ത്രിപുരസുന്ദരി 2 19

Views : 2508

ത്രിപുരസുന്ദരി 2
Thripurasundari Part 2 Author : സ്ജ് സൂബിന്‌

 

ഘനീഭവിച്ച ദുഖഭാരത്തോടെ നടന്ന സാമന്തിന്റെ മുന്നിലേക്ക് ആകർഷകമായ പുഞ്ചിരിയോടെ പ്രസന്നമായ ഉത്സാഹഭാവത്തോടെയുള്ള ആ സുന്ദരമായ മുഖം കടന്നുവന്നു ആണെന്നോ പെണ്ണെന്നോ പറയാനാവാത്ത വശ്യത. സാകൂതം തന്നെ വീക്ഷിക്കുന്ന കണ്ണുകളെ സുന്ദരമായ തന്റെ കണ്ണുകൾ കൊണ്ട് ആകർഷിക്കാനുള്ള ഒരു ശ്രമം നടത്തി ആ നർത്തകി.
‘ആരാണ് നീ?’
‘ഞാന് കാമിലി.., ഒരു ദേവദാസി അങ്ങ് ആരെയാണ് തിരയുന്നത് ‘ മൊഴികളിൽ എന്തൊരു വശ്യചാരുത അറിയാതെ അവനോർത്തുപോയി.
‘ഞാൻ.. ഞാൻ ..രേണുകയെ അനേഷിക്കുകയായിരുന്നു. ‘
“എന്നോടൊപ്പം വരൂ” ഒന്ന് ശങ്കിച്ച് നിന്നു.
“എന്നോടൊപ്പം വരൂന്നെ” ആ വശ്യതയിൽ അവനറിയാതെ കാലുകൾ അവളെ പിന്തുടർന്നു .

തളങ്ങളും കൊത്തളങ്ങളും കടന്ന് മുന്നിലേക്കുള്ള യാത്രയിൽ ഒരു കാലത്ത് രാജ വാഴ്ചയുടെ ആടായാഭരണം ചാർത്തി നിന്ന കൊത്തളങ്ങൾ ഇന്ന് മനുഷ്യന്റെ അഹന്തയുടെ കളിമുറ്റമാകുമ്പോൾ കാലടികളിൽ പാപശിലകൾ ആണ് ശാപമോക്ഷം തേടുന്നതെന്ന സത്യം അവൻ തിരിച്ചറിയുകയായിരുന്നു. നടത്തം ഒരു മുറിക്കുള്ളിൽ അവസാനിച്ചു അവൻ ചുറ്റും നോക്കി . നീല നിറമുള്ള പ്ലാസ്റ്റിക് ബക്കറ്റ്, ചുരുട്ടിയ പുൽപ്പായ, മൂന്ന് അലുമിനിയം പാത്രങ്ങൾ, അരിയും പരിപ്പും ഉപ്പും മുളകുപൊടിയും ചായപ്പൊടിയും വെച്ച പ്ലാസ്റ്റിക് കൂടുകൾ, മൺകലം, അയയിൽ തൂങ്ങുന്ന രണ്ട് സൽവാർ കമ്മീസുകൾ പിന്നെ സാരിയും ദാവണിയും പല നിറത്തിലുള്ള ബ്രൈസറുകളും .
“രേണുക ..!!” അവൻ അർധോഗതിയിൽ നിർത്തി .
അവൾ ചിത്തപൂരിലേക്കു പോയി തന്റെ ഡ്രസ്സ് അഴിച്ചു മാറുന്നതിനിടയിൽ അവൾ പറഞ്ഞു .
“എന്തെ എന്നെ അങ്ങേക്ക് ഇഷ്ടമായില്ലേ” സാരിയഴിച്ചുമാറ്റിയ ദേഹത്തോടെ സാമന്തിനു അഭിമുഖമായവൾ തിരിഞ്ഞു ..
പൊക്കിൾ ചുഴിയിലേക്കെത്തിനോക്കുന്ന നനുത്ത രോമരാജികളും നിശ്വാസത്തിനനുസൃതമായി ഉയർന്നു താഴുന്ന സത്നങ്ങളുടെ ഭംഗിയും അവനിൽ ഒരു ഉൾകിടിലം സൃഷ്ടിച്ചു പെട്ടന്നു അവൻ നോട്ടം മാറ്റിക്കളഞ്ഞു . അതുകണ്ട് അവൾ കണ്ണിറുക്കി ചിരിച്ചു .

ഏഴു കുതിരകളെ പൂട്ടിയ സ്വർണ്ണമയമായാ തേരിൽ കിഴക്കേ ചക്രവാളത്തിൽ നിന്നും അരുണൻ ആരംഭിച്ച പ്രയാണം അവസാനിക്കാറായിരിക്കുന്നു .. രണാങ്കണംവിട്ട് സൂര്യൻ സ്നാനഘട്ടത്തിലേക്ക് പോയി. ദിനാന്ത്യത്തിന്റെ താൽകാലിക വിജയമാസ്വദിക്കാൻ കുബേര അന്തപുരങ്ങൾ ചഷകങ്ങൾ നിറച്ചു. പരാജിതന്റെ മനസിൽ നീറുന്ന പ്രണയം എപ്പോഴെക്കയോ പഴയ കാല ഓർമ്മകളിലേക്ക് കൊണ്ടു പോകാറുണ്ട്. അവൾ ഉടുത്തൊരുങ്ങുന്നത് ശ്രദ്ധിച്ചുകൊണ്ട് അവൻ ആ ഇളം തിണ്ണയിലിരുന്നു ഏതാനും നിമിഷങ്ങളുടെ വികാര വേലിയേറ്റം ആസ്വധിക്കാനെത്തുന്ന കാമവെറിയന്മരുടെ ദുർമേധസ്സിനു സ്വർഗീയാനുഭൂതി നൽകുന്ന ആ മേനികൾക്ക് ചമയകൂട്ടുകൾ കുറച്ചേറെ കഷ്ടപ്പെടുന്നുണ്ട് മനസ്സിന്റെ തേങ്ങലുകൾ ചിരിയെ മറയ്ക്കതിരിക്കുവാനായി എന്നവന് തോന്നി.
‘എവിടേക്കാണ് ..?? ‘ചോദിക്കാതിരിക്കാനായില്ല
“എന്നും ഉള്ളതുപോലെ തന്നെ ” ചുമലിനു മീതേകൂടെ ഒന്ന് തിരിഞ്ഞു നോക്കി ചെറു മന്ദഹാസത്തോടെ അവൾ പറഞ്ഞു .

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com