ണിയേട്ടനും, ഉണ്ണിമോൾക്കും വേണ്ടി മാത്രമായി അവളുടെ ജീവിതം …

അവൾക്ക് കഴിയാതെ പോയ അവളുടെ ഡോക്ടർ മോഹം ഉണ്ണിമോളിലേക്ക് അവൾ എത്തിച്ചു, അതിനു അവളെ സഹായിക്കണമെന്ന് എന്റെ കൈയിൽനിന്ന് വാക്ക് മേടിച്ചു..
പലപ്പോഴും അവളെ ഞാൻ വഴക്കു പറഞ്ഞു ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് അമിതകിനാവ് കാണുന്നതിന്, പക്ഷേ അവൾക്ക് അതൊന്നും ഒരു പ്രശ്നവും ആയിരുന്നില്ല, അവളുടെ ലോകം അവരിലേക്ക് മാത്രമായി ചുരുങ്ങി…

8 Comments

  1. Nice story ??

  2. ഏക - ദന്തി

    എഴുതിയത് മനോഹരം ….. ഇനി എഴുതാൻ പോകുന്നതെല്ലാം അതിമനോഹരമാകട്ടെ

  3. അപരിചിതൻ

    Jisha..നന്നായിട്ടുണ്ട്..വായിക്കാന്‍ ഒരു സുഖമുള്ള തീമും, കഥയും ആയിരുന്നു… അല്പം കൂടെ സംഭാഷണങ്ങൾ നിറച്ച് നന്നാക്കാമായിരുന്നു എന്ന് തോന്നി, പ്രത്യേകിച്ച് ക്ലൈമാക്സിലൊക്കെ..anyway, keep up the good work..??

  4. ????♥️????

  5. മനോഹരം ❤️?

  6. നന്നായി എഴുതുക ആശംസകൾ

  7. Super ayirunnu very much

Comments are closed.